Saturday, December 1, 2012

ഗാന്ധർവ്വം..!



ഹൊ., എന്റെ ഭഗവതീ... എന്റെ ദേഹം നോക്കൂ.... അവിടവിടങ്ങളിലായി ചുവന്ന പാടുകൾ..... അബോധാവസ്ഥയിൽ എന്ന പോലെ തളർന്നുറങ്ങിയുണരുന്ന  എന്റെ  ശരീരത്തിൽ   നേർത്ത  നോവിന്റെ പാടുകൾ...”

- ആവണി ആരോടെന്നില്ലാതെ പറഞ്ഞു.

എന്തു പറ്റിയതാ...ആവണി...? നീ സ്വപ്നം കണ്ടുറങ്ങി അല്ലേ..?”

അല്ല... സ്വപ്നത്തെ  ഊട്ടിഉറക്കി  ഉണർന്നു എന്ന് പറയുന്നതാവും ശരി

പിച്ചും പേയും പറയാൻ ഇപ്പൊ എന്തുണ്ടായി.....  കഴിഞ്ഞ  കുറച്ചുകാലങ്ങളായി   ഉറക്കത്തിൽ  നിന്നുണർന്നുള്ള  നിന്റെ പുലമ്പലുകൾ.., പെരുമാറ്റ വൈകല്ല്യങ്ങൾ.., നിന്റെ ഓപ്പോളിൽ അസ്വസ്ഥതയുണ്ടാക്കുന്നു

 - ആവണിയുടെ  ഓപ്പോൾ  വ്യാകുലപ്പെട്ടു.

 “ ഒന്നൂല്ലാന്ന് പറയാൻ നിയ്ക്ക് ആവുന്നില്ല.., എന്നാൽ പറയാൻ ധൈര്യവുമില്ല.., എങ്കിലും ഒരു വട്ടം.., ഒരേയൊരു തവണ ഞാൻ പറയാം. കഴിഞ്ഞ നിലാവുള്ള രാത്രികൾ എനിക്കു നൽകിയ പാടുകളാണിത്സത്യമോ, മിഥ്യയോ എന്ന തിരിച്ചറിവ്  ഇനിയും ആയിട്ടില്ല.... കള്ളമാണെന്നും, കല്ലുവെച്ച നുണകൾ  മെനഞ്ഞെടുക്കുന്നവൾ  ആണെന്നുമുള്ള  അക്ഷേപങ്ങൾ  അരുത്... എന്റെ  സ്വന്തം  വിചാരവികാരങ്ങളിൽനിന്നും  ഉടലെടുത്ത  ജീവിതത്തിന്റെ അർത്ഥങ്ങളും, അനർത്ഥങ്ങളും ആണ്ടിറങ്ങിയിരിയ്ക്കുന്നത്  എന്റെ ഹൃദയത്തിലാണ്.... ഹൃദയത്തെ തൊട്ടുണർത്തുവാനായി   രണ്ട് കണ്ണുകൾ സദാനേരവും എന്നെ ചൂഴ്ന്ന് എടുക്കുന്നു.. മുനയുള്ള  ദൃഷ്ടികളെന്നെ വലിഞ്ഞ്  മുറുക്കുകയാണ്..  ചിന്തകളുടെ  മറവുകളിൽ നിന്നുകൊണ്ട്    കനത്ത കരങ്ങൾ എന്നെ എത്തിപ്പിടിക്കുവാൻ  ശ്രമിയ്ക്കുന്നു...."

"ഓപ്പോളിന്  അറിയോ……. ഒരിയ്ക്കൽ  ബലിഷ്ഠകരങ്ങൾ വിടുവിയ്ക്കാതെ അവൻ അസ്വസ്ഥനായി"

"നീ എനിയ്ക്കു വേണ്ടി..., ഏകാന്തതയെ കൂട്ട് പിടിയ്ക്കേണ്ടവളല്ല നീ..., നിനക്ക് കൂട്ടിരിയ്ക്കാൻ ഞാനുണ്ട്..."

അവൻ സ്നേഹപരവശനായി..

നിലാവുറങ്ങുന്ന വേളകളിൽ  പല രൂപങ്ങളിൽ അവനെന്നെ നിശ്ചലയാക്കി.

ഒരിയ്ക്കൽ ഞാൻ പൊട്ടിക്കരഞ്ഞു പോയി.....

അപ്പോൾ  ഒരു  പൂത്തുമ്പി ആകാശനീലിമയ്ക്ക് കീഴിൽ മെല്ലെ വട്ടം ചുറ്റി  പറന്നുവന്നെന്റെ തോളിലിരുന്ന്  രഹസ്യമോതി….

"നീ  വ്യസനിയ്ക്കരുത്..നമ്മൾ തമ്മിലുള്ള ബന്ധം സ്ഥാപിയ്ക്കുവാൻ ഞാൻ വേറൊരു മാർഗ്ഗവും കാണുന്നില്ല.. നീ ആലോചിച്ച് നോക്കൂ.. നമുക്ക്  സാധ്യമാവാത്ത   പ്രണയസാക്ഷാത്കാരങ്ങൾ   കാല്പനികതയിൽ പ്രാപിക്കുകയാണ്   ഞാൻ... സുദൃഢമായൊരു ബന്ധം .. എന്നിൽ സ്വർഗ്ഗം സൃഷ്ടിയ്ക്കുന്ന നിന്നിലേയ്ക്ക് ഒരു കീഴടങ്ങൽ..."

ശ്വാസോച്ഛ്വാസങ്ങളിലൂടെ  പ്രണയത്തിന്റെ  തീഷ്ണമായ ഗന്ധം  അപ്പോഴേയ്ക്കും  എന്നിൽ നിറയാൻ  തുടങ്ങിയിരുന്നു..

വാക്കുകൾ തീരുംമുന്നെ അടുത്ത  രൂപകല്പനയായൊരു   ഓന്ത്  എന്റെ കാൽക്കൽ  നിലംപതിച്ചു.... എന്നിട്ട് ഒളികണ്ണാൽ പറയുകയാണ്..

"വാനിൽ പറന്നുയർന്ന് രസിച്ചു ഞാൻ.... നിന്റെ തലക്കുമുകളിലൂടെ  എത്ര തവണ  പറന്ന് ഉല്ലസിച്ചുവെന്ന്  നിനക്കു പോലും അറിയുകയില്ല..  ഇനി കാൽപാദങ്ങൾക്കിടയിലൂടെ  നിന്നെ വികൃതി കാണിച്ച് രസിപ്പിക്കാൻ പോവുകയാണ് ഞാൻ…."

കാല്പാദങ്ങളെ മുട്ടിയുരുമ്മി അവൻ വാചാലനായി..

"നീ വല്ലാത്തൊരു പെണ്ണ് തന്നെ..., നിന്റെ ആകർഷണശക്തിയുടെ മാന്ത്രികതയിലൂടെ  പലവട്ടം സഞ്ചരിച്ചിട്ടും  എനിയ്ക്കാ  വലയം  പിടിതരുന്നില്ല..... പക്ഷേ,ഒന്നറിയാം..., എന്റെ ഹൃദയം അകാരണമായി തുടിക്കുന്നത്  നിന്റെ സാമിപ്യത്തിനു വേണ്ടി മാത്രമാണ്...
കൊതികളും വെമ്പലുകളും നിനക്ക്  പൂർണ്ണമായി ഉൾക്കൊള്ളുവാൻ ആവുന്നുണ്ടൊ എന്ന് എനിക്കറിയില്ല... സ്വന്തമായൊരു നിയതി കൽപ്പിച്ച് നിന്നിലേയ്ക്ക് അലിഞ്ഞുചേരുകയാണ്   ഞാൻ....."

"ഞാൻ ഗന്ധർവ്വൻ..."

"എന്റെ  അമാനുഷിക രൂപം കൊണ്ട് നിന്നിലേയ്ക്ക് എത്തിപ്പെടാനാവാത്തതു മൂലം  പല  രൂപങ്ങളിൽ ഞാൻ പ്രത്യക്ഷനാവുന്നു... "

"വേണമെങ്കിൽ  മുഖമുള്ള  ഒരു  കാർമേഘമാകാം  ഞാൻ.. നനഞ്ഞ മരച്ചില്ലകൾക്കിടയിൽ നിന്നുകൊണ്ട് പ്രണയം വിതയ്ക്കാം നമുക്ക്…."

അവന്റെ  വാക്കുകളെ  അവഗണിക്കാൻ എനിക്ക്  ആകുന്നില്ലായിരുന്നു,
എങ്കിലും പരാതിച്ചെപ്പ് തുറന്ന് മുത്തുമണികൾ തറയിൽ വാരിവിതറി  പരിഭവങ്ങൾ അറിയിച്ചു  ഞാൻ...

"ഹൊ....ഇത് വല്ലാത്തൊരു കുസൃതി ..... നീ എനിക്കായ് നൽകുന്ന ദർശനങ്ങൾ ആണോ പാറ്റകളുടേയും ഇഴജന്തുക്കളുടേയും വേഴ്ച്ചകൾ.. ഞാനീ വാർത്തകൾ  ലോകരോട് എങ്ങനെ പറയും.."

ഞാൻ പോലും അറിയാതെ  അവന്റെ  സ്നേഹസ്പർശലഹരിയുടെ മായാജാലം  എന്നിൽ നിറയാൻ തുടങ്ങിയിരുന്നു...

"വിണ്ണിലും മണ്ണിലും അപകടക്കണ്ണുകൾ....."

എന്റെ ഭയങ്ങളെ തല്ലിക്കെടുത്തുവാൻ  അവൻ  ശ്രമിച്ചുകൊണ്ടേയിരുന്നു..
 പേടി മണക്കാത്ത  ദിനങ്ങളിൽ  കളിതമാശകൾ പറഞ്ഞ്  അവൻ എന്നെ രസിപ്പിച്ചു...

"ഹൊ..ഇങ്ങനെയൊരു ബുദ്ധിയില്ലാത്ത പ്രണയ ജീവി.. ഗന്ധർവ്വ ജന്മം പോലും.."

 ചിലപ്പോൾ ശാസിച്ചു.....

"സ്നാനം നടപ്പിലാക്കാനെങ്കിലും നീ എന്നെ സ്വതന്ത്രയാക്കൂ.. കുളിയറയിൽ കൂട്ട് ഞാൻ ശീലിച്ചിട്ടില്ല... ഉടുമുണ്ട് മാറ്റിയുടുക്കാൻ നീ എന്നെ അനുവദിയ്ക്കൂ...."

 പലപ്പോഴും പിണക്കം കാണിച്ചു..

"ഇല്ല...നിന്റെ കാവൽ ഭടനായി  കുളിമുറിച്ചുമരിൽ  ഒരു  ഈയ്യാമ്പാറ്റയായി ഞാൻ അള്ളിപ്പിടിച്ചിരിക്കും.."

അവൻ  ഊറിച്ചിരിച്ചു..

ഒട്ടും നിനച്ചിരിയ്ക്കാതെ ആയിരുന്നു  ആപത്ത്..

ഒരു ഗൌളിയ്ക്ക് ഇരയായി അവൻ പിടയുന്നു..

മരണ വേദന എന്തെന്ന് നിനക്കറിയുമോ  എന്ന് അവൻ കളി  ചോദിച്ചത് അറം പറ്റിയോ ഈശ്വരാ...  

പിടച്ചിൽ  കണ്ട് എന്റെ ഞരമ്പുകൾ വലിഞ്ഞ് മുറുകുന്നു..

"ദയവു ചെയ്ത് അവനെ വെറുതെ വിടൂ.."

ആദ്യം  അലമുറകൂട്ടി..പിന്നെ അവശയായി നിലത്തു വീണു.

മാനത്ത്   മായാജാലം കാണിയ്ക്കുന്നവൻ, മണ്ണിൽ  ആധിപത്യം നേടിയവൻ ഇതാ മരണവേദനകൊണ്ട്  പിടയുന്നു..

അടക്കി നിർത്താനാവാത്ത വികാരവിക്ഷോഭത്തോടെ തരിച്ചിരുന്നുപോയി..!

എങ്ങു നിന്നോ ഇരമ്പിയടിച്ചാഞ്ഞുവീശിയ ആവേശം..

ഞൊടിയിടയിൽ വിരൽത്തുമ്പുകൾ കൊണ്ട് ഗൌളിയുടെ ചെന്നിയിൽ അമർത്തി,വായ് പിളർത്തി പൊൻചിറകുകൾ  മോചിപ്പിച്ചു!

പൊൻചിറകുകൾ ഉയർത്തി സ്വതസിദ്ധമായ ചിരിയോടെ കൂസലില്ലാതെ  ഇയ്യാമ്പാറ്റ  പറന്നുവന്ന് തോളിലിരുന്നു..

"ദയവു ചെയ്ത് നിന്റെ തനിരൂപം സ്വീകരിയ്ക്കു... വേദനകൾ കൂടി താങ്ങാനുള്ള ത്രാണി എനിയ്ക്കില്ല.."

ഈയ്യാമ്പാറ്റ തോളിൽ നിന്ന്  തലമുടിയിഴകളിലേയ്ക്ക് പറ്റിച്ചേർന്നു..
പിന്നെ...കണ്ണടച്ച് തുറക്കുംമുന്നെ ഒരു മിന്നാമിനുങ്ങായി ഒരു വൈരക്കല്ലെന്ന പോലെ മൂക്കിൽ പതിഞ്ഞിരുന്നു..

നിമിഷങ്ങൾക്കകം .. അതാ...എന്റെ മടിത്തട്ടിൽ ഒരു ചെറുപ്പക്കാരനായി അവൻ വിശ്രമിയ്ക്കുന്നു..

 കണ്ണുകളിൽ  ഉറ്റുനോക്കി വിരലുകൾ പിടിച്ചെടുത്ത് വിടർത്തി വിരലുകൾക്കിടയിലൂടെ വിരലുകൾ കോർത്ത്കൊണ്ട് അവൻ ചോദിച്ചു,

"നിനക്ക് അറിയുമോ പ്രിയേ…. ആകാശത്ത് പറക്കുന്ന പ്രാണികൾക്കും മണ്ണിൽ ഇഴയുന്ന ജന്തുക്കൾക്കും വരാനിരിയ്ക്കുന്ന അപകടങ്ങൾ  മുൻകൂട്ടിത്തന്നെ അറിയാം.. എന്നാൽ  ചിറകുകൾ ഒതുക്കി ആഹ്ലാദങ്ങൾ ഇല്ലാതാക്കാൻ  അവ  ശ്രമിയ്ക്കുന്നില്ല.."

"പ്രണയത്തിന്റെ വഴികളിൽ അപകടങ്ങൾ പതിയിരിപ്പുണ്ട്.... എന്നാൽ പ്രണയം സത്യമാണ്..  മിന്നിത്തെളിയുന്ന കർക്കിടകസന്ധ്യയിലെ നക്ഷത്രങ്ങൾ പോല അത് ജ്വലിച്ചു നിൽക്കും..... ക്ഷമിയ്ക്കെന്റെ തങ്കം..."

 - ഓപ്പോളിന്റെ  കണ്ണുകൾ  ഭയപ്പാടോടെ  വിടർന്നു..

"അതെ....ആനന്ദമാണിത്  ഓപ്പോളെ.... ആവണി ഒരു ഗന്ധർവ്വനാൽ പ്രണയിക്കപ്പെട്ടിരിക്കുന്നു..... ഗാന്ധർവ്വവിധി  പ്രകാരം ഞങ്ങൾ വിവാഹിതയായിരിയ്ക്കുന്നു.. സങ്കീർണ്ണമെങ്കിലും എത്ര സുഖകരം പ്രണയാനുഭവങ്ങൾ..!”

മനക്കോട്ടകൾ കെട്ടി.. പ്രണയ സാഫല്യമറിഞ്ഞ്.. ആശകളെ ചിറകുകളിലൊതുക്കി... പുതുപ്രതീക്ഷകളെ  ആവണി ആലിംഗനം ചെയ്യുകയാണ്..

- പുലരിയുടെ വിളർച്ചയാർന്ന തണുപ്പിൽ നിഗൂഢമായ  ഗന്ധങ്ങൾ ഭൂമിയിൽ പരന്നു..

- മഴ സ്പർശമേറ്റ് നനുത്ത ഓർമ്മകൾ ചില്ലുജാലകത്തിലൂടെ ഒലിച്ചിറങ്ങി....










56 comments:

  1. ഹ ഹ ഹ എന്റെ ശ്രീ പത്മനാഭാ ....... കൂള്‍
    ആവേശത്തോടെ വായിച്ചു, ഇഷ്ടായി ടീച്ചര്‍ സ്നേഹാശംസകള്‍ @ PUNYAVAALAN

    ReplyDelete
  2. ഗന്ധർവ്വൻ...ഒരു മാന്യന്‍ സംഭവം ചിന്തിപ്പിച്ചുട്ടോ ..

    ReplyDelete
  3. പതിവ് പോലെ തന്നെ പെഴ്തിറങ്ങിയ ഗന്ധര്‍വ പ്രണയം മനോഹരമായിരിക്കുന്നു

    ReplyDelete
  4. എന്തോ എനിക്ക് അത്ര ഇഷ്ടമായില്ല. അക്ഷരതെറ്റുകള്‍ തിരുത്തൂ വര്‍ഷിണി.

    അബോധവസ്ഥയിൽ , സ്വയത്തമാക്കുകയാണ് തുടങ്ങിയവ ഉദാഹരണം.

    നമുക്ക് ഈ ജന്മം സാധ്യാമാവാത്ത പ്രണയ സാക്ഷാത്കാരങ്ങൾ കാല്പനികതയെ പ്രാപിച്ച് സ്വയത്തമാക്കുകയാണ് ഞാൻ..
    സുദൃഢമായൊരു ബന്ധം .. അതെ നല്ല ബന്ധങ്ങള്‍ വളരട്ടെ.. ഗാന്ധര്‍വ്വമാണെങ്കിലും അല്ലേ.. ഭാഷയും എഴുത്തും നിലവാരമുണ്ട്.

    ReplyDelete
  5. സ്നേഹ പ്രകടങ്ങൾ കുറ്റമല്ല..
    എന്നാൽ അത് അംഗീകരിയ്ക്കുവാനോ, അവതരിപ്പിയ്ക്കുവാനോ സാദ്ധ്യമല്ല എന്നറിയുമോ നിനക്ക് ..?”

    ReplyDelete
  6. കാവ്യാത്മകമായ വിവരണം. ഈ ഗന്ധര്‍വ്വ പ്രണയം ഒരു മഴസ്പര്‍ശമേറ്റിട്ടെന്നപോലെ എന്റെ മനസ്സിലേയ്ക്കൊലിച്ചിറങ്ങി.

    ReplyDelete
  7. പെട്ടെന്നെഴുതിയതല്ലേ,
    ഇനിയുമിനിയുമൊരുപാട് എഴുതാനുണ്ടാവും ഗന്ധർവനെക്കുറിച്ച്?
    ഗന്ധർവൻ സ്വപ്നങ്ങളിൽ ഇനിയും നിറയട്ടെ!
    ആശംസകൾ!

    ReplyDelete
  8. ഗാന്ധര്‍വം

    ReplyDelete
  9. നന്നായിരിക്കുന്നു വര്‍ഷൂ..ന്നാലും ഈ ഗന്ധര്‍വ്വന്‍..

    ReplyDelete
  10. ഗന്ധർവ്വകിന്നരചിന്തകൾ !

    ReplyDelete
  11. പ്രണയവും , ഫാന്റസിയും ഒക്കെ ചെർന്ന് ഒരു കൊതിപ്പിക്കുന്ന അനുഭവമുണ്ടാക്കും വർഷിണിയുടെ ഓരോ രചനകളും. ഇത്തവണയും അത് തെറ്റിച്ചില്ല ഗന്ധര്‍വനും , ആവണിയും..


    മനക്കോട്ടകൾ കെട്ടി..
    പ്രണയ സാഫല്യമറിഞ്ഞ്..
    ആശകളെ ചിറകുകളിലൊതുക്കി...
    ഇനിയും പെയ്തൊഴിയാന്‍ ആശംസകള്‍...

    ReplyDelete
  12. മനക്കോട്ടകൾ കെട്ടി.. പ്രണയ സാഫല്യമറിഞ്ഞ്..
    ആശകളെ ചിറകുകളിലൊതുക്കി...
    ഗന്ധര്‍വലോകത്തിലേക്ക് സ്വപ്നച്ചിറകിലെന്നപോലെ......
    ആശംസകള്‍

    ReplyDelete
  13. ഗന്ധര്‍വ സ്വപ്‌നങ്ങള്‍ . ഹൃദയം കൊതിക്കുന്ന സ്നേഹം ഗന്ധര്‍വനായി പുനര്‍ജ്ജനിക്കുന്നോ?

    ReplyDelete
  14. പൂര്‍ണ്ണതയിലേക്കുള്ള സ്നേഹകാലത്തിന്റെ അതിജീവനം ആണ്‍ പ്രണയസങ്കല്‍പം എന്ന് തോന്നുന്നു. ഭ്രമകല്പനകളുടെ തോളില്‍ വല്ലാത്തൊരു സ്വാതന്ത്ര്യത്തോടെ നിറഞ്ഞാടുന്നുണ്ട് അത്.
    'മുഖമുള്ള ഒരു മേഘമായി, മഴയായി, നനവായി, പുഴയായി, കടലായി വീണ്ടും മേഘരൂപനായി...
    പ്രണയം സാധ്യതകള്‍ അവശേഷിപ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു...

    ReplyDelete
  15. പ്രണയം സത്യമാണ്..
    മിനുങ്ങിത്തെളിയുന്ന കർക്കിടക സന്ധ്യ പോലെ..
    ക്ഷമിയ്ക്കെന്റെ തങ്കം...!’

    ReplyDelete
  16. ശ്ശോ, ഈ ഗന്ധര്‍വ്വന്റെ ഒരു കാര്യം ..!

    ReplyDelete
  17. പ്രണയ വര്‍ണങ്ങള്‍ അഴകോടെ പറയുന്നു. ഗന്ധര്‍വ കവിത തന്നെ.

    ReplyDelete
  18. മനക്കോട്ടകൾ കെട്ടി.. പ്രണയ സാഫല്യമറിഞ്ഞ്..
    ആശകളെ ചിറകുകളിലൊതുക്കി...
    പുതു പ്രതീക്ഷകളെ ആവണി ആലിംഗനം ചെയ്യുകയാണ്..
    പുലരിയുടെ വിളർച്ചയാർന്ന തണുപ്പിൽ നിഗൂഡമായ ഗന്ധങ്ങൾ...
    മഴ സ്പര്‍ശമേറ്റ് നനുത്ത ഓർമ്മകൾ ചില്ലുജാലകത്തിലൂടെ ഒലിച്ചിറങ്ങി....!

    ഒരു സത്യം ഞാൻ പറയട്ടെ ടീച്ചറേ. എത്ര പോസ്റ്റുകളായി ഇങ്ങനെ
    നിശബ്ദ-പ്രണയത്തെക്കുറിച്ച് മാത്രം വാതോരാതെ സംസാരിക്കുന്നത് ?
    സംഗതി ഇത്രയ്ക്കും പ്രണയമുള്ളത്,വളരെ സന്തോഷമുള്ള കാര്യമാണ്.
    പക്ഷെ പ്രണയം മൂലം ഭ്രാന്ത് പിടിച്ചാ ടീച്ചറുടെ ഓരോ എഴുത്തുകളും.!
    ഈ ഭ്രാന്തൻ-പ്രണയ പുലമ്പലുകൾ ഇങ്ങനെ തുടർന്നാൽ ഞാൻ അങ്ങോട്ട് ടീച്ചറെ
    കാണാൻ വരേണ്ടി വരും,ടീച്ചർ എന്നെ കാണാൻ വരുന്നതിന് മുൻപ്.!
    കാരണം എത്രയും വേഗം ഒരു മെന്റൽ ഹോസ്പിറ്റലിൽ കാണിക്കാൻ.!
    പോയിപ്പോയി,ഇപ്പൊ പറയുന്നതൊന്നും എനിക്ക് മനസ്സിലാവാതെ വന്നിരിക്കുന്നു.
    എന്റെ അതേ അഭിപ്രായങ്ങൾ മറ്റൊരാൾക്ക് കൂടിയുണ്ടായാൽ,ഉറപ്പായും ഞാനങ്ങോട്ടെത്തും.!

    'അധികമായാൽ പ്രണയവും വിഷം.'
    ആശംസകൾ ടീച്ചറേ.

    ReplyDelete
    Replies
    1. ഞാൻ കരുതി നീ പ്രണയിക്കാൻ ചെല്ലുകയാണെന്ന് :)

      ലേബൽ : തമാശ

      Delete
    2. അത് ഞാനിപ്പോൾ വേണ്ടുവോളം അനുഭവിക്കുന്നുണ്ട് മൊഹീ.!

      ലേബൽ:കാര്യം

      Delete
  19. ദേവീ... ആത്മരാഗമേകാം കന്യാവനിയിൽ
    സുഗതം കള ഗാനം പകരാൻ അണയൂ...
    ഗന്ധർവ്വ വീണയാകൂ നീ ദേവീ

    ഈ പാട്ടാണ് ഓർമ്മ വരുന്നത്

    http://www.youtube.com/watch?v=QJ287yJid2g

    കാല്പനികതയെ തഴുകിയ മനോഹരമായ ഒരു പ്രണയ കഥ. ടീച്ചറെ നന്നായിട്ടുണ്ട്.

    ReplyDelete
  20. ""ഗന്ധര്‍വ്വന്‍ കൂടിയാ പിന്നെ ആ പെണ്ണിന്റെ ജീവിതം പാഴാ ...
    വേറൊരു വിവാഹത്തിനും സമ്മതിക്കില്ല .. അങ്ങനെ നിന്നങ്ങു മുരടിക്കും .."""

    ഫിലോമിന ചേച്ചി പറഞ്ഞതോര്‍ക്കുമ്പോ .. ആവണീടെ കാര്യം കഷ്ടം തന്ന്യാവില്ലേ ഇനി ... അതാ സങ്കടം .... ;)

    ഫാന്റസി കഥകളെ എനിക്കെന്നും ഇഷ്ടമാണ് ഇതും അതെ പോലെ തന്നെ മനോഹരമായിരിക്കുന്നു .. ആശംസകള്‍ ടീച്ചര്‍ ...

    ReplyDelete
  21. ഹൊ എത്ര സുന്ദരമായി എഴുതി പിടിപ്പിച്ചു

    ആശംസകൾ

    ReplyDelete
  22. ഭാഷയുടെ നിഗൂഢവഴികളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന ഇന്ദ്രജാലം ഇവിടെ അനുഭവിക്കാനാവുന്നു. അതിസൂക്ഷ്മമായ പുനർവായനകളിലൂടെ തുറക്കപ്പെടുന്നത് നവ്യമായ അനുഭൂതികളുടെ പുതുലോകങ്ങൾ... കഥയിൽ ഒരുക്കുന്ന പാശ്ചത്തലത്തിലേക്ക് വായനക്കാർ അറിയാതെ നടന്നടുക്കുന്നു. മഴയുടെ മാന്ത്രികസ്പർശം പലപ്പോഴും ടീച്ചറുടെ കഥകളിൽ അറിഞ്ഞിട്ടുണ്ട്. ഈ കഥവായിക്കുമ്പോൾ പാശ്ചാത്തലത്തിലെവിടെയോ മൂളുന്ന ഗന്ധർവ്വവീണയുടെ അഭൗമമായ നാദധാര മനസ്സിലേക്ക് ഒഴുകിയെത്തുന്നതുപോലെ....

    ഗന്ധർവ്വബാധയേറ്റ കുമാരിമാരുടെ നിറമുള്ള കഥകൾ പഴയകാല തറവാടുകളിൽ പലതിനും പറയാനുണ്ടാവും. കുട്ടിക്കാലത്ത് അത്തരമൊരു കഥ എന്റെ തറവാട്ടിലും കേട്ടിട്ടുണ്ട്. കിന്നരകുമാരിമാരെ ലജ്ജിപ്പിക്കുന്ന അസാധാരണമായ അംഗലാവണ്യത്താൽ ഗന്ധർവ്വകുമാരന്റെ പ്രണയിനിയായി മാറിയ അതിസുന്ദരിയായ ആ മുത്തശ്ശി അസാധാരണമായ ഏതെല്ലാം പ്രണയവഴികളിലൂടെ ഉന്മാദിനിയായി നടന്നുപോയിട്ടുണ്ടാവും എന്നു ഞാൻ ചിന്തിച്ചുനോക്കിയിട്ടുണ്ട്..... ടീച്ചറുടെ കഥ വായിച്ചപ്പോൾ ഗാന്ധർവ്വസ്പർശലഹരിയുടെ ആ ഉന്മാദമെന്തെന്ന് ശരിക്കും അറിയാനാവുന്നു....

    പുരാതനമായ മിത്തുകളിൽനിന്നും, നാടോടിവഴക്കങ്ങളിൽനിന്നും, വിശ്വപ്രകൃതിയുടെ താളഭേദങ്ങളിൽനിന്നും കഥക്കുള്ള അസംസ്കൃതവസ്തുക്കൾ ശേഖരിച്ച്, നേർരേഖയിലല്ലാതെ ഒരു സർറിയലിസ്റ്റിക് പെയിന്റിംഗ്പോലെ വാങ്മയചിത്രങ്ങൾ തീർക്കുന്ന പ്രതിഭയുടെ രത്നത്തിളക്കം ഇവിടെ അനുഭവിക്കാനാവുന്നു. സ്വതസിദ്ധമായ ഈ ഭാഷയും, ശൈലിയും, അതിലൂടെ തീർക്കുന്ന നവീനമായ ഭാവുകത്വവും അംഗീകരിക്കപ്പെടുകതന്നെ ചെയ്യും. കഥകൾ എങ്ങിനെ ആയിരിക്കണം എന്ന പൂർവ്വനിർമിത സമീകരണങ്ങളെയൊക്കെ തകർത്തെറിഞ്ഞ് ആരും പോവാത്ത വഴികളിലൂടെയുള്ള ഈ പ്രയാണം തുടരുക...

    ReplyDelete
  23. നല്ല വായനാ സുഖം :) ... ആശംസകൾ..

    ReplyDelete
  24. ഏറെ മോഹിപ്പിച്ച പത്മരാജന്റെ ഗന്ധരവനെ പോലെയാണോ ആവണിയുടെ ഗന്ധര്‍വന്‍? :)

    ReplyDelete
  25. ടീച്ചറിന്റെ കഥകളില്‍ പൊതുവേ ഒരു മഴ ഒളിഞ്ഞിരിപ്പുണ്ട്. ഇവിടെ മഴനിലാവിനോടൊപ്പം ഒരു അസാധാരണ ഗന്ധര്‍വ്വനും അങ്ങിനെ ഒരു തിളങ്ങും ചിത്രശലഭാമായ് - വായന ...! നറും തണുപ്പിന്‍റെ വായനാനുഭവം ..!

    ReplyDelete
  26. >>ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ <<

    വര്‍ഷിണിയുടെ വാക്കുകളോട് നീതി പുലര്‍ത്തുന്ന രചന.

    ReplyDelete
  27. ആവണിക്കഥ വളരെ നന്നായി എഴുതിയിട്ടുണ്ട്
    പക്ഷെ ഗന്ധര്‍വന്‍, പ്രണയം ....ഒക്കെ ചുമ്മാതാന്നേ ...

    ReplyDelete
  28. ഭാവനയ്ക്കു ചിറക് മുളച്ചതല്ല, മുളപ്പിച്ചതാണ്.
    തൂലികയാലൊരു ഭാവനയുടെ രേഖാചിത്രം വരച്ചുവെച്ച്
    മനസ്സിലെ ചായക്കൂട്ടുകളിലൊപ്പിയെടുത്ത വൈവിധ്യമായ
    വര്‍ണങ്ങളാണ് ഗന്ധര്‍വനായി വേഷമിട്ടത്.
    കേട്ടുപതിഞ്ഞ ഗന്ധര്‍വവിചാരങ്ങളില്‍ നിന്ന്
    വ്യത്യസ്ത തലത്തിലേക്കൊരു കൈപിടിച്ചുനടത്തല്‍...
    വരികള്‍ക്കൊപ്പം മനസ്സും സഞ്ചരിക്കുന്നു ...
    ആശംസകള്‍ക്കപ്പുറം ആദരപൂര്‍വം വഴിമാറിത്തരുന്നു ഈ വരിയും വരയും...

    ReplyDelete
  29. പ്രണയസ്വപ്‌നങ്ങളുടെ നനുത്ത ചിറകടികളില്‍ ഒരു'ഗന്ധര്‍വസംഗീതം'മുഴങ്ങുന്നുവോ ...?

    ReplyDelete
  30. >>.പ്രണയത്തിന്റെ വഴികളിൽഅപകടങ്ങൾ പതിയിരിപ്പുണ്ട്.... എന്നാൽ പ്രണയം സത്യമാണ്..<<<
    ഇതൊക്കെ ചുമ്മാ പറയുന്നതാന്നെ !

    ( ഗന്ധര്‍വന്‍ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ മനസ്സില്‍ വരുന്നത് നിതീഷ് ഭരദ്വാജ് ആണ് ! )

    ReplyDelete
  31. ഗാന്ധര്‍വ ചിന്തകള്‍ !
    സുഖന്ധങ്ങള്‍ വിരിയട്ടെ..പൂകട്ടെ മനസ്സ് നിറയെ
    സ്നേഹ പരിലാളനങ്ങലോടെ...

    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  32. നല്ലൊരു കാല്പനീയ പ്രണയം

    ReplyDelete
  33. ഈ വയസ്സന്റെ മനസ്സിലും സ്വപ്‌നങ്ങള്‍ പൊട്ടി മുളച്ചത് പോലെ ഒരു ഒഴുക്കോടെ വായിച്ചു പ്രണയം ഗന്ദര്വ്വ മനസ്സുകളില്‍ ഒളിയമ്പായി പെയ്തിറങ്ങിയോ?? നന്നായിട്ടുണ്ട് ,.,.,ആശംസകള്‍

    ReplyDelete
  34. നന്നായി എഴുതി, ഒരു നിമിഷം ഗന്ധര്‍വന്റെ കൂടെ കുളിക്കടവില്‍ നിന്നതും, ഗൌളിയുടെ വായ്‌ പിളര്തുയതും എല്ലാം കണ്മുന്‍പില്‍ മിന്നി മറഞ്ഞു!
    http://deeputtandekavithakal.blogspot.com/2012/10/blog-post_6602.html ഇതും ഇതേ വിഷയം തന്നെ പക്ഷെ കവിതയാനെന്നെ ഉള്ളൂ!

    ReplyDelete
  35. പ്രണയം എത്ര മനോഹരം...........അഭിനന്ദനങള്‍ .......ആശംസകള്‍

    ReplyDelete
  36. പ്രണയത്തിന്റെ കാല്പനിക ഭാവം.. നന്നായി.

    ReplyDelete
  37. വീണ്ടും ഒരു സ്വപ്നം ..
    ഗന്ധര്‍വ സാമിപ്യത്താല്‍ പ്രണയത്തില്‍ -
    കുളിക്കുന്നു അവളുടെ മനസ്സിന്റെ കോണുകള്‍ ..
    ഈയാമ്പാറ്റകള്‍ക്ക് ദൈവം നല്‍കിയ ചിറകു മാത്രം
    അറിവെന്നത് അന്യം നിന്നു പൊകുന്നത് കൊണ്ട്
    ആ പ്രണയസൗന്ദര്യം വെളിച്ചമെന്നു കരുതി
    വീണെരിഞ്ഞു പൊകാത്തത് നന്നായീ ..
    വാ തുറപ്പിച്ച് ജന്മം കൊടുക്കുമ്പൊള്‍ പ്രണയം മരിക്കുന്നില്ല ..
    " വളരെ അപകടം നിറഞ്ഞതാണ് പ്രണയമെന്ന് ഓര്‍മിപ്പിക്കുമ്പൊഴും
    അതില്‍ നിന്നും പുറത്തേക്ക് കടക്കുവാന്‍ , ചെല്ലാതിരിക്കുവാന്‍
    ആര്‍ക്കാണ് കഴിയുക അല്ലേ "
    വീണ്ടും വീണ്ടും അടയാലങ്ങള്‍ വീഴ്ത്തീ , അവനിനിയും വരും
    ആ മഴസ്പര്‍ശത്തിന്റെ അവശേഷിപ്പുകള്‍ സമ്മാനിച്ച്
    തിരികേ പൊകുവാന്‍ .. എന്നത്തേയും പൊലെ ഇതും ..
    പറയാതെ പറയുന്ന ഇഷ്ടമാകുന്ന ശൈലികള്‍ ..
    സന്തൊഷം കൂട്ടുകാരീ , കുറെ നാളുകള്‍ക്ക് ശേഷം വായിക്കുന്ന ആദ്യ വരികള്‍ ..

    ReplyDelete
  38. ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍ മാത്രം........എല്ലാം നേരം പുലരുന്നത് വരെ.....
    ഭാവുകങ്ങള്‍

    ReplyDelete
  39. ആദ്യ വരവാണ്...ടീച്ചറെ (എല്ലാരും വിളിക്കാന കണ്ടു വിളിച്ചതാട്ടോ)..
    ഒരുപാടിഷ്ടായി...ഒരു ഗന്ധര്‍വനെ ഞാനും കൊതിക്കുന്നോന്നൊരു സംശയം വന്നു ഇത് വായിച്ചപ്പോ ..രസായിരിക്കുംല്ലേ :)

    "പ്രണയത്തിന്റെ വഴികളിൽ അപകടങ്ങൾ പതിയിരിപ്പുണ്ട്.... എന്നാൽ പ്രണയം സത്യമാണ്.. മിന്നിത്തെളിയുന്ന കർക്കിടകസന്ധ്യയിലെ നക്ഷത്രങ്ങൾ പോല അത് ജ്വലിച്ചു നിൽക്കും..... ക്ഷമിയ്ക്കെന്റെ തങ്കം..."

    ReplyDelete
  40. കൊള്ളാം ടീച്ചറെ, രസകരമായിരിക്കുന്നു ഈ ഗന്ധർവ്വ പ്രണയം...

    നനു നനുത്ത മനസിലെ കുളിർമോഹങ്ങളുമായൊരു ഗന്ധർവ്വനും, സുന്ദരിയായ ആവണിയും.. മേഘമായും, ശലഭമായും പൂക്കളായും ആ‍വണിയെ കാണാനെത്തുന്ന ഗന്ധർവ്വ കുമാരൻ, അറിയാതെ ഗന്ധർവ്വന്റെ പ്രണയത്തിൽ ആകൃഷ്ടയാവുന്ന ആവണി,

    പ്രണയത്തിന് ഒരു അൽഭുത ശക്തിയുണ്ട്, സത്യസന്ധവും ആത്മാർഥവുമായി പ്രണയിക്കുന്നവർക്ക് തന്റെ പ്രണയിതാവ്/ പ്രണയിനി ആരെന്നോ എന്തെന്നോ ചിന്തിക്കാൻ തോന്നാറില്ല.അങ്ങനെ ഒരു ചിന്തയുടെ ആവശ്യവും ഉണ്ടെന്ന് തോന്നുന്നില്ല.

    ആശംസകള്

    ReplyDelete
  41. ചില്ലുജാലകത്തിലൂടെ ഒലിച്ചിറങ്ങിയ മഴത്തുള്ളികള്‍ പോലെ..

    ReplyDelete
  42. ഗാന്ധര്‍വന്റെ വ്യത്യസ്ഥ രൂപങ്ങള്‍ അസ്സലായി വരച്ചിട്ടു ഇവിടെ.
    ഹല്ലേ!! ഗാന്ധര്‍വന്‍ വരുന്ന ഓരോ വഴികളേ ! കൊള്ളാം ഇഷ്ടായി
    എഴുതുക അറിയിക്കുക
    എത്താന്‍ വൈകി
    വീണ്ടും കാണാം നന്ദി

    ReplyDelete
  43. പറഞ്ഞാൽ മടുക്കാത്ത ഗന്ധർവ്വപ്രണയത്തിന്റെ കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  44. പ്രണയം രഹസ്യമല്ല..

    വളരെ നാടകീയമായ മുഹൂർത്തങ്ങളാണു ഗാന്ധർവ്വം കാഴ്ച്ചവെക്കുന്നത്‌..

    പ്രണയിക്കുന്നവരുടെ സമാഗമലോകം..
    അതേകുറിച്ച്‌ ഹൃദയം തുറക്കുന്ന ആവണി..
    പ്രണയ സാക്ഷാത്ക്കാരത്തിനായി വെമ്പുന്ന മനസ്സുകളെ വഹിക്കുന്ന ഒരു ശക്തിക്ക്‌ അവൾ നൽകിയ നാമമാണു ഗന്ധർവ്വൻ..

    ദുരിതങ്ങളില്ലാത്ത നിശ്ശബ്ദമായ പരിശുദ്ധ പ്രണയം കാംക്ഷിക്കുന്ന ഗാന്ധർവ്വം മനസ്സാൽ സ്വീകരിച്ച ഏവർക്കും ന്റെ നന്ദി..സ്നേഹം..!

    ReplyDelete
  45. പ്രണയം ഒരിക്കലും മടുക്കാത്ത പ്രമേയമാണ് .അത് വളരെ ഭംഗിയായി ആവിഷ്കരിച്ചു .

    ReplyDelete
  46. കാണാന്‍ അല്പം വൈകി ,,എന്നാലും വായന നഷ്ടമായില്ല ,,ഇഷ്ടമായി ഈ ഗന്ധര്‍വ്വ കഥ !!

    ReplyDelete
  47. ഏൻ എക്സിക്യൂഷൻ ഓഫ് ഇമാജിനേഷൻ!

    ReplyDelete
  48. പദ്മരാജന്റെ ഞാന്‍ ഗന്ധര്‍വന്ശേഷം പുള്ളിയെ ഇപ്പോഴാ ഒന്ന് കാണുന്നത്.:)

    കാല്പനികതയുടെ ചിറകില്‍ പാറിപ്പറന്നു പൊഴിഞ്ഞുവീഴുന്ന വാക്കുകള്‍!!!!!!!,!!

    ReplyDelete
  49. കഥയിലെ കഴമ്പു ഞാന്‍ തിരഞ്ഞില്ല. നല്ല ഭാഷയിലും ശൈലിയിലും എഴുതി പങ്കു വെച്ച ഈ ഗന്ധര്‍വ്വപ്രണയം ഇഷ്ട്ടമായി.
    ടീച്ചറുടെ എല്ലാ കഥകളിലെയും പോലെ ആ ഒരു പ്രത്യേക രീതിയില്‍ ഉള്ള എഴുത്ത്. അത് വായന സുഖമാക്കി.

    "നീ വല്ലാത്തൊരു പെണ്ണ് തന്നെ..., നിന്റെ ആകർഷണശക്തിയുടെ മാന്ത്രികതയിലൂടെ പലവട്ടം സഞ്ചരിച്ചിട്ടും എനിയ്ക്കാ വലയം പിടിതരുന്നില്ല..... പക്ഷേ,ഒന്നറിയാം..., എന്റെ ഹൃദയം അകാരണമായി തുടിക്കുന്നത് നിന്‍റെ സാമിപ്യത്തിനു വേണ്ടി മാത്രമാണ്...

    ഈ ഗന്ധര്‍വ്വനെ ഞാന്‍ എവിടയോ കണ്ട പോലെ ..:)

    ReplyDelete
  50. നാട്ടില്‍ ആയിരുന്നു. നെറ്റ് വേഗത ഇല്ലാത്തതിനാല്‍ വായന വൈകി. ക്ഷമിക്കൂ ടീച്ചറെ ..

    ReplyDelete
  51. ഗാന്ധര്‍വ്വങ്ങളിന്നും നടക്കുന്നു...പുലരിയുടെ പതിന്നാലാം കാറ്റിനു മുന്നെ വിടര്‍ന്നു കൊഴിയുന്ന ഗാന്ധര്‍വ്വങ്ങള്‍...

    നന്നായി പറഞ്ഞു..അമ്മയുടെ ശൈലി...സ്വപ്നസഞ്ചാരങ്ങളുടെ വശ്യമനോഹരമായ എഴുത്ത്...:)

    ReplyDelete
  52. ആഹ്ലാദമോടെ..നന്ദി..സ്നേഹം പ്രിയരേ..!

    ReplyDelete
  53. ഗാന്ധർവ്വം വീണ്ടും പുനർജനിച്ചിരുന്നുവെങ്കിൽ...അല്ലേ വിനോദിനി

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...