.“അവൾക്ക് കൊഞ്ചലുകളും ലാളനകളും അധികമായിട്ടാണ് ഇത്രയും വഷളായത്..
പലപ്പോഴും
എനിക്കവളോട് ലജ്ജയും അറപ്പും തോന്നി തുടങ്ങിയിരിക്കുന്നു..
അവളുടെ
ചെവിയിൽ എന്തോതിയാലും ഒരു മട്ടയെ പോലെ കാലുകൾ ആട്ടി താളം പിടിച്ച് ഏതെങ്കിലും
കോണിൽ നോക്കി ഇരിക്കും..
ലോകർക്ക്
പ്രദർശിപ്പിക്കുവാനൊ കുടുംബക്കാരെ ബോധിപ്പിക്കുവാനൊ അല്ല ജമീല പെണ്മക്കളെ വളർത്തി
കൊണ്ടുവന്നത്..”
ജമീലയുടെ
കൈകൾ മകൾക്കു വേണ്ടിയുള്ള പ്രാർത്ഥനകൾക്കായി മേൽപ്പോട്ടുയർന്നു.
“അവിടെ ഒരു മഹാന്റെ കഴിവുണ്ട്..
അവൾ
അദ്ദേഹത്തെ മാനിക്കുന്നില്ല..
അതിസാധാരണ
മട്ടിൽ അനുസരണക്കേടുകളിലൂടെ പുറം ലോകരുമായി മാനമില്ലാതെ ഇടപഴകുന്നു..”
“ബഹളക്കാർക്കിടയിൽ അവൾ കൊടിയുയർത്തി ജയ് വിളിക്കട്ടെ,
പൊടിപാറുന്ന മൈതാനത്തിൽ ജനസാഗരങ്ങൾക്കിടയിൽ ശ്വാസോച്ഛോസം ചെയ്യാനാവാതെ
പെൺലക്ഷണങ്ങളുടെ ഒരു തരിമ്പ് പോലുമില്ലാതെ തെരുവ് നാടകങ്ങൾ കളിച്ച് നടക്കട്ടെ..
പുരുഷന്മാരുടെ കൂട്ടങ്ങളിൽ നിന്ന്കൊണ്ട് ഉച്ഛത്തിൽ പ്രസംഗിക്കട്ടെ..
ബഹളക്കാർക്കും കലാപക്കാർക്കുമിടയിൽ അവൾ ആവേശത്തോടെ മുറവിളികൾ കൂട്ടട്ടെ..
ആവട്ടെ..എല്ലാം… തന്നിഷ്ട പ്രകാരം..
രാത്രികാലമായാൽ ഏത് ഇബിലീസും ജിന്നും അവരവരുടെ നാട്ടിൽ പോകുമെന്ന് പറയപ്പെടുന്ന പോലെ,
അവൾ വേറെ എവിടെ പോകാൻ..?
അന്തിക്കോ പാതിരാക്കോ മുളഞ്ഞേക്കാം..
കാത്തിരിക്കുക എന്നത് ഒരു ഉമ്മയുടെ ബേജാർ അല്ലെങ്കിൽ
തോന്നിവാസത്തിനു കണ്ണടക്കലായി മനസ്സാക്ഷിയുള്ളവർ കണക്കാക്കട്ടെ..
പൊടിപാറുന്ന മൈതാനത്തിൽ ജനസാഗരങ്ങൾക്കിടയിൽ ശ്വാസോച്ഛോസം ചെയ്യാനാവാതെ
പെൺലക്ഷണങ്ങളുടെ ഒരു തരിമ്പ് പോലുമില്ലാതെ തെരുവ് നാടകങ്ങൾ കളിച്ച് നടക്കട്ടെ..
പുരുഷന്മാരുടെ കൂട്ടങ്ങളിൽ നിന്ന്കൊണ്ട് ഉച്ഛത്തിൽ പ്രസംഗിക്കട്ടെ..
ബഹളക്കാർക്കും കലാപക്കാർക്കുമിടയിൽ അവൾ ആവേശത്തോടെ മുറവിളികൾ കൂട്ടട്ടെ..
ആവട്ടെ..എല്ലാം… തന്നിഷ്ട പ്രകാരം..
രാത്രികാലമായാൽ ഏത് ഇബിലീസും ജിന്നും അവരവരുടെ നാട്ടിൽ പോകുമെന്ന് പറയപ്പെടുന്ന പോലെ,
അവൾ വേറെ എവിടെ പോകാൻ..?
അന്തിക്കോ പാതിരാക്കോ മുളഞ്ഞേക്കാം..
കാത്തിരിക്കുക എന്നത് ഒരു ഉമ്മയുടെ ബേജാർ അല്ലെങ്കിൽ
തോന്നിവാസത്തിനു കണ്ണടക്കലായി മനസ്സാക്ഷിയുള്ളവർ കണക്കാക്കട്ടെ..
തലയും മുലയും
വളർന്നവളുടെ ഉമ്മയായി പോയില്ലേ..?
പക്ഷേ..അവളുടെ വരവ് അറയിലുള്ള കുഞ്ഞു മക്കളൊ പ്രായപൂർത്തിയായ അവളുടെ ഇളയതുങ്ങളൊ ഉത്സാഹത്തോടെ കാത്തിരുന്ന് കാണാതിരിക്കുവാനായി മഗിരിബ് ബാങ്കിനു മുന്നെ തന്നെ ജനൽ വാതിലുകൾ കൊട്ടിയടച്ചിരിക്കണം..
പക്ഷേ..അവളുടെ വരവ് അറയിലുള്ള കുഞ്ഞു മക്കളൊ പ്രായപൂർത്തിയായ അവളുടെ ഇളയതുങ്ങളൊ ഉത്സാഹത്തോടെ കാത്തിരുന്ന് കാണാതിരിക്കുവാനായി മഗിരിബ് ബാങ്കിനു മുന്നെ തന്നെ ജനൽ വാതിലുകൾ കൊട്ടിയടച്ചിരിക്കണം..
പച്ച
മണക്കുന്ന മൈലാഞ്ചിയുടേയും സുറുമയുടേയും കൂട്ടുള്ള തട്ടത്തിനു മറവിലെ മൊഞ്ചുള്ള
പെൺകുട്ട്യോൾടെ ആശ്ചര്യമായിരിക്കരുത് അവളെന്ന വമ്പ്..
അവളുടെ നെഗളിപ്പ് അവളും അവളുടെ ജിന്നുകളും കയറിയിറങ്ങുന്ന അവളുടെ അറയും പുറത്തെ പിശാചുക്കളും മാത്രം അറിഞ്ഞിരുന്നാൽ മതിയാകും. "
അവളുടെ നെഗളിപ്പ് അവളും അവളുടെ ജിന്നുകളും കയറിയിറങ്ങുന്ന അവളുടെ അറയും പുറത്തെ പിശാചുക്കളും മാത്രം അറിഞ്ഞിരുന്നാൽ മതിയാകും. "
ജമീല - അവളുടെ ഉമ്മ അടക്കിപിടിച്ച് സംസാരിക്കുകയാണ്..
അവരുടെ കവിളുകളിൽ കൂടി കണ്ണീർച്ചാലുകൾ ഒഴുകുന്നുമുണ്ട്..
തലയിൽനിന്നൂർന്ന് വീണുകൊണ്ടിരിക്കുന്ന സാരിത്തലപ്പിന്റെ അറ്റമെടുത്ത്
കണ്ണീരു തുടക്കുമ്പോഴും ആ തലപ്പവിടെ ഭദ്രമാണെന്ന് ഉറപ്പു വരുത്തികൊണ്ടിരുന്നു..
“നാഥനില്ലാത്ത വീടെന്ന് അന്യരെ കൊണ്ട് പറയിപ്പിക്കാനായി ഇവൾ..“
ജമീല നെടുവീർപ്പുകളിലൂടെ അടുത്ത തേങ്ങലുകളൊതുക്കി.
അവൾ കണ്ണുകളടച്ച് കിടന്നു..
ദുനിയാവിന്റെ അറ്റം വരെയുള്ള തുറിച്ച് നോട്ടങ്ങളെ തൊണ്ട പൊട്ടിച്ച് നേരിടാമെന്ന തന്റെ ശക്തമായ വ്യാഖ്യാനങ്ങളെയാണ് ഒറ്റ രാത്രികൊണ്ട് സലീം നിലം പതിപ്പിച്ചിരിക്കുന്നത്..
പകലിന്റെ പുഴുക്കത്തിൽ പെണ്ണിന്‍റെ മേനിയെ ഒട്ടി കിടക്കുന്ന വസ്ത്രം മണക്കുവാൻ വരുന്നവനേയും ധർമ്മ വിശ്വാസങ്ങളെ പരിരക്ഷിക്കുവാൻ തുനിയാത്ത അന്ധനിയമങ്ങളെയും ഇരുട്ടിന്റെ മറയിലെ വാചാലതയിൽ സലീം ചൂണ്ടികാണിച്ചിരിക്കുന്നു...
എന്നിട്ടും ഹൃദയത്തിൽ നേരിയ വേദന അനുഭവപ്പെടുന്നുണ്ട്....
ദുനിയാവിന്റെ അറ്റം വരെയുള്ള തുറിച്ച് നോട്ടങ്ങളെ തൊണ്ട പൊട്ടിച്ച് നേരിടാമെന്ന തന്റെ ശക്തമായ വ്യാഖ്യാനങ്ങളെയാണ് ഒറ്റ രാത്രികൊണ്ട് സലീം നിലം പതിപ്പിച്ചിരിക്കുന്നത്..
പകലിന്റെ പുഴുക്കത്തിൽ പെണ്ണിന്‍റെ മേനിയെ ഒട്ടി കിടക്കുന്ന വസ്ത്രം മണക്കുവാൻ വരുന്നവനേയും ധർമ്മ വിശ്വാസങ്ങളെ പരിരക്ഷിക്കുവാൻ തുനിയാത്ത അന്ധനിയമങ്ങളെയും ഇരുട്ടിന്റെ മറയിലെ വാചാലതയിൽ സലീം ചൂണ്ടികാണിച്ചിരിക്കുന്നു...
എന്നിട്ടും ഹൃദയത്തിൽ നേരിയ വേദന അനുഭവപ്പെടുന്നുണ്ട്....
ആ വേദന ക്രമേണ മൂർച്ഛിച്ച് പൊട്ടികരച്ചലിലേക്ക് പരിണമിക്കുവാൻ
അനുവദിച്ചില്ല.. ഇരുളിൽ അനങ്ങാതെ നിന്ന് നിദ്രയെ പുൽകുന്ന വൃക്ഷലതാദികളെ പോലെ
മയക്കത്തിലേക്ക് വഴുതുവാനും അനുവദിച്ചില്ല.
തറയിൽ പായ് വിരിച്ച് ഉമ്മയുടെ വിശ്വാസത്തിലേക്ക് നെറ്റിത്തടം
മുട്ടിച്ചത്
ഇനിയെങ്കിലും സലീം മനസ്സ് മാറ്റി തന്നെ സ്വീകരിക്കുമെന്ന തീർച്ചപ്പെടുത്തലോടെയായിരുന്നുവോ..?.
ഇനിയെങ്കിലും സലീം മനസ്സ് മാറ്റി തന്നെ സ്വീകരിക്കുമെന്ന തീർച്ചപ്പെടുത്തലോടെയായിരുന്നുവോ..?.
" സലീം..നീ എന്നെ തിരുത്തിക്കൊണ്ടിരിക്കുകയാണ്..
നീ
എന്നോട് നന്നാവാൻ ആവശ്യപ്പെട്ടിട്ടുമില്ല..
കീഴ്പ്പോട്ട് നോക്കി തറയിൽ കണ്ണുകൾ തറപ്പിച്ച് നോക്കിയപ്പോൾ ഒന്നിനും ഉത്തരങ്ങളില്ല..
കൈകാലുകൾ നിലത്തിട്ട് വെറുതെ വീശിയാൽ നീന്തലാവുകയില്ലല്ലൊ..!
കീഴ്പ്പോട്ട് നോക്കി തറയിൽ കണ്ണുകൾ തറപ്പിച്ച് നോക്കിയപ്പോൾ ഒന്നിനും ഉത്തരങ്ങളില്ല..
കൈകാലുകൾ നിലത്തിട്ട് വെറുതെ വീശിയാൽ നീന്തലാവുകയില്ലല്ലൊ..!
ഞാൻ
നിന്നെ അംഗീകരിച്ചുകൊണ്ടിരിക്കുകാണ്..
ഞാൻ ഒറ്റക്കല്ല..
ഞാൻ ഒറ്റക്കല്ല..
ഈ ദുനിയാവും ജീവിതവും സ്വാർത്ഥ
മുക്തമാക്കുവാൻ
ഞാനും നീയും നമ്മുടെ വിശ്വാസങ്ങളും പുതു തലമുറകൾക്കായി മോക്ഷം
തേടുകയാണെന്ന് മനസ്സിലാക്കുന്നു ഞാൻ..”
ഞാനും നീയും നമ്മുടെ വിശ്വാസങ്ങളും പുതു തലമുറകൾക്കായി മോക്ഷം
തേടുകയാണെന്ന് മനസ്സിലാക്കുന്നു ഞാൻ..”
എല്ലാം
കേൾക്കുന്നുണ്ട് സലീം.
സുഖകരമായ ഓർമ്മകളെ ധ്യാനിച്ച് കണ്ണുകൾ അടച്ച്‌പിടിച്ചിരിക്കുകയാണെന്ന് തോന്നിപ്പിച്ചു..
സുഖകരമായ ഓർമ്മകളെ ധ്യാനിച്ച് കണ്ണുകൾ അടച്ച്‌പിടിച്ചിരിക്കുകയാണെന്ന് തോന്നിപ്പിച്ചു..
പ്രണയാതുരമായ
കൗമാരത്തിലേക്ക് കണ്ണുകൾ തുറന്നു കൊണ്ട് ശാന്തനായിരുന്നു സലീം..
" എന്റെ ഉള്ളറകളിലെ കൊടുങ്കാറ്റ് ശമിപ്‌പിക്കുവാൻ നിനക്ക് ആവുകയില്ല..
അതിനെ പ്രതിരോധിക്കാൻ നിനക്കാവുമോ..?
എന്റെ
മനസ്സ് ശാന്തമല്ല എന്നറിയുക നീ..
കാരണം നീ
എന്റെ വിശ്വാസത്തേയും പ്രണയത്തേയും ഒരുപോലെ കളങ്കപ്പെടുത്തിയിരിക്കുന്നു..
അവൾ - എന്റെ മുല്ല, ഒരിക്കലും
എനിക്ക് നഷ്ടപ്രണയമായിരുന്നില്ല..
അവൾ
നിന്നോട് ചെയ്ത തെറ്റുകളെന്താണ്..?
അതൊ
അവളുടേ ഗന്ധം നിന്നിലേക്ക് പകർന്നു തന്ന ഞാൻ തന്നെയാണൊ തെറ്റുകാരൻ..?
വാടാതെ
കൊഴിയാതെ നിഴൽ പോലെ പരിമളം വീശികൊണ്ട് എന്റെ ഹൃദയത്തിൽ നിലനിൽക്കുന്നവളെ നീ കാമം
മൂത്തവളെന്നും ദാസിയെന്നും അവഹേളിച്ചിരിക്കുന്നു..
നിന്നോട്
എന്നിക്കിപ്പോൾ തോന്നുന്ന വികാരം ശൂന്യതയാണ്..
നീ എങ്ങനെ
ധൈര്യപ്പെട്ടു,
നിന്റെ
തെരുവ് നാടകത്തിനുതകുന്ന ഒരു കഥാപാത്രമായി അവളെ ഉപയോഗപ്പെടുത്തുവാൻ..?
അഹങ്കാരവും തന്നിഷ്ടവും മാത്രം മതിയാവില്ല ജീവിതം സഫലമാകുവാൻ..
നിന്നെ സൃഷ്ടിച്ചവനെ അനുസരിച്ചു കൊള്ളുവാനും പഠിച്ചിരിക്കണം..
കൽപ്പനകൾ പാലിക്കുവാനും മാനിക്കുവാനും അറിയാത്ത നിന്റെ സമ്പാദ്യം
വെറുപ്പും, അവഗണനയും പുച്ഛവും മാത്രമായിരിക്കുമെന്ന നിന്റെ ഉമ്മയുടെ ബോധ്യപ്പെടുത്തലുകളെ അംഗീകരിക്കുവാൻ പഠിക്കൂ..
എനിക്ക് നിന്നോടുള്ള സ്നേഹം അസ്തമിക്കുന്നില്ല..
പക്ഷേ സ്നേഹത്തിനൊരു അണ കെട്ടി അതിര് തീർക്കുവാൻ നീ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു.. "
അഹങ്കാരവും തന്നിഷ്ടവും മാത്രം മതിയാവില്ല ജീവിതം സഫലമാകുവാൻ..
നിന്നെ സൃഷ്ടിച്ചവനെ അനുസരിച്ചു കൊള്ളുവാനും പഠിച്ചിരിക്കണം..
കൽപ്പനകൾ പാലിക്കുവാനും മാനിക്കുവാനും അറിയാത്ത നിന്റെ സമ്പാദ്യം
വെറുപ്പും, അവഗണനയും പുച്ഛവും മാത്രമായിരിക്കുമെന്ന നിന്റെ ഉമ്മയുടെ ബോധ്യപ്പെടുത്തലുകളെ അംഗീകരിക്കുവാൻ പഠിക്കൂ..
എനിക്ക് നിന്നോടുള്ള സ്നേഹം അസ്തമിക്കുന്നില്ല..
പക്ഷേ സ്നേഹത്തിനൊരു അണ കെട്ടി അതിര് തീർക്കുവാൻ നീ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു.. "
ഉള്ളറകളിൽ
പൊള്ളലേറ്റവളെ പോലെ അവളൊന്ന് പിടഞ്ഞ് പെട്ടെന്ന് ചോദിച്ചു,
“ദുർവിചാരങ്ങളാൽ വിഷം തീണ്ടിയവളാണ് ഞാനെന്നല്ലേ സലീം വ്യക്തമാക്കുന്നത്..?
അതെ..അർഹിക്കുന്നു ഞാൻ.
അതെ..അർഹിക്കുന്നു ഞാൻ.
നീ
എന്നോട് ക്ഷമിക്കണം..
നിന്റെ പ്രണയ പ്രതീകമായ അസർമുല്ലയെ സ്പർശിച്ച ആ വേളകൾ ഒരു ദുഃസ്വപ്നമായിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്..
ഏതു നിമിഷത്തിലാണ് ഞാനാ പവിത്ര രൂപം കഥാപാത്രമായി സ്വീകരിച്ച് നിന്നിൽ നിന്ന് ലഭ്യമായികൊണ്ടിരുന്ന സ്നേഹം നഷ്ടപ്പെടുത്തിയതെന്ന് പരിതപിക്കുന്നു.
പക്ഷേ..ഖുറാൻ സാക്ഷി,
നിന്റെ അസർമുല്ല എന്റെ മനസ്സിന്റെ കോണിലും സ്നേഹിച്ച് സൂക്ഷിക്കുന്ന പവിത്ര രൂപമാണ്..
അവളെ അപമാനിക്കണമെന്നൊ നിന്നെ അവളിൽ നിന്നു തട്ടിയെടുക്കണമെന്നൊ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല..
എനിക്കത് അപമാനമായി തോന്നുന്നു..
ആ അപമാനം വെറുപ്പിന്റെ ദുഃഗന്ധം വമിപ്പിക്കുന്നത് ശ്വസിക്കാനാവുന്നില്ല എനിക്ക്..
ഒരു പെണ്ണായ ഞാൻ മറ്റൊരു പെണ്ണിനെ അപമാനിച്ചിരിക്കുന്നു എന്നത്
പൊറുക്കാനാവാത്ത തെറ്റ്..
നിന്റെ പ്രണയ പ്രതീകമായ അസർമുല്ലയെ സ്പർശിച്ച ആ വേളകൾ ഒരു ദുഃസ്വപ്നമായിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്..
ഏതു നിമിഷത്തിലാണ് ഞാനാ പവിത്ര രൂപം കഥാപാത്രമായി സ്വീകരിച്ച് നിന്നിൽ നിന്ന് ലഭ്യമായികൊണ്ടിരുന്ന സ്നേഹം നഷ്ടപ്പെടുത്തിയതെന്ന് പരിതപിക്കുന്നു.
പക്ഷേ..ഖുറാൻ സാക്ഷി,
നിന്റെ അസർമുല്ല എന്റെ മനസ്സിന്റെ കോണിലും സ്നേഹിച്ച് സൂക്ഷിക്കുന്ന പവിത്ര രൂപമാണ്..
അവളെ അപമാനിക്കണമെന്നൊ നിന്നെ അവളിൽ നിന്നു തട്ടിയെടുക്കണമെന്നൊ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല..
എനിക്കത് അപമാനമായി തോന്നുന്നു..
ആ അപമാനം വെറുപ്പിന്റെ ദുഃഗന്ധം വമിപ്പിക്കുന്നത് ശ്വസിക്കാനാവുന്നില്ല എനിക്ക്..
ഒരു പെണ്ണായ ഞാൻ മറ്റൊരു പെണ്ണിനെ അപമാനിച്ചിരിക്കുന്നു എന്നത്
പൊറുക്കാനാവാത്ത തെറ്റ്..
ഞാനെന്ന
പെണ്ണിനെ നീ അവഗണിക്കുക..
എനിക്കെന്റെ ഉമ്മയെന്നു വെച്ചാൽ പ്രാണനാണ്..
നിന്റെ മുല്ലയും എനിക്ക് ജീവനാണ്..
എന്റെ ഉമ്മയെന്ന സ്ത്രീയെ ആദരിച്ച് എന്റെ തെറ്റിനു മാപ്പ് തരൂ..
സ്വയം പഴിച്ച് ഞാൻ മണ്ണിനെ നമസ്ക്കരിക്കുന്നു.. "
എനിക്കെന്റെ ഉമ്മയെന്നു വെച്ചാൽ പ്രാണനാണ്..
നിന്റെ മുല്ലയും എനിക്ക് ജീവനാണ്..
എന്റെ ഉമ്മയെന്ന സ്ത്രീയെ ആദരിച്ച് എന്റെ തെറ്റിനു മാപ്പ് തരൂ..
സ്വയം പഴിച്ച് ഞാൻ മണ്ണിനെ നമസ്ക്കരിക്കുന്നു.. "
അവളുടെ ഉമ്മ അകത്തേ അറയിൽ ശബ്ദമില്ലാതെ കരഞ്ഞു..
“വഴിവക്കുകളും പാതയോരങ്ങളും അവൾക്കെതിരെ ദുഷ്പ്രചരണം നടത്തുന്നുണ്ട്..
പത്രങ്ങളിൽ വാർത്ത വരുമത്രെ..
അവളെത്ര വേദനിക്കുന്നു എന്നതിനേക്കാൾ ഒരു ഉമ്മയുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന നീറ്റൽ അവളെയെങ്ങനെ കാണിച്ചു കൊടുക്കാൻ..?
ജമീലയുടെ മകൾ മേനിയുടെ നിറവും മാറിലെ മാംസവും തലമുടിയുടെ തിളക്കവും കാണിച്ച് നടക്കുന്നവളാണെന്ന കേൾവിക്കു പുറമെ,
പത്രങ്ങളിൽ വാർത്ത വരുമത്രെ..
അവളെത്ര വേദനിക്കുന്നു എന്നതിനേക്കാൾ ഒരു ഉമ്മയുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന നീറ്റൽ അവളെയെങ്ങനെ കാണിച്ചു കൊടുക്കാൻ..?
ജമീലയുടെ മകൾ മേനിയുടെ നിറവും മാറിലെ മാംസവും തലമുടിയുടെ തിളക്കവും കാണിച്ച് നടക്കുന്നവളാണെന്ന കേൾവിക്കു പുറമെ,
അവൾക്കായ് ഒരു നരകവാതിൽ തുറന്നിരിക്കുന്നു എന്ന പരമ സത്യത്തെ കുറിച്ച്
എപ്പോഴാണവളെ മനസ്സിലാക്കിക്കുന്നത്.. ?”
ചുവരറകൾക്കുള്ളിൽ നിന്ന് രഹസ്യ സംഭാഷണങ്ങൾ
ചോരുന്നുണ്ട്...
അവൾ ചുറ്റിനും നോക്കി..
അവൾ ചുറ്റിനും നോക്കി..
മഴ പെയ്യുന്നുണ്ട്..ഈർപ്പഗന്ധം വ്യാപിക്കുന്നുണ്ട്..
മണ്ണിനോടിഴകി പുണർന്ന് കിടക്കാനെന്നോണം ചുവന്ന പൂക്കൾ സമൃദ്ധമായി പൊഴിയുന്നുമുണ്ട്..
വിണ്ണിന്റെ ഹൃദയ പൂക്കളാണവ..
നനഞ്ഞ മണ്ണിനെ പ്രണയിക്കുവാനായി വിശ്വസ്തതയോടെ കണ്ണുകൾ പൂട്ടി യാത്രതിരിച്ചവർ..
എത്ര കാപട്യരഹിതമായ പ്രണയമാണവരുടേത്..
മണ്ണിനോടിഴകി പുണർന്ന് കിടക്കാനെന്നോണം ചുവന്ന പൂക്കൾ സമൃദ്ധമായി പൊഴിയുന്നുമുണ്ട്..
വിണ്ണിന്റെ ഹൃദയ പൂക്കളാണവ..
നനഞ്ഞ മണ്ണിനെ പ്രണയിക്കുവാനായി വിശ്വസ്തതയോടെ കണ്ണുകൾ പൂട്ടി യാത്രതിരിച്ചവർ..
എത്ര കാപട്യരഹിതമായ പ്രണയമാണവരുടേത്..
സുഖസുന്ദരമായ
പ്രണയ ജീവിതം സാക്ഷാത്കരിച്ച ഷാജഹാനേയും മുംതാസിനേയും പോലെ.. പ്രണയമെന്ന സത്യം നിലനിർത്തുന്ന
സലീമിനേയും മുല്ലയേയും പോലെ..
ആ സമാനഹൃദയങ്ങൾക്ക്
തുല്യമാകുമോ താൻ ശ്രേഷ്ഠമെന്ന് സ്വയം അംഗീകരിച്ച് ഉയർത്തി കൊണ്ടുവരുന്ന വിജനമായ
സ്വപ്ന ഭൂമി..?
ക്ഷണികവും
മായികവുമായ മിഥ്യാ വസന്തങ്ങൾ സമ്മാനിക്കുന്ന തരിശ് ഭൂമി..!
ചിന്തകൾക്ക് ദൈർഘ്യം അനുവദിക്കാതെ ഉമ്മയുടെ
മനഃസ്വാസ്ഥ്യങ്ങൾ വ്യാപിക്കുന്നു..
“ഒരു പെണ്ണിന്റെ കാലങ്ങൾ
നിശ്ചയിക്കപ്പെട്ടവയാണ്..
അവളുടെ
വിധി ഇതായിരിക്കും..
അവർ
ഉച്ഛത്തിൽ കരഞ്ഞ് തുടങ്ങിയിരിക്കുന്നു..
പെട്ടെന്ന്
തന്നെ അവ നിലക്കുകയും ഗൌരവത്തോടെ സലീമിനു അറിയിപ്പു നൽകുന്നതായും ചെവികളറിഞ്ഞു,
“അതാ..അവളെ കൊണ്ടുപോകുവാനുള്ള കൂട്ടരാണത്രെ..അവർ എത്തികൊണ്ടിരിക്കുന്നു..“
ജമീലയുടെ
ചൂണ്ടുവിരലിനറ്റത്ത് നീങ്ങികൊണ്ടിരിക്കുന്ന നിഴൽ രൂപങ്ങളെ സലീമിനു
വ്യക്തമാകുന്നില്ലായിരുന്നു..
“പേരുകളെഴുതി സീൽ ചെയ്യപ്പെട്ട നീണ്ട ലിസ്റ്റിലെ ആദ്യത്തേത് ഇവളുടേതാണത്രെ..
ഈ വലിയ
നാട്ടിൻപുറത്ത് തല തിരിഞ്ഞ വിഭാഗങ്ങളുടെ കൂട്ടത്തിൽ ഇവൾ ഒരുത്തിയേയുള്ളു..?
യാ..അള്ളാഹ്..
അവൾ
അർഹിക്കുന്ന ശിക്ഷ അവൾക്ക് നൽകുക..
അവൾ
തെറ്റുകാരിയാണെന്ന് സ്ഥാപിക്കുന്ന തെളിവുകൾ മതിയാവോളമുണ്ട്..
അതിബുദ്ധിയും
തന്റേടവും ആവോളമുണ്ട്..
അവൾ
പോകുന്നിടം നനക്കുവാൻ അവൾക്ക് ചങ്കൂറ്റമുണ്ട്...
എവിടേയെങ്കിലും
പോയി പിഴക്കട്ടെ..
എനിക്ക്
മനസ്സമാധാനത്തോടെ മരിക്കണം..
അവളുടെ
കൂടപ്പിറപ്പുകൾക്ക് അമ്പരപ്പുണ്ടാക്കുന്ന കാഴ്ച്ച നൽകാതെ അവളോട് എത്രയും പെട്ടെന്ന്
അവർക്ക് കീഴടങ്ങുവാൻ പറയൂ സലീം..”
ജമീലയുടെ അസ്വസ്ഥതയെ ഉടനെ തന്നെ സലീം പ്രതികരിച്ച് തന്‍റെ നയം
വ്യക്തമാക്കി..
“നിർദ്ദേശമായി കാണരുത്..
അരുത്…അവളെ അവർക്ക് വിട്ട് കൊടുക്കരുത്..
നോക്കൂ…നിങ്ങളും കേൾക്കുന്നില്ലേ…?
അവളിപ്പോൾ
പൊട്ടി കരയുകയാണ്..
മനം
നൊന്ത് പ്രാർത്ഥിക്കുവാൻ അവൾക്കൊരു അവസരം നൽകൂ..
കുബുദ്ധികൾ
അവളെയൊരു ഉപകരണമാക്കി നമ്മുടെ വിശ്വാസങ്ങളെ ഉപദ്രവിക്കുവാൻ തീരുമാനിച്ചു..
എന്നാലിന്ന്
അവർ തന്നെ അവളെ ശിക്ഷിക്കുവാൻ എത്തിപ്പെട്ടുകൊണ്ടിരിക്കുന്നതും അവൾ അറിയുന്നുണ്ട്..
അവൾ
പശ്ചാത്തപിക്കുന്നുണ്ട്..
ഞാനവളെ
ഒരിക്കൽ കൂടി കാണട്ടെ..”
സലീം
ശാന്തതയോടെ മാത്രമേ തന്നെ സമീപിക്കുന്നുള്ളുവെന്നവൾ ഓർത്തു.
അവൻ നൽകുന്നത്
ഉപദേശങ്ങളൊ ശിക്ഷയൊ ആകട്ടെ, ഉൾകൊള്ളുവാനുള്ള വെമ്പലുകൾ തന്നിൽ മുളപൊട്ടി തുടങ്ങിയിരിക്കുന്നു..
സലീം
സംസാരിക്കുമ്പോൾ കണ്ണുകൾ ഇരുളിലേക്കായിരുന്നു വീണുകൊണ്ടിരുന്നത്..
അവന്റെ
പതിഞ്ഞ സ്വരം അവൾക്ക് മാത്രം കേൾക്കാനുള്ളതായിരുന്നു..
“നനഞ്ഞ മണ്ണിലുതിർന്ന ചുവന്ന പൂക്കൾ അടക്കം ചെയ്യപ്പെട്ടവയല്ല..
ആ ചുവന്ന
പൂക്കളിലെ സൌന്ദര്യവും ധൈര്യവും ആസ്വദിച്ച് അവയെ നിന്റെ ഉദ്യാനമാക്കി തീർക്കൂ നീ..
ആ
ഉദ്യാനത്തിൽ പ്രവർത്തിക്കുവാനായി ധൈര്യവും ശക്തിയുമുള്ള നിയോഗിക്കപ്പെട്ട അനേകായിരം
തോഴികൾ നിനക്കായ് കാത്ത് നിൽക്കുന്നുണ്ട്..
നീയാണിനി
അവരെ പരിപാലിക്കേണ്ടവൾ..
അവരുടെ “റാണി “…എന്റെ ഭാഷയിൽ സുൽത്താന..!
എന്നാൽ
അവരൊരിക്കലും നിന്റെ അടിമകളായിരിക്കുകയില്ല..
തേൻതുള്ളികൾ
നിറഞ്ഞ് തുളുമ്പുന്ന പൂക്കളിൽ നിന്ന് മധുരം ശേഖരിച്ച് ഔഷധഗുണമുള്ള പാനീയം
ഉല്പാദിപ്പിക്കുന്ന തേനീച്ചകളെ കണ്ടിട്ടില്ലേ നീ..?
നിന്റെ
പ്രവർത്തനങ്ങൾ ഇനി അവരുടെ കർമ്മങ്ങൾ കടംകൊണ്ട രീതിയിലായിരിക്കട്ടെ..
നിന്റെ
സുൽത്താന പദവിക്ക് കീഴിൽ ഉല്പാദിപ്പിക്കപ്പെടുന്ന തേൻകുടങ്ങൾ നന്മകളുടേയും
വിശ്വാസങ്ങളുടേതുമായിരിക്കട്ടെ..
നിന്റെ
ദൌത്യം സഫലമാകുന്നു എന്നറിയുന്ന നിമിഷം കൂടുമാറി അടുത്ത ഉദ്യാനത്തിലേക്ക്
ചേക്കേറുക..
നിന്റെ
കൂട്ടരുടെ ഇടയിൽ തിന്ന് കൊഴുത്ത തടിച്ച് ,കറുത്ത ഉദരമുള്ള ഇണചേരൽ പ്രക്രിയകളിൽ ആർമാദിക്കുന്ന
അലസന്മാരെ കണ്ടേക്കാം..
ഉപയോഗശൂന്യമായ
വസ്തുക്കളെ നാം വലിച്ചെറിയുവാൻ മനസ്സ് കാണിക്കാറുള്ളതു പോലെ വേണ്ടി വന്നാൽ അവരേയും
നിന്റെ ഉദ്യാനത്തിൽ നിന്ന് പുറത്താക്കുക..
ഭയക്കേണ്ടതില്ല..
കഠിനമായ
വേദന നൽകുന്ന നിനക്കുള്ള ആയുധം അവർക്കില്ല..
നിന്നിൽ നിന്നുള്ള
കനത്ത പ്രഹരം അർഹിക്കുന്നവർ നിന്റെ ആ വിഷ കൊമ്പുകളെ ഭയക്കണം.
വരും
വരായ്കകൾ അറിഞ്ഞുകൊണ്ട് തന്നെ പ്രപഞ്ചം കെട്ടിപ്പടുത്തവൻ നിനക്കായ്
നൽകിയിരിക്കുന്ന അവയവമാണ് വിഷം നിറച്ച കൊമ്പുകൾ..“
സലീം
വാചാലനായികൊണ്ടിരുന്നു..
അവന്റെ
വാക്കുകളുടേയും നന്മയുടേയും കിരീടം ചൂടി അവൾ ആ രാവിൽ ‘റാണി പട്ടം ‘ സ്വീകരിച്ചു..
ഒരുക്കങ്ങളില്ലാത്ത
യാത്ര..
“അവർ ഇപ്പോഴിങ്ങെത്തും..“ ജമീല തിടുക്കം കൂട്ടി..
അവൾക്ക്
കാവൽക്കാരനായി സലീം കൂടെ പോകുമോ..?”
“ഇല്ല…ക്ഷമ അറിയിക്കട്ടെ.. “..സലീം തുറന്ന് പറഞ്ഞു..
ജമീല
അസ്വസ്ഥതയോടെ തിരിഞ്ഞ് നടന്നു.
സലീം അവളെ
തന്നെ നോക്കി നിന്നു..
അവളെ താൻ നോവിപ്പിച്ചിട്ടില്ല..
പക്ഷേ
അവളുടെ ഹൃദയവേദന അറിയുവാൻ കഴിയുന്നു.
“നിനക്ക് എന്തിനാണിത്ര സങ്കടം..?“
ഒന്നും
അറിയാത്തവനെ പോലെ ഉത്കണ്ഠ പ്രകടിപ്പിച്ച് അവൻ ചോദിച്ചു..!
“വെറുതെ..വേർപ്പാടുകൾ ഞാൻ ഭയക്കുന്നില്ല..
എന്റെ
ദൌത്യം ഞാൻ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു സലീം..“
അവൾ
ഉത്തരവാദിത്തത്തോടെ സംസാരിച്ച്
തുടങ്ങിയിരിക്കുന്നു..
“പക്ഷേഎന്തെന്നറിയില്ല..
ഇന്നേവരെ
എന്റെ ശ്രദ്ധയിൽപ്പെടാത്തതാണെന്ന് തോന്നുന്നു,
കാരണമില്ലാതെ
എന്റെ ചുണ്ടുകളിലെ തൊലി മുഴുവൻ പൊളിഞ്ഞ് വരുന്നു..
വല്ലാത്ത
നീറ്റൽ ഉണ്ടാക്കുന്നു..”
പ്രതീക്ഷിച്ചവനെ
പോലെ സലീം നിർന്നിമേഷം അവളെ നോക്കി നിന്നു..
സംശയമന്യേ
അവളോടടുത്തു,
“നീ നിന്റെ ഹൃദയ രഹസ്യം എന്നെ അറിയിച്ചിരിക്കുന്നു..
വേദനിക്കുന്ന
നിന്നെ യാത്രയാക്കുവാൻ എനിക്കാവില്ല..
നീറുന്ന നിന്റെ അധരങ്ങൾക്ക് മധുവാകുന്ന എന്റെ ഉമിനീർ നനച്ച് എന്റെ പ്രണയം
നൽകുന്നു ഞാൻ..!
ജമീലയുടെ
കറുത്ത ദുപ്പട്ട കൊണ്ടവൾ തല മറച്ചു..
“എന്റെ ദൌത്യം എത് മണ്ണിലും സംഭവിക്കാം,
പക്ഷേ
എന്റെ പ്രണയം ഇവിടെ തന്നെ കാണുമെന്ന് അറിയുക..“
“മഴ പെയ്യുന്നുണ്ട്..
ചുവന്ന
പൂക്കൾ വീണ്ടും സമൃദ്ധമായി പൊഴിയുന്നുണ്ട്..
പുതിയൊരു
ഉദ്യാനം പിറവി കൊള്ളുന്നുണ്ട്..
ഖുറാനിൽ
പറയുന്ന വീട്ട്ചികിത്സാവിധി പ്രകാരമുള്ള ഒരേയൊരു ഔഷധം റാണിയും തോഴികളും
കർമ്മനിഷ്ഠതയോടെ ഉത്പാദിപ്പിക്കുന്ന മധു മാത്രമാണ്..
ഏത്
മുറിവുകളേയും സുഖപ്പെടുത്തുന്ന വീര്യം ആ പാനീയത്തിനുണ്ടെന്ന് ശാസ്ത്രവും പറയുന്നു..
സലീം…എന്റെ അധരങ്ങളുടെ നീറ്റൽ ശമിച്ചിരിക്കുന്നുവെന്ന
സത്യവും നീ അറിഞ്ഞു കാണുമല്ലൊ അല്ലേ..?”
നനഞ്ഞ
അധരങ്ങളിൽ അവൻ ഒരിക്കൽ കൂടി മധു പകർന്നപ്പോൾ ആ തടിച്ച ചുണ്ടുകൾ വിറക്കുന്നത് അവൻ
അറിയുന്നുണ്ടായിരുന്നു..
ജമീല
അകത്തേയറയിൽ അവൾക്കുവേണ്ടി പടച്ചവനോട് തേടുകയായിരുന്നു അപ്പോൾ…!
കാലാദേശസൂചനകള്‍ ഒന്നുമില്ലാതെ അവതരിപ്പിച്ചതുകൊണ്ടാവാം അനുഭവയോഗ്യമായില്ല. വരികള്‍ മനോഹരം..അതിലെ സാഹിത്യം ഹൃദ്യം,ആശംസകള്‍
ReplyDeleteസുപ്രഭാതം ഇക്കാ..
ReplyDeleteആദ്യ വായനക്ക് നന്ദി.
കഥക്ക് പാശ്ചാത്തലം കൊടുക്കാതിരുന്നത് തന്നെയാണു..
ന്റെ കണ്മുന്നിലുള്ള ജമീലകൾ ഇപ്പോഴും കടന്ന് പോകുന്നത് അവർ ജീവിച്ച് പോന്ന പെൺകുട്ടി കാലങ്ങളിലൂടേയും ജീവിതത്തിലൂടേയുമാണു..
പെണ്മക്കളാകട്ടെ, പുതു ലോകത്തിലേക്ക് സ്വയം മറന്ന്
വിടർന്ന മിഴികളുമായി നിൽക്കുന്നവരും..!
അന്വേഷണാതുരമായ കണ്ണുകൾ തുറന്ന് പിടിക്കുന്നവനാണു ഇവിടെ സലീം..!
മനോഹരം.
ReplyDeleteകഥ പൂര്‍ണമായും എനിക്ക് വ്യക്തമായില്ല വര്‍ഷൂ . സമയം പോലെ ഒന്നുടെ വായിച്ചിട്ട് പറയാം .
ReplyDeleteസുന്ദരമായ എഴുത്ത് അതിലും പ്രസക്തമായ രാഷ്ട്രീയം നല്ല കഥ വര്‍ഷിണി വിനോദിനി ആശംസകള്‍
ReplyDeleteകവിത പോലെ മനോഹരമായ ന്റെ വിനൂന്റെ എഴുത്ത് ഒന്നൂടെ വായിക്കേണ്ടിയിരിക്കുന്നു എനിക്ക് ..
ReplyDeleteനിക്കും ശരിക്കങ്ങുട് മനസിലായില്ല്യ. തിരക്കിട്ട വായന കൊണ്ടാവാം, സമയം പോലെ വീണ്ടും വരാം. പക്ഷെ ഈ ഭാഷാ ഭംഗി വരികളുടെ സാഹിത്യ സുഖം എനിക്കൊരുപാട് ഇഷ്ടമായി.. ബാക്കി കാര്യങ്ങള്‍ ഇനിയും വായിച്ചു അഭിപ്രായിക്കം ട്ടോ :P
ReplyDeleteപടച്ചോനേ ... നിഗൂഡതയുടെ കഥാഗുഹ ...
ReplyDeleteചിലത് മനസ്സിലായി വരുമ്പൊള്‍ , വര്‍ഷിണിയുടെ
ചിന്തയുടെ അപാരത ആകേ കലക്കി മറിക്കും ...
ഇന്നിന്റെ മിഴിയാണ് അവള്‍ , എത്ര ഉയര്‍ന്ന് പറന്നാലും
താഴേ മണ്ണില്‍ തല കുമ്പിട്ടേ മതിയാകൂ ........
എല്ലാ സ്തുതിയും നിനക്ക് ....
സമൂഹത്തിന് വേണ്ടി നില കൊള്ളുമ്പൊഴും
കാത്തിരിക്കുന്ന കൂരമ്പുകള്‍ നേര്‍ രേഖയില്‍ വരുമ്പൊഴും
മുന്നോട്ട് പൊകുന്ന മനസ്സിന്, ചിലത് താളപതര്‍ച്ച നല്‍കുന്നുണ്ട്
തേനിനിനേക്കാള്‍ ഔഷധ ശേഷിയുണ്ടാകുന്ന
പ്രണയത്തിന്റെ ഗാഡമുത്തം ......
വേര്‍പിരിയുന്ന ചിലതിന്റെ തൊതളക്കുന്ന ബിംബങ്ങള്‍ ..
കടുത്ത നേരുകളേ തലയിലണിക്കാന്‍ കാലം വരുന്നുണ്ട് ..
ഒരിത്തിരി നിമിഷത്തിന്റെ ഇടവേള നല്‍കൂ , അവള്‍ക്കൊന്നു -
അവളിലേക്ക് നോക്കുവാന്‍ ............................!
എല്ലാം മനസ്സിലായെന്ന് പറയുന്നില്ല , പക്ഷേ ചിലത്
മനസ്സില്‍ എന്തൊ അലകള്‍ സൃഷ്ടിക്കുന്നുണ്ട് ........ സ്നേഹപൂര്‍വം
ആരാണ് ശരിയും തെറ്റും തീരുമാനിക്കുന്നത് ?
ReplyDeleteകാലം ആണോ?അതോ അതാതു കാലത്തെ ശക്തി
യും സ്വാധീനവും ഉള്ളവരോ?
മിക്ക ശരികളും ഒരു കാലത്തും യഥര്‍ത്ഥ ശരികള്‍ ആയിരുന്നില്ല.
ചരിത്രം പോലെ..ചിലതൊക്കെ ചിലരുടെ മാത്രം ശരികള്‍
ആയിരുന്നു.. തെറ്റുകള്‍ ചിലരുടെ മേല്‍ അടിച്ചു എല്‌പ്പിക്കുന്നവയും.
ആ ചിന്തകളുടെ വേലിയേറ്റങ്ങള്‍ ഇവിടെ കഥയില്‍ വായിക്കാം.
കഥയുടെ വേലിക്കെട്ടിനെക്കാള്‍ കഥാ പാത്രങ്ങളുടെ ചിന്താ ഗതികള്‍ക്ക്
ആണ് കഥയില്‍ എഴുത്തുകാരി പ്രാധാന്യം കൊടുത്തത് എന്ന് തോന്നുന്നു.
അത് വഴി വായനക്കാര്‍ക്ക് ഉള്ള ചിന്തകളും. ആശംസകള്‍
“നീ നിന്റെ ഹൃദയ രഹസ്യം എന്നെ അറിയിച്ചിരിക്കുന്നു..
ReplyDeleteവേദനിക്കുന്ന നിന്നെ യാത്രയാക്കുവാൻ എനിക്കാവില്ല..
നീറുന്ന നിന്റെ അധരങ്ങൾക്ക് മധുവാകുന്ന എന്റെ ഉമിനീർ നനച്ച് എന്റെ പ്രണയം നൽകുന്നു ഞാൻ..!...kaalika sambhavangal nalla sahithyatthode avatharippichirikkunnu aashamsakal
ആ ചുവന്ന പൂക്കള്‍ക്ക് എന്തോ പറയാനുണ്ട്.....
ReplyDeleteഞാന്‍ ഒന്ന്കൂടി കേള്കട്ടെ ചേച്ചി.... :)
സ്വന്തം ചിപ്പി
വായിക്കാന്‍ സുഖമുള്ള പോസ്റ്റ്. മനോഹരമായ ആഖ്യാനങ്ങള്‍ എങ്കിലും ഒരു വ്യക്തത കുറവ് പോലെ തോന്നി. അഭിനന്ദനങ്ങള്‍ വര്‍ഷിണി..
ReplyDeleteമനോഹരമായ വരികള്‍ എന്നതില്‍ തര്‍ക്കം വേണ്ട
ReplyDeleteപക്ഷെ എന്തോ എവിടെയോ കൂട്ടിമുട്ടിക്കാന്‍ കഴിഞ്ഞില്ല
എന്നൊരു തോന്നല്‍,. ഒരു പക്ഷെ എന്റെ ആജ്ഞ കൊണ്ടങ്ങനെ
തോന്നിയതോ എന്തോ, ഏതായാലും ഒന്ന് കൂടി വായിച്ചാല്‍ കുറേക്കൂടി പിടി കിട്ടും എന്ന്
തോന്നുന്നു. പിന്നെ കുറിപ്പിനല്‍പ്പം നീളം കൂടിയോ എന്നൊരു തോന്നലും ഒപ്പം ബാക്കി. ടീച്ചറെ ഇത് കുറേക്കൂടി കുറുക്കിപ്പറയാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു എന്നൊരു തോന്നലും വീണ്ടും ബാക്കി
ഒരു പക്ഷെ ടീച്ചറുടെദൃഷ്ടിയില്‍ എന്റെയീ തോന്നലുകള്‍ എല്ലാം ഒരു വെറും തോന്നലാകാനും മതി
ആാഷംസകള്‍. എഴുതുക അറിയിക്കുക
കഥയെഴുത്തിലെ നിഗൂഢഭാവങ്ങൾ ഇവിടെ ശരിക്കും അറിയാനാവുന്നു....
ReplyDeleteപുനർവായനകളിലൂടെ ഇരുണ്ട ഗുഹാകവാടങ്ങൾ കടന്ന് ചെന്നത്തുന്നത് വെളിച്ചത്തിന്റെ അപാരതയിലേക്ക്.... പ്രണയവും, പ്രാർത്ഥനകളും ഒന്നായി മാറുന്ന, ഹൃദയങ്ങളിൽ വിദ്വേഷം കാത്തു സൂക്ഷിക്കാത്ത, ഏത് മുറിവുകളേയും സുഖപ്പെടുത്തുന്ന ആത്മീയമായ അനുഭൂതികളിലേക്ക്......
സമൃദ്ധമായി പൊഴിയുന്ന ചുവന്ന പൂക്കൾ , നനഞ്ഞ അധരങ്ങളിൽ പകരുന്ന മധു, പച്ച മണക്കുന്ന മൈലാഞ്ചിയുടേയും സുറുമയുടേയും കൂട്ടുള്ള തട്ടത്തിനു മറവിലെ മൊഞ്ചുള്ള പെൺകുട്ടികൾ, പടച്ചവനോട് തേടുവാൻ ഉയരുന്ന കൈകൾ....... ഇങ്ങിനെ സവിശേഷമായ സാംസ്കാരികപാശ്ചാത്തലങ്ങളിൽ നിന്ന് കണ്ടെടുത്ത മനോഹരബിംബകൽപ്പനകൾ ഈ കഥയുടെ തിളക്കം വർദ്ധിപ്പിക്കുന്നുണ്ട്......
പുനർവായനകളിലൂടെ പുത്തൻ ഭാവതലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന ഇന്ദ്രജാലം ടീച്ചറുടെ കഥകളുടെ പ്രത്യേകതയാണ്.... ഒട്ടുംനേർരേഖയിൽ സഞ്ചരിക്കാതെ പ്രകമ്പനങ്ങളുടെ തരംഗമാലകളിലൂടെ ആടി ഉലഞ്ഞുള്ള കഥാസഞ്ചാരം നൽകുന്ന പ്രത്യേകതരം ആസ്വാദനം അറിയിക്കുന്ന ഈ കഥയെഴുത്ത് രീതി തുടരുക.....
നന്മകൾ നേരുന്നു.....
പഴയവ പഴയതുപോലെ തുടരുകയും പുതിയവയെ പുതുരൂപത്തില്‍ പുതിയവര്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ഇതിനു രണ്ടിനുമിടക്ക് എന്തെങ്കിലും കണ്ടെത്താനാകുമോ എന്ന അന്വേഷണം തന്നെയാണ് അഭികാമ്യമെന്ന് തോന്നുന്നു. ഇന്നത്തെ ശരി നാളെ തെറ്റാവുന്നതും നാളത്തെ ശരി ഇന്ന് തെറ്റാവുന്നതും സംഭാവിച്ചുകൊണ്ടിരിക്കുന്നതാണ്.
ReplyDeletenigoodathakaliloodeyulla ee ooyalaattam vibhramippikkunnu. padasampathinum prayogangalkkum othiri abinandanangal...
ReplyDeleteഇതിനൊന്നും കമന്റെഴുതാനുള്ള ഭാഷാ നൈപുണ്യമൊന്നും എനിക്കില്യ കുട്ട്യേ. ഇജ്ജെഴുതിയത് വായിക്കാതെ പോയാല്‍ ,എന്റെ വായില്‍ നിന്നെന്തെങ്കിലും കേള്‍ക്കാതിരുന്നാല്‍ നിനക്കിനി ഉറക്കം വന്നില്ലെങ്കിലോ എന്നു കരുതി കുത്തിക്കുറിക്കുന്നു!. ഇമ്മാതിതിരി കട്ടിയുള്ള സാധനമൊന്നും വായിക്കാന്‍ എന്നൊട് പറയരുത്. ദഹനം നന്നേ കുറവാ...!
ReplyDeleteമനോഹരമായ ആശയം..ഇത്തരം ഒരു കഥ്യ്ക്ക് അവശ്യം വേണ്ടതായ ആ “നിഗൂഢത”യുണ്ടല്ലോ അത് പാകത്തിന് ചേർത്ത് നൽകിയിരിക്കുന്നു..
ReplyDeleteവർഷമായി പെയ്യൂ ഇനിയും വർഷിണീ... നന്മകൾ നേരുന്നു...
“ന്റെ കണ്മുന്നിലുള്ള ജമീലകൾ ഇപ്പോഴും കടന്ന് പോകുന്നത് അവർ ജീവിച്ച് പോന്ന പെൺകുട്ടി കാലങ്ങളിലൂടേയും ജീവിതത്തിലൂടേയുമാണു..
ReplyDeleteപെണ്മക്കളാകട്ടെ, പുതു ലോകത്തിലേക്ക് സ്വയം മറന്ന്
വിടർന്ന മിഴികളുമായി നിൽക്കുന്നവരും..!
അന്വേഷണാതുരമായ കണ്ണുകൾ തുറന്ന് പിടിക്കുന്നവനാണു ഇവിടെ സലീം..! ”
ഈ കുറിപ്പിൽ നിന്ന് എനിക്കെല്ലാം മനസ്സിലായി. ഇല്ലെങ്കിൽ മനസ്സിലാക്കാൻ അല്പം കഠിനമായിപ്പൊയേനേ.
നല്ല കഥ!
വര്‍ഷിണിക്കഥകളുടെ ഭംഗി അതിലെ നിഗൂഡഭാവം ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട് .
ReplyDeleteപക്ഷെ നിഗൂഡത ദുര്‍ഗ്രാഹ്യം ആയിപോകാറും ഉണ്ട് ചിലപ്പോള്‍ .
അതൊരു മനപൂര്‍വ്വമായ സമീപനമാണ് എന്ന് പറയുന്നില്ല
ഈ കഥ മനസ്സിലായില്ല എന്നല്ല ഞാന്‍ പറയുന്നത് . ഒരൊറ്റ വായനയില്‍ അത് സാധ്യമായില്ല എന്നാണ് . അത് എന്‍റെ പരിമിതിയും ആവാം
വര്‍ഷിണി,
ReplyDeleteഇതൊരു കഥയായി ഫീല്‍ ചെയ്തില്ല
എന്നാല്‍ കഥാപാത്രങ്ങളുടെ തീവ്ര ചിന്തകളിലൂടെ ഒരു യാത്ര നടത്താനായി..
എന്നാലും എന്തൊക്കെയോ മനസ്സിലാകാന്‍ ബാക്കി..
എന്നിലെ വായനക്കാരന്‍ ഇനിയും വളരേണ്ടി ഇരിക്കുന്നു..
ആശംസകള്‍
വായിച്ചൂ...സാഹിത്യഭാഷ മാത്രം മതിയോ കഥക്ക് അത് സാധാരണക്കർക്ക് കൂടി മനസ്സിലായാൽ മാത്രമേ കഥയകുകയുള്ളൂ...ന്റെ കുട്ട്യേ എനിക്കിതിന്റെ പൊരുൾ മനസ്സിലായില്ലാ...എന്റെ അറിവില്ലായ്മയാകാം...ആശംസകൾ
ReplyDeleteനന്ദി പ്രിയരേ..
ReplyDeleteഅഭിപ്രായങ്ങൾ മാനിക്കുന്നു..സ്നേഹം..!
എല്ലാവരും വളരെ നന്നായി അനുഭവപ്പെട്ടെന്നും, ഇതിൽ നിഗൂഢ ഭാവങ്ങളുണ്ടെന്നും പറയുന്നു. എനിക്കിത് രണ്ട് തവണ വായിച്ചിട്ടും ആകെ കൺഫ്യൂഷൻ. ആകപ്പാടെ കൺഫ്യൂഷൻ.!
ReplyDeleteജമീലയാരാ ?മുല്ലയാരാ ? അവളാരാ ?
സലീമാരാ ?
ഇടയ്ക്ക്ഇടെ അവൾ വരുന്നു....
തൊട്ടുമുൻപത്തെ ഡയലോഗ് പരഞ്ഞ ആളെയാണ് അവൾ എന്ന് സംബോധന ചെയ്യുന്നത് എന്ന് കരുതി വായിക്കുമ്പോൾ,
ഒരിടത്തെത്തിയാൽ ദേ കെടക്ക്ണ് ധീം.!
അതാകെ മാറും. ആകെ കൺഫ്യൂഷൻ മയം.
വിവ്അരണമുണ്ടെങ്കിലേ വായനയിൽ എനിക്ക് മനസ്സിലാവൂ...
ഞാൻ,ഇതിലെ മറ്റു വായനക്കാരുടെ പോലെ ബുദ്ധിയുള്ളവനല്ല.!
ആശംസകൾ.
'വരികള്‍ക്കിടയില്‍ കൂടി വായിച്ച് പോകുന്നത്' ക്ലേശകരമാണ്.'
ReplyDeleteപായസത്തില്‍ ഇടക്കൊക്കെ ഒരു 'കിസ്മിസ്സ്' കടിക്കുന്നത്
സ്വാദിഷ്ടമാണ് - പക്ഷെ കിസ്മിസ്സ് കൊണ്ട് ഒരു പായസം ആയാലോ ?
പെയിതൊഴിയാത്ത വാക്കുകളുടെ ആരവങ്ങള്‍ക്കിടയില്‍ നിന്നും അവ്യക്തമായ ജമീലയുടെ മകളുടെ ശബ്ദം തിരിച്ചറിയാനാവാതെ ജിജ്ഞാസയുടെ മിഴികള്‍ താഴ്ത്തി ഞാന്‍ മിണ്ടാതെ കടന്നു പോകുന്നു. ഒരു വഴി തെറ്റി വന്ന വായനക്കാരനെപ്പൊലെ.
ReplyDeleteജമീലയും മകളും സലീമും ഒക്കെ ഇന്നിന്‍റേയും നാളെയുടേയും സമൂഹത്തിലെ ചില രൂപങ്ങള്‍ ....
ReplyDeleteനന്നായിരിക്കുന്നു അമ്മേ...
തലമുറകളുടെ വൈരുദ്ധ്യം:- ഇഷ്ടമായി കഥയേക്കാള്‍ കഥക്കിടയിലെ ചില ഭാഷാ പ്രയോഗങ്ങള്‍ ...
ReplyDeleteഎന്തു പറ്റി പ്രിയ വര്‍ഷിണി?"വ്യതിരിക്തം"എന്ന് മനസ്സ് മന്ത്രിക്കുമ്പോഴും എവിടെയൊക്കെയോ ചില 'തട്ടുമുട്ടു'കള്‍ ....
ReplyDeleteകഥയുടെ ചുരുളുകള്‍ അഴിച്ചെടുക്കാന്‍ .. വായന ആവര്‍ത്തിക്കെണ്ടിയിരിക്കുന്നു ... ആശംസകള്‍ ടീച്ചര്‍
ReplyDeleteകാര്യമായി ഒന്നും പിടികിട്ടിയല്ല.:)
ReplyDeleteThis comment has been removed by the author.
ReplyDeleteതപ്പിത്തടഞ്ഞ് ഇവിടെ വരെയെത്തി....
ReplyDeleteതിരിച്ച് നടക്കുമ്പോള്‍......
എന്തൊക്കെയോ കണ്ഫ്യൂഷന്‍.,
ചിലപ്പോള്‍ എന്‍റെ കുഴപ്പമാവാം.....
ആശീര്‍വാദവും... അനുഗ്രഹവും..
ഏവർക്കും ആസ്വാദ്യമാകുന്ന തരത്തിലുള്ള കഥകളും കവിതകളും തന്നെ പ്രിയം എന്നറിയിക്കട്ടെ,..!
ReplyDeleteരണ്ടുമൂന്ന് തവണ വായിച്ചിട്ടും മനസ്സിലാകാതെ നെറ്റി ചുളിഞ്ഞ് പോകുന്ന വായനക്കാരെ പ്രോത്സാഹിപ്പുന്നത് ഉചിതമല്ല.. :(
ന്റെ മാത്രം അഭിപ്രായം..
ഈ അഭിപ്രായത്തിന്റെ പിന്നിൽ വാളും പരിചയും എടുക്കരുതെന്ന് അപേക്ഷ..!
ഒരു വായനയില്‍ “എന്താണിത്?” എന്ന് ഒരു ചോദ്യം ഉയര്‍ന്നു
ReplyDeleteഇനി ഒന്നൂടെ മനസ്സിരുത്തി വായിയ്ക്കട്ടെ.
ചില കാലങ്ങളിൽ ചിലത്,
ReplyDeleteമഴപോലെ ഒഴുക്കുണ്ടായിരുന്നു കഥയ്ക്ക് എങ്കിലും ഒരു അപൂര്‍ണ്ണത കാണുന്നുണ്ട് കേട്ടോ ശ്രദ്ധിക്കുക ഒത്തിരി ആശംസയോടെ ഒരു കുഞ്ഞു മയില്‍പീലി
ReplyDeleteജമീലയുടെ മകളെ വായിച്ചു..
ReplyDeleteപതിവ് പോലെ നല്ല ഭാഷ...
നല്ല പ്രയോഗങ്ങള്‍....
കഥ പറഞ്ഞതിലെ നിഗൂഢതകള്‍ കാരണം അത്രക്കങ്ങട് സുഖിച്ചോന്ന് ചോദിച്ചാല്‍ ഇല്ലാന്ന് തന്നെ പറയേണ്ടി വരും.
പ്രമേയത്തിലേക്കെത്താന്‍ പിന്നെയും വായിക്കേണ്ടി വരുന്നത്....
ഇഷ്ടായത് കൊണ്ട് മാത്രം വീണ്ടും വീണ്ടും വായിക്കേണ്ടി വരുന്ന കഥകളേയാവും ഏതൊരു വായനക്കാരനും ഇഷ്ടം.
എല്ലാ ആശംസകളും...
അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു.
പറയാന്‍ വിചാരിച്ചത് പലരും മുകിളില്‍ പറഞ്ഞത് കൊണ്ട് തല്‍ക്കാലം പോകുന്നു ,,,അടുത്ത പോസ്റ്റില്‍ കാണാം ട്ടോ
ReplyDeleteസുപ്രഭാതം പ്രിയരേ..
ReplyDeleteഒരു മഴയിൽ നിന്ന് കയറി വന്നവരല്ല നമ്മൾ എന്ന് ഞാൻ വിശ്വസിക്കുന്നു..
വാചാലമായി കൊണ്ടിരുന്ന ദൗത്യങ്ങളും സ്നേഹങ്ങളും പെയ്തൊഴിയാത്ത മഴ കാഴ്ച്ചകൾ നൽകുമെന്ന് കരുതിയത് വെറുതെ..
വായന ദുർബലമാക്കിയ " ജമീലയുടെ മകളെ " ക്ഷമിക്കുക..
എനിക്കിപ്പോഴും അവൾ പതറാത്തവൾ തന്നെ..!
സ്നേഹം..നന്ദി.
ന്റെ വര്‍ഷൂ....ഈ പാവത്തിനെ ഇങ്ങനെ പരീക്ഷിക്കല്ലേ
ReplyDeleteജമീലയുടെയും സലീമിന്റെയും കഥ അവർ എന്ന വ്യക്തികളുടെയും കാലത്തിന്റെയും അപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്നതാണ് എന്ന് കാണുന്നു
ReplyDeleteപല കവിതകളും വായിച്ച് തലക്കും കയ്യും കൊടുത്തിരുന്ന് ചിന്തിക്കാറുണ്ട്. എന്നാലും പിടിതരാത്തവയോട് കലഹിച്ചുകൊണ്ട് പറയും നീയൊരു കഥയായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു എന്ന്. എന്നാലിവിടെ, കഥയും! എനിക്കിനിയും ഒരുപാട് വളരാനുണ്ട് എന്ന ഒരു സന്ദേശമാണ് ഈ കഥാവായന വഴി കിട്ടിയത്.
ReplyDeleteഎഴുത്തുകാരിയുടെ മനസ്സിലുള്ളത് വായനക്കാരിലേക്ക് അതേ ഭാവത്തിൽ പകർന്നു കൊടുക്കുന്നതാണ് കഥയുടെയും കഥാകൃത്തിന്റെയും വിജയെമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു ഉത്പതിഷ്ണുവിന്റെ അഭ്യൂദയകാംക്ഷയായി കാണൂ ഈ അഭിപ്രായത്തെ.