ഉറ്റവര്‍ ഇറക്കിവിട്ടാ പടുകുഴിയില്‍ നിന്ന്
മേലോട്ടുയര്‍ന്ന് പൊന്‍ കിരണങ്ങള്‍ പുല്‍കൂ
ചുട്ടെരിയുമാ ചിതയില്‍ നിന്നുയര്‍ന്ന്
പ്രപഞ്ചത്തിന്‍ ദിവ്യ സൌന്ദര്യം കാണൂ
അധികാര ചങ്ങല വിലക്കുകള്‍ മാറ്റി
വിശ്വാസ തൂവലണിഞ്ഞ് പറന്നുയരൂ
പാപ കുരുക്കുകളായ് പതുങ്ങി നിൽപ്പുണ്ടേലും
ഈ ലോകം സര്‍വ്വത്ര മധുരമാണ്..
വേദനയില്‍ തപ്പിത്തടഞ്ഞിട്ടെന്തു നേടാന്‍
ദുഃഖത്തിന്‍ ചുടു കണ്ണുനീര്‍ തുള്ളിയോ
നിരാശതന്‍ ആലിംഗനത്തിലമര്‍ന്നെന്തു നേടാന്‍
നിര്‍ദ്ദയ ദൃഷ്ടികളൂന്നും ക്രൂര രശ്മികളോ
ഒരു മനുഷ്യ ജീവന്‍റെ ആയുസ്സെത്ര
പാതിയെരിഞ്ഞ മെഴുകുതിരിയ്ക്കത്രയും
പടിയിറങ്ങൂ ഗതികെട്ടലയും ചിന്തകളേ
സ്വീകരിക്കൂ നിത്യ വസന്തങ്ങളെ ഹൃദ്യമായ്
ഒരു നേരമെങ്കിലും കരുത്തുറ്റ ഹൃദയമായുണരുവാന്‍....
മേലോട്ടുയര്‍ന്ന് പൊന്‍ കിരണങ്ങള്‍ പുല്‍കൂ
ചുട്ടെരിയുമാ ചിതയില്‍ നിന്നുയര്‍ന്ന്
പ്രപഞ്ചത്തിന്‍ ദിവ്യ സൌന്ദര്യം കാണൂ
അധികാര ചങ്ങല വിലക്കുകള്‍ മാറ്റി
വിശ്വാസ തൂവലണിഞ്ഞ് പറന്നുയരൂ
പാപ കുരുക്കുകളായ് പതുങ്ങി നിൽപ്പുണ്ടേലും
ഈ ലോകം സര്‍വ്വത്ര മധുരമാണ്..
വേദനയില്‍ തപ്പിത്തടഞ്ഞിട്ടെന്തു നേടാന്‍
ദുഃഖത്തിന്‍ ചുടു കണ്ണുനീര്‍ തുള്ളിയോ
നിരാശതന്‍ ആലിംഗനത്തിലമര്‍ന്നെന്തു നേടാന്‍
നിര്‍ദ്ദയ ദൃഷ്ടികളൂന്നും ക്രൂര രശ്മികളോ
ഒരു മനുഷ്യ ജീവന്‍റെ ആയുസ്സെത്ര
പാതിയെരിഞ്ഞ മെഴുകുതിരിയ്ക്കത്രയും
പടിയിറങ്ങൂ ഗതികെട്ടലയും ചിന്തകളേ
സ്വീകരിക്കൂ നിത്യ വസന്തങ്ങളെ ഹൃദ്യമായ്
ഒരു നേരമെങ്കിലും കരുത്തുറ്റ ഹൃദയമായുണരുവാന്‍....
പാപക്കുരുക്കുകളാല്‍ പതിയിരുപ്പുണ്ടെങ്കിലും
ReplyDeleteഈ ലേൊകം സര്‍വ്വത്ര മധുരമാണ്.......
നൂറു ശതമാനവും സത്യം...
ഗതികിട്ടലയുന്ന ചിന്തകളെവിട്ട് വസന്തം തേടട്ടെ എല്ലാവരും.
ആശംസകള്‍...ഇനിയും എഴുതുക.
'പടിയിറങ്ങൂ ഗതികെട്ടലയും ചിന്തകളേ
ReplyDeleteസ്വീകരിക്കൂ നിത്യ വസന്തങ്ങളെ ഹൃദ്യമായ്..'
എല്ലാം ശുഭ ചിന്തകളാണ്‍ടോ...
നല്ലത് വരും !
എല്ലാവിധ ഭാവുകങ്ങളും നേരുന്നുണ്ട് ഞാന്‍ ...
നന്നായിട്ടുണ്ട് വര്ഷിണീ
ReplyDeleteഇനിയും എഴുതാന്‍ ആശംസകള്‍ ....
നല്ല വരികള്‍.
ReplyDeleteഇഷ്ടപ്പെട്ടു .
Mazha postukalil ninnum unarnnu puthumayilekkoru thudakkam. Well done varshini
ReplyDeleteMazha postukalil ninnum unarnnu puthumayilekkoru thudakkam. Well done varshini
ReplyDelete:)
ReplyDelete"ഒരു മനുഷ്യ ജീവന്‍റെ ആയുസ്സെത്ര
ReplyDeleteപാതിയെരിഞ്ഞ മെഴുകുതിരിയ്ക്കത്രയും"
ഒരു നിമിഷമേ ജീവിക്കുന്നൂവെങ്കിലുമത് തീപ്പന്തം പോലെ ജ്വലിച്ചു കൊണ്ടാവണം .....ല്ലേ ..........എനിക്കിഷ്ടപ്പെട്ടു വര്‍ഷിണി...
അധികാര ചങ്ങല വിലക്കുകള്‍ മാറ്റി
ReplyDeleteവിശ്വാസ തൂവലണിഞ്ഞ് പറന്നുയരൂ
ഉയര്‍ത്തുന്ന വരികള്‍.
നന്നായി
ReplyDelete"വേദനയില്‍ തപ്പിത്തടഞ്ഞിട്ടെന്തു നേടാന്‍
ReplyDeleteദുഃഖത്തിന്‍ ചുടു കണ്ണുനീര്‍ തുള്ളിയോ
നിരാശതന്‍ ആലിംഗനത്തിലമര്‍ന്നെന്തു നേടാന്‍
നിര്‍ദ്ദയ ദൃഷ്ടികളൂന്നും ക്രൂരരശ്മികളോ" നന്നായി വർഷിണീ.ശുഭചിന്തകൾക്കു സ്വാഗതം പറയാം.
ഇന്ഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്ത് നടന്ന ഒരു തൊഴിലാളി കൂട്ടകൊലയ്ക്ക് ശേഷം ആംഗലേയ കവി പി .ബി .ഷെല്ലി ഇത്തരം ഒരു കവിത എഴുതിയിരുന്നു ...തൊഴിലാളികളോടുള്ള ആഹ്വാനം എന്ന നിലയില്‍.. അക്കാലത്ത് അതൊരു വിപ്ലവമായി പടര്‍ന്നു പിടിച്ചു ..
ReplyDeleteഈ കവിത വായിച്ചും ഉറങ്ങിക്കിടക്കുന്ന ആരെങ്കിലുമൊക്കെ ഉണരട്ടെ...:) മാറ്റം ഇഷ്ടപ്പെട്ടു ..
വര്‍ഷിണി,
ReplyDeleteഇക്കുറി വര്‍ഷിണി എന്നെ നിരാശപ്പെടുത്തിയെന്ന് തുറന്ന് പറയുമ്പോള്‍ തെല്ലും പരിഭവിക്കരുത്. ഇത് നല്ലതിനായി പറയുന്നു എന്ന് കരുതിയാല്‍ മതി. കവിതയില്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ നല്ലത് തന്നെ. രമേശ് പറഞ്ഞ പോലെ ഉറങ്ങിക്കിടക്കുന്നവര്‍ ഉണരുമെങ്കില്‍ നല്ലത്. പക്ഷെ കവിതയെ സമീപിച്ചത് ഇഷ്ടമായില്ല. കവിതയെ പറ്റി പറയാന്‍ എനിക്ക് അത്ര അറിയില്ല. എങ്കിലും എന്നിലെ സാധാരണക്കാരനായ വായനക്കാരന് എന്തോ ഇത് ഇഷ്ടമായില്ല.. അക്ഷരതെറ്റുകളും കുറച്ചധികം കണ്ടു. കവിത തുടങ്ങുന്നത് തന്നെ അക്ഷരതെറ്റോടെയുമായിരുന്നു.
ഉറ്റവര്‍ ഇറാക്കിവിട്ട എന്നത് ഇറക്കിവിട്ട എന്നാക്കി തിരുത്തുമല്ലോ...അച്ചടിച്ചതില്‍ നിന്നും ബ്ലോഗിനുള്ള വ്യത്യാസം ഈ തിരുത്തലുകള്‍ നടത്താന്‍ കഴിയുമെന്നുള്ളതാവുമ്പോള്‍ അങ്ങിനെയുള്ള ചെറിയ ടൈപ്പ്ങ് എററുകള്‍ തിരുത്തുക തന്നെ വേണം കേട്ടോ..
ന്റ്റെ എഴുത്തുകള്‍ സ്വീകരിയ്ക്കുകയു അഭിപ്രായം പറയുകയും,..നിങ്ങള്‍ ഓരോരുത്തരുടേയും വിലയേറിയ സമയം എന്‍റെ കിനാക്കൂട്ടില്‍ ചിലവഴിയ്ക്കുകയും ചെയ്യുന്നതില്‍ അതിയായ സന്തോഷവും,നന്ദിയും അറിയിയ്ക്കുന്നൂ..
ReplyDeleteമനോരാജ്...സന്തോഷം മാത്രേ ഉള്ളൂ ട്ടൊ...എന്തിനാ പരിഭവിയ്ക്കണേ..വിമര്‍ശനങ്ങള്‍ നല്ലതിന്‍ മാത്രം എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നൂ.
സ്വീകരിക്കൂ നിത്യ വസന്തങ്ങളെ...ഇഷ്ടായി...
ReplyDeleteജീവിതത്തെ സ്നേഹിക്കാന്‍ മാത്രം
ReplyDeleteപറയുന്നു ഈ കവിത. അക്കാരണത്താല്‍
തന്നെ ഞാന്‍ വളരെയധികമിഷ്ടപ്പെടുന്നു
വര്ഷിണീ... നല്ല വരികള്‍.. നന്നായിരിക്കുന്നു.... ഇനിയും നന്നായി എഴുതാന്‍ സര്വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ...
ReplyDeletezephyr zia,ജയിംസ് സണ്ണി,ആനന്ദ്...സന്തോഷം..പ്രോത്സാഹനങ്ങള്‍ക്ക് നന്ദി..
ReplyDelete“നിരാശതന്‍ ആലിംഗനത്തിലമര്‍ന്നെന്തു നേടാന്‍..“ വളരെ സത്യസന്ധമായ വരി. ഒന്നും നേടാന്‍ കഴിയില്ല... വ്യസനം മാത്രം ഫലം.. അതിനേക്കാള്‍ എത്രയോ നല്ലതാണല്ലേ ഗതികെട്ട ചിന്തകളെ മനസ്സില്‍ നിന്ന് പറത്തിയകറ്റുന്നത്.. ഒരുപാടിഷ്ടമായി ഈ കവിത!
ReplyDelete