Thursday, December 16, 2010

മൌന നൊമ്പരങ്ങള്....

ന്റ്റെ മോളൊരു പാവാ..
അടുക്കള കിണറ്റില് ഒരു നിഴല് കണ്ടാല്, അയ്യോ ..പൂതം ന്ന് പേടിച്ച് കരയണ കുട്ടി.
മനോരാജ്യ കോട്ടയില് അന്തിയുറങ്ങണ,
രാമഴ ഗന്ധം മൂക്കില് തുളച്ചാല് ഞെട്ടി ഉണരണ ,
ഈറന് മിഴികള്‍ക്ക് വിശ്രമം കൊടുക്കാത്ത ന്റ്റെ കുട്ടി.

“താമര കണ്ണുകള് പൂട്ടിയുറങ്ങെന് പൈതലേ..
പുലര്‍ക്കാല സ്വപ്നം കണ്ടുണരെന് കുഞ്ഞേ..”
 കുഞ്ഞു നാള്‍ക്ക് മുതല്‍ക്കേ ഈ മാറില്, ന്റ്റെ താരാട്ട് കേട്ടാലേ അവള് ഉറങ്ങൂ..

“മഴവില്ലിന്റെ നെറോം, കണ്ണാടി ചില്ലിന്‍റെ ചെറകും ,
പിന്നെ പല പല പൂക്കളോട് കിന്നരിച്ച്,
പാറി രസിയ്ക്കണ ഒരു പൂമ്പാറ്റ…
അതാണമ്മേ, ന്റ്റെ പുലര്‍ക്കാല സ്വപ്നം.“
 അവളടെ ആ കിളി കൊഞ്ചലുകള് കേക്കുമ്പൊ ഞാന് ചിരിയ്ക്കും
.
ഒരിക്കല് ഒരു പുലര്‍ക്കാലത്ത് , ഇത്തിരി പോന്ന ഷിമ്മീസ്സും ഇട്ടോണ്ട് ആര്‍ത്തലച്ച് കരഞ്ഞോണ്ട് അവള് മടിയില് വീണു..
“അമ്മേ..ന്റ്റെ പുലര്‍ക്കാല സ്വപ്നം കൊള്ളൂല്ലാമ്മേ…
നിനയ്ക്കാതെ വന്ന ചാറ്റല് മഴയില്,
ആ ചില്ലു വര്‍ണ്ണ ചിറകുകള് തകര്‍ന്നുടഞ്ഞു പോയമ്മേ..“
“കരയല്ലെന്‍റെ കണ്മണിയേ..
അമ്മേടെ കുഞ്ഞു ശലഭം നീ തന്നെയല്ലയോ. .“.
ന്റ്റെ മാറീടം കുതിര്‍ത്ത ആ കണ്ണീര് ഈ വാത്സല്ല്യത്തില് അടങ്ങ്യല്ലോന്ന് ഞാന് ആശ്വാസിച്ചു..

കൌമാരത്തില് മുഴുപാവാടയും, വെള്ളി കൊലുസ്സും അണിഞ്ഞ് തുള്ളി തുള്ളി നടന്നിരുന്ന അവളെ അടുക്കോം ഒതുക്കോം പഠിപ്പിയ്കാന് ഞാന് പെട്ട പാട് ..
ഈശ്വരാ..ചില്ലറയൊന്നുമല്ലാ..
അന്നവളടെ പുലര്‍ക്കാല സ്വപ്ന കൂട്ട് നന്ദിനീം പുതുമഴേം മാത്രായിരുന്നൂ..
രണ്ടിന്‍റേം  കളികള് അധികായിച്ചാല്.. ഞാന് എങ്ങാന് ശകരിച്ചാല് അപ്പവള് മൊഴിയും...

“അമ്മേ..നിന്ദിനീടെ കൂടെ മഴയില് കളിയ്ക്കാന് എന്ത് രസാന്നറിയോ..
അവളേം അവളടെ ചിരീം..
മഴേം മഴേടേ മണോം നിയ്ക്ക് ഇഷ്ടാണമ്മേ..ന്ന്.“
ആ പൊന്നു മോളു ഒരു പുലരിയില് പൊതച്ചതും എടുത്തോണ്ട് കിടക്കപ്പായീന്ന് ഓടി വന്ന് ഉള്ള് തകര്‍ക്കും വിധം പൊട്ടി കരഞ്ഞു..
“അമ്മേ..നോക്കൂ, നന്ദിനിയോടൊത്ത് പുതു മഴ നനയാന് പോയ പൊന് പുലരിയില്,
നീ എന്‍റെ പട്ടു പാവാടയില് വെള്ളം തെറിപ്പിച്ചില്ലേ..
നീ എന്‍റെ തങ്ക കൊലുസ്സില് ചെളി പുരളിച്ചില്ലേ..
ഇത്രേം പറഞ്ഞവള് പിണങ്ങിയോടി പോയമ്മേ.“
“അമ്മേടെ കിലുക്കാം പെട്ടി കരയല്ലേ..
ന്റ്റെ ഈ മുത്തല്ലേ, അമ്മേടെ തങ്ക കൊലുസ്സ്…“
അത്രേം പറഞ്ഞ് ഞാന് നിര്ത്തീ..
ആ തേങ്ങലുകള് നിര്‍ത്താന് നിയ്ക്ക് വാക്കുകള് കിട്ടണില്ലായിരുന്നൂ.

കാലം…...
അവനും, ന്റ്റെ കുട്ടീടെ കൂടെ പിച്ചവെച്ചു.
പ്രണയത്തെ ഉണര്‍ത്തും നാലു വരി കവിതകളും,
നാണത്തില് കുതിര്‍ന്ന മന്ദഹാസങ്ങളും ന്റ്റെ മോളെ കൂടുതല് സുന്ദരിയാക്കി.
അവളടെ പുലര്‍ക്കാല സ്വപ്നങ്ങള് പകല് കിനാവുകളിലേയ്ക്ക് വഴി മാറണത് സന്തോഷത്തോടേം, നേരിയ ഉള്‍ഭയത്തോടെം ഈ അമ്മ കണ്ടറിഞ്ഞു...
പകല് കിനാക്കള് രാത്രി സ്വപ്നങ്ങളില് അവളെ തട്ടി ഉണര്‍ത്തീരുന്നൂന്ന് അവള് പറഞ്ഞില്ലേലും ഞാന് മനസ്സിലാക്കി.
കനിവ് തിളങ്ങും മിഴികളുമായി അന്ധകാരങ്ങള്‍ക്കിടയില് ന്റ്റെ മോള് വിങ്ങിപ്പൊട്ടുന്നത് ഞാന് നിശ്ശബ്ദയായി കേട്ട് കിടന്നൂ..
ഒരു പ്രഭാതത്തില് വരണ്ട കണ്ണുകളും വരണ്ട ചുണ്ടുകളുമായി ന്റ്റെ കുട്ടി അടക്കം പറഞ്ഞു,.

“വേലിയ്ക്കരികില് അവനെ ഞാന് കാത്ത് നിന്നമ്മേ..
ഇന്നലെ പെയ്ത പെരുമഴയില് …
ന്റ്റെ കണ്ണീരിലെഴുതിയ അക്ഷരങ്ങള് പടര്ന്ന് ഒലിച്ചിറങ്ങുന്നതും,
അവന് നല്‍കിയ ചെമ്പനീര് കുതിര്‍ന്ന് പൊഴിയുന്നതും ,
നിസ്സംഗയായി ഞാന് നോക്കി നിന്നമ്മേ.“
“കരയല്ലെന്‍റെ പൂമകളെ..
നീയല്ലേ, ഈ അമ്മേടെ ചെമ്പനീര് ..
നല്ലോരു മണമുള്ള മുല്ല മൊട്ട്,
അമ്മേടെ മാത്രം വാടാ മലര്.
കുതിര്‍ന്ന് പൊഴിയാത്തൊര് സുന്ദരി പൂവ്.“
ഇങ്ങനെ പറയാനേ നിയ്ക്ക് തരമുണ്ടായുള്ളൂ..
പിന്നെ ഞാന് നിശ്ശബ്ദയായ് എങ്ങോട്ടോ നോക്കി നിന്നൂ..
ന്റ്റെ കുട്ടീടെ മൊഖം നിയ്ക്ക് കാണാന് വയ്യാഞ്ഞിട്ട്..

ഇന്നെന്‍റെ മോള് കൂടെയില്ലാ..
അന്നു പെയ്ത പെരുമഴേടെ പിറ്റേന്ന് ന്റ്റെ മുല്ല മൊട്ട് ഉതിര്‍ന്ന് പോയി.
ന്നാലും, ഓരോ രാത്രി മഴയിലും പരിമളം വീശി കൊണ്ട് അവളെന്‍റെ അരികില് വരും..
ഓരോ പുലര്‍ക്കാല സ്വപ്നങ്ങളും അയവിറക്കുവാന്..
എത്രയോ വട്ടം ആ കഥകള് ആവര്‍ത്തിച്ച് കേട്ടതാണേലും,
പിന്നേം പിന്നേം അവള്‍ക്ക് ചെവി കൂര്‍പ്പിച്ചിരിയ്ക്കും ഞാന്.
പാതിരാവില് മിഴികള് നിദ്രയെ തേടി അലയുമ്പോള് ,പൊടുന്നനെ ചാരത്ത് വന്നണയും ന്റ്റെ കുട്ടി..
അരികില് ഇരുന്ന് അമ്മേടെ പൊള്ളുന്ന മാറില് തണുത്ത കരം ചേര്ത്ത് ഉറങ്ങാതെ പുലര്‍ക്കാലം വിരിയിച്ചു തരും ന്റ്റെ കുട്ടി....
അവളടെ ആ തലോടലില് ഉറങ്ങും ഞാന് ശാന്തം,
ഒരു കുഞ്ഞിനെ പോലെ..
പക്ഷേ, നേരം പുലര്‍ന്നാല് ന്റ്റെ മനസ്സ് പിടയും..
“നിയ്ക്കെന്‍റെ കുട്ട്യേ ഇല്ലാതായല്ലോ ഈശ്വരാ..“
ആരെ ഞാന് പഴിയ്ക്കും..
അവള് ഭയന്നോടി ഒളിച്ചിരുന്ന പുലര്‍ക്കാല സ്വപ്നങ്ങളേയോ..
ഈ നെഞ്ചില് ചാഞ്ഞുറങ്ങാന് ഞാന് മൂളിയ താരാട്ട് പാട്ടുകളേയോ..
അതോ..
ഇരുട്ടു മുറ്റിയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്,
ഒന്നും…ഒന്നും…അറിയാത്തവളെ പോലെ കണ്മിഴിച്ച് നിന്നിരുന്ന ഈ അമ്മയെ തന്നെയോ..?
അല്ലമ്മേ…ഒരിയ്ക്കലുമല്ലാന്ന് ന്റെ കുട്ടി പറയണണ്ടേലും,
നിയ്ക്കറിയാം ഞെട്ടറ്റു വീണ ന്റ്റെ മുല്ല മൊട്ട് ,
അവളുടെ  അമ്മേടെ ആയുസ്സ് കൂട്ടി കിട്ടാന്..
നൊണ പറയാന്ന്..

വിരിയാന് വെമ്പി നിക്കണ ന്റ്റെ മുല്ല മൊട്ടിനെ നോക്കിയിരിയ്ക്കാണേല് എങ്ങനേ ന്റ്റെ ഈശ്വരാ, നിയ്ക്ക് ഈ വിചാരങ്ങളീന്ന് മോചനം കിട്ടാ..

14 comments:

  1. നന്നായിട്ടുണ്ട് വർഷിണീ.. വളരെ നിഷ്കളങ്കമായ ഭാഷ.. ആശംസകൾ. ഇപ്പോൾ എന്റെ ബ്ളോഗിലൊന്നും കാണാറേയില്ലല്ലോ മറന്നോ.. ഫേസ്ബുക്കിൽ ഉണ്ടോ? പ്രൊഫൈൽ ലിങ്ക് തരുമോ

    ReplyDelete
  2. അഞ്ചൂ..സന്തോഷം ട്ടൊ..
    ഇച്ചിരി തിരക്കിലായിരുന്നൂ..പരീക്ഷാ കാലല്ലേ.. :)

    ഞാന്‍ അവിടെ ഇല്ലാ ട്ടൊ..

    ReplyDelete
  3. എന്നെ എപ്പോഴും ആകര്‍ഷിക്കുന്ന രചനാ ശൈലിയാണ് വര്‍ഷിണിയുടേത് .
    ഇതും നന്നായി .
    ആശംസകള്‍

    ReplyDelete
  4. ഒരമ്മയുടെയും മകളുടെയും വ്യാകുലതകളിലൂടെ................കൊള്ളാം വര്‍ഷിണി....
    പിന്നെ............പുതിയ തീം നന്നായീട്ടുണ്ട്...

    ReplyDelete
  5. വളരെ നന്നായി എഴുതി.
    ആശംസകള്‍ !!
    കീബോര്‍ഡ് കുറച്ചു കൂടി വഴങ്ങാനുണ്ട് എന്ന് തോന്നുന്നു. അക്ഷരങ്ങള്‍ തെറ്റിപ്പോകുന്നുണ്ട്. അതുപോലെ, പാദസരം നഷ്ടപ്പെടാതെ നോക്കണം. സ്വര്‍ണതിനൊക്കെ അന്യായ വിലയാ!!!!

    ReplyDelete
  6. നന്നായി എഴുതുന്നുണ്ട്. ഇസ്മയില്‍ പറഞ്ഞ പോലെ കീബോര്‍ഡ് വഴക്കം ആവാത്തതാവാം ചില അക്ഷരങ്ങളൊക്കെ മാറിപോകുന്നത്. പക്ഷെ നേരത്തെ പറഞ്ഞ ഒരു കാര്യം വീണ്ടും പറയുന്നു നല്ല ഭാഷയുണ്ട് വര്‍ഷിണിക്ക്. പുതിയ പോസ്റ്റുകള്‍ അറിയിക്കുക. വായന പരിമിതമാണേ :)

    ReplyDelete
  7. വാക്കുകളില്ലാ....സന്തോഷം, നന്ദി പ്രിയരേ..

    ReplyDelete
  8. കൌമാരത്തില് മുഴുപാവാടയും, വെള്ളി കൊലുസ്സും അണിഞ്ഞ് തുള്ളി തുള്ളി നടന്നിരുന്ന അവളെ അടുക്കോം ഒതുക്കോം പഠിപ്പിയ്കാന് ഞാന് പെട്ട പാട് ..
    ഈശ്വരാ..ചില്ലറയൊന്നുമല്ലാ..

    നല്ല രചന വര്‍ഷാ....
    എല്ലാം വായിക്കനമെന്നുണ്ട്.
    ഇപ്പോള്‍ സമയമില്ല.

    ReplyDelete
  9. വര്‍ഷൂ,, തന്റെ വരികള്‍ വായിച്ചാല്‍, കഥയാവട്ടെ കവിതയാവട്ടെ, പലപ്പോഴും വാക്കുകള്‍ വിരല്‍തുമ്പിന്‍ വഴങ്ങുന്നില്ലെനിക്കൊരു അഭിപ്രായമെഴുതാന്‍..

    ReplyDelete
  10. സഖീ....ഈ അഭിപ്രായം ഞാന്‍ അംഗീകാരമായി എടുത്തോട്ടെ..?

    ReplyDelete
  11. ഒരു സ്പര്‍ശ്യം മതി തൊട്ടാവാടി ചെടിയുടെ ഇലകള്‍ കൂമ്പുവാന്‍.. ഒരു പൊണ്‍കിരണം മതി പുല്‍ചെടികളിലിരിയ്ക്കുന്ന മഞ്ഞുകണങ്ങള്‍ ഉരുകിയില്ലാതാകുവാന്‍.. ഒരു ചെറിയ ചാറ്റല്‍മഴ മതി ചിത്രശലഭങ്ങളുടെ ചിറകറ്റുവീഴുവാന്‍.. അല്പം സ്നേഹം മതി വര്‍ഷിണീയുടെ മനസ്സ് നിറഞ്ഞു കവിയുവാന്‍.. ചെറുതായാലും, വലുതായാലും നൊമ്പരം നൊമ്പരം തന്നെ.. ആര്‍ക്കും ഇഷ്ടമില്ലാത്ത വികാരം, ഓര്‍മ്മകളെ മാടിവിളിയ്ക്കുന്ന വികാരം.. നൊമ്പരം..!!!

    ReplyDelete
  12. പുതുമയുള്ളതും മനോഹരവുമായ ഈ ശൈലി ടീച്ചറുടെ സ്വന്തമാണ്....

    ReplyDelete
  13. ഈ പഴയ പോസ്റ്റ്‌ ..... ഇഷ്ട്ടായി ടോ
    വാകുകള്‍ക്ക് നല്ല ലാളിത്യവും , മാധുര്യവും
    ഇനിയും നന്നാവട്ടെ ആ എഴുത്ത്

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...