Friday, January 25, 2013

“പ്രണയമഴ”

‘’പെയ്തു തോര്‍ന്ന മഴയുടെ കുളിര്..
ചന്നം പിന്നം ചാറിയ ചാറ്റല് മഴയുടെ സ്പര്‍ശം..
ഒരു പുതുമഴയ്ക്കായുള്ള പ്രതീക്ഷ..
കൈ കുമ്പിളിലൊതുക്കിയ മഴത്തുള്ളികളെ 
മേനിയില് തഴുകുമ്പോഴുള്ള തണുപ്പ്..
മഴയോടുള്ള പ്രണയമോ വികാരമോ അല്ലിത്,
ഞാന് പ്രണയത്തെ പ്രണയിയ്ക്കുന്നൂ,
എനിയ്ക്ക് പ്രണയത്തോട് തോന്നുന്ന അഭിനിവേശമാണിത്..
ഒരു മഴ നനഞ്ഞാല് എന്‍റെ പ്രണയം സാക്ഷാത്കരിയ്ക്കപ്പെടുമോ..?
എന്‍റെയുള്ളിലെ പ്രണയത്തുടിപ്പുകള് തുടി കൊട്ടുമോ..?
എങ്കില് ഞാനൊരു നൂറുനൂറായിരം മഴകള് നനയാം,
മഴ നൃത്തമാടി മതി മറന്ന് രസിയ്ക്കുന്ന ഒരു മയിലിനെ പോലെ..
ഒരു തുള്ളി മഴയ്ക്കായ് കേഴും വേഴാമ്പലിനെ പോലെ കണ്‍പാര്‍ത്തിരിയ്ക്കാം..!!!”

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...