Monday, February 28, 2011

“ദു:സ്വപ്നം ”


നിനയ്ക്കാതെ പെയ്ത രാമഴയെ കണ്ണും നട്ട് അങ്ങനേ നോക്കി ഇരുന്നു..
മനസ്സില്‍ പെയ്തിറങ്ങിയ ആ കുറുമ്പിയോട് ഒരു നുള്ള് അസൂയ നാമ്പിട്ടെന്ന് കട്ടായം..
അതോണ്ടാണല്ലോ, പെയ്തൊഴിയാന്‍ തുനിയുമാ പെണ്ണിനെ പിടിച്ചു കെട്ടാനുള്ള മോഹം തോന്നിച്ചത്..
മോഹം എന്നല്ലാ,അതി മോഹം എന്നന്നെ പറയാം..
അടുക്കള വരാന്തയില്‍ നിര്‍ത്തിയിരിയ്ക്കണ ഐസു പെട്ടി തുറന്ന്  അതിന്നകത്തെ ചതുരപ്പെട്ടിയുമായി മുന്നോട്ടാഞ്ഞു ഞാന്‍ ആ കുഴികള്‍ നിറയ്ക്കാന്‍..
നിറഞ്ഞൊഴുകുമാ നിധിയുമായി ആഹ്ലാദത്താല്‍ തിരിഞ്ഞോടി.. തുള്ളികളെ പളുങ്കു മണികളായ് കാണാനുള്ള കൊതിയാലേ..
പിന്നീടുള്ള ഓരോ ദിന രാത്രങ്ങളിലും, മഴക്കാറുകള്‍ മേല്‍ക്കൂര കെട്ടുമ്പോഴും രഹസ്യമായി അവളോട് കിന്നാരം പറഞ്ഞു ഞാന്‍..
പിന്നെയാ മഴത്തുള്ളി കട്ടകള്‍ കൈവെള്ളയില്‍ വെച്ച് ആസ്വാദിയ്ക്കും.. 
നിന്നെ ഞാനെന്‍റെ മുഷ്ടിയ്ക്കുള്ളില്‍ ഒതുക്കിയില്ലേ എന്ന് അഹങ്കരിയ്ക്കും..
പിന്നെ ഒത്തിരി സ്നേഹത്താല്‍ മാറോടണയ്ക്കാന്‍ ശ്രമിയ്ക്കും..
വിരല്‍ തുമ്പുകളിലൂടെ പൊടുന്നനെ ഒലിച്ചിറങ്ങാന്‍ വെമ്പുമാ തുള്ളികളെ ദയനീയമായി കടാക്ഷിക്കും..
എന്‍റെ പ്രാണന്‍!..
വീണ്ടുമവളെ ഭദ്രമായ് കുഴികളിലാക്കി അടയ്ക്കുമാ പെട്ടിയില്‍...

“എന്താണ്‍ നിന്‍റെ ജീവിത രഹസ്യം..?“

ഒരിയ്ക്കല്‍ ന്റ്റെ കൂട്ടുകാരി നന്ദിനി ആരാഞ്ഞപ്പൊ ഞാന്‍ പറഞ്ഞു,
മഴയെ ഞാനൊരു ചെപ്പിലാക്കി..
ആരും കാണാതെ സ്വകാര്യമായി  ഈ കൈ കുമ്പിളിലൊതുക്കി ഞാനവളുമായി സല്ലപിയ്ക്കാറുണ്ട്..,
പിന്നെ ഈ നെഞ്ചില്‍ ചേര്‍ത്തു കിടത്തി താലോലിയ്ക്കും..,
പിന്നെ ഒരു മുത്തം കൊടുക്കാന്‍ ഒരുമ്പിടുമ്പോഴേയ്ക്കും ഇറ്റു വീഴാനുള്ള വേദനയാല്‍ അസഹ്യമായ് അവള്‍ ഒഴിഞ്ഞു മാറും..
അവളെന്‍റെ പ്രാണന്‍റെ പ്രാണന്‍ ആകയാല്‍ ..ആ ഇളം തുള്ളികളില്‍ കണ്ണുനീര്‍ തുള്ളികള്‍ പൊടിയാന്‍ ഇട കൊടുക്കാറില്ല ഞാന്‍..
ഒരു നിധിയായ് വീണ്ടുമാ ചെപ്പില്‍ ഒളിപ്പിച്ചു വെയ്ക്കും ഞാന്‍ അവളെ.
‘പൊട്ടത്തരം പറയുന്നുവോ പെണ്ണേ..?..നന്ദിനിയ്ക്ക് ഈര്‍ഷ്യ..!
അകത്തള ദുരിതങ്ങള്‍ക്കൊരു മോചനം തേടി അലയുമീ സ്നേഹിതയ്ക്ക് ഒരു കൂട്ടു കിട്ടിയതില്‍ നിനക്ക് ഈര്‍ഷ്യയോ..? നിനക്ക്  ഞാന്‍ വെറുമൊരു പൊട്ടത്തിയോ..?
മിണ്ടില്ല ഞാന്‍പിണക്കാ
ന്റ്റെ ആ മഴപെണ്ണിനോടുള്ള ഇഷ്ടത്താല്‍ ഞാനെന്‍റെ ബാല്യകാല സഖിയുമായി കൂട്ടു വെട്ടി.

ഒരു തണുത്ത പാതിരാ നേരത്ത്..
മണി മുഴങ്ങുന്നൂ
പാതിയടഞ്ഞ മിഴികളുമായി വാതില്‍ പാളികള്‍ തുറന്നു.
ഒരിയ്ക്കലും സഹിയ്ക്കാനാവാത്ത ആ സാന്നിദ്ധ്യം..
പഴയ ജീവിതം പാടേ വെറുത്തു ഞാന്‍ഇനിയുമെനിയ്ക്ക് പോരാടാന്‍ വയ്യ മനുഷ്യനേ..!
പെട്ടെന്ന്, കാതുകള്‍ പൊട്ടുമാ ആക്രോശം..
നിരത്തുന്നുണ്ടോ എന്‍റെ ലഹരികള്‍ നീ...?
മേശ മേല്‍ അവന്‍റെ ഇത്ത്യാദികള്‍ നിരത്തുന്നതിനിടെ കണ്ടു ഞാന്‍ ആ രൂപം എന്‍റെ സഖിയെ സ്പര്‍ശിയ്ക്കുന്നത്..
നെഞ്ചു പൊട്ടി..ഉള്ളകം തകര്‍ന്നൂ..!
ജല രഹിതമാ പാനീയം..
വിഷത്തുള്ളികള്‍ നിറയുമാ ചില്ലു ഗ്ലാസ്സില്‍ എന്‍റെ പ്രണയിനിയെ രസത്താല്‍  ഒന്നൊന്നായി ഇട്ട് കിലുക്കി കളിയ്ക്കുന്നൂ..
ഊറ്റിയൂറ്റി വലിച്ചു കുടിയ്ക്കുന്നൂ ആ നീചന്‍!

പുലര്‍ക്കാല സ്വപ്നം ഫലിയ്ക്കുമത്രെ..
ഫലിയ്ക്കണ്ടെനിക്ക് ഈ ദു:സ്വപ്നം..
പ്രാര്‍ത്ഥിയ്ക്കാ..നിയ്ക്കും, ന്റ്റെ കൂട്ടുകാരിയ്ക്കും.


34 comments:

  1. ഇതെങ്ങിനെയാ ഒന്ന് വായിച്ചെടുക്കുക വര്‍ഷിണീ...? :)
    എന്റെ കാര്യം ഇങ്ങിനെയാ. ചിലപ്പോള്‍ അങ്ങ് കേറില്ല.
    ഒന്നൂടെ നോക്കട്ടെ.

    ReplyDelete
  2. മഴയോടുള്ള പ്രണയം നന്നായിരിക്കുന്നു..എന്നാലും ഇതുവരെ കഥയാണോ കവിതയാണോ എന്നു മനസിലായില്ല വര്‍ഷിണീ...

    ReplyDelete
  3. വിഷത്തുള്ളികള്‍ നിറയുമാ ചില്ലു ഗ്ലാസ്സില്‍ എന്‍റെ പ്രണയിനിയെ രസത്താല്‍ ഒന്നൊന്നായി ഇട്ട് കിലുക്കി കളിയ്ക്കുന്നൂ..
    ഊറ്റിയൂറ്റി വലിച്ചു കുടിയ്ക്കുന്നൂ ആ നീചന്‍…!

    അകത്തള ദുരിതവും പേറി മഴയെ പുല്‍കാന്‍ കൊതിക്കുമ്പോഴും അതിനെ ഗ്ലാസ്സില്‍ കലര്‍ത്തുന്നത് കാണേണ്ടിവന്ന പുലര്‍കാല സ്വപ്നം തെളിഞ്ഞില്ല എന്നില്‍.

    ReplyDelete
  4. സത്യം പറഞ്ഞാല്‍ ഇതിപ്പോ ബോറായി തുടങ്ങികെട്ടോ (എനിക്ക് ) വര്ഷിണീ ..മഴ മഴ ..കുട കുട ..വേറെ ഒരു വിഷയവും കിട്ടുന്നില്ലേ എഴുതാന്‍ ? വിഷയ വൈവിധ്യം ഉണ്ടെങ്കിലോ വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയൂ ..വേറെന്തെല്ലാം കാര്യങ്ങള്‍ കൂടിയുണ്ട് ഈ പ്രപഞ്ചത്തില്‍ ..ഒന്നും ഇല്ലെങ്കില്‍ വെറും ശൂന്യതയെ കുറിച്ച് എഴുതൂ ,,അതും രസമുള്ള സബ്‌ജക്റ്റ് ആണ് ...:)

    ReplyDelete
  5. Varshini.. Mazhaye patti ethra ezhuthiyalum theerilla lle! Enikkishtayi varshini. Name varshini nu thanne aano atho pen name aano

    ReplyDelete
  6. വര്‍ഷിണി എന്ന പേരും പിന്നെ നിറയെ മഴയും!ഇതിനിയും അവസാനിപ്പിക്കാറായില്ലെ,മഴയോടുള്ള ആ സ്നേഹം?.മുമ്പു ഇംഗ്ലീഷില്‍ എഴുതിയതെല്ലാം ഇപ്പോള്‍ മലയാളത്തില്‍ വരാന്‍ തുടങ്ങിയെന്നു തോന്നുന്നു? രമേഷ് പറയുന്നതിലും കാര്യം ഇല്ലാതില്ല, എന്നു വെച്ച് അയാള്‍ പറയുന്നതെല്ലാം അപ്പടി സ്വീകരിക്കാനും പറ്റില്ല!മൂപ്പര്‍ക്കു അല്പം ചൊറിയുന്നതൊരു രസമാ!പിന്നെ “എന്റെ” എന്നതിനു “ന്റെ” എന്നു മന:പൂര്‍വ്വം എഴുതുന്നതു തന്നെയാണോ? അതു പോലെ “ദുര്‍ സ്വപ്നം” വേണോ “ദു:സ്വപ്നം ” പോരെ?

    ReplyDelete
  7. സുപ്രഭാതം ഇക്കാ...
    “ന്റ്റെ” മനപൂര്‍വ്വം തന്നെയാണ്‍ ..
    “ദു:സ്വപ്നം ”...ആക്കി ട്ടൊ,...
    ഇക്ക എനിയ്ക്കിപ്പൊ ഒരു ആശ്വാസമായിരിയ്ക്കുണൂ, ന്റ്റെ മലയാളം നന്നാവാന്‍ പോണൂ എന്നര്‍ത്ഥം.. :)
    ന്റ്റെ മറ്റു കൂട്ടുകാര്‍ക്കുള്ള മറുപടി ഞാന്‍ വന്നിട്ടു തരാം ട്ടൊ..ഇറങ്ങാന്‍ സമയമാകുന്നൂ..!

    ReplyDelete
  8. കൊള്ളാം ....
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂട്ടോ..

    വര്‍ഷിണീയെയും , കൂട്ടുകാരിയെയും ആ നീചനില്‍ നിന്നും കാക്കാന്‍ ഞാനും പ്രാര്‍ത്ഥിക്കാട്ടോ

    ReplyDelete
  9. ഇതിപ്പോ എന്താ ഇണ്ടായെ ന്റെ കുട്ട്യേ ..!
    സ്നേഹം മുഴോനും തട്ടിയെടുത്തു പെഗ്ഗടിച്ചൂലോ ആ ദുഷ്ടന്‍കശ്മലന്‍...
    ഇനീം വരുംട്ടോ .
    അന്നേരം കുപ്പീല് അല്‍പ്പം വിമ്മിട്ടു കൊടുക്കന്നെ ...
    നീചന്‍ !

    ReplyDelete
  10. ചെറുവാടി,റാംജി…മഴയ്ക്കും മഴത്തുള്ളികള്‍ക്കും ജീവന് കൊടുത്തു നോക്കൂ..മനസ്സിലാക്കാവുന്നതേ ഉള്ളൂ..

    മുസ്തഫാ..ഈ ദു:സ്വപ്നം എന്‍റെയൊരു പുലര്‍ക്കാല സ്വപ്നം തന്നെയാണ്..കഥയെന്നോ, കവിതയെന്നോ പേരു നല്‍കാതെ ഇവിടെ പകര്‍ത്തി



    രമേശ്.. എഴുതാനൊരു വിഷയം തന്നത് ഇഷ്ടായി ട്ടൊ…ശൂന്യതയില് നിന്നുള്ള മോചനം തേടലല്ലേ സത്യത്തില് എഴുത്തും, ഭാവനകളും..?
    പിന്നെ, മഴ…മഴയെ ഞാനൊരു കഥാപാത്രമാക്കാന് ശ്രമിയ്ക്കാറില്ലാ,എന്നാല് ഓരോ കഥാപാത്രങ്ങള്‍ക്കും അവയുടെ ഭാവങ്ങള്ക്കും, രൂപങ്ങള്‍ക്കും മഴയെന്നും മഴത്തുള്ളിയെന്നും പേര് നല്‍കാറുണ്ട്..
    എത്ര കണ്ടാലും, കേട്ടാലും, കഴിച്ചാലും, കുടിച്ചാലും,അനുഭവിച്ചാലും മതി വരാത്ത ചിലതില്ലേ നമ്മുടെ ജീവിതത്തില്..മഴ എനിയ്ക്കതില് ഒന്നാണ്..

    അഞ്ചൂ, അതേ ട്ടൊ…ഞാന് എനിയ്ക്കായ് നല്‍കിയ പേരാണ് വര്‍ഷിണി.

    സമീരന്…പലവട്ടം വായിയ്ക്കാറുണ്ട് ,എന്നാലും അക്ഷരത്തെറ്റുകള് കടന്ന് കേറുന്നൂ…അധികം ഇല്ലേയ്ച്ചാല് ഏതെല്ലാം എന്നു കൂടി ചൂണ്ടി കാണിച്ചാല് നന്നായിരുന്നു..കൂടുതല് ശ്രദ്ധിയ്ക്കാം ട്ടൊ..നന്ദി..

    pushpamgad,ജിത്തൂ...സന്തോഷം ട്ടൊ.

    ReplyDelete
  11. ന്‍റെ വര്‍ഷിണി കുട്ടീ... മഴയോടുള്ള പ്രണയം കൊള്ളാം, അധികം നനയണ്ട..

    ReplyDelete
  12. നിക്കിതങ്ങട് വല്ലാണ്ടെ ഇഷ്ടായി... പക്ഷെ ആ നീചന്‍ എല്ലാം നശിപ്പിച്ചു ന്‍റെ വര്‍ഷിണീ...

    ReplyDelete
  13. വാക്കുകളെ കീറി മുറിച്ചു വിലയിരുത്താന്‍ മാത്രമുള്ള അക്ഷര ജ്ഞാനമൊന്നും എനിക്കില്ല.
    സര്‍വ്വവിധ ആശംസകളും നേരുന്നു.

    ReplyDelete
  14. കുട്ടിക്കിപ്പോ മഴയാ ഇഷ്ടാച്ചാ അതന്യങ്ങട് എഴുതാ. താനേ പഴുക്കുന്നതിനേ രുചിണ്ടാവൂട്ടോ.എല്ലാ വായനക്കാരേയും ത്യപ്തിപ്പെടുത്തി എഴുതാനാവോ കുട്ടീ? മനസ്സില്‍ ഇഷ്ടം തോന്നിയ വിഷയത്തെ കുറിച്ച് ഇനീം എഴുതുക! മഴ ബോറടിക്കുന്നവര്‍ക്ക് ജീവിതോം വിരസമാവും എന്നാണ് നിക്ക് തോന്നീട്ടുള്ളത്!കുട്ടി എഴുതിക്കൊളൂ മഴയെക്കുറിച്ച്,മഴയെന്ന പ്രണയത്തെക്കുറിച്ച്,മഴയെന്ന ജീവിതത്തെക്കുറിച്ച്....

    പറയാന്‍ മറന്നു, ഈ സ്വപ്നം പുലരില്ലാട്ടോ,ഞാനും പ്രാര്‍ത്ഥിക്കാം!
    ആശംസകളോടെ....

    ReplyDelete
  15. hi.hi.hi
    varshu kutta

    aami enna njan ee nattukariye alla

    ReplyDelete
  16. എനിക്കു ആസ്സാമിസ് അറിയില്ല .
    ഇപ്പോള്‍ നില്‍ക്കുന്നത് ചിറാപുന്ജ്ജിയില്‍ !
    എന്തു ചെയ്യണം? വര്‍ഷിണി ......
    ..

    ReplyDelete
  17. ഫെമിനാ...സിയാ..ന്റ്റെ കൂട്ടുകാരികള്ക്ക് നന്ദി, സന്തോഷം.

    അഷ്റഫ്...നമ്മള്‍ ഒരേ തരക്കാരാണെന്നര്‍ത്ഥം.. :)

    വാഴക്കോടന്‍,പ്രോത്സാഹന വാക്കുകള്‍ ആശ്വാസം തരുന്നൂ ട്ടൊ, നന്ദി.

    ആമി പെണ്ണിനെ നാട്ടില്‍ വെച്ചു പിടിയ്ക്കാം ട്ടൊ..ഹ്മ്മ്..

    ഗോപന്‍....നാട്ടിലെ ഒരു മഴ നനയൂ, എല്ലാം നേരായിക്കൊള്ളും.. :)

    ReplyDelete
  18. വായിച്ചു... ചെളിപുരണ്ട സ്മൃതികളെ മായ്ക്കാന് ഒരു സുഹൃത്താണ് എനിക്കും മഴ... ഇനിയും തോരാതെ വര്ഷിക്കട്ടെ... പ്രാര്ത്ഥിക്കാം.

    ReplyDelete
  19. മഴ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഇതും നന്നായി ആസ്വദിച്ചു. രമേഷ്ജി പറഞ്ഞപോലെ ഇടയ്ക്കു ഒന്ന് മാറ്റുന്നത് നല്ലതാണ്

    ReplyDelete
  20. മഴ കണ്ടും കേട്ടും നനഞ്ഞും അനുഭവിച്ചു മതിയാവാത്ത ഒരു പ്രവാസിക്ക്‌, ഇനിയും മഴയെക്കുറിച്ച്‌ എഴുതാനേ പറയാന്‍ കഴിയൂ......
    മനസ്സില്‍ വരുന്നതെന്തും എഴുതുക.
    മനസ്സില്‍ തേൊന്നുന്നതെന്തും ചെയ്യുക...
    കഥയെന്നേൊ, ഗദ്യകവിതയെന്നേൊ ചിലപ്പേൊഴൊക്കെ സംശയം തേൊന്നിയത്‌ ഒരു പക്ഷേ എണ്റ്റെ തെറ്റ്‌. ഇനിയും എഴുതൂ... ആശംസകള്‍. (മഴയെ മിസ്സ്‌ ചെയ്തെന്ന തേൊന്നല്‍ വരുമ്പേൊള്‍ എണ്റ്റെ ബ്ളേൊഗിലൊന്നു സന്ദറ്‍ശിക്കൂ..... )

    ReplyDelete
  21. നന്ദി സ്നേഹിതാ...തീര്‍ച്ചയായും.

    ReplyDelete
  22. ദുഃസ്വപ്നത്തെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു വര്‍ഷിണി.. ചിലതെല്ലാം നമ്മള്‍ കാണേണ്ട എന്നു വിചാരിച്ചാലും അപ്രതീക്ഷിതമായി ഒരു ദുഃസ്വപ്നമായ് നമ്മുടെ നിദ്രയെ കീറിമുറിയ്ക്കും.. അതൊരു നൊമ്പരമായ് മനസ്സിലവശേഷിപ്പിയ്ക്കും.. വര്‍ഷിണിയുടെ നിദ്രകളില്‍ മധുര സ്വപ്നങ്ങള്‍ ഒരു തിരുവാതിര ഞാറ്റുവേല പോലെ പെയ്തിറങ്ങാന്‍ പ്രാര്‍ത്ഥിയ്ക്കാം..ഇടിയും, മിന്നലുമില്ലാത്ത ഒരു ഞാറ്റുവേല! അതിന്റെ സുഖശീതളതിയില്‍ മതിമറന്നുറങ്ങൂ..

    കൊച്ചുമുതലാളിയുടെ
    സ്നേഹാശംസകള്‍..!

    ReplyDelete
  23. ഈ സ്നേഹാശംസകള്‍ നിയ്ക്ക് തരുന്ന സന്തോഷം ഏറെയാണ്‍..

    ReplyDelete
  24. ഇന്നാണു വായിക്കുന്നത് ടീച്ചറെ....

    ടീച്ചറുടെ മഴയിലൂടെ സ്വപ്നസഞ്ചാരങ്ങൾ ക്ലീഷെ ആയി തോന്നിയിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ ഇപ്പോൾ അങ്ങിനെ തോന്നാറില്ല എന്നു മാത്രമല്ല ഈ മഴക്കിനാവുകളിലൂടെയുള്ള ഈ യാത്രകൾ ഓരോന്നും മഴമേഘങ്ങളുടെ മൂടുപടമണിഞ്ഞ മങ്ങിയ പുത്തന്‍ കാഴ്ചകളിലേക്കും നയിക്കുന്നു.

    പ്രപഞ്ചസൌന്ദര്യം ഉള്ളിലാവാഹിച്ച മഴമേഘങ്ങളുടെ കുഞ്ഞുങ്ങളെ മദ്യത്തിലിളക്കി അശുദ്ധമാക്കുന്ന സ്വാര്‍ത്ഥക്കാഴ്ചകളുടെ പ്രഭാതസ്വപ്നങ്ങളില്‍ നിന്നും പെയ്തൊഴിയാത്ത മഴക്കാഴ്ചകളിലേക്കു സ്വപ്നങ്ങൾ സഞ്ചരിക്കുന്ന നല്ല കാലത്തിനായ് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
    Replies
    1. ന്റേയും പ്രാർത്ഥനകൾ...നന്ദി ട്ടൊ..1

      Delete
  25. അവൾ വീണ്ടും വരും..സകലനൈർമ്മല്യങ്ങളോടെയും.പിന്നെന്തിനാണിത്ര പേടി ! :)

    ReplyDelete
    Replies
    1. ഒരു ഉൾഭയം ആരിലാണ് ഉണ്ടാവാതിരിയ്ക്കാ സ്നേഹിതാ...നന്ദി ട്ടൊ...!

      Delete
  26. ഇതാദ്യമായി വായിക്കുമ്പോള്‍ ബ്ലോഗൊന്നുമുണ്ടായിരുന്നില്ല കമന്റിടാന്‍.. പിന്നീട് വായിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്. രണ്ട് ദിവസം മുന്നെ എല്ലാ ബ്ലോഗുകളും ഒന്നോടിച്ച് നോക്കിയിരുന്നു ഇവിടെ... അപ്പോഴും ഇത് കണ്ടിരുന്നു. എഴുത്തിന് ഒരുപാട് പുരോഗതി വന്നിട്ടുണ്ട് പഴയതിനേക്കാല്‍. വരയ്ക്കും തോറും വര തെളിയും എന്ന് പറഞ്ഞതുപോലെ. ഒരു ചെറിയ വിഷയമായിരിയ്ക്കും, അത് ഒത്തിരി നന്നായി എഴുതുവാനുള്ള കഴിവുണ്ട്, സ്വപ്നം കാണുന്നതുപോലെയുള്ള എഴുത്ത്. നിത്യേനയുള്ള വായനയുടെ ഫലമാകാം. കൂടുതല്‍ വായിക്കൂ! ഇനിയും പെയ്തൊഴിയൂ..!

    എന്നെത്തെയും പോലെ എല്ലാവിധ ആശംസകളും!

    ReplyDelete
    Replies
    1. ബ്ലോഗ് ഉണ്ടായിരുന്നു, പക്ഷേ കൊച്ചു മുതലാളി ഇങ്ങു വന്നിരുന്നില്ലാ... :)
      നന്ദി ട്ടൊ..ന്റെ കൂടെയുള്ള ഈ ആത്മ ബലത്തിന്...!

      Delete
  27. മഴയെ മാറ്റി നിര്‍ത്തി നോക്കിയാല്‍ മദ്യകുപ്പിയില്‍ തകര്‍ന്ന ഒരു കുടുബിനിയുടെ സന്തോഷത്തിന്റെ കഥ ഒതുക്കി നിര്‍ത്തിയിരിക്കുന്നു... അമര്‍ത്തിയ തേങ്ങല്‍ പോലെ.... മഴനൂല്‍ തുള്ളികളാല്‍ നെയ്തെടുത്ത ഈ മഴവില്‍ മേലാപ്പ് വളരെ ഇഷ്ടായി. മഴയെ ആരാണ് വെറുക്കുക. ആര്കാന് കഴിയുക..... പെയ്യുക ഇനിയും തുള്ളിക്കൊരു കുടം പോലെ ......

    ReplyDelete
    Replies
    1. നന്ദി അംജത്.........വളരെ സന്തോഷം....!

      Delete
  28. മഴയെ മാറ്റി നിര്‍ത്തി ഇതിനെ വായിച്ചെടുക്കാന്‍
    ഞാന്‍ ശ്രമിക്കുന്നില്ലാ വിനുവേച്ചി...
    മഴയെ പളുങ്കുരൂപത്തിലാക്കി വായനയുടെ ലഹരിയില്‍ ചേര്‍ത്തു
    ഒറ്റ വലിയ്ക്കു ഞാനിതു കുടിച്ചു വറ്റിയ്ക്കുന്നു.
    ഇനിയുമിനിയും പെയ്യുന്ന മഴ കാത്തിരിക്കുന്നു.....

    ReplyDelete
  29. ങ്ങക്ക് ആര്‍കും മനസിലാകില്ല... ന്റെ കുട്ടീനെ ....വിനു യ്യ്...എന്നും ദേ പോലെ ഇവടെ ഒക്കെ ണ്ട്ടാവണം..ട്ടാ ....

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...