Tuesday, January 25, 2011

മിഴികളറിയാതെ...


കവി പാടി,
………………………….
…………നൂറു പുഷ്പങ്ങളില്‍ നൂറായിരം ദലം
നൂറു നൂറായിരം പൂമ്പൊടിപ്പൊട്ടുകള്‍……

കവികള്‍ പിന്നേം പാടി..
കൂടെ ഞാനും പാടി..
മുല്ലയോട് ചോദിച്ചു,
പൂവേ..നിന്നെ പെണ്ണിനോട്  ഉപമിച്ചിടട്ടേ..?
നൂറു പൂക്കളും.
അതിലേറെ സുന്ദരി പൂക്കളും,
നൂറു നൂറായിരം പൂമ്പൊടിപ്പൊട്ടുകളും,
കോടാനുകോടി മിഴി നീര്‍ തുള്ളികളും..
                  താമര കണ്ണുകള്‍ , മാന്‍ പേട കണ്ണുകള്‍ , ചിരിയ്ക്കുന്ന കണ്ണുകള്‍, തുളുമ്പുന്ന കണ്ണുകള്‍..
ഇരട്ടയാണേലും പരസ്പരം ആശ്വാസിപ്പിയ്ക്കാനാവാതെ വിങ്ങിപൊട്ടുന്ന കണ്ണുകള്‍..
വരളുന്ന ചുണ്ടുകള്‍ക്ക് തൊണ്ട നനയ്ക്കാനും , നോവുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസമേകാനും..പെയ്തു തോരാത്ത മഴ..!
വരണ്ട മണ്ണിനെ ഒരു തുള്ളി കണ്ണീര്‍ തുള്ളി കൊണ്ടെങ്കിലും ഒന്നു നനയ്ക്കാനാവാതെ, വര്‍ണ്ണ ചില്ലിന്നകത്ത് ചറ പറാ പെയ്യുന്ന ഒരിയ്ക്കലും പെയ്തു തോരാത്ത മഴ!

 ഇടതു മിഴിയിലെ തുള്ളി
അതു വീണതു കൈത്തണ്ടയിലോട്ട്,
വലതു മിഴിയിലെ തുള്ളി
അതു കവിളിലൂടങ്ങനെ ഒലിച്ചിറങ്ങി
താടിയില്‍ സംശയിച്ചങ്ങനേ തങ്ങി നിന്നൂ.
പൊടുന്നനെ ചാടിയ രണ്ടാമന്‍ തുള്ളി,
ഒന്നാമന്‍ തുള്ളിയെ തള്ളി മെത്തയിലോട്ടിട്ടു
ഇടതും വലതുമങ്ങനേ മത്സരിച്ചു തുള്ളികള്‍ പൊഴിച്ചു..

ഇടതു കൈത്തണ്ടയിലെ മൃദു രോമങ്ങള്‍
ചെറുതായൊന്നമര്‍ന്ന് വലത്തോട്ട് ചാഞ്ഞു,
തടയില്ലാ വരമ്പിലൂടെ പാഞ്ഞ രണ്ടാമന്‍ തുള്ളികള്‍
നിലയില്ലാ കയം പോലെ പിന്നേയും കുതിച്ച്
വിരിയിലെ കുഞ്ഞു പൂക്കളെ കുതിര്‍ത്ത് താഴോട്ടമര്‍ന്നു.

നനഞ്ഞൊട്ടിയാ മൃദു രോമങ്ങളോട്
വിതുമ്പലൊതുക്കുമാ ചുണ്ടുകള്‍ക്കൊരു പ്രിയം
മിഴികളൊന്നു കൂമ്പി,കീഴ് താടിയൊന്ന് കുനിച്ച്
ആരോരുമറിയതെയവ ഒപ്പിയെടുത്തു.
നനഞ്ഞു കുതിര്‍ന്നാ നൂലിഴകളോട്
നെഞ്ചു നിവര്‍ത്തി കിടക്കുമാ മെത്തയ്കുമൊരു പ്രിയം
ഒന്നുമറിയത്തവനെ പോലെ,ഗര്‍വ്വോടെ
ചുണ്ടുകള്‍ പിളര്‍ന്നവ നുകര്‍ന്നെടുത്തു.

മിഴിനീര്‍ അണയ്ക്കാന്‍ പാടുപെടും തുളുമ്പുമാ മിഴികളോട്
പരിഹാസമോടെ എതിര്‍ മിഴികള്‍ ആരാഞ്ഞു,
പലതുള്ളി പെരുവെള്ളമാകുന്നതു ഇങ്ങനേയോ..?

18 comments:

  1. നൂറു പൂക്കളും.
    അതിലേറെ സുന്ദരി പൂക്കളും,
    നൂറു നൂറായിരം പൂമ്പൊടിപ്പൊട്ടുകളും,
    കോടാനുകോടി മിഴി നീര്‍ തുള്ളികളും.

    കണ്ണീരും പൂക്കളും
    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  2. പെട്ടന്നു കൊഴിഞ്ഞുപോകുന്ന പൂക്കളെയാണോ പെണ്ണിന്റെ സൌന്ദര്യത്തെ ഉപമിക്കാൻ കവികൾ എല്ലാം തെരഞ്ഞെടുക്കുന്നത്.വളരേ നേർത്ത ജന്മങ്ങൾ ആണ് പൂക്കളും സ്ത്രീകളും അല്ലേ.

    തൊട്ടാൽ കൊഴിയുന്നതും വിടരുന്നതും
    തരളമായതും

    കണ്ണീർത്തുള്ളിയുടെ മഴയിൽ ഒരുപാട് ആവർത്തനങ്ങൾ കൊണ്ട് ഭംഗികൾ ഒട്ടു ചോർന്നു പോയി.

    ഇപ്പോൾ വീഴും എന്ന് ആകാശ്ത്ത് നിന്നൊരു മഴമേഘം കൊതിപ്പിച്ച് നാം ദാഹിച്ച് വലഞ്ഞിരിക്കവേ നെറുകയിൽ പതിച്ച് ചിതറുന്നൊരു മഴത്തുള്ളി പോലെ അതിനെ ക്രിസ്പ് ആക്കണം. അപ്പോൽ എന്തൊരു തീക്ഷ്ണതയാവും അതിന്. ഇത് ഒഴുകിപ്പരന്നുപോയി.

    എന്നാലും മനസ്സിന്റെ നേർമ്മകളിൽ, നാം ആരോ‍രും കാണാതെ പൊതിഞ്ഞു വച്ചിരിക്കുന്ന അർദ്രമായ വികാരങ്ങളുടെ മയിൽ‌പ്പീലികളിൽ ചെന്നു തൊടാൻ വാക്കുകൾക്ക് കെല്പ് ഉണ്ട്.

    ReplyDelete
  3. മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ നന്ദി..

    സുരേഷ്...വിഷാദ നിമിഷങ്ങള്‍ മനസ്സുമായി പൊരുത്തപ്പെടുന്ന നാളുകളില്‍ ആ കണ്ണുനീര്‍ തുള്ളികളില്‍ ചിന്നി ചിതറുന്ന മഴത്തുള്ളികളിലെന്ന പോലെ ക്രിസ്പിനസ്സ് കണ്ടേയ്ക്കാം..
    തളരും വരെ പൊരുതിയിട്ടും പുതിയ തീരങ്ങള്‍ കണ്ടെത്താനാവാതെയാകുമ്പോള്‍ മനസ്സറിയാതെ തന്നെ തുള്ളികള്‍ ഒഴുകി പടര്‍ന്നൊലിച്ചു പോവുകയാണ്‍..
    ചാറ്റല്‍ മഴ, പുതു മഴ, പെരു മഴ, തോരാ മഴാ.....ഇഷ്ടങ്ങള്‍ മനസ്സറിയാതെ ചീഞ്ഞ മഴയിലേയ്ക്ക് വഴി മാറുന്നൂ..
    കണ്ണീര്‍ മഴകളുടേയും അവസ്ത്ഥ ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.

    ReplyDelete
  4. മഴയും പ്രണയവും അങ്ങിനെ പെയ്തുകൊണ്ടിരിക്കുകയാണല്ലേ .
    ഇതും നാന്നായി പെയ്തു.

    ReplyDelete
  5. നയന ധ്വയങ്ങളില്‍ നിന്ന് ചുടു ബാഷ്പ കണങ്ങള്‍ വീഴുന്ന ചിത്രം വരികളിലൂടെ മനോഹരമായി വരച്ചിട്ടെങ്കിലും ആ വരികളില്‍ വേണ്ടത്ര ഭാവമോ ആര്‍ദ്രതയോ തോന്നിയില്ല..ചില ചിത്രങ്ങള്‍ നിര്‍വികാരത ഉണ്ടാക്കുമല്ലോ ..
    തുടക്കവും ഒടുക്കവും കവിതാത്മകമായ ചിന്ത കൊണ്ട് നിറഞ്ഞു ..കവിത എന്ന് തീര്‍ത്ത്‌ പറയാന്‍
    ഞാന്‍ ആളല്ല ..

    ReplyDelete
  6. അയ്യോ പാവം, എനിക്കിതൊന്നും മനസ്സിലായേ ഇല്ലാ‍ാ‍ാ...!

    ReplyDelete
  7. ചിത്രത്തിന്‍റെ ആര്‍ദ്രതയ്ക്കൊപ്പമെത്താന്‍ കവിതയ്ക്കായില്ല എന്നു തോന്നുന്നു.

    ReplyDelete
  8. ന്നാലും ന്റെ കവ്യെ ...
    ന്റെ കുട്ട്യേ കരയിപ്പിച്ചുലോ നീയ്യ്‌..!
    ഇന്നേം കരയിപ്പിച്ചൂലോ ..
    (ഇത് വായിച്ചിട്ട് ഇന്നെ മൊതലേ ...ന്ന്‍ വിളിക്കരുത് ട്ടോ.. )
    ഇനി പ്പോ എന്തേ വേണ്ടേ ..?
    ചിരിച്ച് കാണിക്ക ..
    അതന്നെ ..
    ഹിഹിഹി .....

    ReplyDelete
  9. Varshini, peril thanne orupad mazha peyyunnu! Ee mazhayil iniyum orupad pookkal vidaratte ennu aashamsikkunnu......

    ReplyDelete
  10. ഈ ശോകത്തിണ്റ്റെ കാവ്യ ഹ്റദയത്തിനു വേണ്ടി എണ്റ്റെ വക ചില വരികള്‍!
    -----------------------
    ഇനിയുമീ സ്വപ്നാം തുമ്പിയെക്കൊണ്ടു നീ,
    കല്ലെടുപ്പിക്കല്ലെ കാലമെ.
    ഇനിയുമീ മോഹമാം പ്രാവിണ്റ്റെ ചിറകരിഞ്ഞതിനെ
    ഈ വിണ്ണില്‍ പറത്തല്ലെ കാലമേ.
    നിശബ്ദമാമീ നോവിണ്റ്റെ
    കണ്ണുനീര്‍ ചാലിട്ട കവിളില്‍
    എന്തിനു നീയിനിയും കാലമേ
    കുണ്ണു നീരാല്‍ മുഖഛുട്ടി കുത്തുന്നു?

    ReplyDelete
  11. മിഴിനീര്‍ അണയ്ക്കാന്‍ പാടുപെടും തുളുമ്പുമാ മിഴികളോട്
    പരിഹാസമോടെ എതിര്‍ മിഴികള്‍ ആരാഞ്ഞു,
    പലതുള്ളി പെരുവെള്ളമാകുന്നതു ഇങ്ങനേയോ..?

    എന്തു പറ്റി? ::)

    ReplyDelete
  12. പ്രോത്സാഹനങ്ങള്‍ മാത്രം നല്‍കി ന്നെ വഷളാക്കുന്ന ചെറുവാടിയ്ക്ക് നന്ദി..സന്തോഷം. :)

    രമേശ്, ചിലപ്പോള്‍ അങ്ങിനേം സംഭവിയ്ക്കുന്നൂ ല്ലെ,കഥയും കവിതയുമല്ലാത്തൊരു പിറവി..?

    നിശാസുരഭി,KELIKOTTU,pushpamgad,Anju Aneesh,ആസാദ്‌ ...സന്തോഷം ട്ടൊ ഈ കണ്ണീരില്‍ പങ്കു ചേര്‍ന്നതില്‍..

    വാഴക്കോടന്‍...അതികായാല്‍ കണ്ണീരും...,കാണാന്‍ ആരും ഉണ്ടാവില്ലാന്നേ..

    ReplyDelete
  13. വാഴക്കോടാ..അതികല്ലാ...അധികം ട്ടൊ.

    ReplyDelete
  14. കണ്ണുനീര്‍ തുള്ളിയുടെ നനവ്‌ അക്ഷരങ്ങളിലും......ആശംസകള്‍......

    ReplyDelete
  15. ഈ കവിത എനിക്ക് അത്ര ഇഷ്ടമായില്ല. തുറന്ന് തന്നെ പറയട്ടെ. എന്തോ ഒരു അരുചി തോന്നി. വര്‍ഷിണിയുടെ മറ്റു പോസ്റ്റുകളില്‍ ഇല്ലാത്ത ഒരരുചി. വിമര്‍ശനമായി കാണരുത്.

    പിന്നെ കഴിയുമെങ്കില്‍ ഈ ബ്ലോഗിലെ ചില ഗാഡ്ജെറ്റുകള്‍ ഒഴിവാക്കി കൂടെ.. ബ്ലോഗ് ലോഡ് ചെയ്യാന്‍ ഒട്ടേറെ സമയമെടുക്കുന്നു.

    ReplyDelete
  16. ജിത്തൂ...നന്ദി.

    മനോരാജ്...വിമര്‍ശനങ്ങളും സ്വീകരിയ്ക്കുന്നതാണ്‍.. :)
    അതിഥികളെ പിണക്കി അയയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലാ, ചെയ്തു ട്ടൊ.

    ReplyDelete
  17. വേദനകള്‍ക്ക് ഉപ്പുരസമാണെന്ന് തോന്നുന്നു.. വാക്കുകള്‍ തൊണ്ടയില്‍ കുടങ്ങി പുറത്തേയ്ക്ക് വരാതിരിയ്ക്കുമ്പോള്‍, കരള് പൊട്ടിച്ച് വിമൂകമായ് കവിളിലൂടൊഴുകും കണ്ണുനീര്‍ ഒരാശ്വാസമല്ലേ.. ഉള്ളിലെ നോവുകളെ ബാഷ്പീകരിച്ച് കണ്ണിലൂടെ പുറത്തേയ്ക്കൊഴുക്കി, അതിന്റെ കുളിരാസ്വദിച്ച് അവസാനം ഒരു തേങ്ങലായ് അവസാനിയ്ക്കുമ്പോള്‍ തിരുവാതിര ഞാറ്റുവേലയിലെ മഴതോര്‍ന്ന പ്രതീതിയല്ലേ.. പൊട്ടിക്കരയുവാന്‍ കഴിയുന്നതൊരു ഭാഗ്യം..

    ReplyDelete
  18. കവിതയും ദര്‍ശനവും സമ്മേളിച്ച ഈ പോസ്റ്റ്‌ ഇപ്പോഴാണ് വായിച്ചത്. നന്ദി

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...