Friday, November 26, 2010

ജീവിത ഗ്രന്ഥം..


കറുത്തു മിന്നും മിന്നാമിന്നി വെട്ടത്തില്‍
തിളങ്ങുന്നൂ നിഷ്കളങ്ക പുഞ്ചിരികള്‍

മണം വിടാത്ത കൈതപ്പൂ കീറുകളില്‍
പരക്കുന്നൂ പല മലര്‍ ഗന്ധങ്ങള്‍

ഇമ പൂട്ടാത്ത മയിൽപ്പീലി തുണ്ടുകളില്‍
കാണുന്നൂ വര്‍ണ്ണ പ്രണയ കൌതുകങ്ങള്‍

മുഖവുരയില്ലാത്ത ജീവിത ഗ്രന്ഥത്തില്‍
പുലരികള്‍ വിടര്‍ന്ന് കൊഴിഞ്ഞൂ ആമുഖത്തില്‍.


അദ്ധ്യായങ്ങള്‍ ഓരോന്ന് പിന്നിടുന്നൂ..
മങ്ങുന്നൂ..ചിതല്‍  കേറുന്നൂ ഏടുകളില്‍

തീരങ്ങള്‍ തേടുന്ന  അപ്പൂപ്പന്‍ താടികളും..
നിഴലിനായ് അലയുന്ന ഭ്രാന്ത രൂപങ്ങളും

ഉന്മാദ ലഹരി  തുടിയ്ക്കും മനസ്സുകളും
അണിയാനൊരു മറ തേടും ദേഹങ്ങളും

ഘോരമായ് പടരും  മഷി തുള്ളികളും
തിളയ്ക്കും അക്ഷരങ്ങളില്‍ പിടയും ജീവനും


താളുകള്‍ എത്രയോ പിന്നിട്ടുവെങ്കിലും
ഉദാസീനതയോടിനി ഒഴിഞ്ഞു മാറാന്‍  വയ്യാ

ഇരുളിനു വെട്ടമുണ്ട്, വരള്‍ച്ചയ്കൊരു മഴയുണ്ട്
വരും പരീക്ഷയെ നേരിട്ടു തന്നെ കാര്യം..!


4 comments:

  1. nt just face dat exam bt vant to b win.....baavukangal...

    ReplyDelete
  2. ഇരുളിനു വെട്ടമുണ്ട്....theerchayaayum.
    (aksharangal ichiroode valuthaakkiyaal nannayirikkum ennu thonnunnu...)

    ReplyDelete
  3. വളരെ സത്യമാണോരോ വരികളും വര്‍ഷിണി, ഓരോദിവസം പിന്നിടുമ്പോഴൂം ഈ പ്രപഞ്ചത്തിന് ഓരോമാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിയ്ക്കുകയാണ്. ദിവസങ്ങള്‍ കഴിയും തോറും പഴയതാകുന്നു. ഒരു പുസ്തകതാളുപോലെ തന്നെയാണ് ജീവിതവും, നമ്മളത് ഉപയോഗിയ്ക്കാതിരിയ്ക്കുമ്പോള്‍ അതില്‍ ചിതല്‍ വരുന്നു, പക്ഷെ, ചില ഓര്‍മ്മകള്‍ ചിതല്‍ പിടിയ്ക്കാതെ, മങ്ങാതെ വീണ്ടും വീണ്ടും കൂടുതല്‍ തെളിഞ്ഞതായ് വന്ന് നമ്മെയുണര്‍ത്തുന്നു, ചിലത് ഒരു നൊമ്പരമായി അവശേഷിയ്ക്കുന്നു..

    “ഒരു മുളയില്‍ പൊന്തി
    ഒരു തെയ്യായ്
    പിന്നെയൊരു മരമായ്
    പലര്‍ക്കും അഭയമായ്
    ഒടുവില്‍ ഇലകളെല്ലാം
    പൊഴിഞ്ഞിടുമ്പോള്‍
    ഒറ്റയ്ക്കാകും വടവൃക്ഷ-
    ത്തിന്റേതു പോല്‍ ജീവിതം”

    ഇഷ്ടമായി വര്‍ഷിണി
    കൊച്ചുമുതലാളിയുടെ ആശംസകള്‍!

    ReplyDelete
  4. ഇരുളിനു വെട്ടമുണ്ട്, വരൾച്ചക്കൊരു മഴയും... സത്യം.. ജീവിത ഗ്രന്ഥത്തിന്റെ ഓരോ പേജുകളും കൂടുതൽ പ്രശോഭിതമാവട്ടെ എന്ന് പ്രാർത്ഥിക്കാനല്ലാതെ നമുക്കെന്ത് ചെയ്യാൻ കഴിയും? ആശംസകൾ

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...