Friday, February 18, 2011

ജാലകത്തിന്നിപ്പുറത്തെ മഴ...

വരൂ..നമുക്കീ ജാലകത്തിന്നിപ്പുറത്തിരിക്കാം
വെളിച്ചം കുടിയ്ക്കാന്‍ വെമ്പുമീ അന്ധകാരത്തില്‍
സത്യം നിറയുമീ ഇരുട്ടിനെ സ്നേഹിക്കാന്‍
തിടുക്കപ്പെടുമാ വള്ളിയോടു കിന്നരിച്ചിരിക്കാം..
നോക്കൂ ,നീ കാണുന്നുവോ..
പ്രേമാഭിമാന പുതു ദീപ്തിയാല്‍
മാനം മഴവില്ലു തീര്‍ത്തത്.
കേള്‍ക്കുന്നുവോ..വാനിലെ മഴമേഘ ഗദ്ഗതങ്ങള്‍..

വെള്ളകീറും മുന്നേ ഞാനൊരു മഴക്കോളു കണ്ടിരുന്നു,
പക്ഷേ..ഒന്നുമുണ്ടായീലതു പെയ്തീലാ..
നിനച്ചും നിനയ്കാതേം ഓടി വരുമാ കള്ളന്‍
ഇപ്പോഴെങ്ങാനും പെയ്യുമോ എന്തോ..

ദൈവമേ..ഇതു സത്യമോ..
ആ കുറുമ്പനെന്‍റെ പരിഭവം മണത്തറിഞ്ഞുവോ..
കളിച്ചും ചിരിച്ചും വരുന്നതു കണ്ടില്ലേ..
ഹൃദയത്തില്‍ കുറിച്ച ആ ഗീതം കേട്ടില്ലേ..


അരുതു നീ പോവല്ലേ എന്‍ തോഴനേ,
സ്വര്ഗ്ഗലയ താളങ്ങള്‍ മുഴങ്ങുമീ നേരത്തു
ആതിരകള്‍ കുളിര്‍ കോരുമീ നേരത്തു
നീയെന്‍ കരളീലൊരു വിസ്മയാനുഭൂതി ഒരുക്കി
ഈ ജാലകത്തിന്നിപ്പുറത്തു ,
എന്‍ ചാരത്തു ചേര്‍ന്നിരുന്നാലും

27 comments:

  1. നന്നായി എഴുതി ...വിരഹിണിയുടെ പ്രേമ ചിന്തകള്‍ ..പ്രിയന്‍ അരികത്തു തന്നെയുണ്ട്‌ ..ജാലകത്തിനപ്പുറത്തെ നീലാകാശത്തില്‍ ..
    ദേ ഇവിടെയൊരു മാടത്ത ക്കൂടുണ്ട് ..ഒന്ന് കയറി നോക്കൂ ..

    ReplyDelete
  2. "മഴ മഴ ........,സര്‍വത്ര മഴ"
    ഹൃദയം വെന്തുരുകും വേനലിലും,
    കുളിര് കോരും രാവിലും,
    കൊഞ്ചും നിനവിലും...
    പാടും പാട്ടിലും
    പിന്നെയാ പേരിലും.....ഹോ.

    (അധികം മഴ കൊള്ളണ്ട കേട്ടോ.....പനി പിടിച്ചാലോ !!! .........ഹി.)

    പറയാന്‍ മറന്നു......ജാലകത്തിനപ്പുറം മഴപെയ്യട്ടെ,
    താളങ്ങള്‍ മുഴങ്ങട്ടെ
    .കൊള്ളാം.

    ReplyDelete
  3. വര്‍ഷിണി .... നന്നായി പെയ്തിരിക്കുന്നു.

    nidhish

    ReplyDelete
  4. നന്നായിരിക്കുന്നു....തുടരുക.
    ആശംസകള്‍.........

    ReplyDelete
  5. മനം പോലെ മഴ വന്നു.
    മഴയ്ക്ക് മനസ്സിലായി മനം.
    പോവാനാഞ്ഞോ..ഇല്ലില്ല പെയ്യാന്‍ തുടങ്ങി.

    ReplyDelete
  6. എന്‍റെ മനസ്സിലും ഒരു മഴ പെയ്യുന്നു...ജനലിന്നിപ്പുറത്തിരുന്ന് ഞാനും ആസ്വദിക്കട്ടെ...

    ReplyDelete
  7. The rain drops of love engulfed you like never before, it surrounded you with its enfolding arms, cuddled you, giggled you, you were left breathless.

    Nice, nice, nice lines, so nice imageries.
    A torrent of poetry.

    ReplyDelete
  8. ആതിരകള്‍ കുളിര്‍ കോരുമീ നേരത്തു
    നീയെന്‍ കരളീലൊരു വിസ്മയാനുഭൂതി ഒരുക്കി
    ഈ ജാലകത്തിന്നിപ്പുറത്തു ,
    എന്‍ ചാരത്തു ചേര്‍ന്നിരുന്നാലും

    വളരെ നന്നായി വരികൾ.

    ReplyDelete
  9. ജാലക പഴുതിലൂടെ മഴ കാണാന്‍ എന്ത് രസാണ്.
    നന്നായി ട്ടോ ഈ മഴ.
    ഇനിയും പെയ്യട്ടെ.

    ReplyDelete
  10. ഈ മഴയില്‍ ഞാനുമൊന്നു നനയട്ടെ സഖീ....

    ReplyDelete
  11. പ്രണയ വര്‍ഷിണി.
    മനോഹരം.

    ReplyDelete
  12. വര്‍ഷിണീ.......പെയ്തൊഴിയൂ......

    ReplyDelete
  13. ജാലകത്തിനപ്പുറം പെയ്തൊഴിയുന്ന മഴനൂലുകള്‍ മനസ്സിനെന്നും പെയതൊഴിയാത്ത വിഷാദമാണ്‍.. നന്നായെഴുതി, എന്നത്തേയും പോലെ.. അഭിനന്ദനങ്ങള്‍.

    ReplyDelete
  14. വര്‍ഷിണി,
    മുന്‍പോസ്റ്റുകളില്‍ ഉണ്ടായിരുന്ന എന്തൊക്കെയോ ഒരു ടച്ച് ഇവിടെ കണ്ടില്ല. പക്ഷെ കവിത വായിക്കാന്‍ പ്രേരിപ്പിക്കുന്നു. അപ്പുറത്തിരിക്കുന്നവനെ കണ്ടെത്താന്‍ കഴിയട്ടെ :)

    ReplyDelete
  15. നീയെന്‍ കരളീലൊരു വിസ്മയാനുഭൂതി ഒരുക്കി
    ഈ ജാലകത്തിന്നിപ്പുറത്തു ,
    എന്‍ ചാരത്തു ചേര്‍ന്നിരുന്നാലും

    നല്ല വരികള്‍
    മഴ പെയ്യട്ടെ...കൊള്ളാം ട്ടാ!

    ReplyDelete
  16. ന്നാലും മഴേ ..
    ന്‍റെ കുട്ട്യേ വെഷമിപ്പിച്ചുലോ നീയ് ..!
    നന്നായി പെയ്യാട്ടോ ..
    അതന്നെ ...

    ReplyDelete
  17. രമേശ്..നന്ദി, മാടത്തക്കൂട് സന്ദര്‍ശിച്ചിരുന്നൂ ട്ടൊ..
    ജിത്തൂ...മഴ നനഞ്ഞാല്‍ നിയ്ക്ക് പനി പിടിയ്ക്കാറില്ലാ ട്ടൊ..:)

    നിധീഷ്,മീരാ,പട്ടേപ്പാടം റാംജി,zephyr zia,Salam,moideen angadimugar,ചെറുവാടി,കുഞ്ഞൂസ്,താന്തോന്നി,സുഗന്ധി,ഇലഞ്ഞിപൂക്കള്‍ ,Manoraj ,ഒരില, വാഴക്കോടന്‍,pushpamgad..നന്ദി..സന്തോഷം...ഈ പ്രോത്സാഹനങ്ങള്‍ക്ക്..

    മനോരാജ്..മഴ അങ്ങനെയാണ്‍,അടുക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിയ്ക്കും, നന്ദി ട്ടൊ തുറന്ന അഭിപ്രായത്തിന്‍..

    ReplyDelete
  18. മഴ ഒരു മനോഹരമായ ഓര്‍മ്മ....
    മനസ്സില്‍ അനുഭവങ്ങളുടെ...
    വെളുത്ത പിച്ചക പൂക്കളായി പടര്‍ന്നുകയറുന്ന മഴ!!!

    ReplyDelete
  19. നന്നായിട്ടുണ്ട്.
    മഴ കൊള്ളാം..

    ReplyDelete
  20. Kurach thirakkilayirunnu. Atha varan thamasichath. Mazha aduthonum peythozhiyathirikkatte! Pls remove word verification

    ReplyDelete
  21. നന്നായിട്ടുണ്ട് വര്‍ഷിണി

    ReplyDelete
  22. വിരഹിണിയുടെ സ്വപ്നജാലകത്തിലൂടെ മഴയുടെ സ്വാന്ത്വനഗീതങ്ങൾ......
    മനോഹരമായ ബിംബകൽപ്പനകളിലും, വരികളിലും അമൃതവർഷിണീ രാഗത്തിന്റെ മേളപ്പതക്കങ്ങൾ....

    കവിത അറിയാൻ ശ്രമിച്ചില്ല....
    അത് സംവേദനം ചെയ്യുന്ന ഭാവത്തിൽ ലയിക്കാനായാൽ സാധാരണവായനക്കാരന് ഉത്തമകവിത അതുതന്നെ....

    ReplyDelete
  23. എന്‍റെ ടീച്ചറെ നഷ്ടതയ്ക്ക് മുന്‍പ് നമ്മളാരും ഓര്‍ക്കാറില്ല നഷ്ടപ്പെടുന്നതിന്‍റെ വേദന...

    അങ്ങിനെ ഓര്‍ത്തിരുന്നെങ്കില്‍ ഹൃദയ വേദനകള്‍ കൊണ്ട്‌ നമ്മളാരും കവിത രചിക്കില്ലായിരുന്നു..

    മഴയെ തേടുന്ന വേഴാമ്പലിനെപോലെ നമുക്കു കാത്തിരിക്കാം വഴി വക്കില്‍ കണ്ണും നട്ടിരിക്കാം ഒരിക്കെ വരും വരാതിരിക്കില്ല.....

    സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു ഇടക്കൊക്കെ ഈ വഴി വരണേ www.hrdyam.blogspot.com

    ReplyDelete
  24. നീയെന്‍ കരളീലൊരു വിസ്മയാനുഭൂതി ഒരുക്കി
    ഈ ജാലകത്തിന്നിപ്പുറത്തു ,
    എന്‍ ചാരത്തു ചേര്‍ന്നിരുന്നാലും

    കൊള്ളാമല്ലോ സുന്ദരൻ കവിത ടീച്ചറേ.... ഇതു നുമ്മ മുന്നെ വായിച്ചതാണോന്നൊരു സംശയം പക്ഷെ കമന്റ് കാണാനില്ല, ഒരു ദിവസം വന്ന് കുറെ പോസ്റ്റുകളു ചറപറാ വായിച്ച് പോയിരുന്നു അപ്പോ കമന്റാതെ പോയതും ആവാം ല്ലെ... എന്തായാലും ഇപ്പോ ദേ കെടക്ക്ണ് സവാളവട....

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...