Wednesday, December 8, 2010

വിഗ്രഹം..


വഴിയൊട്ടേറെ നടന്നാല്‍  ന്റ്റെ വീട്ടില്‍ എത്താം
വലിയതല്ലാത്തൊരു മാളിക മുറ്റത്ത്
താളമൊപ്പിച്ച് പടികള്‍ കയറിയാല്‍
കമനീയമായ് അലങ്കരിച്ച മുറികള്‍ കാണാം .
ഉമ്മറത്തീന്നു വടക്കായൊരു പൂജാ മുറിയാണ്‍
പട്ടു വിരിയില്‍ പൂമാലകള്‍ കോര്‍ത്തൊരു  സന്നിധി.
ഇതെന്‍റെ മതമല്ലാ മഹാക്ഷേത്രമാണ്‍
നിയ്ക്കിന്നും തുണ നില്‍ക്കുമെന്‍ മഹാ തണല്‍.
ഇതെന്‍റെ വിശ്വാസമല്ലാ ജീവിത ശൈലിയാണ്‍
വിവാദ കാലത്തെ നേരിടാനുള്ള ശക്തി.
അവസാന അലയും അകന്നു പോയിരിയ്ക്കുമ്പോള്‍
ഗാഡമായൊരു ആശ്ലേഷത്തില്‍  പുണര്‍ന്ന് ഞാനിറുക്കും
ശബ്ദമില്ലാ രൂപമില്ലാ പടനായകനെ
ജീവിതാഭിലാഷങ്ങളോടുള്ള മോചനമില്ലാ പ്രണയമാണെനിയ്ക്ക്.

9 comments:

  1. വാക്കുകളോടെനിക്ക് ഇഷ്ടം തോന്നുന്നു.

    പക്ഷെ
    "വിവാദ കാലത്തെ നേരിടാനുള്ള ശക്തി".
    ഈ വരി ഇഷ്ടപ്പെട്ടില്ല. അതൊന്നു മാറ്റി പരീക്ഷിച്ചൂടെ.
    ഒരഭിപ്രായം മാത്രം.

    ReplyDelete
  2. ഇങ്ങനെ രൂപമില്ല പടനായകനെ മാത്രം പ്രേമിച്ചാ മതിയോ :)

    ReplyDelete
  3. നന്നായീട്ടുണ്ട്.....

    ചെറുവാടിയുടെ അഭിപ്രായത്തോട് ഞാനും ചേരുന്നു...

    പിന്നെ "വലിയതല്ലാത്തൊരു മാളിക" ....മാളിക വലുത് തന്നെ അല്ലേ...???

    താളത്തില്‍ പാടി പടികള്‍ കയറാം.......,ആശംസകള്‍

    ReplyDelete
  4. വരികളിലെ നിഗൂഡത ..വാക്കുകളിലെ ..മൌനം
    ഏതു അര്‍ത്ഥമാണ് ഈ കവിത തിരയുന്നത് ?

    ReplyDelete
  5. വർഷിണി... കൊള്ളാം കേട്ടോ... സ്വന്തം വീടാണോ ഇത്? ശരിക്കുള്ള പേര് വർഷിണി എന്നു തന്നെയാണോ? കവിത നന്നായിട്ടുണ്ട്

    ReplyDelete
  6. ചെറുവാടിയ്ക്ക്..
    ഒരു പെണ്ണ് അഭിപ്രായ സ്വാതന്ത്ര്യം കാണിച്ചാല്‍ , അല്ലേല്‍ മനസ്സിന്‍ തോന്നും പോലെ (തന്നിഷ്ടക്കാരീന്ന് പറയുവായിരിയ്ക്കും ല്ലേ.. )പ്രവര്‍ത്തിച്ചാല്‍ ന്താ ഉണ്ടാവാ..?
    ജീവിതത്തില്‍ ഉണ്ടാവണ അത്തരം പരീക്ഷണ ഘട്ടങ്ങളില്ലേ, അതാണ്‍ ട്ടൊ ഞാന്‍ ‘വിവാദ കാലം’ എന്നോണ്ട് ഉദ്ദേശിച്ചത്.

    ജിത്തൂന്‍..
    ന്റ്റെ വീടൊരു മാളിക തന്നെയാ കൂട്ടുകാരാ..അങ്ങനെ പറഞ്ഞാല്‍ അതൊരു അഹങ്കാരായാലോന്ന ചിന്തയാ ആ എളിമയില്‍ എത്തിച്ചത്.. :)

    രമേശ്..
    നിഗൂഢതയില്‍ അര്‍ത്ഥങ്ങളേക്കാള്‍ സത്യങ്ങള്‍ ഒളിഞ്ഞു കിടക്കുണൂ..

    അഞ്ചൂന്‍..
    അല്ലാട്ടൊ , ഇതെന്‍റെ വീടല്ലാ..പക്ഷേങ്കി ന്റ്റെ കിനാക്കൂട് ഏതാണ്ടിതു പോലെ ഇരിയ്ക്കും..
    ആ സ്നേഹ കൂടാരത്തില്‍ കഴിയുന്നവള്‍ വര്‍ഷിണി.

    ReplyDelete
  7. ഞാന്‍ വിയോജിപ്പ് പറഞ്ഞത് നിലപാടിനോടല്ല വര്‍ഷിണി.
    നല്ല കുറെ വരികികള്‍ക്കിടയില്‍ ആ പ്രയോഗത്തിന് ഒരഭംഗി തോന്നി.
    പകരം വേറെ ഏതേലും പ്രയോഗം ആവാമായിരുന്നു എന്നേ ഉദ്ദേശിച്ചുള്ളൂ

    ReplyDelete
  8. ഉം..മനസ്സിലാക്കുന്നൂ.
    നന്ദി ട്ടൊ.

    ന്റ്റെ കൂട്ടുകാര്‍ക്കെല്ലാം സ്നേഹം അറിയിയ്ക്കുന്നൂ..

    ReplyDelete
  9. വര്‍ഷിണി നന്നായി എഴുതുന്നു...!!
    വായിക്കാനും , അഭിപ്രായം പറയാനും കുറേ നല്ല കൂട്ടുകാര്‍ ..!!
    ന്റെ കൂട്ടുകാരിയെ കുറിച്ചോര്‍ത്ത് ഞാനിന്ന് സന്തോഷിക്കുന്നു...

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...