എവിടെ നിന്നോ ചിതറി വീണ ഇത്തിരി
വെട്ടത്തിൽ തന്റെ നിഴലിനെ കാണാം.
കുഞ്ഞായിരിക്കുമ്പോൾ കാലിടറിവീണു
കിട്ടിയ ഒരു ചന്ദ്രക്കലച്ചാർത്ത് വീതിയുള്ള നെറ്റിത്തടത്തിൽ അന്നും ഇന്നും ഒരുപോലെ തെളിഞ്ഞ് കിടപ്പുണ്ട്.
കട്ടപ്പുരികങ്ങളുടെ ഇഴുകിയ കറുപ്പും, മൂക്കിനു
കീഴിലായി കാക്കാപ്പുള്ളികളെന്നു തോന്നിപ്പിക്കുന്ന അരിമ്പാറകളും, മേൽച്ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളും…
ഹൊ! എത്ര അവർണ്ണനീയമായ
സൌന്ദര്യസൂത്രങ്ങളാണു തനിക്കു മേൽ ഈശ്വരൻ പതിച്ചു വെച്ചിരിക്കുന്നത്..
'പാതിരായ്ക്ക് ഉദിച്ച പൌർണ്ണമി പോലെ..'
“ഉവ്വോ..?” എന്ന് സ്വയം ചോദിച്ചത് “അതേലോ “എന്ന തന്റെതന്നെ മറുപടിക്കായിരുന്നു.
“സ്വരാ…നീ മനോരാജ്യപേടകത്തിൽ യാത്ര പുറപ്പെട്ടിരിക്കുന്നുവോ…?“ - പൊട്ടിച്ചിരി കൊണ്ടൊരു പിൻവിളി..
മൈഥിലിയാണ്....
മൈഥിലിയാണ്....
മൈഥിലി വിരലുകൾകൊണ്ട് സ്വരയുടെ മുടിയിഴകളെ തഴുകി നെറ്റിത്തടത്തിലൂടിറങ്ങി മൂക്കിൻത്തുമ്പിനെ
താലോലിച്ച്കൊണ്ട് എന്നത്തേയും പോലെ അന്നും കൂട്ടുകാരിയെ ഓർമ്മിപ്പിച്ചു,
“നിന്റെ നിറം തന്നെയാണ് നിന്റെ മുടിയഴകും
സ്വരാ... ഇപ്പോഴതിന്റെ മാറ്റ് കുറക്കാനെന്നോണം വെള്ളിക്കമ്പികൾ പാറിക്കളിക്കുവാനും തുടങ്ങിയിരിക്കുന്നു.
മാത്രമല്ല ധീരമായ് ചിരിക്കുന്ന
നിന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടിപ്പോൾ ഓരോ പുഞ്ചിരിയിലും.“
മൈഥിലി നടന്നകന്നപ്പോൾ അവളെ തന്നിലേക്ക്
അടുപ്പിക്കുവാൻ പ്രേരണയാക്കുന്ന ഒരാകർഷണം ആ വിരലുകൾക്കുണ്ടെന്ന് സ്വര മനസ്സിലാക്കി.
“എന്തേ കുട്ടീ നീ മാത്രം ഇങ്ങനെ ഒരു കണ്ണിനും പിടിക്കാത്തവളായിപ്പോയത്..?” - അമ്മയാണ്.. പെറ്റ നെഞ്ചിന്റെ
വിതുമ്പലുകൾ എപ്പോഴും പിന്തുടരുന്നുണ്ട്..
എല്ലായ്പ്പോഴും ഇരുട്ട് മാത്രമാണ് തന്നെ ആവരണം ചെയ്യുന്നത്…പലപ്പോഴും ഒരാശ്വാസമായി
തീരുന്നതും ഈ ഇരുട്ട് തന്നെ. കറുപ്പ് തന്നെ വിഴുങ്ങിയിരിക്കുകയാണ്..ഒരിക്കലും പുറത്തു
കടക്കാനാവാത്ത വിധം..!
വളരെയധികം നാളുകൾ പിന്നിടേണ്ടി
വന്നില്ല..
സ്വര സുമംഗലിയായി..
ഒരു സാധാരണക്കാരിപ്പെണ്ണിന്റെ മട്ടും ഭാവവും കാണിക്കുന്ന അധികം ഒഴുക്കില്ലാത്ത രേണിപ്പുഴ..
കിതപ്പറിയാതെ പാഞ്ഞുവരുന്ന നീർപ്പാച്ചിലിന്റെ
മൺതട്ടിലൊരു കൂരവാർത്ത കേശു ആ ചുമരുകൾക്കുള്ളിൽ
സ്വർഗ്ഗം തീർക്കുവാൻ സ്വരയെത്തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത് എന്തിനായിരിക്കുമെന്ന് സ്വരയുടെ അമ്മ പോലും അതിശയിച്ചു..
മറുകരയിൽ തന്റെ
കൺവെട്ടത്ത് തന്നെ മകളുണ്ടല്ലൊ എന്ന സമാധാനം ആ മാതാവിന്റെ വേദനയും സംശയവും മാറ്റി നിർത്തി.
സുമംഗലിയായതോടെ സ്വര രാപ്പകലുകളെന്നില്ലാത്ത
പൌർണ്ണമിയെ പോലെ ശോഭിച്ചുകൊണ്ടിരുന്നു.
“നിന്റെ അരിമ്പാറകളിപ്പോൾ
വിടരുവാൻ വെമ്പി നിൽക്കുന്ന
പൂമൊട്ടുകൾ പോലെയുണ്ട്..“
പകലിന്റെ പൌർണ്ണമിയെന്ന് മൈഥിലി കളിപറയാറുണ്ടല്ലൊ
എന്നോർത്തപ്പോൾ സ്വര ലജ്ജിച്ചുപോയി.
താൻ ആകാശവും ഭൂമിയും മറന്ന് രേണിയുടെ
തീരത്ത് അഴുക്ക് തുണികൾ അലക്കുകയാണെന്ന ബോധം തിരിച്ചു നൽകിയത് മൈഥിലിയായിരുന്നു.
“തീർന്നില്ലേ മോളെ നിന്റെ വിഴുപ്പലക്കൽ..? എത്രയോ നേരമായി നീ ഇവിടെ ചിലവഴിക്കുന്നത്
കുന്നിൻ മുകളിൽ നിന്നുകൊണ്ട് ഞാൻ കാണുന്നുണ്ടായിരുന്നു.. നിന്റെ മുഖശോഭ അത്ര ദൂരേയ്ക്കും എന്തു വ്യക്തമാണെന്നൊ..?”
മൈഥിലിയുടെ സ്പർശനമേറ്റപ്പോൾ കേശുവിന്റെ സ്പർശമേറ്റപ്രതീതി..
സ്വര പെട്ടെന്നവളുടെ മിനുമിനുത്ത
കൈവിരലുകൾ കവിളിൽ നിന്ന് തട്ടിമാറ്റി പുഴയുടെ
തെളിനീരിലേക്ക് തന്റെ മുഖം കാണുവാനായി ആഞ്ഞു..
അരിമ്പാറകൾ വ്യക്തമാക്കിയില്ലെങ്കിലും തെളിമയോടെ പുഞ്ചിരി കാണിപ്പിച്ചുകൊണ്ട് അനുസരണയുള്ള
കണ്ണാടി പോലെ രേണി അവൾക്കു വേണ്ടി നിശ്ചലയായി നിന്നു കൊടുത്തു.
“ദിക്കും ലോകവും അറിയാതെയുള്ള ഇരിപ്പാണല്ലൊ മുത്തേ..” - കേശുവിന്റെ തഴമ്പിച്ച കൈകൾ അവളുടെ അരക്കെട്ടിൽ വരിഞ്ഞ് മുറുകിയത് ഓർക്കാപ്പുറത്തായിരുന്നു.
“ഹൊ..കേശുവേട്ടാ…നിയ്ക്ക് വേദനിക്കുന്നുണ്ട് ട്ടൊ..ചിലപ്പോൾ ഈ മൈഥുവും
ഇങ്ങനെയാ…വേദനിപ്പിച്ചുകൊണ്ടേയിരിക്കും” - ലജ്ജ കലർന്ന
പരിഭവം കേശുവിനെ അറിയിച്ച് സ്വര മൈഥിലിയിലേക്ക് തിരിഞ്ഞപ്പോഴേക്കും അവൾ മുഖം തിരിച്ച് നടന്നകന്നിരുന്നു.
അവളുടെയുള്ളിൽ തങ്ങളോട് അരിശം
തോന്നിയിരിക്കുമോ എന്ന് സ്വര സംശയിച്ചു.
ബാല്യം മുതൽക്കുള്ള തന്റെ സ്വന്തക്കാരി അവൾ മാത്രമാണ്.. കുന്നിൻ ചെരുവിനു മുകളിലുള്ള
വലിയ ഓടിട്ട വീടാണവളുടേത്.. തനിക്ക് സ്വന്തമെന്ന് പറയുവാൻ അമ്മ മാത്രമുള്ളിടത്ത് മൈഥിലിക്ക് എല്ലാവരുമുണ്ട്. ആ ഗ്രാമം മുഴുവൻ
അവൾക്ക് ബന്ധുജനങ്ങളുണ്ട് .
അവളുടെ തിരണ്ട് കല്ല്യാണത്തിന്റെ
ഒന്നാം വാർഷികത്തിനുതന്നെ മധുരാമന്റെ കൈപിടിച്ച് അവൾ അയാളുടെ ജീവിതപങ്കാളിയായി. എങ്കിലും തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടെന്ന് ന്യായം പറഞ്ഞുകൊണ്ടവൾ
ആ വർഷം തികയുംമുന്നെ സ്വന്തം വീട്ടിൽ ഉല്ലാസവതിയായി കഴിഞ്ഞു പോന്നു.
പലവഴിക്കായി അവൾക്കു വേണ്ടിയുള്ള ആലോചനകൾ വീണ്ടും നടക്കുന്നതിനിടയിലാണ് തറവാട്ടിലെ
കാർണവരുടെ ഭാര്യയെന്ന ബഹുമാനപദം അലങ്കരിക്കുന്ന സുഭദ്രച്ചിറ്റ ഒരു സംഗതി വെളിപ്പെടുത്തിയത്..
“അവൾക്ക് മധുരാമനെന്നല്ല ഭൂലോകത്തെ ഒരു ആണൊരുത്തനുമായും ഇണചേരാനാവുകയില്ല.. അയാളെക്കൊണ്ടവൾ
അവളുടെ കുപ്പായമൂരുവാനോ തൊലിയിൽ സ്പർശിക്കുവാനോ അനുവദിച്ചിരുന്നില്ല…അതിനൊരുമ്പെട്ടാൽ
അവൾ ചത്തപോലെ കിടന്ന് അയാളെ ഭയപ്പെടുത്തുമായിരുന്നുവത്രെ..!“
ഈ കഥകൾ അറിഞ്ഞിരുന്നിട്ടും അതിലെ
സത്യവും പൊള്ളയും അറിയുവാൻ താൻ ഒരിക്കൽപ്പോലും ഒരുമ്പെട്ടില്ല.... എന്നുമാത്രമല്ല പണ്ടത്തെപ്പോലെ
തങ്ങളുടെ സ്വകാര്യങ്ങളിൽ ആണുങ്ങളുടെ കട്ടിമീശയും, വിരിഞ്ഞമാറും, നീണ്ട കാല്പാദങ്ങളും കളിവർത്തമാനമായി തുടർന്നുകൊണ്ടേയിരുന്നു.
പൌർണ്ണമിയുദിച്ചത് പോലെയാണ് തന്റെ മുഖമെന്ന്
സ്വയം പ്രശംസിച്ചുകൊണ്ടിരുന്നത് മൈഥിലിയോടുള്ള അസൂയ മൂക്കുന്ന വേളകളിലായിരുന്നുവെന്ന് തനിക്ക് ബോധ്യമാണ്…
അത്രയ്ക്ക് സുന്ദരിയാണവൾ.
നടപ്പാതയിലൂടെയുള്ള അവളുടെ ചലനങ്ങളും
സൌന്ദര്യവും ആണുങ്ങൾ ആർത്തിയോടെ വിഴുങ്ങുന്നത് കൌതുകത്തോടെയും അസൂയയോടെയും ഇപ്പോഴും
വീക്ഷിക്കാറുണ്ട്.
എന്നാലിന്ന് തങ്ങൾക്കിടയിൽ കേശുവേട്ടനുണ്ട്..
മൈഥിലിക്കും തനിക്കുമിടയിലെ സ്നേഹപ്പരപ്പിന്റെ ആഴം തിട്ടപ്പെടുത്താനാവാതെ കേശുവേട്ടൻ
കുഴങ്ങുന്നുണ്ടോയെന്ന് പലപ്പോഴും തോന്നിത്തുടങ്ങിയിരിക്കുന്നു.
അദ്ദേഹം പലപ്പോഴും ഒളിഞ്ഞു നിന്ന്
അവളെ വൈരാഗ്യക്കണ്ണുകളോടെ നോക്കുന്നത് കണ്ടിട്ടുണ്ട്. അവളുടെ സൌന്ദര്യത്തിൽ കേശുവേട്ടൻ
ഭ്രമിക്കുമോ എന്ന തന്റെ ഭയപ്പാടുകളെ വെട്ടിമാറ്റിയാണ് ഈ നിഗമനത്തിൽ എത്തിപ്പെട്ടിരിക്കുന്നത്.
തങ്ങൾക്കിടയിലെ
ആത്മബന്ധത്തിനിടയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മൈഥിലി ഒരു തരിപോലും ആഗ്രഹിച്ചിരുന്നില്ല
എന്ന് അവളുടെ ഇടപഴകലുകളും വ്യക്തമാക്കികൊണ്ടിരുന്നു.
‘മണല്പരപ്പിൽ വിരിച്ചിട്ട കനം കുറഞ്ഞ തുണികൾ അപ്പോഴേക്കും ഉണങ്ങിയിട്ടുണ്ട്. കനംകൂടിയ വിരിപ്പും
രണ്ടുമൂന്ന് ഉടുപ്പുകളും മാത്രമേ ഇനി ഉണങ്ങാത്തതായുള്ളു.അത് പിന്നാമ്പുറത്തെ അയയിൽ കിടന്ന്
ഉണങ്ങിക്കോളും.‘
തങ്ങളുടെ പ്രണയചേഷ്ഠകൾ ചുറ്റുമുള്ളവർക്ക്
നേരമ്പോക്ക് ഉണ്ടാക്കിക്കൊടുക്കേണ്ടെന്ന് കരുതി സ്വര തുണികൾ വേഗം ബക്കറ്റിൽ കുത്തിനിറച്ചു.
‘അല്ലെങ്കിലേ പുഴക്കരയിലുള്ളവർക്ക് കേശുവിന്റെ കറുത്ത മുത്തിനെ കാണുവാൻ ഉത്സാഹമാണ്..പരിഹാസം മാത്രമാണ്
ആ കണ്ണൂകളുടേ ലക്ഷ്യമെന്ന് ആർക്കാണ് അറിയാത്തത്..?‘
കേശുവേട്ടന്റെ കൈയ്യിൽ തുണികൾ നിറച്ച
ബക്കറ്റ് കണ്ടിട്ടാവാം അങ്ങേ പറമ്പീന്ന് ആരോ വിളിച്ചു കൂവി - “എടാ കേശോ..പുഴക്കരയിൽ പോയാൽ
തിരിച്ചു വരാൻ എന്താടാ ഇത്ര താമസം..?”
“പോടാ...., പോടാ.... നീയ്യ് പോയകാലം മറക്കുമല്ലേടാ കൊശവാ..നിന്റെ ഭാര്യ രണ്ട് പെറ്റൂന്നും കരുതി ശീലങ്ങൾ നിർത്തണ്ട ആവശ്യൊന്നും ഇല്ലായിരുന്നില്ലല്ലൊ.?”
ആ മറുപടി സ്വരക്ക് നന്നേ പിടിച്ചു..അവൾ പൊട്ടിച്ചിരിച്ചു
പോയി.
വേറേയും പരിഹാസക്കണ്ണുകളെ കേശു
മനസ്സിലാക്കിയെങ്കിലും അവരെ ശ്രദ്ധിക്കുവാൻ കേശുവും സ്വരയും ശ്രമിച്ചില്ല.
“ഞാനില്ലാത്ത സമയത്ത് നീരാട്ടിനും നേരമ്പോക്കുകൾക്കുമായി അവൾ നിന്റെകൂടെ നേരം
കൊല്ലുന്നത് നിയ്ക്ക് തീരെ പിടിക്കുന്നില്ല” കേശു പൊടുന്നനെ പറഞ്ഞു നിർത്തി.
സ്വര അമ്പരന്നു പോയി…ഒരപരിചിത സ്വരം
കേൾക്കുന്ന പോലെ…!
“എന്തേ കേശുവേട്ടാ..ഇങ്ങനെയൊക്കെ പറയണത്..? നിങ്ങൾക്കറിഞ്ഞു കൂടെ ഈ അരിമ്പാറകൾ
പൂക്കുന്ന പെണ്ണിന്റെ മുഖത്ത് നേരാംവണ്ണമൊന്ന് നോക്കി സംസാരിക്കാൻ കൂടി ആരും ഇഷ്ടപ്പെടുന്നില്ലാന്ന് - കൂട്ടിരിക്കാനും
കളി പറയാനും അവളല്ലാതെ വേറെ ആരാണെനിക്കുള്ളത്..?”
സ്വരയുടെ കണ്ണുകൾ നിറഞ്ഞു.. ചുണ്ടുകൾ കൂർത്തു.
" ഉം.." കേശു അമർത്തി മൂളി.. “നീ വേഗം തുണി വിരിച്ചുവന്ന് ചോറ് വിളമ്പ്..”
കേശു അകത്തേക്ക് കയറുന്നതും നോക്കി
പൊരിവെയിലത്തവൾ തരിച്ച് നിന്നു.
ഈറൻ വിരിപ്പ് അയയിൽ വിരിക്കുമ്പോൾ
ഓർത്തു - 'ആരാലും ശ്രദ്ധിക്കപ്പെടാത്ത തന്നെ സ്നേഹം കൊണ്ട് മൂടിയിട്ടുള്ളത് അവൾ മാത്രമാണ്..കാണാൻ ചന്തമില്ല എന്ന കാരണത്താൽ
ആർക്കും വേണ്ടാത്തവളായിപ്പോയ തന്നെയോർത്ത് വ്യസനിച്ചിരിക്കുവാൻ മാത്രമേ അമ്മക്കായിട്ടുള്ളു. കേശുവേട്ടന്റെ കയ്യിൽ താൻ ഭദ്രമാണെന്ന്
തീർച്ചപ്പെട്ടതിനു ശേഷമാണ് ആ മുഖത്ത് തെളിച്ചം വീണിരിക്കുന്നത്. മൈഥുവിനൊരു പകരക്കാരനല്ല തന്റെ
കേശുവേട്ടൻ.- പ്രാണനാണ്. ആ സ്നേഹം വീർപ്പുമുട്ടിക്കുന്നതല്ല..- അനുഭവ സുഖമാണ്. എന്നാൽ മൈഥുവും കേശുവേട്ടനും തമ്മിൽ
മത്സരമാണോ എന്ന്പോലും തോന്നിപ്പിക്കുന്നു ചിലപ്പോഴത്തെ അവരുടെ പ്രകടനങ്ങൾ..!'
പൊരിവെയിലത്ത് നിന്ന് കയറി നടുനിവർത്താനായി
ചുവരു ചാരിയിരുന്ന് ആലോചനകളുടെ ആധിയിൽ വെന്തുനീറി...
കേശുവേട്ടൻ അരികിലിരുന്നത് അറിഞ്ഞത് ആ സ്വരം ചെവിയിൽ പതിഞ്ഞപ്പോഴാണ്.
“അവളുടെ ലക്ഷ്യം നമ്മുടെ സന്തുഷ്ട ജീവിതം തകർക്കണമെന്ന് മാത്രമാണ്.. നമ്മുടെ കൊച്ചു സന്തോഷങ്ങൾ ആസ്വാദിക്കാനെന്ന
വ്യാജേന അവൾ നിന്നെ തടവിലാക്കിക്കൊണ്ടിരിക്കുകയാണ്..! നിന്റെ ഇഴുകിയ കറുപ്പും,അരിമ്പാറകളും , കൂട്ടു പുരികവും
ഒരു ആണൊരുത്തന്റെ കൂടേയും വാഴുവാൻ അനുവദിക്കുകയില്ല എന്ന അവളുടെ ധാരണയെ തകർത്താണ് ഞാൻ നിന്നെ സ്വന്തമാക്കിയത്.. ചുവരുകൾക്കും പൊന്തകൾക്കും മറവിൽ
നിന്നുകൊണ്ടവൾ സർവകളികളും മെനയുന്നത് അവളുടെ തോന്ന്യാസങ്ങൾ തുടരുവാനും എന്നെ മറ്റൊരു
മധുരാമനാക്കി തീർക്കുവവനുമാണ്... നമ്മുടെ സംസ്ക്കാരത്തിന് യോജിക്കാത്ത
സ്വഭാവവൈകല്യം അവളിൽ വളർന്നു കൊണ്ടേയിരിക്കുകയാണ്.. ഒരു പെണ്ണിന് ഇണയോട് തോന്നുന്ന
അഭിനിവേശം അവൾ നിന്നിലൂടെ സാധിച്ചെടുക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.. ബാല്യം മുതൽക്ക് നീയവളുടെ സൌന്ദര്യത്തിനു
അടിപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ മനസ്സിലാക്കാത്ത സത്യങ്ങൾ മാത്രമാണിത്...."
സ്വരയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ അനുഭവപ്പെട്ടു…ആ അന്ധകാരത്തിൽ മൈഥിലിയുമായി ഇടപഴകിയിരുന്ന ഓരോ സന്ദർഭങ്ങളും മിന്നായങ്ങളായി തെളിഞ്ഞു വന്നു..
ശരിയാണ്…താൻ മൈഥുവിന്റെ
മായാവലയത്തിൽ അടിമപ്പെട്ടുകിടക്കുകയാണ്..
സൌന്ദര്യംകൊണ്ടുണ്ടാക്കിവെച്ച
സ്വഭാവ വൈകൃതത്തിന്റെ മുഖഛായയിരുന്നു അവൾക്ക്.
വൈകൃതങ്ങൾകൊണ്ടും വിരോധാഭാസങ്ങൾകൊണ്ടും നിറഞ്ഞ പ്രവണതകളിൽക്കൂടി സഞ്ചരിക്കുവാനോ വളരുവാനോ
താനിനി അവൾക്ക് നിന്നു കൊടുക്കരുത്.. ഒരു വശീകരണ ശക്തിക്കും കീഴ്പ്പെടു പോകരുത്.. ഇത്തരം വികൃതികളെ വളരുവാൻ അനുവദിച്ചു കൂടാ..“
താൻ സ്വതന്ത്രയായിക്കൊണ്ടിരിക്കുന്നത്
സ്വര അനുഭവിച്ചു തുടങ്ങി..!
മൈഥിലി നയിച്ചുകൊണ്ടിരുന്ന ചതുരംഗക്കളിയിൽ തങ്ങൾ., രാജാവും, രാജ്ഞിയുമായിരിക്കുന്നു - സ്വര ആശ്വാസത്തോടെ കേശുവിലേക്ക്
ചാഞ്ഞു.
“ഹൊ..നീയൊരു വഞ്ചകിയാണെന്ന് തെളിയിച്ചിരിക്കുന്നു.“
പൊള്ളുന്ന വാക്കുകൾ കേട്ട് കേശുവിന്റെ തോളിൽ നിന്ന് തലയുയർത്തി തിരിഞ്ഞുനോക്കിയ
സ്വര കണ്ടത് കതകിനു മറവിൽ തങ്ങളെ നിരീക്ഷിച്ചുകൊണ്ട് വികൃതമുഖവുമായി നിൽക്കുന്ന മൈഥിലിയെയായിരുന്നു…!
ദുരൂഹതയും, സസ്പെന്‍സും എല്ലാം കൊള്ളാം-
ReplyDeleteഅതാണ് വായനയെ മുന്നോട്ട് കൊണ്ട് പോകുന്നത് -
മൊത്തം ദുരൂഹതയും - ആശയക്കുഴപ്പവും ആണെങ്കിലോ -
ബ്ലോഗ് വായനക്കാര്‍ക്ക് ഇതിനുള്ള സഹിഷ്ണത ഇല്ല എന്നാണ് എന്റെ അനുഭവം
അദ്യ വായനക്കും തുറന്ന അഭിപ്രായങ്ങൾക്കും നന്ദി അറിയിക്കട്ടെ..
Deleteസ്വരയും മൈഥിലിയും പലയിടത്തും പാളിപോകുമെന്നു തോന്നിയെങ്കിലും അവതരണത്തിലെ ശ്രദ്ധ നല്ലൊരു വായന സമ്മാനിച്ചു.പറഞ്ഞു പറഞ്ഞു ഒന്നുകൂടി കാട് കയറാമായിരുന്നു.അപ്പോള്‍ കഥ ഒന്നു കൂടി ഗംഭീരമായേനെ.
ReplyDeleteഅഭിപ്രായം മാനിക്കുന്നു..നന്ദി ട്ടൊ അനീഷ്
Deleteകഥ ഒരു ഒഴുക്കോടെ വായിച്ചു ,ഒന്നു രണ്ടു വാക്കുകള്‍ കഥാ തന്തുവില്‍ നിന്നും ചേരായ്കയായി തോന്നി വെള്ളിക്കമ്പി പാറിക്കളിക്കുമോ ?/അതുപോലെ അരിമ്പാറ മുഖത്ത് അരിമ്പാറ ഉണ്ടാവുമോ ?മുകളില്‍ പറഞ്ഞത് എന്റെ മാത്രം സംശയങ്ങള്‍ ആണുട്ടോ ,.,.,.,.ആശംസകള്‍
ReplyDeleteമുടിയഴകിന്റെ മാറ്റ് കുറക്കുന്ന വെള്ളിക്കമ്പികൾക്കും അരിമ്പാറകൾ മുളക്കുന്ന മുഖവും വരികളിലെ സൗന്ദര്യമായി കരുതുന്നിടത്ത് അതൊരു വായനാതടസ്സമായെങ്കിൽ അലങ്കാരങ്ങൾ ചേർക്കേണ്ടിടത്ത് ഞാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. നന്ദി
Deleteആശംസകള്‍ Checheeeeeee
ReplyDeleteവായിച്ചില്ല അല്ലെ മിസ്റ്റർ :D
Deleteഞാന്‍ ഉദ്ദേശിച്ചത് ആണോ കഥാകാരി ഉദ്ദേശിച്ചത് എന്ന് അറിയാത്തതുകൊണ്ട് എന്റെ ഉദ്ദേശം ഞാന്‍ മാത്രം അറിഞ്ഞാല്‍ മതിയല്ലോ അല്ലെ?
ReplyDeleteകഥയ്ക്ക് ഉദ്ദേശശുദ്ധി നൽകാനായെങ്കിൽ സന്തോഷം..
Deleteഅരിമ്പാറകൾ പൂക്കുന്ന മുഖം., കഥ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു..സ്വരയും മൈഥിലിയും കഥാ പാത്രങ്ങള്‍ നന്നായി
ReplyDeleteആശംസകള്‍ ടീച്ചര്‍
നന്ദി സാജൻ..
Deleteഇതേത് ലോകം.. എന്തൊരു ലോകം.. എന്നൊരു അത്ഭുതം ഇതുവരെയും തീര്‍ന്നില്ല. മൈഥിലിക്കും സ്വരക്കും അടുക്കളയില്‍ ജോലിയൊന്നും ഇല്ലേ..?
ReplyDeleteകഥ ഒരു താളത്തില്‍ അപരിചിതമായൊരു വഴി താണ്ടിക്കൊണ്ടിരുന്നു.
നല്ല വായനക്ക് നന്ദി ഇക്കാ..
Deleteഇന്നത്തെ ജീവിത ചുറ്റുപ്പാടുകളിൽ സ്ത്രീകളവരുടെ ഉല്ലാസങ്ങളും നേരം പോക്കുകളും ടീവിയിലും ഇന്റർനെറ്റിലും ചിലവഴിക്കുമ്പോൾ,
വീട്ടുവളപ്പിലെ മരത്തണലുകളിലും കുടക്കടവുകളിലും ജോലിയും അതേ സമയം മാനസിക ഉല്ലാസങ്ങളും സ്ത്രീകൾ കണ്ടെത്തിയിരുന്നത് വളരെയേറെ പിറകിലല്ല എന്നാണെന്റെ വിശ്വസം..
കൂടുതൽ അപരിചിതലോകത്തേക്ക് മുന്നേറാതിരിക്കട്ടെയെന്ന് പ്രാർത്ഥനകൾ..
കഥ ആസ്വദിച്ച് തന്നെ വായിച്ചു..പേരുകളൂം കഥാ കഥന ശൈലിയും ഭാഷയും കേരളം വിട്ടൊരു ഗ്രാമപശ്ചാത്തലത്തെ അനുസ്മരിപ്പിച്ചൂ..പുഴയിൽ അലക്കുകയും കുളിക്കുകയും ചെയ്യുന്ന ആണും പെണ്ണും ഉള്ള നാടുകൾ ലോകത്തിൽ എവിടേയും ഇപ്പോളും ഉണ്ട്..സ്വവർഗപ്രണയം ഉള്ള, വിപരീത മനസും ശരീരവുമായി ജീവിക്കുന്നവർ ഉള്ള ലോകം കൂടിയാണിതെന്ന് തിരിച്ചറിയപ്പെട്ട കാലവുമാണിത്..മൈഥിലിയെ പോലെ വിവാഹം കഴിക്കുകയും അധികമാരും അറിയാത്ത കാരണങ്ങളാൽ ആണിനൊപ്പമുള്ള ജീവിതം ഉപേക്ഷിക്കുകയും ചെയ്ത എത്രയോ പേർ നമുക്കിടയിലുണ്ട്..സ്വരയെ പോലെ ഇത് തിരിച്ചറിഞ്ഞു പിന്മാറുന്നവരേയും കാണാം..മുഹമ്മദ് ഇക്കയോട്..പെണ്ണുങ്ങൾ അടുക്കളപ്പണി ചെയ്തും പിള്ളേർക്കു കഞ്ഞിയും കറിയും വെച്ചും വീട്ടിലെ വിഴുപ്പലക്കിയും മാത്രം ജീവിച്ചാൽ മാത്രം മതിയോ...?
Deleteവളരെ നാൾ കൂടിയാണ് ഇവിടെ വന്നു വായിക്കുന്നത്..നിരാശപ്പെടേണ്ടി വന്നില്ല. കഥാകാരിക്ക് .ഭാവുകങ്ങൾ..
മറ്റുള്ളവരുടെ ചില തോന്നലുകളെങ്കിലും ശരിയാവാറുണ്ട്. കേശുവിന്റെ സംശയങ്ങള്‍ സത്യമായിരുന്നെന്നത് സ്വര ശരിവെക്കുമ്പോള്‍ ഒരു വ്യക്തി എന്ന നിലക്ക് ചെയ്തിയുന്ന വൈകൃതങ്ങള്‍ മറ്റൊരാള്‍ അറിയുമ്പോഴുണ്ടാകുന്ന ജാള്യത. അത് സമ്മതിക്കുമ്പോള്‍ സ്വര, സ്വഭാവ വൈകൃതങ്ങള്‍ നിറഞ്ഞുനിന്ന മൈഥിലിയില്‍ നിന്ന് മുക്തയാവുകയും കുടുംബജീവിതം സുഖമാമാകുകയും മാത്രമല്ല മൈഥിലിയില്‍ നിന്നുള്ള രക്ഷപ്പെടല്‍ കൂടി സംഭവിക്കുന്നു.
ReplyDeleteസ്വയനഷ്ടം വരുത്തുന്ന മനസ്സംഘര്ഷത്തില് നിന്നുടലെടുക്കുന്ന അസൂയ ചുറ്റുമുള്ളവരിലേക്ക് തന്മയത്തമായി സന്നിവേശിപ്പിക്കാന്‍ ചിലര്‍ക്ക് പ്രത്യേക കഴിവാണ്.
കഥ എനിക്കിഷ്ടായി.
കഥ ഇഷ്ടായിയെന്നറിഞ്ഞതിൽ സന്തോഷം..നന്ദി ഏട്ടാ..
Deleteരണ്ടു പെണ് സൗഹൃദങ്ങൾ
ReplyDeleteലെസ്ബിയനിസമൊ / സാഹൊദര്യമൊ എന്തുമാകട്ടെ
അവിടെ ;
മരുത്തൊന്നു പ്രതീക്ഷിക്കാത്ത ജീവിതത്തിന്റെ , സ്നേഹത്തിന്റെ , ഇഷ്ടത്തിന്റെ , ആർദ്രദയുദെ , രതിയുടെ സന്തോഷമുണ്ട് !
അപ്പോഴും അടിസ്ഥാന പരമായി പ്രകൃതി തന്നെയാണ് ശരണം എന്ന പതിവ് പല്ലവിയിലെക്ക് വരേണ്ടിയിരുന്നുവോ ?? ആ ! ആവാം ......
അല്ലങ്കിലും നിങ്ങൾ കഥാകാരര്ക് ഭ്രാന്തല്ലൊ - ഉന്മാദം !!
പറയുന്ന പൊഴികൾക്ക് കഥയെന്ന പേരും ...
...........
എന്റെ ചെറിയ ആസ്വാദന നിലവാരത്തിനു പുറത്തു നില്ക്കുന്നതാനീ കഥ - ഓരോ കഥ വായിക്കുമ്പോഴും തോന്നുന്ന കാര്യം ഒന്ന് കൂടി പറയട്ടെ - ഇത്തിരി കൂടി തുരന്നെഴുതിയിരുന്നെങ്കിൽ !!
---------
ടീച്ചര്‍ക്ക് ഒരു പാട് എഴുതാൻ കഴിയട്ടെ -- ഞങ്ങള്‍ക്കൊക്കെ വായിക്കാനും
നന്ദി.
മോശമല്ല :ി
മികവുള്ള സൃഷ്ടികൾ ന്റേയും സ്വപ്നമാണു ശിഹാബ്..
Deleteചിന്തകളിൽ കയറിക്കൂടുന്ന നൊസ്സുകളെ തുറന്നു വിടാനുള്ള ആശ്രയമാണു ന്റെ എഴുത്തുകളെന്ന് പറഞ്ഞാലും ഞാൻ ചിരിക്കും..
നല്ല വായനക്കും തുറന്ന അഭിപ്രായങ്ങൾക്കും നന്ദി..
ശിഹാബ്മദാരീ.........അല്ലങ്കിലും നിങ്ങൾ കഥാകാര്‍ക്ക് ഭ്രാന്തല്ലൊ - ഉന്മാദം !!
Deleteപറയുന്ന പൊഴികൾക്ക് കഥയെന്ന പേരും ... സഹോദരാ കഥ എന്നു പറയുന്നതു തന്നെ ഭാവനയാണ്.നുണയാണ് ഇങ്ങനേയും ജീവിതം ഉണ്ടാകാം എന്ന കഥാകാരന്മാരുടെ ചിന്ത..അതിനെ ഉന്മാദം എന്നു വിളിക്കാമോ എന്നറിയില്ലാ...ഇത്തിരി കൂടി തുരന്നെഴുതിയിരുന്നെങ്കിൽ !!....എന്ന പ്രസ്താവ്യം മുൻപ് രണ്ട് പെൺകുട്ടികൾ എന്ന നോവൽ എഴുതിയ, വീ.റ്റി.നന്ദകുമാറുനെ പോലെ കുറെ ലൈംഗിക സംഭാഷണങ്ങളും.കൂടീ എഴുതണമാണെന്നാണോ....പിന്നെ കഥാകാരി വളരെ ലളീതമായിട്ടാണ് ഈ കഥ എഴുതിയിരിക്കുന്നതും... സാധാരണ ക്കാരന് നന്നായി മനസിലാകുന്നരിതിയില്‍........അതിനു അത്ര വലിയ ചിന്തയൊന്നും വേണ്ട കേട്ടോ
കഥ ഭാനയാണ് എന്നത് വളരെ നിഷ്ക്രിയാ പരമായ ഒഴിഞ്ഞു മാറൽ ആണ് .
Delete"കടൽത്തീരത്ത് " ഭാവന അല്ല - ജീവിതമായിരുന്നു !
തുറന്നെഴുത്ത് എന്നതിന് ലൈംഗീകത എന്ന അർത്ഥമാണ് അല്ലെ ? നന്ദി !
നമ്മൾ ചിന്തിക്കുന്നത് നമ്മൾ കണ്ട വഴിയും ലോകവും അനുഭവവും പാ0ങ്ങളും വെച്ച് മാത്രമാകയാൽ തമ്മിൽ പൊരുത്തപ്പെടാൻ കഴിയാത്ത ഈ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് തല്ക്കാലം വിട .
ഇത് എന്റെ ചെറിയ വായനാ നിലവാരത്തിൽ നിന്ന് നോക്കിയാല ഒരു മികച്ച കഥ അല്ല മിസ്റ്റർ ചന്തുമേനോൻ ..
അതിനു ഒരു പക്ഷെ എനിക്ക് എന്റേതായ ന്യായ വാദങ്ങള കാണും.
ആദ്യം ഞാൻ കഥ എന്തെന്ന് പഠിക്കട്ടെ - :D
നന്ദി .
ഒരു തുടരവാദത്തിനു താല്പര്യം ഇല്ല എന്നും അറിയിക്കട്ടെ
((മുകളില സാധാരണക്കാർ അല്ലാത്തവരുടെ കമെന്റുകൾ കാണുന്നു ))
ഞാനും ഒരു തർക്കത്തിനില്ലാ... സമയം കിട്ടുമ്പോൾ ഇതൊന്നു വായിക്കുക. http://chandunair.blogspot.in/2012/10/blog-post.html കഥയുടെ പണിപ്പുര
Deleteകേശു-മൈഥിലി-സ്വര
ReplyDeleteസ്വര-മൈഥിലി-കേശു
മൈഥിലി-കേശു-സ്വര
I lost in the permutations
An ordered combination is impossible here, I believe Ajithettaa..Thankyou
Deleteഅരിമ്പാറകൾ പൂക്കുന്ന മുഖം നന്നായിരിക്കുന്നു .കഥയുടെ ഇതിവൃത്തം നിഷേധിക്കുവാന്‍ ആവില്ല കാരണം കധാകാരിയാണല്ലോ കഥ പറഞ്ഞിരിക്കുന്നത് .ചിലര്‍ അങ്ങിനെയാണ് കഥയില്‍ പറഞ്ഞത് പോലെയുള്ള സ്നേഹമാണ് ആവശ്യം .ആശംസകള്‍
ReplyDeleteനന്ദി..
Deleteമൈഥിലിയിൽ നിന്നും രക്ഷപ്പെടൽ ഒരു ചതിയാണെങ്കിലും നല്ലൊരു കുടുംബജീവിതത്തിനല്ലെ. അതിൽ തെറ്റില്ലെന്നാണ് എന്റെ പക്ഷം.
ReplyDeleteആശംസകൾ.....
അതെ, ശുഭാപ്തിവിശ്വാസം ന്നേയും നയിക്കുന്നു..നന്ദി
Deleteവായനയില്‍ ഇടയ്ക്കു കഥാപാത്രങ്ങള്‍ തമ്മില്‍ മാറി പോകുന്നതായി എനിക്ക് തോന്നി ,പേരുകള്‍ നല്ല സെലക്ഷന്... ഒരു വലിയ കഥയായി എഴുതാമായിരുന്നു ..... ആശംസകള്‍ ചേച്ചി .....
ReplyDeleteനന്ദി വിജിൻ...ബ്ലോഗുകളിൽ ഒരു കൊച്ച് കഥയ്ക്കുള്ള വായനക്ഷമതയേ വായനക്കാരനുള്ളു എന്നറിഞ്ഞു വരികയാണു ഞാൻ..
ReplyDeleteശ്രമിക്കാം ട്ടൊ,!
പ്രിയ വര്‍ഷിണി ....കഥാകാരിയുടെ കഥാപാത്രങ്ങള്‍ എവിടെ എങ്ങിനെ ബിംബ -പ്രതിബിംബമാകുന്നു വെന്നു മനസ്സിലാവാന്‍ ഒരു വായന മതിയാവാതെ വരുന്നു ........
ReplyDeleteനല്ല വായനകൾ നൽകാനാവുമെന്ന പ്രതീക്ഷയോടെ നന്ദി ഇക്കാ...
Deleteനല്ല കഥ,ചില സ്ഥിരം കഥാപാത്രങ്ങൾ നന്നായി ബോറടിപ്പിച്ചെന്കിലും..
ReplyDeleteനന്ദി സിയാഫ്,
Deleteപറയാന്‍ ഉദ്ദേശിച്ചത് പൂര്‍ണ്ണമായും വായനക്കാരിലേക്ക് എത്തിയോ എന്നൊരു സംശയം
ReplyDeleteനല്ല വായനയ്ക്ക് നന്ദി..ശ്രമിക്കാം
Deleteവായന ഇടയ്ക്കൊക്കെ മുറിഞ്ഞു പോകുന്നുണ്ടെങ്കിലും കഥ ആശയപരമായി മനോഹരം
ReplyDeleteആശംസകള്‍
വായന ഇടയ്ക്കൊക്കെ മുറിഞ്ഞു എങ്കിലും കഥ ആശയപരമായി മനോഹരം
ReplyDeleteആശംസകള്‍
നന്ദി ഗോപൻ..
Deleteശീര്‍ഷകത്തിനും, പുഴയ്ക്കും ഒക്കെയൊരു പുതുമ. മൈഥിലിയെ പറഞ്ഞ് വരുമ്പോള്‍ തന്നെ ഒരു സ്വവര്‍ഗ്ഗാനുരാഗിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. കഥയുടെ പോക്ക് കണ്ടപ്പോള്‍ ഒരു തുറന്ന് പറച്ചിലുണ്ടാകില്ല എന്നാണ് കരുതിയത്. പക്ഷെ അത് കേശുവിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. അവതരണ മികവ് എപ്പോഴും വര്ഷുവിനുണ്ട്.
ReplyDeleteസ്നേഹം തുമ്പീ..നല്ല വായനയ്ക്ക് നന്ദി
Deleteകഥ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു..സ്വരയും മൈഥിലിയും കഥാ പാത്രങ്ങള്‍ നന്നായി ആശംസകള്‍..
ReplyDeleteനന്ദി ഇത്താ..
Deleteഒറ്റവായനയില്‍ ഈ കഥ മനസ്സിലേക്ക് എത്താന്‍ അല്‍പ്പം പ്രയസാപ്പെട്ടു , എങ്കിലും താഴെ അടയാളപ്പെടുത്തിയ അഭിപ്രായങ്ങളില്‍ കൂടി വീണ്ടും വായന നടത്തി , ടീച്ചറുടെ പഴയ കഥകളുടെ നിലവാരത്തിലേക്ക് ഉയര്ന്നുവോ എന്ന് ഒരു ചെറിയ സംശയം ..വ്യതസ്തമായ ഒരു പ്രമേയം ഈ കഥയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞു .
ReplyDeleteനല്ല സൃഷ്ടികൾ ന്റേയും ലക്ഷ്യമാണു ഫൈസൽ..നന്ദി ട്ടൊ
Deleteനല്ല ഒരുവായന തന്നതിനു നന്ദീണ്ട് ടീച്ച്രേ..!
ReplyDeleteഒത്തിരിയാസംസകളോടെ...
പുലരി
നന്ദി പുലരീ..
Deleteസ്വവർഗ്ഗ രതി വളരെയേറെ തരംഗംസൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാല മാണ് ഇതു.ആഖ്യാനത്തിലെ പുതുമ വളരെ ഇഷ്ടമായി. സ്വര എന്ന പേരും ഇഷ്ടമായി...പക്ഷേ കേശു എന്ന പേർ പഴമ യാകുന്നു.അല്ലെങ്കിൽ പേരിലെന്തിരിക്കുന്നു അല്ലേ.... പറയാനുള്ള കാര്യങ്ങൾ കഥയിൽ നന്നയി തന്നെ പറഞ്ഞിരിക്കുന്നു.നല്ല ആഖ്യാനം... കഥാകാരിക്ക് ആശംസകൾ
ReplyDeleteഇന്നിന്റെ തോന്നിവാസങ്ങളെന്നൊ സ്വഭാവ വൈകൃതാങ്ങളെന്നൊ ചൂണ്ടിക്കാണിക്കുന പല വിരോധാഭാസങ്ങളും സ്ഥലകാലബോധമന്യേ പഴക്കമാർന്നതാണെന്ന് കഥയിൽ പറയുവാനുള്ള ശ്രമം കൂടിയാണീ എഴുത്ത്..
Deleteനന്ദി നല്ല വായനയ്ക്ക്..
സ്വര - പേരാണ് ആദ്യം ഇഷ്ടമായത്.
ReplyDeleteകഥ പറച്ചിലിന്റെ രീതി ഇഷ്ടായി - അഭിപ്രായം കൂടുതല്‍ പറയാന്‍ അറിയില്ല :).
ആശംസകള്‍
സന്തോഷം ആർഷ,നന്ദി
Deleteഭാഷ ലളിതവും , കാവ്യാത്മവുമെങ്കിലും നല്ല ശ്രദ്ധയോടെയുള്ള വായന ആവശ്യപ്പെടാറുണ്ട് വർഷിണിയുടെ ഓരോ കഥകളും . ഇവിടെയും അതിനു മാറ്റമില്ല..
ReplyDeleteനന്നായിട്ടുണ്ട്..!
'സ്വര' എന്ന പേരു തിരഞ്ഞെടുത്തതും ഇഷ്ടായി..
ഇനിയും ഒരുപാട് കഥകൾ പൂക്കട്ടെ ഇവിടെ..:)
സന്തോഷം സമീ..നന്ദി
Deleteസ്വവര്‍ഗ്ഗാനുരാഗം ഏറെ പറയപ്പെട്ടിട്ടുള്ള പ്രമേയമെങ്കിലും ആഖ്യാനത്തിലെ വ്യത്യസ്തത ഇവിടെ നല്ലൊരു വായനാനുഭവം നല്കി. പണ്ട് മുതല്‍ പറയപ്പെട്ട പ്രമേയങ്ങള്‍ തന്നെയാണ് വിവിധ രീതികളില്‍ ഇന്നും പറയുന്നത് എന്നതിനാല്‍ പ്രമേയത്തിന്റെ പ്രസക്തിയേക്കാളുപരി അതെങ്ങിനെ അവതരിപ്പിച്ചു എന്നതിനാണ് പ്രാമുഖ്യം. അതില്‍ ടീച്ചര്‍ ഏറെക്കുറെ വിജയിച്ചിരിക്കുന്നു.
ReplyDeleteഏറെക്കാലം ജീവിത തീരങ്ങളില്‍ ഒരുമിച്ചു മേഞ്ഞു നടന്നിട്ടും സ്വരക്ക് മൈഥിലിയുടെ സ്വഭാവത്തിലെ നെല്ലും പതിരും വേര്‍ത്തിരിക്കാന്‍ വിവാഹ ശേഷം കേശുവിന്റെ നീണ്ട വിശദീകരണം വേണ്ടി വന്നു എന്നത് ചെറുതായി ദഹിച്ചില്ല.
എഴുത്തിലെ ആ പ്രത്യേക ശൈലി (എന്റെ പതിവ് പല്ലവിയെങ്കിലും) അത് ഇവിടെയും രചനയുടെ ഭംഗി കൂട്ടി.
ഒരു മുറിയ്ക്കകത്ത് കടലിരമ്പി കയറിയാലും അറിയാത്ത സ്വഭാവ വിശേഷണങ്ങളുള്ള സ്ത്രീകളുമുണ്ടെന്ന് പറയപ്പെടുന്നു വേണുവേട്ടാ..
Deleteആ മനസ്സുകളെ ശമിപ്പിക്കുവാൻ ചിലപ്പോഴൊരു മഴയൊ പുഴയൊ മതിയാകും. :)
പെയ്തൊഴിയാനിലെ ഓരൊ വരികൾക്കും ശീർഷകത്തിനുമെല്ലാം വേണുവേട്ടൻ എത്രമാത്രം പ്രാധാന്യം കൽപ്പിക്കുന്നുവെന്ന് നിയ്ക്കറിയാം..
ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ..
ഇന്ദുലേഖയിലെ ശപിക്കപ്പെട്ട പതിനെട്ടാം അദ്ധ്യായത്തെക്കുറിച്ച് 'ചന്തുമേനോൻ - ഒരു പഠനം' എന്ന പുസ്തകത്തിൽ പി.കെ ബാലകൃഷ്ണൻ എഴുതിയിട്ടുണ്ട്. ഒരു കഥയിൽ അല്ലെങ്കിൽ നോവലിൽ കഥാപാത്രങ്ങളെക്കൊണ്ട് നെടുനീളൻ ധാർമ്മിക പ്രഭാഷണങ്ങൾ ചെയ്യിക്കുന്നതിലുള്ള അരോചകത്വമാണ് ഇവിടെ അദ്ദേഹം ഊന്നുന്നത്. ഈ ചെറിയ കഥയിൽ കേശുവിന്റെ ആ നീണ്ട സംഭാഷണം കഥയുടെ ഒഴുക്കിനെ വല്ലാതെ തടസ്സപ്പെടുത്തുന്നു എന്ന് എന്റെ വായനയിൽ തോന്നിയത് ഒരുപക്ഷേ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള എന്റെ പരിമിതി ആവാം.
ReplyDeleteമറ്റു ഭാഗങ്ങളായ - ഗ്രാമീണമായ പാശ്ചാത്തലത്തിൽനിന്ന് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്, അവർക്ക് നൽകിയ പേരുകൾ , കഥയുടെ ഗതി , കഥാതന്തു - ഇവയൊക്കെ ശരാശരിയിലും മേലെയാണ്. സ്വവർഗാനുരാഗം വ്യക്തിയുടെ നിയന്ത്രണത്തിനപ്പുറമുള്ള ചില ശരീരഹോർമോണുകളുടെ വ്യതിയാനങ്ങളുടെ സൃഷ്ടിയാണെന്നാണ് അറിവ്. അതുകൊണ്ടുതന്നെ സ്വവർഗാനുരാഗി ഒരു കുറ്റവാളി അല്ല., അവരെ സംബന്ധിച്ചിടത്തോളം അവരുടെ നാച്ചുറലായ, പ്രകൃതിവിരുദ്ധമല്ലാത്ത സ്വഭാവം സ്വവർഗവുമായി അനുരാഗത്തിലാവുക എന്നതാണ്. പക്ഷേ അത്തരമൊരു സ്വവർഗാനുരാഗിയുടെ സ്വാഭാവികമായ ജൈവചോതനക്ക് മുന്നിൽ - അത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആൾ ആയിരുന്നിട്ടുപോലും - തന്നെ ബലികൊടുക്കാൻ തയ്യാറാവാതെ തന്റെ കുടുംബത്തിന്റെ കെട്ടുറപ്പിന് പ്രാധാന്യം കൊടുത്ത് വളരെ പ്രായോഗികമായി ചിന്തിച്ച് പ്രവർത്തിക്കുന്ന സ്വരയെന്ന വീട്ടമ്മ വായിക്കുന്നവരിലേക്ക് നല്ലൊരു റോൾ മോഡലായി പതിയുമ്പോൾ ഈ കഥ അതിന്റെ ലക്ഷ്യം കാണുന്നുണ്ട്. ലെസ്ബിയൻ എന്ന സങ്കൽപ്പം വൈദേശികമല്ല എന്നും അത് നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും പണ്ടുപണ്ടേ തുടർന്നുപോരുന്ന ഒരു സാധാരണ കാര്യമാണെന്നും കഥ പറയാതെ പറയുന്നുണ്ട്. വികാരങ്ങൾ പുറംനാടുകളിൽനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ഒന്നല്ലെന്ന വസ്തുത ഈ കഥ അടിവരയിടുന്നു.
കഥാപാത്രങ്ങളുടെ പേരുകളുടെ തിരഞ്ഞെടുപ്പിലും, കഥ പറയുന്ന രീതിയിലും ടീച്ചറുടേതായ ആ പ്രത്യേകശൈലി അത് ഇവിടേയും കാണാനായി. ഘടനാപരമായി ടീച്ചറുടെതന്നെ ചില മുൻപോസ്റ്റുകളുട നിലവാരത്തിലേക്ക് എത്തിയില്ലെങ്കിലും ഈ കഥയിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന പ്രായോഗികമായ വീക്ഷണത്തിന്റേയും, ജീവിതകാമനകളുടേയും സന്ദേശത്തെ കൈയ്യടിച്ച് അഭിനന്ദിക്കാതെ വയ്യ.....
രണ്ടായിരത്തിപ്പതിനാലിൽ 'പെയ്തൊഴിയാനിൽ ...' പെയ്തൊഴിയാത്ത കഥകളുടെ പെരുമഴക്കാലമുണ്ടാവട്ടെ - ആശംസകൾ
മാഷിന്റെ വായനയിലെ ഓർമ്മപ്പെടുത്തലുകളെല്ലാം തന്നെ നിയ്ക്ക് പിന്നീടുള്ള കഥകൾക്കും പ്രചോദനം നൽകാറുണ്ട്..
Deleteകഥയ്ക്ക് മൂല്യം നിർണ്ണയിക്കുമ്പോൾ കഥ സാമൂഹ്യതലത്തിലൂടെ എങ്ങനെ നീങ്ങുന്നുവെന്ന് മാഷ് നിരീക്ഷിക്കാറുണ്ടെന്നത് എന്റെ ശ്രദ്ധയിലും പതിഞ്ഞിട്ടുണ്ട്..
അത്തരത്തിൽ കഥയെ സ്വീകരിച്ചു എന്നറിയുന്നതിൽ വളരെ സന്തോഷം..നന്ദി മാഷേ..!
സ്വരയും മൈഥിലിയും പിന്നെ കേശുവും
ReplyDeleteഎത്ര നന്നായിട്ടണ് ഈ കഥാപാത്രങ്ങളെ
കഥയിലുട നീളം വിന്യസിപ്പിച്ചിരിക്കുന്നത്
അഭിനന്ദനനങ്ങൾ കേട്ടോ ടീച്ചറെ
സന്തോഷം ട്ടൊ..നന്ദി
Deleteചേച്ചി അവതരണ ഭംഗി വായന രസകരമാക്കുന്നു. സ്വര, മൈഥിലി, കഥാപാത്രങ്ങളുടെ പേരുകൾ സുന്ദരമായിരുന്നു. ആഖ്യാന മികവ് തന്നെയാണ് ഇവിടെ വായനയെ കൂടുതൽ സുഖകരമാക്കുന്നത്. കാവ്യഭംഗി ചേർന്നതും ലളിതവുമായ ഭാഷ, എന്നാൽ എന്തോ വർഷിണി ടീച്ചറുടെ മുൻപ് വായിച്ച കഥകൾക്കൊപ്പം നിൽക്കുമോ എന്ന കാര്യത്തിൽ ചെറിയ സംശയം. അഭിനന്ദനങ്ങൾ ടീച്ചറേ... 2014 ൽ ഇവിടെ കഥകൾ പെയ്തൊഴിയാതെ പെയ്തുകൊണ്ടേയിരിക്കട്ടെ...!
ReplyDeleteപെയ്തൊഴിയാൻ ന്റേയും പ്രാർത്ഥനകൾ..!
Deleteവായനയില്‍ ഇടയ്ക്കു കണ്ഫ്യൂഷന് ഉണ്ടാക്കുന്നു. ലളിതമായ ഭാഷ എടുത്തു പറയേണ്ടതാണ്.
ReplyDeleteശ്രദ്ധിക്കാം ട്ടൊ..നന്ദി
Delete“എന്നിലെ വായനക്കാരന്....”
ReplyDeleteവായന സ്വാതന്ത്ര്യമാണ്, വിമർശനം അവകാശവും
പ്രോത്സാഹനം നൽകുക എന്നത് ദാനം മാത്രമാണ്
എന്നാൽ അനുമോദനങ്ങളും ആശംസകളും എഴുത്തുകാർക്കുള്ള സമ്മാനങ്ങളാണ്
സമ്മാനങ്ങളും പലതരം... നിശ്ചയിച്ചുറപ്പിച്ച് കടമ തീർക്കാനെന്ന പോലെയും മാനദണ്ഡങ്ങളില്ലാതെ മനസ്സറിഞ്ഞു നൽകുന്നതും ....
അത് തിരിച്ചറിഞ്ഞെഴുതുക എന്നത് മാത്രമാണ് ഓർമിപ്പിക്കുവാനുള്ളത്...
വായനാസുഖത്തിനായി ചേർക്കപ്പെട്ട ചില അലങ്കാരങ്ങളെങ്കിലും ഒഴുക്കോടെയുള്ള വായനയ്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് പറയേണ്ടി വരും. എങ്കിലും കഥാതന്തുവിൽ നിന്നു കൊണ്ട് കഥയൊരുക്കാൻ കഴിഞ്ഞിട്ടുണ്ട്. “സ്വര” പേരു കൊണ്ട് തന്നെ ആകർഷിക്കുന്നുണ്ട്. കേശുവും മൈഥിലിയും ഇടയിലെപ്പൊഴൊക്കെയോ വഴുതി പോകുന്നു. ശ്രദ്ധയോടെയുള്ള എഴുത്തും അനാവശ്യ അലങ്കാരങ്ങളൊഴിവാക്കിയാലുണ്ടാകുന്ന ഒഴുക്കുള്ള വായനാസുഖവും നല്ല സൃഷ്ടികളിലേക്ക് എത്തിക്കാനുതകുമെന്ന് കരുതുന്നു.
ആശംസകൾ
സ്വാതന്ത്ര്യം, അവകാശം, കടമ, സമ്മാനം...അതെ, തിരിച്ചറിവുകൾ നല്ലതാണു..
Deleteവർഷങ്ങൾക്കു ശേഷം പെയ്തൊഴിയാൻ സന്ദർശിച്ചതിൽ നന്ദി ട്ടൊ..!
“നിന്റെ അരിമ്പാറകളിപ്പോൾ വിടരുവാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകൾ പോലെയുണ്ട്..“
ReplyDeleteഇന്ദ്രജാലങ്ങളിലവ പുഷ്പ്പിക്കുന്നു..വായനയ്ക്കു നന്ദി
Deleteകഥ ഇഷ്ട്ടപ്പെട്ടു. കേശുവിന്റെ ഭാഷക്ക് അല്പം ചേര്ച്ചക്കുറവില്ലെ എന്നൊരു തോന്നല്‍ ഇല്ലാതില്ല.
ReplyDeleteപെയ്തൊഴിയാൻ സന്ദർശിച്ചതിൽ നന്ദി...
Deleteകഥ വായിച്ചു..
ReplyDeleteകേശുവിനെയും മൈഥിലിയെയും സ്വരയെയും വളരെ
മനോഹരമായ ശൈലിയിൽ ഉള്ള പരിചയപ്പെടുത്തൽ..
ഉദ്വേഗത്തോടെ വായിച്ചു പോയെങ്കിലും അവസാനം
കെശുവിനെ മാത്രം മനസ്സിലാക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.
നാടൻ ചിന്തകളും പുതുമ ആർന്ന തീരുമാനവും വല്ലാത്ത
ഒരു പക്വതയും ആകെ ക്കൂടി ഒരു അദ്ഭുതം ...
അത് കഥയുടെ മികവു തന്നെ..ആശംസകൾ വർഷിണി..
നന്ദി...സന്തോഷം
DeleteRealistic. .....it is very hard to understand the reason behind a lesbian relation ....but you attempted to reveal ....keep writing
ReplyDeleteThankyou...
Delete" താൻ സ്വതന്ത്രയായിക്കൊണ്ടിരിക്കുന്നത് സ്വര അനുഭവിച്ചു തുടങ്ങി..!"
ReplyDeleteഇരുട്ടില്‍ നിന്നുള്ള മോചനം.......
കിതപ്പറിയാതെ പാഞ്ഞുവരുന്ന നീർപ്പാച്ചിലിന്റെ മൺതട്ടിലൊരു കൂരവാർത്ത കേശു... സ്വരയുടെയും,മൈഥിലിയുടെയും ചിത്രങ്ങള്‍ തെളിഞ്ഞുനില്ക്കുമ്പോള്....
കേശുവിന്റെ രൂപം തെളിഞ്ഞു വരുന്നില്ല.
കേശുവിന്റെ സാരോപദേശങ്ങളില്‍ വല്ലാത്തൊരു.......
അധികം ഒഴുക്കില്ലാത്ത രേണി പുഴയില്‍ വിഴുപ്പലക്കി.......
ജീവിതം തെളിനീരായ് ഒഴുകുകയാണ് ....
നന്നായിരിക്കുന്നു രചന
ആശംസകള്‍
നന്ദി ഏട്ടാ..
Deleteസ്വവര്‍ഗ്ഗാനുരാഗം ഇപ്പോള്‍ ഒരു പാട് കഥകള്‍ക്ക് പ്രമേയം ആകുന്നു. വ്യത്യസ്തത തേടിയാണ് ഇവിടെ കഥാകാരന്മാര് / കാരികള്‍ എത്തുന്നത് എന്ന് തോന്നുന്നു. ശിഹാബും ചന്തു ഏട്ടനും പ്രദീപ് മാഷും ഒക്കെ പറഞ്ഞത് തന്നെ എനിക്കും പറയാന്‍. കഥയുടെ ഒഴുക്ക് കുറെ നഷ്ടപ്പെട്ടു എന്നും തോന്നി.
ReplyDeleteഅഭിപ്രായം മാനിയ്ക്കുന്നു...നന്ദി
Deleteവൈകിയാണെങ്കിലും ഞാനും വായിച്ചൂട്ടൊ. കഥ ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിനൊപ്പംതന്നെ വര്ഷുവിനെ വായിച്ച ആ ഒരു നിറവ് കിട്ടിയില്ല എന്ന് കൂടി പറയാന്‍ തോന്നുന്നുവെനിക്ക്. കാരണമൊന്നും വിശദികരിക്കാനാവുന്നുമില്ല കൂട്ടുകാരീ..
ReplyDeleteസമൂഹം നെറ്റി ചുളിക്കുന്ന ലൈംഗികതയുടെ ഒളിഞ്ഞു നില്ക്കു ന്ന അടയാളമായി ജീവിക്കേണ്ടി വരുന്ന മൈഥിലിയുടെ തീഷ്ണമായ മനോവേദനകളാണ് ഈ കഥയില്‍ വര്‍ണ്ണിക്കാതെ കത്തിനില്ക്കു ന്നതെന്ന് എനിക്ക് തോന്നുന്നു.
ReplyDeleteവ്യതസ്ഥമായ ഒരു പ്രമേയം ,
ReplyDeleteനല്ല അവതരണം....
എനിക്കിഷ്ടമായി....
അഭിനന്ദനങ്ങള്‍.........
ബാല്യം മുതൽ ഒരുമിച്ചു കളിച്ചു വളര്‍ന്നിട്ടും സ്വരക്ക് മൈഥിലിയുടെ സ്വഭാവം തിരിച്ചറിയാന്‍ വൈകിയത് എന്തെ എന്ന് ചോദിക്കുന്നില്ലാ ...കാരണം ചിലര്‍ അങ്ങിനെയാണ് അവര്‍ക്ക് മറ്റുള്ളവരെ തിരിച്ചറിയാതെ പോകുന്നത് ഒരു തെറ്റല്ല ഒരുപക്ഷെ അതവരുടെ നിഷ്കളങ്ക സ്വഭാവം കൊണ്ടാകാം ..!
ReplyDeleteനല്ലൊരു വായന സമ്മാനിച്ച കൂട്ടുകാരിക്ക് അഭിനന്ദനങ്ങള്‍ ..!
നന്ദി പ്രിയരേ...പെയ്തൊഴിയാനിലെ നിങ്ങളുടെ സാന്നിദ്ധ്യം വളരെയേറെ വിലപ്പെട്ടതാണെനിയ്ക്ക്..
ReplyDeleteഓരൊ വാക്കുകളും മാനിയ്ക്കുന്നു..ആദരിയ്ക്കുന്നു..
സ്നേഹം..
കേശുവിന്റെ സമയോചിത ഇടപെടലിലൂടെ മൈഥിലിയുടെ സ്വഭാവ വൈകൃതം തിരിച്ചറിഞ്ഞു സ്വര അവളിൽ നിന്നും സ്വതന്ത്രയാകുന്നു. അപ്പോഴും കഥയിലെ മൈഥിലി വേറിട്ട് നിൽക്കുന്നു. സമൂഹത്തിൽ ഇങ്ങിനെ വേറിട്ട് നിൽക്കുന്ന, അല്ലെങ്കിൽ അകറ്റി നിർത്തപ്പെട്ട ജന്മങ്ങളെ ധാരാളം കാണാം..മനുഷ്യ മനസ്സുകളിലെ വിചിത്ര സ്വഭാവ സവിശേഷതകളെ, വൈകൃതങ്ങളെ കഥാകാരി മൈഥിലിയിലൂടെ സമർത്ഥമായി അവതരിപ്പിച്ചിരിക്കുന്നു..ആ കയ്യടക്കത്തെ നല്ല കഥ എന്ന് പറയാം.
ReplyDeleteമൈഥിലിയും സ്വരയും തമ്മിലുള്ള ചങ്ങാത്തത്തില്‍ അസ്വാഭാവികമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് 'ഏകപക്ഷീയ പ്രണയം' മാത്രമാണ്. പക്ഷെ, അപ്പോഴും സ്വരക്ക് കേശു തൊടുന്ന പോലെ തോന്നിക്കുന്നുമുണ്ട്. തെല്ലെങ്കിലും പ്രകോപനം നിലനില്ക്കില്ക്കാതെ ഈയൊരനുഭവം സാധ്യമല്ല താനും. അപ്പോ, ഏകപക്ഷീയം എന്ന് മൈഥിലിയെ നിരാകരിക്കുന്നത് കേശുവിനൊപ്പം എന്ന സ്വാര്‍ത്ഥതയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് വഞ്ചകി എന്ന് മൈഥിലിക്ക് ഉറപ്പിച്ചാക്ഷേപിക്കനാകുന്നത്.
ReplyDeleteസ്വവര്‍ഗ്ഗാനുരാഗം കൈകാര്യം ചെയ്യുന്ന ഒരെഴുത്തിന് തയ്യാറാകുമ്പോഴും പാരമ്പര്യ സദാചാര സങ്കല്പങ്ങളില് നിന്നും മുക്തമാകുന്ന ഒന്നും കഥക്കുള്ളില്‍ ഇല്ല. മാത്രമല്ല, കഥയിലെ കഥയെ കേശുവിനെക്കൊണ്ട് സുവിശേഷം പറയുന്ന കണക്കിന് പ്രസംഗിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പേരും പരിസരവും പശ്ചാത്തലവും ഭാഷയും എല്ലാം ഇക്കഥക്കിണങ്ങുംവിധം രൂപപ്പെടുത്തിയപ്പോഴും മേല്‍ സൂചിപ്പിച്ച നിലപാട് പ്രശ്നം മാറ്റി നിറുത്തി ആലോചിക്കുമ്പോഴും കഥയില്‍ കേശു ഇങ്ങനെ പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. മറ്റൊരു സന്ദര്‍ഭം സൃഷ്ടിച്ചുകൊണ്ട് ഇക്കാര്യം അവതരിപ്പിക്കാമായിരുന്നു. എങ്കില്‍, അത് വായനയിലെ രസത്തെ കെടുത്തില്ലായിരുന്നു എന്നൊരഭിപ്രായം എനിക്കുണ്ട്.
മൈഥിലി ഏറ്റം സത്യസന്ധമായ ജീവിതം ജീവിക്കുകയും സ്വര തികച്ചും സ്വാര്‍ത്ഥമതിയായ ജീവിക്കാന്‍ പഠിച്ചവളാവുകയും കേശു തികഞ്ഞ പുരുഷനാവുകയും ചെയ്യുന്നു എന്ന എക്കാലത്തെയും മുഖ്യധാരാ ജീവിതം ഒരികകല്കൂടെ ആവര്‍ത്തിക്കുന്നു എന്നല്ലാതെ വിഷയാവതരണത്തില്‍ ഒരു പുതുമയും ഇക്കഥക്ക് അവകാശപ്പെടാനില്ല. പിന്നെ, കേശുവിന്റെ പ്രസംഗം ഒഴിച്ച് മറ്റെല്ലാ ഭാഗവും തുടര്‍ന്നും വായിപ്പിക്കുന്ന ഒരു രസനീയത നിലനിറുത്തുന്നുണ്ട്. ആശംസകള്‍.!
ഒരു മൂടൽമഞ്ഞ് തീർക്കാൻ കഴിഞ്ഞതാണ് ഈ കഥയുടെ മേന്മ എന്ന് തോന്നി.
ReplyDeleteവായിച്ചു പോകുമ്പോൾ മുഷിയുന്നില്ല. അതുകൊണ്ട് ഒരുവട്ടവും കൂടി വായിക്കാൻ തോന്നുന്നു.
ആശസകൾ !
ഇന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന കാലിക പ്രസക്തമായ വിഷയത്തില്‍ നിന്നുള്ള ഒരു നല്ല അവതരണം ആശംസകള്‍
ReplyDeleteഅരിമ്പാറകള്‍ പൂത്ത ഒരു മുഖത്തിന്റെ ഉടമയായതിനാല്‍ കഥയുടെ തലക്കെട്ട് ആകര്‍ഷിച്ചു.വായിച്ചു. ആദ്യവരിയില്‍ തന്നെ സംശയത്തില്‍ കുടുങ്ങി - എവിടെ നിന്നോ ചിതറി വീണ ഇത്തിരി വെട്ടത്തിൽ തന്റെ നിഴലിനെ കാണാം.
ReplyDeleteകുഞ്ഞായിരിക്കുമ്പോൾ കാലിടറിവീണു കിട്ടിയ ഒരു ചന്ദ്രക്കലച്ചാർത്ത് വീതിയുള്ള നെറ്റിത്തടത്തിൽ അന്നും ഇന്നും ഒരുപോലെ തെളിഞ്ഞ് കിടപ്പുണ്ട്.- നിഴലിനെ നോക്കിയിരുന്നപ്പോള്‍ എങ്ങനെ നെറ്റിതടത്തിലെ ചന്ദ്രക്കലചാര്ത്ത് കണ്ടു എന്ന സംശയത്തില്‍ തട്ടി നില്‍ക്കാതെ മൊത്തം വായിച്ചു. ( സംശയം ഇപ്പോഴും ബാക്കി നില്ക്കുന്നു.
കഥ പറയുവാന്‍ ശ്രമിച്ച വിഷയം സ്വവര്‍ഗ്ഗ രതിയെന്നു പലരും പറഞ്ഞെങ്കിലും സമ്മതിക്കുവാന്‍ വകയില്ല. അങ്ങിനെയെങ്കില്‍ ഇലഞ്ഞി പറയും പോലെ ചെറുപ്പം മുതല്‍ മൈഥിലിയെ അറിയാവുന്ന സ്വരയ്ക്ക് കേശുവിന്റെ നെടുനീളന്‍ പ്രസംഗത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തോളില്‍ ചായെണ്ടുന്ന ആവശ്യമില്ലല്ലോ ? അതുപോലെ തന്നെ മൈഥിലിയുടെ ചെയ്ത്ത്കളുടെ വിശദീകരണ ഭാഗം 'ഇരുട്ടി'ലായതിനാല്‍ വരികള്‍ക്കിടയില്‍ വായിക്കുവാനുള്ള ശ്രമം പരാജയപ്പെടുന്നു. മൈഥിലിയിലേക്കും അല്‍പ്പം വെളിച്ചം വീശിയിരുന്നുവെങ്കില്‍ അവര്‍ തമ്മിലെ 'ബന്ധ'കാരണം വെളിപ്പെടുവാന്‍ വായനക്കാരന് രണ്ടാം വായനയ്ക്ക് മുതിരുന്ന മാനസികഭാവം സമ്മാനിക്കുവാന്‍ കഥയ്ക്ക് കഴിഞ്ഞേനെ. എന്നതിനാല്‍ ഈ കഥയുടെ വായനാനുഭവം ഒരു തോല്‍വിയെന്ന് സമ്മതിക്കുവാന്‍ തരമില്ലാതെ ഒരു സാദാ വായനക്കാരന് !
വര്ഷൂ കഥയുടെ ഇതിവൃത്തം ഇഷ്ടമായി. കാലത്തിനു ചേര്‍ന്ന ഇതിവൃത്തം. പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു. കഥ കുറച്ചു കൂടി പറഞ്ഞ ശേഷം അവസാനിപ്പിക്കേണ്ടതായിരുന്നു എന്ന് തോന്നി. സ്വര ഏന്ന പേര് വളരെ ഇഷ്ടമായി. ഇതില്‍ മൈഥിലി മാത്രമാണ് സ്വവര്‍ഗാനുരാഗി.സ്വര അതില്‍ കുറച്ചു നാള് പെട്ട് പോയി എന്നല്ലേ ഉള്ളു . കേശുവിന്റെ വാക്കുകളേക്കാള്‍ അയാളുടെ സ്നേഹം കൊണ്ടായിരുന്നു സ്വര യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയേണ്ടിയിരുന്നത് . ഒന്ന് കൂടി ഒന്ന് പൊളിച്ചെഴുതി ഇതൊരു നല്ല കഥയാക്കാം .
ReplyDeleteഞാന്‍ വായിക്കാന്‍ വൈകിപ്പോയി..
ReplyDeleteവര്‍ഷിണി ഇതിലും നന്നായി എഴുതും എന്നു എനിക്ക് പറയാമല്ലോ അല്ലേ?
ഈ കഥയെ കുറിച്ച് ആരോ പറഞ്ഞു കേട്ടെങ്കിലും ഇന്നാണ് വായിക്കാനായത്. പറഞ്ഞിരിക്കുന്നതൊക്കെ ഇഷ്ടമായി. സംഭാഷണങ്ങളിൽ സാഹിത്യഭാഷ കൂടിയപ്പോൾ ഇങ്ങനെയൊക്കെ പറയുമോ എന്ന് തോന്നി. എവിടെയൊക്കെയോ ചില ആശയക്കുഴപ്പങ്ങൾ ബാക്കിയായതുപോലെ .... എന്റെ വായനയുടെ കുഴപ്പമാവും ട്ടോ
ReplyDeleteഒഴുക്കുള്ള വായന സമ്മാനിച്ചു.....ദേവൂട്ടിക്ക് ഇഷ്ടായീട്ടോ
ReplyDeleteആഴമേറിയ വായനകൾക്ക് നന്ദി പ്രിയരേ...സ്നേഹം
ReplyDeleteമികച്ച കയ്യടക്കത്തോടെ എഴുതിയ കഥ! ഇഷ്ടപ്പെട്ടു.
ReplyDeleteഇവിടെ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ സംശയം സ്വാഭാവികമായും വായനക്കാര്‍ക്ക് തോന്നുമെങ്കിലും അതിലധികമായി മൈഥിലി എന്ന സ്ത്രീയുടെ ഉള്ളിലെ വിഷലിബ്ധമായ 'അസൂയയാണ് കഥാകൃത്ത് സൂഷ്മമായി അവതരിപ്പിച്ചത് എന്നാണ് എന്റെ നിരീക്ഷണം. ഒട്ടും ആകര്‍ഷണം തോന്നാത്ത ഒരുവളെ തെറ്റിദ്ധരിപ്പിച്ച് തനിക്ക് നഷ്ടമായത് മറ്റാര്‍ക്കും വേണ്ട എന്നാ വിചാരം.
ഓരോ കഥാപാത്രങ്ങളെയും പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ ആവും വിധം അവരുടെ പ്രകൃതവും മനോവ്യാപരങ്ങളിലൂടെയുള്ള സഞ്ചാരവും മനോഹരമായി വിവരിച്ചു എന്നും പറയാം.
പറയാന്‍ ഉദേശിച്ചത് എല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞു ..ആവര്‍ത്തന വിരസത ഒഴിവാക്കുന്നു ....ആശംസകള്‍ അഭിനന്ദനങ്ങള്‍
ReplyDeleteകഥ വായിച്ചു ..... .കുറച്ചു നാള് കൂടിക്കഴിഞ്ഞ് ഒന്നുകൂടി വായിച്ചു നോക്കൂ ....അപ്പോള്‍ വളരെ മനോഹരമായ ഒന്നാക്കി ഇതിനെ മാറ്റാന്‍ കഴിയും .എന്റെ എളിയ ഒരു അഭിപ്രായമാണ് ..ആശംസകള്‍ !
ReplyDeleteപറയുന്നതെന്തും വെക്തമായി പറയണം മാഷേ..rr
ReplyDeleteആരാണ് എഴുതിയതെന്ന് അന്വേഷിക്കാതെ വായിച്ചു. ഉയര്‍ന്ന ബൌദ്ധിക നിലവാരം, വാങ്ങ്വഴക്കം. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ReplyDelete