Wednesday, February 23, 2011

ഒരു യാത്ര..


ഇടയ്ക്കിടെ തലകുത്തി മറിഞ്ഞ്
പെരുവെള്ള പാച്ചലിൽ മുങ്ങിത്താണ്

ഓളങ്ങൾക്കൊത്ത് ചാഞ്ചാടി തിമിർത്ത്
കടൽത്തിരയിലെന്ന പോലെയുയർന്ന്

ഉന്മാദ ലഹരിയിൽ എല്ലാം മറന്ന്
ആർത്തലച്ചങ്ങനെ പൊട്ടിച്ചിരിച്ച്

അന്യോനം മനസ്സുകൾ കുളിർ കോരിച്ച്
ഗതി മാറിയൊഴുകി മതിമറന്നു ലയിച്ച്

നനഞ്ഞൊട്ടിയ തലമുടിയും
തണുത്തു വിറയ്ക്കുന്ന ചുണ്ടുകളും

അവളോടൊത്ത് ഒഴുകുന്ന ഞാനും
എന്നെ പുണർന്നൊഴുകുന്ന അവളും...

പ്രിയപ്പെട്ടവരെ പിരിഞ്ഞ് ഒറ്റപ്പെട്ട യാത്ര
ദൂരെയുള്ള പ്രിയ മുഖങ്ങൾ ഓർത്തു പോയി.

പതുക്കെപ്പതുക്കെ പരിഭ്രാന്തി കുറഞ്ഞു
ഓളത്തിമിർപ്പിൽ  ചാഞ്ചാടുവാൻ മനസ്സും ശരീരവും പഠിച്ചു

എന്തു ബഹളക്കാരിയാണീ പുഴ..
ആദ്യമായിട്ടറിയുകയാണു ഞാനിവളെ.

31 comments:

  1. ഗംഭീരമായിട്ടുണ്ട് .... നല്ല ഒതുക്കം ... നല്ല വരികള്‍ .... വര്‍ഷിണിയുടെ പോസ്റ്റുകളില്‍ ഒരുപക്ഷെ ഏറ്റവും സുന്ദരം.

    ReplyDelete
  2. ഉന്മാദ ലഹരിയില്‍ എല്ലാം മറന്ന്
    ആര്‍ത്തലച്ചങ്ങനെ പൊട്ടിച്ചിരിച്ച്..

    ReplyDelete
  3. നല്ല ഭംഗിയായി എഴുതി.
    സുഖമുള്ള വായന.
    ആശംസകള്‍

    ReplyDelete
  4. അവളൊരു വികൃതി തന്നെ!

    ReplyDelete
  5. വളരെ സുന്ദരമായി ഈ കവിത!

    ReplyDelete
  6. ഹൃദ്യമായ വരികൾ
    മനസ്സിൽ കൂളിർമ കോരിയിട്ടു

    ആശംസകൾ!

    ReplyDelete
  7. നന്നായിട്ടുണ്ട് ...!!

    ReplyDelete
  8. മനോഹരമായി. ശരിക്കും വരികള്‍ക്കൊപ്പം നീന്തിത്തുടിച്ചു

    ReplyDelete
  9. മനസ്സിന് കുളിര്‍മ്മയും സന്തോഷവും പൊട്ടിച്ചിരിയും വിരിയിച്ച വരികള്‍.

    ReplyDelete
  10. Angane kavithayum vazhangum ennu varshini theliyichirikkunnu. Good work

    ReplyDelete
  11. പുഴ എന്നും ഒരു ആവേശമാണ്. പുഴയിൽ നീന്തിക്കുളിച്ചിട്ടുള്ളവർക്കു അതു ആത്മാവിന്റെ ഭാഗവും.മഴയും പുഴയും ഇല്ലാത്ത ജീവിതത്തെക്കുറിച്ചു ഓർക്കാൻ കഴിയില്ല.അതിന്റെ ഓളത്തിമിർപ്പിൽ ചാഞ്ചാടാൻ വേറെയാരു വേണം. കണ്ണുനീർ സ്വന്തം ജീവനിലേറ്റുവാങ്ങുന്ന പുഴ.‘പുഴ..ഒഴുകാൻ മറന്ന്’ ന്റെ കൂടെ ഈ പോസ്റ്റും കൂടി വായിച്ചപ്പോൾ ഒരു സന്തോഷം.നന്നായി വർഷിണീ...

    ReplyDelete
  12. പുഴയെന്നും അങ്ങിനെയാണ് ..........

    ReplyDelete
  13. ഹായ് ഹായ് തകര്‍ത്തു....:D
    ഗംഭീരമായീട്ടുണ്ട് കേട്ടോ......എനിക്കു ഇഷ്ടപ്പെട്ടു.

    ReplyDelete
  14. നന്നായ് എഴുതി , നല്ല ഒഴുക്കോടെ ..
    ബഹുമാനം , നന്മകള്‍

    വര്‍ഷിണി ..
    പുഴയോടൊപ്പം സകല വികൃതിയും കാണിച്ചിട്ട് !
    ജാള്യത മാറ്റാന്‍ ...പുഴയെ വലിയ ബഹളക്കാരി ആക്കി
    അല്ലെ , പാവം നല്ല കുട്ടി !
    ..

    ReplyDelete
  15. ഉം ..പുഴപോലെ ഒഴുകുന്നു ഈ കവിതയും നീയും ...:)

    ReplyDelete
  16. നന്നായി വര്‍ഷിണി ..
    പുഴ ശരിക്കും നനച്ചു ല്ലേ ..
    ആശംസകള്‍ ....

    ReplyDelete
  17. നന്നായി കേട്ടോ..

    ശ്രീ പറഞ്ഞത് ശരിയാണ്..
    ഒരിക്കലെങ്കിലും പുഴയില്‍ മുങ്ങി നിവരന്നവര്‍ക്ക് ആ സുഖം ഒരിക്കലും മറക്കാനാവില്ല..എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു വീടിനുമുന്പിലൂടോഴുകുന്ന മീനച്ചിലാര്‍..സ്വന്തമായി ഒരു കടവിന്റെ ഉടമ എന്നാ സ്വകാര്യ അഹങ്കാരം സ്കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുടെ
    മുന്‍പില്‍ പ്രകടിപ്പിക്കാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല.. ഇപ്പൊ പ്രവാസി ആയപ്പോള്‍ മറുനാട്ടുകാരുടെ മുന്‍പിലും പുഴയോരത്ത് ആണ് വീട് എന്ന ആ അഹങ്കാരം പ്രകടിപ്പിക്കാന്‍ സാധിക്കുന്നു എന്നതില്‍ അതിലേറെ സന്തോഷം..

    ഇത് വായിച്ചപ്പോള്‍ ഒരിക്കലൂടെ ഞാന്‍ ആ പുഴയോരത്ത് പോയി..പിന്നെ വീടും ആ തീരത്തേക്ക് എത്താന്‍ ഉള്ള വിരലില്‍ എന്നാന്‍ മാത്രം ഉള്ള ദിവസങ്ങളെയും..

    ReplyDelete
  18. എനിക്ക് കവിതയ്ക്ക് കമന്റെഴുതാനറിയില്ല അതു കൊണ്ട് മറ്റുള്ള കമന്റുകള്‍ ആസ്വദിച്ചു!. അഭിനന്ദനങ്ങള്‍!

    ReplyDelete
  19. നിധീഷ് ഈ അംഗീകാരത്തിന്‍ നന്ദി..

    moideen,ചെറുവാടി,zephyr zia ,കുഞ്ഞൂസ്,മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,sameeran,Naushu ,Salam , റാംജി ,അഞ്ചു,ശ്രീ,പ്രയാണ്‍,ജിത്തു,ഗോപന്‍,മുല്ല,രമേശ്,pushpamgad,Villagemaan,ഇക്കാ..സന്തോഷം എന്നോടൊപ്പം നീന്തി തുടച്ചതില്‍...ഈ പ്രോത്സാഹനങ്ങള്‍ മാത്രമാണ്‍ എന്‍റെ പ്രചോതനം..

    ReplyDelete
  20. കുളിര്‍മയുള്ള എഴുത്ത് .
    ആശംസകള്‍

    ReplyDelete
  21. മലകളുടെയും കുന്നുകളുടെയും താഴ്വാരം താണ്ടി അരുവികളോടും ചെറു തോടുകളോടും കിന്നരം പറഞ്ഞ് അവരെ പ്രണയിച്ചു കൂടെ കൂട്ടിയും ആടിപ്പാടി തിമര്‍ത്തുവരുന്ന ആറിനെ കാണാന്‍ എന്തൊരു ചേലാണ്.നല്ല കവിത

    ReplyDelete
  22. ഒരു തെളിരരുവി പോലെ ...
    ഇഷ്ടമായി, ഏറെ.

    ReplyDelete
  23. the man to walk,അതിരുകള്‍/മുസ്തഫ ,അനില്‍കുമാര്‍..നല്ല വാക്കുകള്‍ക്ക് ,സ്നേഹത്തിന്‍.. നന്ദി സന്തോഷം.. ,

    ReplyDelete
  24. ഹൊ... ഗംഭീരം. മലവെള്ളപ്പാച്ചിലില്‍പ്പെട്ടുള്ള മരണത്തെ ഇങ്ങനെയും അവതരിപ്പിക്കാം അല്ലെ.
    മനോഹരം.

    ReplyDelete
  25. അതെ ഷുക്കൂര്‍,
    ആദ്യ മുങ്ങലില്‍ മനസ്സ് വാചാലമായിരിയ്ക്കും..
    പുഴ... അവളെ അടുത്തറിഞ്ഞാല്‍, ഒരു ദീര്‍ഘ യാത്രയ്ക്ക് ഇറങ്ങി തിരിച്ചെന്നോണം മനസ്സും ശരീരവും ശാന്തമായിരിയ്ക്കും...
    നന്ദി ട്ടൊ..

    ReplyDelete
  26. വര്‍ഷിണി കുട്ടീ മഴയോടും പുഴയോടും എന്തെന്തു വിശേഷങ്ങളിനിയും പറയാനുണ്ട്..
    നന്നായി മോളെ വരികള്‍..

    ReplyDelete
  27. എത്ര സുന്ദര്‍മാണീ വരികള്‍.. എത്ര ശക്തവും..
    വര്‍ഷിണിയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍.. “ഒത്തിരിയിഷ്ടായിട്ടോ”

    ReplyDelete
  28. അവളോടൊത്ത് ഒഴുകുന്ന ഞാനും
    എന്നെ പുണർന്നൊഴുകുന്ന അവളും.......അനിര്‍ഘളമായ ഒഴുക്ക്.....എന്നിലേക്കും പുതു ചാല്‍ കീറിമുറിച്ചു കൊണ്ട്.....

    ReplyDelete
  29. ഉന്മാദ ലഹരിയിൽ എല്ലാം മറന്ന്
    ആർത്തലച്ചങ്ങനെ പൊട്ടിച്ചിരിച്ച്
    - പുഴയെയും അവളെയും അറിയിക്കുന്ന കവിത മനോഹരമായിരിക്കുന്നു....

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...