Friday, August 12, 2011

നന്ദി പ്രിയരേ….!

ഞാന്‍ എന്‍റെ ദു:ഖങ്ങളെ പ്രത്യക്ഷമായി വളര്‍ത്താന്‍ തുടങ്ങിയിരുന്നു.
ഒരു നാള്‍ ഏകാന്തത എന്നെ വളരെ അധികം അലസോലപ്പെടുത്തിയപ്പോള്‍ ഞാന്‍ എന്‍റെ സ്നേഹം പുറത്തെടുത്തു.
മെലിഞ്ഞു നീണ്ട കഴുത്ത് അപ്പോഴും ഒഴിഞ്ഞു കിടക്കുകയായിരുന്നു..
“നിന്നെ ഞാന്‍ ചതിച്ചിട്ടില്ല എന്നതിന്‍റെ ഏക തെളിവാണിത്”
ആ മിന്നില്‍ ചുംബിയ്ക്കുമ്പോള്‍ വരണ്ട ചുണ്ടുകള്‍ പിറുപിറുത്തു..
സാവകാശം ആ നൂല്‍ കഴുത്തില്‍ വീഴുമ്പോള്‍ സാക്ഷികളായി രണ്ട് മൂന്ന് വഴിയാത്രികര്‍ മാത്രം..
പുതു ഗൃഹത്തിലേയ്കുള്ള ആദ്യ കാല് വെപ്പന്നോണം ഞാന്‍ യാത്രയായി..
അല്ല..എന്നെ യാത്രയാക്കി..
എപ്പോഴാണെന്നറിയില്ലാ അവിടെ നിന്നും ഞാന്‍ പടിയിറങ്ങേണ്ടി വന്നു..
വന്ന് കയറിയത് ഈ കിനാക്കൂട്ടില്‍..
പെയ്തൊഴിയാന്‍ – ഇതെന്‍റെ കിനാക്കൂട്.
സ്വപ്നങ്ങളും മോഹങ്ങളും നൊമ്പരങ്ങളും കൊണ്ട് തീര്‍ത്ത എന്‍റെ സ്നേഹ കുടീരം.
ഭാഷാ ഗാംഭീര്യവും സാഹിത്യ പദങ്ങളും ഒരു പോലെ പ്രകാശം ചൊരിയാത്ത..
പ്രണയത്തിന്‍റെ പവിത്രതയും  മനുഷ്യ മനസ്സിന്‍റെ ലാളിത്യവും ഒരു പോലെ അവകാശപ്പെടാവുന്ന ന്റ്റെ മാത്രം ലോകം.
എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും സങ്കൽപ്പങ്ങള്ക്കും  ഭാവനകള്‍ക്കും അധികം പ്രാധാന്യം നല്‍കാതെ പെയ്തൊഴിയന്‍ വെമ്പുന്ന ഒരു മനസ്സ് തുറന്ന് കാണിയ്ക്കാന്‍ എനിയ്ക്കായിട്ടുണ്ട്..
എന്നാണെന്‍റെ വിശ്വാസം..
വ്യക്തിപരിചയമോ വേദന വിളംബരമോ അല്ല ന്റ്റെ ഉദ്ദേശം..
കാറൊഴിഞ്ഞ മാനം ഭാരമൊഴിഞ്ഞ ജേതാവിനെ പോലെ അഹങ്കരിയ്ക്കും പോലെ ഒരു നിമിഷ നേരത്തെ സ്വസ്ത്ഥതയ്ക്കായുള്ള പ്രാര്‍ത്ഥന മാത്രം.
വിലാപങ്ങള്‍ ചെവി കൊട്ടി അടപ്പിച്ചിട്ടേയുള്ളൂ..
ദു:സ്വപ്നങ്ങള്‍ അധികം വിദൂരതയിലും ആയിരുന്നില്ല..
വെറുപ്പുകള്‍ അടിത്തറ പാകിയതായും ഓര്‍ക്കുന്നൂ..
എന്നിട്ടും ഭക്തിയ്ക്കായ് ഞാനൊരു നേരം നീക്കി വെച്ചില്ല..
ഇങ്ങനെ കണ്ണടച്ചിരിയ്ക്കുമ്പോള്‍ ആ ശക്തിയുടെ സ്പര്ശം എന്നെ അറിയിയ്ക്കാറുണ്ട്.
ആ ബന്ധത്തെ ഞാന്‍ എങ്ങും വിടാതെ ഇറുക്കിപ്പിടിച്ചിരിയ്ക്കുന്നു.
ഉറങ്ങി കിടക്കുന്ന എന്നെ ആശ്ലേഷിച്ച് കൊണ്ടവന്‍ സ്വകാര്യം പറയും,
കിനാക്കൂടിനെ നീ സ്നേഹിയ്ക്കൂ..
പൊള്ളിയ മനസ്സ് കൊണ്ട് പെയ്തൊഴിയൂ..
തെളിഞ്ഞ കണ്ണുകള്‍ കൊണ്ട് നീ ചുറ്റിനും നോക്കൂ,
നീ തനിച്ചല്ല, സഹൃദയരായ നിന്‍റെ പ്രിയര്‍ നിനക്ക് ചുറ്റും 
സ്നേഹ സൌഹൃദ മഴയേറ്റ് നിന്‍റെ ഗൃഹം ആള്‍പ്പാര്‍പ്പുള്ളതാക്കൂ..
കാണുന്നില്ലേ നീ..?
അതെ..ഞാന്‍ കാണുന്നു..കേള്‍ക്കുന്നു..അറിയുന്നു.. ന്റ്റെ പ്രിയരെ..
സന്തോഷത്തോടെ  സ്നേഹത്തോടെ ഞാനെന്‍റെ കൊച്ച് കിനാക്കൂട് ന്റ്റെ പ്രിയര്‍ക്കായ് സമര്‍പ്പിയ്ക്കുന്നു.
കിനാക്കൂട്ടില്‍  ഞാന്‍ നട്ട കിനാക്കളില്‍ ആദ്യത്തെ പൂ വിരിഞ്ഞു..
നേര്‍ത്ത നിലാവിന്‍ രാമഴയില്‍ കുളിച്ചു നില്‍ക്കും 
ചെമ്പകവും, മുല്ലയും, അരളിയും, സൌഗന്ധികവും മണക്കുന്ന ന്റ്റെ കിനാക്കൂടിന്‍ ഒരു വയസ്സ് തികയുന്നു..
നന്ദി പ്രിയരേ.സ്നേഹം മാത്രം.

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...