Monday, December 20, 2010

മുല്ലേ...നിന്നോടു ,


ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികൾ ..
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും..
ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
കണ്ടു ഞാന്‍ ആഗ്രഹ മഞ്ഞിൻകണങ്ങള്‍.

ഇറയത്തു ഓരം ചേര്‍ന്നു നില്ക്കുമെന്നുള്ളില്‍
നൂറായിരം ചോദ്യാവലികള്‍ മിന്നി മാഞ്ഞൂ
പെണ്ണിൻ മണമായ്...രാഗ ഭാവന്ങ്ങളായ്...
വെണ്‍ ദലങ്ങളാല്‍ വര്‍ണ്ണിക്കപ്പെടും നിന്നെ
അരിമുല്ല എന്ന് പേരിടട്ടെ എൻ ഓമലേ..?

ഇന്നലെ സന്ധ്യയിൽ പെയ്തു തോർന്നാ മഴയില്‍
നിന്നിലെ ആശകള്‍ക്കു മങ്ങലേൽക്കിലും..
കണ്‍പീലികളിലിറ്റു നില്‍ക്കുമാ തുള്ളിയില്‍ കാണ്മൂ
ഇന്നിൻ മുഹൂര്‍ത്തത്തിനായുള്ള കാത്തിരുപ്പ്..

അന്നത്തെ രാത്രിയില്‍ ഒളികണ്ണെറിഞ്ഞ പൌര്‍ണ്ണമിയില്‍
അഹങ്കരിച്ചൂ നിന്‍ ചൊടികള്‍ ഞാനെന്ന ഭാവത്തിൽ...
ഇന്നത്തെ പുലരിയില്‍ പുഞ്ചിരിക്കുമാ പൊന്നുഷസ്സില്‍
കാണുന്നൂ വലിച്ചെറിയപ്പെടും നിൻ കൊടും ദു:ഖവും...

പൂവേ......നിന്നെ ഞാന്‍ പെണ്ണെന്നുപമിച്ചിടട്ടെ..
നൂറ്റാണ്ടുകളായ് കൊടുത്തുവെച്ചതല്ലയോ ഈ വിലാപം.

17 comments:

  1. മുകളിലെ പടം കണ്ടപ്പോള്‍ മുത്തശി കീഴാര്‍ നെല്ലി യുടെ വേര് തേടി പോകുന്നത് പോലെ തോന്നി ...മുത്തശിക്കും സ്വര്‍ണ കൊലുസോ എന്നും തോന്നി !!:)
    "പെണ്ണെ നിന്നെ ഞാന്‍ പൂവെന്നുപമിച്ചിടട്ടെ.."

    ഹാ പുഷ്പമേ അധിക തുന്ഗ പദത്തിലെത്ര
    ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയി നീ !!(ആശാന്‍-വീണ പൂവ് )

    ReplyDelete
  2. നല്ല ഈണത്തില്‍ പാടാന്‍ കഴിയുന്ന ഒരു ഗാനം പോലെ കവിത

    പൂവേ......നിന്നെ ഞാന്‍ പെണ്ണെന്നുപമിച്ചിടട്ടെ..
    നൂറ്റാണ്ടുകളായ് കൊടുത്തുവെച്ചതല്ലയോ ഈ വിലാപം

    ReplyDelete
  3. പെണ്ണും പൂവും ഒരു പോലെയാണ്.. ഞെട്ടിൽ പരിമളം തൂകി നില്ക്കുമ്പോൾ വാഴ്ത്താനും വർണ്ണിക്കാനും ആരാധകരുണ്ടാവും.. എന്നാൽ വാടിക്കഴിഞ്ഞാലോ ചൂടിക്കഴിഞ്ഞാലൊ പുഴുക്കുത്തേറ്റാലോ തിരിഞ്ഞു നോക്കാൻ പോലും ആളുണ്ടാവില്ല.. ചൂടിക്കഴിഞ്ഞ് വലിച്ചെറിയുന്ന പൂവു പോലെ ആവശ്യം കഴിഞ്ഞാൽ പുറന്തള്ളപ്പെടുന്നു ഉപഭോഗവസ്തുവാണ് ചിലർക്ക് പെണ്ണ്.. കവിത നന്നായി കൂട്ടുകാരീ..

    ReplyDelete
  4. കൊള്ളാം ..നന്നായിട്ടുണ്ട്..!!

    ReplyDelete
  5. ആരാ എന്നെ വിളിക്കുന്നേയെന്ന് കരുതീട്ടാ ഞാന്‍ വന്നേ..?
    കൊള്ളാം..ആശംസകള്‍.

    ReplyDelete
  6. പൂവേ......നിന്നെ ഞാന്‍ പെണ്ണെന്നുപമിച്ചിടട്ടെ..

    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  7. ലളിത സുന്ദരമായ കവിത....

    ReplyDelete
  8. നന്നായിട്ടുണ്ട്........

    ReplyDelete
  9. കൊച്ചുമുതലാളി എത്രപ്രാവശ്യം വന്ന് വായിച്ചിരിയ്ക്കണൂ..

    ReplyDelete
  10. നാരിയെ തീര്‍ത്തത് പൂക്കളാലെന്നോതിയതാരോ..?

    ReplyDelete
  11. “അന്നത്തെ രാത്രിയില്‍ ഒളികണ്ണെറിഞ്ഞ
    പൌര്‍ണ്ണമിയെ നോക്കി മദഗന്ധമൊഴുക്കി നീ
    ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
    കണ്ടു ഞാന്‍ ആഗ്രഹ തൂമഞ്ഞു തുള്ളികള്‍
    പെണ്ണിനു മണമായ് രാഗ ഭാവങ്ങളായ്
    വെണ്‍ ദലങ്ങളാല്‍ പുഞ്ചിരിയ്ക്കും നിന്നെ
    അരിമുല്ലയെന്ന് വിളിച്ചു ഞാന്‍ ഓമനേ”

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...