Friday, January 14, 2011

നേരം പുലര്‍ന്നാല്‍..


പിന്നാമ്പുറത്തെ അടുക്കള മുറ്റത്തുള്ള മൂവാണ്ടന് പൂത്തു.
ഒന്നു തുമ്മാനായി ഒരു ചാറ്റല് മഴ ആ വഴിയ്ക്കെങ്ങാനും വന്നാല് മതി,ഈര്‍പ്പ മണ്ണിനോട് കിന്നരിയ്ക്കാനെന്നോണം ആ കുഞ്ഞിപ്പൂക്കള് പരവതാനി ഒരുക്കി മണ്ണില് കണ്ണടച്കോണ്ടങ്ങനെ കമിഴ്ന്ന് കിടക്കും..
നേരം പുലരും വരെ നീണ്ടു നിക്കും അവരുടെ സ്വകാര്യം പറച്ചിലും,കിന്നാരങ്ങളും കളിച്ചിരികളും..
നേരം പുലര്‍ന്നാലോ..
അടുക്കളത്തിണ്ണേന്നു കണ്ണു തിരുമ്മി സൂര്യ നമസ്ക്കാരത്തിന് മുറ്റത്തിറങ്ങി വരണ കുറ്റിച്ചൂലു പെണ്ണിന് പണി കിട്ടി..
അലസായി വീണു കിടക്കണ മുടി വാരിക്കെട്ടി അര്‍പ്പണ ബോധത്തോടെ സ്വന്തം ജോലിയിലേയ്ക്ക് ഇറങ്ങി ചെല്ലണ അവളുടെ ചിലപ്പോഴുള്ള പിറുപിറുക്കലുകളാണ്‍ താഴത്തെ വരികള്..

ജനിച്ച നാള് മുതല്
ചപ്പു ചവറുകള്, അവശിഷ്ടങ്ങള്
ഇവരാണെന്‍റെ കണി
വിശപ്പിനാലും ചിലപ്പോള് ആര്‍ത്തിയാലും
വാരി വലിച്ചു തിന്നു അപ്പാടെ..
ദൌത്യം പൂര്‍ത്തിയായാലൊ
ഒരു മുക്കില്
കുത്തിച്ചാരി നില്‍ക്കേം വേണം.

ഓര്‍മ്മകളില്
നാലുകെട്ടും, മുറ്റോം, മാമ്പൂ കാലവും
പിന്നെ നിവൃത്തികേടാല് കുനിഞ്ഞു
അകം പുറം തൂക്കും അമ്മിണിയും
അവളുടെ ഭാരം താങ്ങും വയറും,
ഇടുപ്പില് കൈ കൊടുത്ത്, ആവൂ തീര്‍ന്നു
എന്നാശ്വസിയ്ക്കും നെടുവീര്‍പ്പുകളും..
വയറൊന്ന് കാലിയായാല് പിന്നെ
അമ്മിണിയില്ലാ,
നിഴലായ് കൂനി കൂടി നാണിത്തള്ളയും
ആ രൂപം പേറി ഞാനും.

നാളുകളേറെയായ ജീര്‍ണ്ണ ഗന്ധങ്ങള്
വിരല്‍ത്തുമ്പുകളില് വന്നടിയുമ്പോഴും
മൂക്കടച്ചു പിടിയ്ക്കാനാവാതെ,
ഞാനെന്ന ഭാവമില്ലാതെ,
പകലുണരുന്നതും പകലൊടുങ്ങുന്നതും കാത്ത്
പുലര്‍ക്കാലെ ഞാന്…!

23 comments:

  1. നന്നായിട്ടുണ്ട്.

    ആ കുറിപ്പിനോട് ചേര്‍ത്തൊരു നല്ല കഥയാക്കാമായിരുന്നെന്ന് തോന്നി കേട്ടൊ.

    ReplyDelete
  2. നിത്യവും കാണുന്ന കാഴ്ചകളുടെ ആരും കാണാത്ത ചില വശങ്ങൾ. ചൂലിന്റെ ആത്മഗതത്തിൽ ഒരു പെണ്ണിന്റെ മനസ്സും ജീവിതവും കൊരുത്തുവച്ചത് നന്നായി. പുലർച്ചയുടെ വർണ്ണനയിൽ അസ്സൽ ചില ബിംബങ്ങൾ ഉണ്ട്. കഥയിൽ ഗൌരവത്തിൽ ചില കൈവക്കലുകൾ നോക്കൂ.

    ഈ കൊതിപ്പിക്കുന്ന ചിത്രങ്ങൾ എന്നെ വല്ലാതെ ഭ്രാന്തു പിടിപ്പിക്കുന്നുണ്ട്. നിഴലും വെളിച്ചവും ഇടകലരുന്ന ഈ ചിത്രം തന്നെ നോക്കൂ എത്ര ദിവസം വേണ്ടമെങ്കിലും ആ ഇടത്തിൽ ഒറ്റയ്ക്കിരിക്കാമെന്ന് തോന്നിപ്പോകുന്നു.

    ReplyDelete
  3. നല്ലൊരു കഥയാക്കാമായിരുന്നെന്ന് തോന്നിപ്പോയി...ചൂലിന്റെ ആത്മഗതം,വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  4. ഹാവൂ ഇക്ക് പണികിട്ടി !
    ഒരു മൂലക്ക് വെറുതെ ഇങ്ങനെ കുത്തിചാരി നില്ക്കാന്‍ പറ്റാണ്ടായീന്ന്‍ വച്ചാല് ..!
    ഈ വര്‍ഷിനീടെ ഓരോ കാര്യങ്ങള് ...
    ഇനി ദിവസോം ഇങ്ങനെ ചെയ്യന്നേ .
    അല്ലാണ്ടെന്താ ......

    ReplyDelete
  5. ചൂലിന്റെ ആത്മഗതം, വിഷയത്തിലെ വൈവിധ്യം.
    നാടന്‍ കാഴ്ചകളുടെ വിരുന്നാണ് വര്‍ഷിണിയുടെ ഓരോ പോസ്റ്റും.
    നല്ല അവതരണം .

    ReplyDelete
  6. kollaam...nannaayittund.......

    ReplyDelete
  7. കാലത്തു മുറ്റത്തു ഓടിനടക്കുന്ന
    ചൂലിന്നുമുണ്ടൊരു കഥപ്റയാന്‍....

    ആരും മനസ്സിലാക്കാത്ത വിചാരങ്ങളുമായി ഒരു ചൂലും.....

    ആശംസകള്‍!

    ReplyDelete
  8. ചൂലേ എന്ന് നാം ചീത്തവിളിക്കുമ്പോഴും, വൃത്തികെടിനെ തൂത്ത്കളയുന്ന ചൂലാണല്ലോ ഉന്നതം എന്ന് നാം ചിന്തിക്കുന്നില്ല.
    ആ ചൂലിനും ഉണ്ടാവും മനുഷ്യന്റെ നന്ദികേടിന്റെ കഥപറയാന്‍!

    ReplyDelete
  9. കുഞ്ഞൂസ് ,നിശാസുരഭി...ഒരു ചൂലിന്‍റെ ആത്മ കഥ ആക്കാമായിരുന്നൂന്ന് ഇപ്പൊ തോന്നാതില്ലാ ട്ടൊ..

    സുരേഷ്...ശരിയാണ്‍, ആഴത്തില്‍ കടന്ന് ചെല്ലാറില്ലാന്നുള്ളത്..ശ്രമിയ്ക്കാം ട്ടൊ.
    പിന്നെ ചിത്രങ്ങള്‍,അവ എന്‍റേം പ്രിയപ്പെട്ടവയാണ്‍,ഇഷ്ടായിന്ന് അറിഞ്ഞതില്‍ സന്തോഷം.

    pushpamgad,ചെറുവാടി,മുല്ല,NPT,..പ്രോത്സാഹനങ്ങള്‍ക്ക് നന്ദി, സന്തോഷം..


    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,ഇസ്മായില്‍ കുറുമ്പടി (തണല്‍)..അതെ, വിചാര വികാരങ്ങളുള്ള ചൂലിനും ഉണ്ടാകാം കൊച്ചു കൊച്ചു കഥകള്‍ പറയാന്‍ അല്ലേ..?

    നന്ദി പ്രിയരേ...വളരെ സന്തോഷം. ,

    ReplyDelete
  10. പകലുണരുന്നതും പകലൊടുങ്ങുന്നതും കാത്ത്
    പുലര്‍ക്കാലെ ഞാന്…!
    .....:)

    ReplyDelete
  11. "ജനിച്ച നാള് മുതല്
    ചപ്പു ചവറുകള്, അവശിഷ്ടങ്ങള്
    ഇവരാണെന്‍റെ കണി
    വിശപ്പിനാലും ചിലപ്പോള് ആര്‍ത്തിയാലും
    വാരി വലിച്ചു തിന്നു അപ്പാടെ..
    ദൌത്യം പൂര്‍ത്തിയായാലൊ
    ഒരു മുക്കില്
    കുത്തിച്ചാരി നില്‍ക്കേം വേണം."

    നന്നായിട്ടുണ്ട് വര്‍ഷിണീ...
    കുത്തിച്ചാരി നിന്നാലെന്താ ചൂലേ , എന്ത് മാത്രം ചവറാ നീ ആരേം കൂസാതെ നീക്കി കൂട്ടുന്നെ??? :)

    ReplyDelete
  12. ഓര്‍മ്മകളില്
    നാലുകെട്ടും, മുറ്റോം, മാമ്പൂ കാലവും
    പിന്നെ നിവൃത്തികേടാല് കുനിഞ്ഞു
    അകം പുറം തൂക്കും അമ്മിണിയും
    അവളുടെ ഭാരം താങ്ങും വയറും,
    ഇടുപ്പില് കൈ കൊടുത്ത്, ആവൂ തീര്‍ന്നു
    എന്നാശ്വസിയ്ക്കും നെടുവീര്‍പ്പുകളും...

    ഒരു പിടി നല്ല ഓര്‍മ്മകള്‍...

    ReplyDelete
  13. നന്നായിട്ടുണ്ട് വര്‍ഷ്...
    പണ്ടെങ്ങോ ഞാന്‍ പറഞ്ഞതന്നെ വീണ്ടും പറയാന്‍ തോന്നാ ഇപ്പോള്‍ ..
    വര്‍ഷിണി ചിത്രങ്ങള്‍ തിരഞ്ഞെടുക്കണത് സൂപ്പറാട്ടൊ..
    നമിച്ച് ഞാന്‍ ........!!

    ReplyDelete
  14. ജനിച്ച നാള് മുതല്
    ചപ്പു ചവറുകള്, അവശിഷ്ടങ്ങള്
    ഇവരാണെന്‍റെ കണി
    വിശപ്പിനാലും ചിലപ്പോള് ആര്‍ത്തിയാലും
    വാരി വലിച്ചു തിന്നു അപ്പാടെ..
    ദൌത്യം പൂര്‍ത്തിയായാലൊ
    ഒരു മുക്കില്
    കുത്തിച്ചാരി നില്‍ക്കേം വേണം. excellent...kavayathrikku ente hridayam niranja aashmsakal

    ReplyDelete
  15. നന്നായിട്ടുണ്ട്. ടൈപിങ്ങിനെപ്പറ്റി ഒരഭിപ്രായം പറഞ്ഞോട്ടെ. ചില്ലുകള്‍ ശരിയാവുന്നില്ല. ബ്രൌസര്‍ മോസില്ലയോ ക്രോമോ ഉപയോഗിച്ചു നോക്കൂ. അതു പോലെ കീമാനല്ലെ മലയാളം ടൈപിങ്ങിനുപയോഗിക്കുന്നത്?

    ReplyDelete
  16. പ്രദീപ്‌ പേരശ്ശന്നൂര്‍ ,ജിത്തൂ, ഫെമിന ഫറൂഖ് താന്തോന്നി/Thanthonni,സമീരന്‍,sunesh parthasarathy...ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ സന്തോഷം..നന്ദി..

    മുഹമ്മദുകുട്ടി ഇക്കാ...പറഞ്ഞ പ്രകാരം തന്നെയാ ഞാന്‍ ചെയ്യുന്നത്..പിന്നെ,ഓരോന്നായി അറിഞ്ഞു വരുന്നേ ഉള്ളൂ...ശരിയാക്കാന്‍ ശ്രമിയ്ക്കാം ട്ടൊ...നന്ദി.

    ReplyDelete
  17. വിഷയത്തിലെ വൈവിദ്ധ്യത്തിന് ഒരു സലാം. അല്പം കൂടെ ഒക്കെ മനോഹരമാക്കാമായിരുന്നു വര്‍ഷിണി. ചില സമയങ്ങളില്‍ മനോഹരമായി തുടങ്ങിയിട്ട് പെട്ടന്ന് ഇട്ടിട്ടു പോവുന്നു.

    ReplyDelete
  18. സ്വീകരിയ്ക്കുന്നൂ മനോരാജ്...ഉം, ഒരു മിനുക്കു പണിയ്ക്കൊന്നും ശ്രമിയ്ക്കാറില്ലാ..ക്ഷമയും കുറവാ, ശ്രദ്ധിയ്ക്കാം ട്ടൊ.

    ReplyDelete
  19. ഒരു വേറിട്ട ചിന്ത..കഥ ആക്കിയാല്‍
    ഒത്തിരി പറയാമായിരുന്നു..കുറച്ചു
    പറഞ്ഞത് തീരെ കുറഞ്ഞു പോയിട്ടുമില്ല
    കേട്ടോ ..അഭിനന്ദനങ്ങള്‍..

    ReplyDelete
  20. ചൂലും മണ്ണും പൂവും പുഴുവും എല്ലാം
    രചനാ വിഷയങ്ങള്‍ ആക്കുമ്പോള്‍
    ആണ് ഒരു മികച്ച എഴുത്ത് സംസ്കാരം രൂപപ്പെടുന്നത് ..ഈ എഴുത്ത് അതിലേക്കുള്ള ചുവടു വയ്പ്പാണ്....

    ReplyDelete
  21. നന്നായിട്ടുണ്ട്.

    ReplyDelete
  22. അലസായി വീണു കിടക്കണ മുടി വാരിക്കെട്ടി അര്‍പ്പണ ബോധത്തോടെ സ്വന്തം ജോലിയിലേയ്ക്ക് ഇറങ്ങി ചെല്ലണ അവളുടെ ചിലപ്പോഴുള്ള പിറുപിറുക്കലുകൾ - ഒരു കുറ്റിച്ചൂലിന്റെ ആത്മഗതത്തിലൂടെ സഞ്ചരിച്ച പ്രതിഭക്ക് നമസ്കാരം.കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നല്ലൊരു കവിതയാകുമായിരുന്നു എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പവുമാകാം.....

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...