Wednesday, December 1, 2010

ന്റ്റെ വിനോദിനി..


അറിയില്ലേ..ന്റ്റെ വിനോദിനിയേ..?

കഷ്ടാണ്‍ ട്ടൊ..എത്ര തവണ പറഞ്ഞിരിയ്ക്കുണൂ ഞാന്‍..
ഇപ്പൊ, പിന്നേം ചോദിയ്ക്കാന്‍ മാത്രം ന്താ ഉണ്ടായേ..?
അവളെ ന്റ്റെ കൂടെ കൂട്ടിയതാണോ..?
ന്താന്നറിയില്ലാ, ഈ അടുത്ത നാളുകളിലായിട്ട് അവളാണെന്റ്റെ ശ്വാസത്തില്‍ , ഊണില്‍ , ഉറക്കില്‍ , എഴുത്തില്‍,
‘ന്നെ മറക്കരുത് ട്ടൊ ‘ന്ന്  പറയും പോലെ ..
നിനക്ക് കൂട്ട് ഞാനുണ്ട് ന്ന് പറയും പൊലെ..
ഓരോ നിമിഷോം ആ സാമിപ്യം അറിഞ്ഞോണ്ടിരിയ്ക്കാണ്‍ ഞാന്‍..
ഇനി അവളെ മാറ്റി നിര്‍ത്താന്‍ നിയ്ക്ക് വയ്യാ,
ന്റ്റെ പ്രാണനല്ലേ അവള്‍..

ന്റ്റെ കുട്ടിക്കാലം മുതല്‍ക്ക് ‘അവരു‘ണ്ട് കൂടെ..മൂന്നു വയസ്സു മുതല്‍..
കളിക്കൂട്ടുകാരിയോ, കൂടപ്പിറപ്പോ ആയിട്ടല്ലാ ട്ടൊ,
ന്റ്റെ ഗുരുനാഥയായിട്ട്..
അവര്‍ക്ക് ന്നെ നല്ല ഇഷ്ടായിരുന്നൂ..നിയ്ക്കും..
അതോണ്ടല്ലേ അമ്മ എപ്പഴും പറയാറ് , ‘അവള്‍ക്ക്  ആ വിനോദിനീടെ മട്ടും ഭാവോം അങ്ങനേ കിട്ടീട്ട്ണ്ട് ന്ന്..
ഒരിയ്ക്കല്‍ അമ്മ അതവരോട് പറയേം ചെയ്തു..
അപ്പഴത്തെ ആ മുഖം ഓര്‍മ്മ വരുണൂ..എന്തു പ്രാസാദായിരുന്നീച്ചിട്ടാ
വാത്സല്ല്യത്തോടെ ന്നെ കൂട്ടി പിടിയ്ക്കേം ചെയ്തൂ.
അപ്പഴവര്‍ക്ക് ഞാനൊരു സൂത്രം കാണിച്ച് കൊടുത്തൂ, ഒരു രഹസ്യം..ന്താന്നറിയോ..?
ന്റ്റെ വലത്തേ കയ്യിലെ ഇച്ചിരി പോന്ന കറുത്ത പൊട്ട് , കുഞ്ഞു കാക്കാപുള്ളി,
അങ്ങനെ ഒരെണ്ണം അവിടായിട്ട് അവര്‍ക്കും ഉണ്ടല്ലോ...
അവിടെ മാത്രല്ലാ, കഴുത്തിന്‍ താഴേം ഉണ്ട് അതു പോലൊരെണ്ണം ഞങ്ങക്ക്.
ഒരിയ്ക്കല്‍ ആ സാരി ഇച്ചിരി താഴെ ഇറങ്ങി പോയപ്പഴാ കണ്ടത് ഞാന്‍,
അത് ഞങ്ങടെ സ്വകാരായിട്ട് മനസില്‍ സൂക്ഷിച്ചൂ ഞാന്‍..

പൊന്നിന്‍റെ രണ്ട് വളകളും ഒരീള്‍ മാലേം, ആലില ക്ര്ഷ്ണന്‍റെ ലോക്കറ്റാണ്‍ ട്ടൊ..
അതാണവരുടെ ആഭരണങ്ങള്‍..
പിന്നെ ഇടത്തേ കയ്യില്‍ കറുത്ത സ്ടാപ്പ് വാച്ചും ..ഇത്രയൊക്കെ ഉള്ളൂ അവരുടെ ആഭരണങ്ങള്‍..
ഒരാഴ്ചയില്‍  വീണ്ടും മാറ്റി ഉടുക്കേണ്ടി വരുന്നത്രേം സാരികളും..
എങ്ങനത്തെ ചെരിപ്പായിരുന്നൂന്ന് ഓര്‍മ്മ വരണില്ലാ..
നനഞ്ഞ് കുതിരന്ന പാടത്തൂടെ നടക്കുമ്പോ കറുത്ത വാറുകള്‍ വഴുക്കുണൂന്ന് പറഞ്ഞത് ഓര്‍മ്മയ്ണ്ട്..
പിന്നെ ഒരു കറുത്ത ബാഗും, കുടേം..ഇതൊക്കെയല്ലാണ്ട് അവര്‍ക്ക് സ്വന്തായി വേറെന്തെങ്കിലും ഉണ്ടായിരുന്നൊന്ന് അറിഞ്ഞൂടാ.

നിയ്ക്ക് പ്രായം തികയണ വരെ അവരെന്‍റെ കൂടെ ഉണ്ടായിരുന്നൂ,
ഒരു വെളുത്ത പൂവിന്‍റെ ഇതളിനോട് തോന്നുന്ന ഇഷ്ടം,സ്നേഹം, കൌതുകം നിയ്ക്ക് എപ്പഴും അവരോട് തോന്നീരുന്നൂ..
ഒരു ചെമ്പകപ്പൂ കിട്ടിയാല്‍ തൊട്ടു തൊട്ട് അത് പെട്ടെന്ന് വാടാതിരിയ്ക്കാന്‍ കയ്യില്‍ പിടിയ്ക്കാതെ ഒരിടത്ത് വെച്ച് അതിന്‍റെ മണവും ഭംഗിയും ആസ്വാദിയ്ക്കുണ പോലെയായിരുന്നൂ അവരോടും, എത്ര അടുപ്പമാണേലും ഒരിഞ്ച് അകലം, എപ്പഴും സൂക്ഷിച്ച്
ആ വിരലുകളിലൂടെ ചോക്കുകള്‍ ചെമ്പരത്തിപ്പൂവിനേം, പച്ചകുതിരനേം, മനുഷ്യായവങ്ങളേം വരഞ്ഞപ്പൊ ,ഞാനും ന്റ്റെ ഭാവി അവിടെ ഇരുന്ന് വരച്ചൂ..
ഒരു അദ്ധ്യാപികയാവാന്‍..
കൂട്ടുകാരനൊത്തുള്ള അവരുടെ പൊട്ടിച്ചിരികള്‍ , തമാശകള്‍, ..അതില്‍ ഞങ്ങള്‍ കുട്ട്യോളെം ഉള്‍പ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നൂ..
പിന്നെ പിന്നെ ആ ചിരികള്‍ കണ്ണീരില്‍ കുതിരണത് കണ്ടൂ..
അതെന്തിനായിരുന്നൂന്ന് ഞങ്ങക്ക് ഒരു പിടീം കിട്ടീല്ലാ..
അതേയ് സാറ് വേറെ ജാതിയാ, അതോണ്ടാ..
ന്റ്റെ അടുത്തൊരു കൂട്ടുകാരി സ്വകാര്യം പറഞ്ഞൂ..
അതായിരിയ്ക്കോ..നിയ്ക്കു ഒരു നിശ്ച്യോം ഇല്ലായിരുന്നൂ..
കൂടെ കൂടെ അവരെ കാണാതായപ്പഴ്  ആശങ്കകള്‍ കൂടി..
അടുത്ത വീട്ടിലെ അമ്മാളുവമ്മയോട് അമ്മ എന്തെല്ലാമോ പറയണത് കേട്ടൂ,
ഒന്നും നിയ്ക്കു തിരിഞ്ഞില്ല്യാഅതിന്‍ ശ്രമിച്ചൂം ഇല്ല്യ്യാ..
ഒരു പുലര്‍ച്ചെ അമ്മ പറഞ്ഞൂ, ഇന്ന് സ്കൂളില്‍ പോണ്ടാ, നമ്മടെ വിനോദിനി ടീച്ചര്‍
ഒന്നും മിണ്ടീല്ല്യാ ഞാന്‍.. ശരി അമ്മേന്നും പറഞ്ഞോണ്ട് നടന്നൂ ആ മരണ വീട്ടിലിയ്ക്ക്.
അതെന്താ നിയ്ക്ക് ഒരു വികാരോം വരാഞ്ഞതെന്ന് ഇപ്പഴും അറിയണില്ലാ..
ആ വേര്പ്പാട് ഞാന്‍  പ്രതീക്ഷിച്ചിരുന്നോന്ന് അറിയില്ലാ
മണ്ണിനും മണ്ണിരയ്ക്കും തന്നെ വിട്ടു കൊടുക്കരുതെന്ന അവരുടെ നിര്‍ബന്ധം,
ആ ദേഹം ബസ്മായി തീരും വരെ നോക്കി നിന്നു ഞാനാ മുറ്റത്ത്..


ഒരു രാമഴയില്‍ പുതപ്പിന്നടിയില്‍ സാമ്രാജ്യം കെട്ടിപ്പടുത്തു കൊണ്ട് കിടക്കായിരുന്ന ന്നെ പെട്ടെന്നാരൊ തട്ടി ണീപ്പിച്ചൂ,
അതവളായിരുന്നൂ..
നേര്‍ത്ത ശബ്ദത്തില്‍ ന്നോട് ചോയിച്ചൂ,
നീ എന്താ ന്റ്റെ കൂട്ടുകാരനെ പണ്ടത്തെ പോലെ സ്നേഹിയ്ക്കാത്തത്..,ആദരിയ്കാത്തത്..?
മറുപടിയ്ക്കായി നിയ്ക്ക് ചിന്തിയ്ക്കണ്ട ആവശ്യംന്നെ ഇല്ലായിരുന്നൂ,
കിടന്ന കിടപ്പില്‍ കണ്ണിറുക്ക അടച്ചു കൊണ്ടെന്നെ ഈര്‍ഷ്യത്തോടെ പറഞ്ഞൂ,
നിയ്ക്കിപ്പൊ അയാളെ ഇഷ്ടല്ല്യാ..
നിനക്കറിയോ, അയാളിപ്പൊ രണ്ട് കുട്ട്യോള്‍ടെ അച്ഛനാ,
അയാള്ടെ അന്നത്തെ കണ്ണീര്‍ മുതല കണ്ണീരായിരുന്നൂ,
നീയൊരു പൊട്ടി, നിന്‍റെ മാറാദീനത്തിന്‍റെ കഥയും കേപ്പിച്ച്  നിന്നു മോങ്ങാന്‍,
ആ കണ്ണീരിന്‍ ആറു മാസത്തെ ചൂടു പോലും കൊടുത്തില്ലാ ആ ദുഷ്ടന്‍, സ്നേഹം ഇല്ലാത്തോന്‍..
വേണ്ട കുട്ട്യ്യേ,,അങ്ങനെ പറയാതേ..
സാഹചര്യങ്ങള്‍ , സമൂഹം, കുടുംബം..ഇതെല്ലാം നോക്കണ്ടെ, കണ്ടറിയണ്ടേ അദ്ദേഹത്തിന്‍?
അവള്‍ടെ ഇത്തരം വര്‍ത്താനങ്ങള്‍ കേട്ടാല്‍ അപ്പൊ നിയ്ക്ക് ദേഷ്യം വരും..
ഒരു പുണ്ണ്യാളത്തി വന്നിരിയ്ക്കുണൂ..
ഒരു ഉന്ത് കൊടുത്തു ഞാനവള്‍ക്ക്..
കെട്ടി മറിഞ്ഞ്  വീഴണ അവളെ നോക്കിട്ട്  ബഹളം കൂട്ടി..
ഇനീം നീ പറയണ്ടാ അയാളെ കുറിച്ച്,
ഇതന്നെയാണെയ്ച്ചാല്‍ പൊയ്ക്കോ നീ.,
നിയ്ക്ക് കേക്കണ്ടാ..

അന്നു പോയതാ അവള്‍..
പിന്നെ , ദാഇപ്പള്‍,
 ന്നെ ചുറ്റിപറ്റി നടക്കാന്‍ തുടങ്ങീരിയ്ക്കുണൂ..
ന്നെ കാക്കാന്‍ പോലെ..
എവിടെയ്ക്കോ നയിയ്ക്കും പോലെ
ന്റ്റെ വിനോദിനി.

29 comments:

  1. കിനാകൂട്ടില്‍ ചെമ്പകപൂവിന്‍റെ സുഗന്ധം...!!
    ഒപ്പം പേരറിയാത്ത മറ്റേതൊ ഒരു പൂവിന്‍റേം..!!

    ReplyDelete
  2. വിനോദിനിയുടെ പ്രചോദനം നാഷ് ആണ്‍...

    നന്ദി പറഞ്ഞ് ഞാന്‍ ആ സ്നേഹം അളക്കുന്നില്ലാ കൂട്ടുകാരാ..

    ReplyDelete
  3. നല്ല ഭംഗിയുള്ള ഭാഷ. നേരിട്ട് പറയുന്നത് പോലുള്ള അവതരണം.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  4. രസകരമായി..ചെറുവാടി പറഞ്ഞ പോലെ നേരിട്ട് പറയുന്ന പോലെ ...

    ReplyDelete
  5. വര്‍ഷിണീ...എന്താ ഞാന്‍ പറയുക കൂട്ടുകാരീ...വിനോദിനിയെ ഞാനും സ്നേഹിച്ചു തുടങ്ങീരിക്കണു ന്റെ വര്‍ഷിണിയ്ക്കൊപ്പം...

    ReplyDelete
  6. valare nalla avatharanam... cheruvadi parannadhu satyam ...

    ReplyDelete
  7. ഞങ്ങള്‍ ഭാഗ്യം ചെയ്തവര്‍, ഞാനും ന്റ്റെ വിനോദിനിയും...

    ആഹ്ലാദിച്ച്...ചിരിച്ച്... ചേര്‍ന്ന് നിക്കുണൂ ഞങ്ങള്‍
    ഈ സ്നേഹങ്ങള്‍ക്കു മുന്നില്‍....

    നന്ദി പ്രിയരേ..

    ReplyDelete
  8. ഇഷ്ടപ്പെട്ടു...

    ReplyDelete
  9. nannaayittund. idakkokke ingottum vaaa
    http://anju-aneesh.blogspot.com/

    ReplyDelete
  10. എഴുതി എഴുതി വലിയ എഴുത്തുകാരി ആകട്ടെ :))

    ReplyDelete
  11. ബാക്ക് ഗ്രൌണ്ട് മാറിയിരുന്നെങ്കില്‍ വായനാ സുഖം കൂടിയേനെ

    ReplyDelete
  12. hii varshini... innalathethinte baakki vayikkan vaa. its for u. thanks for comment

    ReplyDelete
  13. ആഹാ,,, അവതരണം നല്ല രസം എഴുത്ത് വായിക്കാനും നല്ല രസം

    (പക്ഷെ ബാക് ഗ്രൌണ്ട് കളര്‍ വായിക്കാന്‍ സുഖം തരുന്നില്ല.. കഷ്ടപ്പെട്ടാണ് വായിച്ചത് നല്ല എഴുത്തുണ്ടാവുമ്പോള്‍ എന്തിനാ പിന്നാമ്പുറത്ത് കുറേ ചിത്രങ്ങള്‍ )

    ReplyDelete
  14. ശുദ്ധം..!
    നല്ല ഭാഷ.
    എഴുത്ത് തുടരുക കൂട്ടുകാരി

    ReplyDelete
  15. അഭിപ്രായങ്ങള്‍ മാനിയ്ക്കാം..

    വാക്കുകളില്ലാ..സ്നേഹം മാത്രം,ന്നെ അംഗീകരുയ്ക്കുന്നതിന്‍.

    ReplyDelete
  16. ന്റെ നാടിന്റെ സുഗന്ധം തിരിച്ചുകിട്ടിയപ്പൊലെ
    എനിക്കനുഭവപ്പെടുന്നു വര്‍ഷിണീയുടെ ഈ രചന വൈഭവം .

    ഈ ഭാഷ കൈമോശം വരാതെ സൂക്ഷിക്കുക, ഭാവുകങ്ങള്‍ !

    ReplyDelete
  17. varshiniii valaree nannayittundu,,nalla bhasha,,,nalla avatharanam....varshini varum thalamurayil ariyappedunna orezhuthukariyakum sure.orupadu puraskarangalum,,bahumathikalum varshiniye kathirikyunnuu,,,,sathyam.......eeswaran anugrahikyatteee....

    ReplyDelete
  18. വാക്കുകളില്ലാ...നന്ദി വിച്ചൂ.

    ReplyDelete
  19. ഹംസ പറഞ്ഞ പോലെ ബാക്ക് ഗ്രൌണ്ട് ചിത്രങ്ങള്‍ ഒഴിവാക്കി ടെമ്പ്ലേറ്റൊന്നു മാറ്റി നോക്കുക. ഇപ്പോള്‍ അതിനുള്ള എല്ലാ സൌകര്യങ്ങളും ഗൂഗിളിലുണ്ട്.പിന്നെ ഇഷ്ടമാവുന്നതു വരെ ഓരോന്നും പരീക്ഷിച്ചു പ്രവ്യൂ നോക്കുക. എല്ലാം ഇഷ്ടമായ ശേഷം മാത്രം apply to blog ക്ലിക്കിയാല്‍ മതി.പിന്നെ ഹെഡര്‍ ചിത്രം ഇത്രവലുത് വേണ്ട.ഉയരം കുറയ്ക്കണം. മലയാളത്തില്‍ ചില്ലക്ഷരങ്ങള്‍ ശരിയാവുന്നില്ല.കീമാന്‍ ഉപയോഗിക്കാറില്ലെ? ബ്രൌസര്‍ ക്രോമോ,മോസില്ലയുടെ ഫയര്‍ ഫോക്സോ ഉപയൊഗിക്കുക.എന്നാലും ഈ വര്‍ഷിണി..????

    ReplyDelete
  20. നന്ദി ഇക്കാ....ഞാന്‍ ശ്രമിയ്ക്കാം ട്ടൊ.

    ReplyDelete
  21. വിനുചേച്ചി..
    നമ്മുടെ നാടിന്റെ ഭാഷയും അതിന്റെ ലാളിത്യവും എന്നും എനിക്കിഷ്ടാണ്.. പണ്ട് എനിക്കൊരു കൊച്ചു കൂട്ടുകാരിയുടായിരുന്നു തൃശൂര്‍ ഉള്ളത്.. അവളുടെ നിഷ്കളങ്കമായ വര്‍ത്താനങ്ങള്‍ കേക്കാന്‍ ഞാനിടയ്ക്കു വിളിക്കുമായിരുന്നു.. രസായിരുന്നു ആ ദിവസങ്ങള്‍.. പക്ഷെ പ്രിയപ്പെട്ടതൊക്കെ എളുപ്പം തിരിചെടുക്കുമല്ലോ കാലം.. അങ്ങനെയൊരു വേലിയേറ്റത്തില്‍ ശാലിനിയെന്ന ആ കൂട്ടുകാരിയെ എനിക്ക് നഷ്ടമായി.. തിരിച്ചു പിടിക്കാന്‍ ആവാത്തെ വിധം അകലെയായി പോയി..

    പിന്നെ വിനോദിനിയെ പോലെ എന്നെ എന്നും പിന്തുടരുന്ന ഒരു കഥാപാത്രമുണ്ട്.. അല്ല ഒരു എഴുത്തുക്കാരി.. നന്ദിത.. അവരുടെ മരണശേഷമാണ് പുറം ലോകം അവരെ അറിയുന്നത്.. ഞാന്‍ എപ്പോഴോ കവിതകള്‍ വായിച്ചപ്പോള്‍ മുതല്‍ എന്റെ കൂടെ കൂടിയതാ.. ചിലപ്പോള്‍ ചിരിപ്പിച്ചും.. ഇടയ്ക്ക് കരയിപ്പിച്ചും.. അതിലേറെ ചിന്തിപ്പിച്ചും എന്റെ കൂടെയുണ്ട് നന്ദിത.. ചില രാത്രികളില്‍ ഉറക്കം ഇല്ലാതെ ഞങ്ങള്‍ സംസാരിച്ചിരിക്കും.. പ്രിയ നന്ദിതെ.. എനിക്ക് നിന്നോട് പ്രണയമാണ് എന്ന് പറയാന്‍ പല കുറി തുനിഞ്ഞിട്ടുണ്ട്.. അപ്പോഴൊക്കെയും ഒരു കള്ള ചിരിയോടെ മാഞ്ഞു പോകും അവള്‍.. എന്റെ നന്ദിത.. എന്റെയോരോ വട്ടുകള്‍ .. :)

    ReplyDelete
  22. വിസ്മരിക്കാത്ത ഗുരു സ്മരണകള്‍ ആദ്യം രസായിട്ട് വാഴിച്ചു പിന്നെ സങ്കടം ആയി

    ReplyDelete
  23. വിനുടീച്ചറെ എന്താണ് പറയുക .ഭാഷ ലളിതമാവുമ്പോഴും ഒരു നിഗൂഢ ഭാവമുണ്ട് ഈ രചനക്ക്.... ജീവിതാനുഭവത്തില്‍ നിന്നും പറിച്ചെടുത്ത ഒരു ഏട് ആണിതെന്നു കരുതട്ടെ....

    ReplyDelete
  24. ഈ ചിപ്പിക്കുള്ളില്‍ എത്രയും വിലപിടിച്ച മുത്തുകള്‍ ഒളിച്ചിരിക്കുന്നു എന്ന് പുണ്യാളന്‍ അറിഞ്ഞില്ല ............ സന്തോഷം നന്ദി

    ReplyDelete
  25. വിനു.. കൊള്ളാം കുട്ട്യേ..

    ReplyDelete
  26. ആർദ്രമായ എഴുത്ത്, ടീച്ചറുടെ സ്നേഹവും നൊമ്പരവും നിഷക്കളങ്കതയൂമെല്ലാം കൂട്ടിന് വെച്ചു അല്ലേ.... ആ പ്രേതം ആവാഹിച്ചത് കൊണ്ടാണല്ലേ ഈ പേര് :)

    ReplyDelete
  27. ആ ദേഹം ബസ്മായി തീരും വരെ നോക്കി നിന്നു ഞാനാ മുറ്റത്ത്..
    പ്രിയരുടെ ജഡം ഭസ്മമാകും വരെ നോക്കിനില്‍ക്കാന്‍ കഴിയ്യോ എനിക്കാവില്ല. മുകളില്‍ എന്റെ അനിയന്‍ പുണ്യാളന്‍ എഴുതിയത് കണ്ടപ്പോള്‍ വീണ്ടും നിറഞ്ഞു എന്റെ കണ്ണുകള്‍...

    ReplyDelete
  28. കൊള്ളാം വൈകിയാണ് വായിക്കുന്നത് , വായിച്ചു വായിച്ചു പോവാന്‍ സുഖമുള്ള എഴുത്ത്.

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...