Tuesday, January 4, 2011
പ്രണയത്തിന്‍റെ തണുപ്പ്..
അമ്മിഞ്ഞപ്പാലിന്‍റെ മണമുള്ള പൊടിമോളെ തട്ടിയുറക്കുമ്പോള് , അവളുടെ അരികില് ചുരുണ്ടു കൂടി മയങ്ങുമ്പോഴ് , എന്‍റെ ബാല്യം കണ്ട മച്ചിലേയ്ക്ക് ഉറ്റു നോക്കി വെറുതെ കിടക്കുമ്പോള്, മുന്നറിയിപ്പുകളില്ലാതെ വെറുതേ ഓടി വന്നൂ ഓര്‍മ്മകള്..
കാലങ്ങളായി അലതല്ലി രസിച്ചിരുന്ന എന്‍റെ രഹസ്യ മനസ്സ് ഒരു നിമിഷത്തില് വാതില് പാളി തുറന്ന് കടന്നു വന്ന പോലെ..
പിന്നെ ഒരു കള്ളനെ പോലെ പാത്തും പതുങ്ങിയും അരികില് വന്ന് ,എന്നെ അറിയോ..എന്ന് ചോദിച്ചൂ..
കൌമാര പ്രായത്തില് ഇംഗ്ലീഷില് കുനുകുനേന്ന് എഴുതി തീര്‍ത്ത വരികള് എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന് കഴിഞ്ഞില്ലാ..
അതൊരു വാശിയാക്കി, അതിലേറെ ഉത്സാഹത്തോടെ ആ അക്ഷരങ്ങളെ തേടി ഇറങ്ങി തിരിച്ച ഞാന് ആ പത്തു വരി കവിതയിലേയ്ക്ക് ഊളിയിട്ടു..
മഷിപ്പേനയില് എഴുതിയ മങ്ങിയ അക്ഷരങ്ങളിലേയ്ക്ക് തെളിനീരിന്‍റെ തെളിമയോടെ,ഓര്‍മ്മകളിലൂടെ ഞാന് നോക്കി കൊണ്ടിരുന്നൂ.
‘’പെയ്തു തോര്‍ന്ന മഴയുടെ കുളിര്..
ചന്നം പിന്നം ചാറിയ ചാറ്റല് മഴയുടെ സ്പര്‍ശം..
ഒരു പുതുമഴയ്ക്കായുള്ള പ്രതീക്ഷ..
കൈ കുമ്പിളിലൊതുക്കിയ മഴത്തുള്ളികളെ മേനിയില് തഴുകുമ്പോഴുള്ള തണുപ്പ്..
മഴയോടുള്ള പ്രണയമോ വികാരമോ അല്ലിത്,
ഞാന് പ്രണയത്തെ പ്രണയിയ്ക്കുന്നൂ,
എനിയ്ക്ക് പ്രണയത്തോട് തോന്നുന്ന അഭിനിവേശമാണിത്..
ഒരു മഴ നനഞ്ഞാല് എന്‍റെ പ്രണയം സാക്ഷാത്കരിയ്ക്കപ്പെടുമോ..
എന്‍റെയുള്ളിലെ പ്രണയത്തുടിപ്പുകള് തുടി കൊട്ടുമോ..
എങ്കില് ഞാനൊരു നൂറുനൂറായിരം മഴകള് നനയാം,
മഴ നൃത്തമാടി മതി മറന്ന് രസിയ്ക്കുന്ന ഒരു മയിലിനെ പോലെ..
ഒരു തുള്ളി മഴയ്ക്കായ് കേഴും വേഴാമ്പലിനെ പോലെ കണ്‍പാര്‍ത്തിരിയ്കാം..”
ഒരു സംഗീതം ആസ്വാദിയ്ക്കാനുള്ള ആവേശത്തിലാണ് ഞാനിപ്പോള്..ആ ലഹരിയില് കണ്ണടച്ചെന്‍റെ പ്രണയം കാണാന് നിയന്ത്രണമില്ലാത്ത ഹൃദയ തുടിപ്പുകള് ആവശ്യപ്പെടുന്നൂ..
മനസ്സിന്‍റെ ചെപ്പില് ഉറങ്ങി കിടക്കുന്ന പ്രണയത്തെ ഉണര്‍ത്താന് ശ്രമിയ്കാത്തതിന്‍റെ പരിഭവം പറയും പോലെ..
ഒരു മഴ പെയ്ത രാത്രിയില് ജനല് പാളികള് വലിച്ചടയ്ക്കാന് ഒരുമ്പെട്ട എനിയ്ക്കു ലഭിച്ച അലിവായിരുന്നു നീണ്ടു മെലിഞ്ഞ കൈത്തണ്ടയില് ഇറ്റിറ്റു വീണ ആ മഴത്തുള്ളികള്..
മണ്ണിനെ ലക്ഷ്യമാക്കി നനഞ്ഞു കുതിരേണ്ട ആ ഈര്‍പ്പ മണം, ഒന്നലിഞ്ഞു നനഞ്ഞു കുതിരാന് വെമ്പുന്ന എന്‍റെ മനസ്സില് പതിച്ചത് ഞാന് ആവശ്യപ്പെടാതെ എനിയ്ക്കു ലഭിച്ച പ്രണയത്തിന്‍റെ തണുപ്പല്ലേ..?
പ്രണയ മാധുര്യം മനസ്സില് തിങ്ങി മുട്ടിയിരുന്ന കാലത്തൊക്കെ ആ കൊതികളെ എന്തിനെല്ലാമോ വേണ്ടി ഒതുക്കി അടക്കി നിര്‍ത്തി..,
നെഞ്ചിലേറ്റി താലോലിച്ച പ്രണയ സങ്കൽപ്പങ്ങളെല്ലാം വെറും ചാപല്ല്യങ്ങളാണെന്നു അറിഞ്ഞിട്ടും ഒരു പരീക്ഷണമെന്നോണം പ്രണയത്തെ പ്രണയിച്ചു കൊണ്ടേ ഇരുന്നൂ..
വഴി തെറ്റിയ പ്രണയങ്ങള്, പൊട്ടി തകര്‍ന്ന പ്രണയങ്ങള്, വ്യക്തികളോടല്ലാതെ എന്തിനോടൊക്കെയോ തോന്നിയ പ്രണയങ്ങള്..
അങ്ങനെ എന്‍റെ പ്രണയം നിഗൂഡതയിലേയ്ക്ക് ആഴ്ന്നിറങ്ങി.
ചില്ലു ജാലകങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന ഓരോ മഴത്തുള്ളിയോടും എനിയ്ക്കു തോന്നിയതു പ്രണയം തന്നെ..ആ ചില്ലു വിയര്‍പ്പിലൂടെ ഞാന് വരയ്ക്കാന് ശ്രമിച്ചതും അതു തന്നെ..
എന്‍റെ നിഗൂഡ പ്രണയത്തിന്‍റെ കണക്കെടുത്താല് അങ്ങനെ എത്ര, എത്രെ…എന്‍റെ പ്രണയത്തെ ഇപ്പോള് തട്ടിയുണര്‍ത്തിയ എന്‍റെ മണ്ണിനോടും എനിയ്ക്കുള്ളതു പ്രണയം തന്നെ..
സന്ധ്യ മയങ്ങിയാല് അസ്ത്ഥികള് തുളയ്ക്കാത്ത ശീതക്കാറ്റു ഏറ്റു വാങ്ങി ഒറ്റപ്പെട്ടവളായി പ്രണയത്തിന്‍റെ തണുപ്പ് അറിയാനും , നിനയ്ക്കാതെ പെയ്യുന്ന രാമഴയെ പ്രണയിയ്ക്കാനും കഴിയുന്നത് എന്‍റെ പ്രണയ സാഫല്ല്യമാണ്..,പ്രണയ മൂക സാക്ഷാത്കാരമാണ്,
അതെ…ഞന് പ്രണയത്തെ പ്രണയിയ്ക്കുന്നൂ..
Subscribe to:
Post Comments (Atom)
ഞാന്..
- വര്‍ഷിണി* വിനോദിനി
- ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…
കഥയും കവിതയും കൂടി ഇനിയും പ്രണയിക്കൂ.
ReplyDeleteHi varshini. How was d vacation? Enikum pranayichu theerunilla varshini:) pranayathodulla pranayam.. Nannayittund
ReplyDeleteകൊള്ളാം..!!
ReplyDeleteസാഫല്യമടയട്ടെ പ്രണയം.!
ReplyDeleteപ്രണയം നിര്‍വജനങ്ങള്‍ ഇല്ലാത്ത നിഗൂടത
ReplyDeleteഞാനും പ്രണയിക്കുന്നു എന്നിലെ എന്നെ
പ്രണയിക്കണം.. സ്വയം പിന്നെ, മറ്റുള്ളവരെ, ജീവജാലങ്ങളെ, ഈ ഭുമിയെ, പ്രപഞ്ചത്തെ, സര്‍വ്വവ്യാപിയായ ഈശ്വരചൈതന്യത്തെ അപ്പോള്‍ ജീവിതം നിര്‍മ്മലമായിത്തീരും...
ReplyDeleteമഴയും പ്രണയവും ഇങ്ങിനെ കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ കിടക്കുമ്പോള്‍ വരികള്‍ എങ്ങിനെ അസ്വാദ്യമല്ലാതിരിക്കും.
ReplyDeleteഒത്തിരി ഇഷ്ട്ടപ്പെട്ടു.
പ്രണയത്തെ പ്രണയിക്കുന്ന, മഴയെ പ്രണയിക്കുന്ന വര്‍ഷിണി,..... "പുതുവത്സരാശംസകള്‍....."
ReplyDeleteപ്രണയത്തെ പ്രണയിക്കുന്നത് നല്ലത് തന്നെ വര്‍ഷിണി. ഇവിടേക്ക് ആകര്‍ഷിക്കുന്നത് മനോഹരമായ ഭാഷയും ശൈലിയുമാണ്. പക്ഷെ, വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അത്രതന്നെ ശ്രദ്ധ വെക്കുന്നില്ല എന്നത് സങ്കടകരമാണ്. പലപ്പോഴും ക്ലീഷേ ആയിപോകുന്നില്ലേ എന്ന് ഒരു ആവറേജ് വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നു. വിഷയവും അത് പറയുന്ന രീതിയിലെ വ്യത്യസ്ഥത കൂടെ വന്നാല്‍ വര്‍ഷിണിക്ക് തീര്‍ച്ചയായും ബൂലോകം കീഴടക്കാം. കാരണം അതി മനോഹരമായ ഭാഷക്ക് ഉടമയാണ് ഈ ബ്ലോഗര്‍ എന്ന് വായിച്ചവയില്‍ നിന്നും എനിക്ക് തോന്നി.
ReplyDeleteപ്രണയത്തോട് എനിക്കും പ്രണയം.....
ReplyDeleteകൊള്ളാം വര്‍ഷ്...
പ്രണയിച്ച് കൊതി തീര്‍ന്നവര്‍ ആരുണ്ട്...
ReplyDeleteപ്രണയിച്ചുകൊണ്ടേ ഇരിക്കൂ പ്രണയത്തെ
:)
ReplyDeleteഭാഷ നന്നായിട്ടുണ്ട്.
വിഷയങ്ങള്‍ നല്ലത് ഉണ്ടാവട്ടെ പുതുവര്‍ഷത്തില്‍.
മഴയും പ്രണയവും ഇഴചേര്‍ന്ന മനോഹരമായ വരികള്‍ !
ReplyDelete(ഈ 'word verification മാറ്റാമോ?)
pranayathinte paythozhiyal....... aashamsakal...
ReplyDeleteനന്ദി പ്രിയരേ..ന്റ്റെ പ്രണയ മഴ നനഞ്ഞതിന്‍...
ReplyDeleteമനോരാജ്...
ഞാന്‍ തീര്‍ച്ചയായും ശ്രമിയ്ക്കാം..
ഒരു വിഷയം മനസ്സില്‍ കണ്ടു കൊണ്ട് ഇതുവരെ എഴുതാന്‍ ശ്രമിച്ചിട്ടില്ലാ എന്നത് സത്യാണ്‍..
മനസ്സിലെ വികാര വിചാരങ്ങള്‍, സ്വപ്നങ്ങള്‍ ഇവിടെ പകര്‍ത്തുന്നൂ..അതു മാത്രാണ്‍ ഞാന്‍ ചെയ്തു വരുന്നത്..
അഭിപ്രായം ഇഷ്ടായി..സ്വീകരിയ്ക്കുന്നൂ...ഇത്തരം പ്രോത്സാഹനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നൂ, നന്ദി.
കുഞ്ഞൂസ്സ് , നിയ്ക്ക് മനസ്സിലാവണില്ലാ ട്ടൊ, എന്തു മാറ്റാനാണ്‍ പറയുന്നതെന്ന്..എല്ലാം പഠിച്ചു വരുന്നതേ ഉള്ളൂ..
ആദ്യമായാണ് ഇത് വഴി.കവിത കണ്ടു.വായിച്ചത് ഇതാണ്.
ReplyDeleteപ്രണയം എന്നത് മഹാ സംഭവം തന്നെ അല്ലെ?
മനോഹരമായിരിക്കുന്നു.
നല്ല എഴുത്ത്.
അതിലേറെ മനോഹരം ഈ ബ്ലോഗിന്റെ ഡിസൈന്‍ ആണ്.
കറുപ്പിലെ ഈ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ ഇമ്പമേറും.
നന്ദി ട്ടൊ...ന്റ്റെ പ്രചോദനം ഈ പ്രോത്സാഹനങ്ങള്‍ മാത്രാണ്‍..
ReplyDeletenjan, vayechettulla blogkalil vechu...nallathu ennu parayan pattuna oru blog.
ReplyDeleteMANASMM ..സന്തോഷം, നന്ദി.
ReplyDelete‘’പെയ്തു തോര്‍ന്ന മഴയുടെ കുളിര്..
ReplyDeleteചന്നം പിന്നം ചാറിയ ചാറ്റല് മഴയുടെ സ്പര്‍ശം..
ഒരു പുതുമഴയ്ക്കായുള്ള പ്രതീക്ഷ..
കൈ കുമ്പിളിലൊതുക്കിയ മഴത്തുള്ളികളെ
മേനിയില് തഴുകുമ്പോഴുള്ള തണുപ്പ്..
മഴയോടുള്ള പ്രണയമോ വികാരമോ അല്ലിത്,
ഞാന് പ്രണയത്തെ പ്രണയിയ്ക്കുന്നൂ,
എനിയ്ക്ക് പ്രണയത്തോട് തോന്നുന്ന അഭിനിവേശമാണിത്..
ഒരു മഴ നനഞ്ഞാല് എന്‍റെ പ്രണയം സാക്ഷാത്കരിയ്ക്കപ്പെടുമോ..
എന്‍റെയുള്ളിലെ പ്രണയത്തുടിപ്പുകള് തുടി കൊട്ടുമോ..
എങ്കില് ഞാനൊരു നൂറുനൂറായിരം മഴകള് നനയാം“
കൊച്ചുമുതലാളിയ്ക്ക് ഈ വരികള്‍ ഇഷ്ടായല്ലേ..സന്തോഷം.
ReplyDeleteപ്രണയത്തെ പ്രണയിയ്ക്കുന്നൂ - ടീച്ചറിവിടെ മുന്നോട്ടു വെക്കുന്നത് വല്ലാത്തൊരു നിരീക്ഷണമാണ്. ആശംസകള്‍.
ReplyDeleteThank you very much for sharing this article:
ReplyDeletepackers and movers pune
packers and movers bangalore
കുളിരുള്ള മഴക്കായി കാത്തിരിക്കുന്ന പ്രണയാന്വേഷികള്‍....
ReplyDeleteപ്രണയാര്‍ദ്രമായ വരികള്‍
ആശംസകള്‍