Friday, June 8, 2012

ശങ്കു....ഉണ്ണി....

പാർട്ടി തുടങ്ങി മണിക്കൂറുകൾ ആവും മുന്നെ യാത്ര പറഞ്ഞ് വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോഴേയ്ക്കും ഡോക്ടറുടെ ഭാര്യ ഓടിയെത്തി....

എന്തോ ഓർമ്മിപ്പിയ്ക്കുവാനാണെന്ന് തോന്നിപ്പിച്ചു .

നിങ്ങളോട് എനിയ്ക് അനുകമ്പ തോന്നുന്നു....” - അവർ തുടങ്ങി

അതെസ്വതസിദ്ധമായ ലജ്ജ എന്നെ മറ്റുള്ളവരിൽ നിന്ന് അകലാൻ പ്രേരിപ്പിയ്ക്കുന്നു. അതാണ്  ഞാൻ ഇങ്ങനെ...”
  
ഇവളുടെ കണ്ണുകൾക്കും ചുണ്ടുകൾക്കും മാത്രമല്ല നാവിനും ലജ്ജയോ- ആ സ്ത്രീ അതിശയപ്പെട്ടു..

നീ എത്ര ഭാഗ്യം ചെയ്തിരിക്കുന്നു....?!
നിനക്ക് കുട്ടികളില്ല നീ എത്ര സ്വതന്ത്രയാണ്
നിനക്ക് തോന്നുമ്പോഴെല്ലാം കിടന്നുറങ്ങാം....
സിനിമകൾ മാറുമ്പോഴെല്ലാം കാണാൻ പോകാം...
കടകളിൽ കയറി ഇറങ്ങാം...
സുഹൃത്തുക്കളുടെ  വീടുകൾ സന്ദർശ്ശിയ്ക്കാം...
സൽക്കാരങ്ങളിൽ പങ്കെടുക്കാം...
ശകാരങ്ങളും സങ്കടങ്ങളും  കൊണ്ട്  രക്തസമ്മർദ്ദം കൂടണ്ട..."

നിനക്ക്…...,

"ഒരു കനത്ത സ്വരത്തെ മാത്രം ഭയന്നാൽ മതിയല്ലോ...
ഭംഗിയുള്ളതോ അല്ലാത്തതോ., - ഒരു മുഖത്തെ മാത്രം ഭംഗിയുള്ള പല്ലുകൾ കാണിച്ച് ചിരിച്ചാൽ മതിയല്ലോ..
ഇഷ്ടക്കേടെങ്കിലും ഒന്നിച്ച് ഒരു സായാഹ്ന സവാരിയിൽ ഏർപ്പെട്ടാൽ മതിയല്ലോ..”

തുറന്നു വിട്ട അണക്കെട്ടിലെ വെള്ളപ്പാച്ചിൽ പോലെ അവർ കണ്ണുകൾ വിടർത്തി കൈകലാശങ്ങൾ കാട്ടി നിർത്താതെ പുലമ്പുന്നു..

"സുപ്രസിദ്ധമായ  ഒരു അപരനാമത്തിൽ നിന്നെ പോലെയുള്ള സ്ത്രീകൾ ആക്ഷേപിയ്ക്കപ്പെടുന്നുവെങ്കിലും നീ  അത് കാര്യമാക്കണ്ട..
നിന്റെ സ്വതന്ത്ര ജീവിതത്തോടുള്ള  അസൂയയും വെറും പരിഹാസവുമാണതെന്ന് കണക്കാക്കി  ഈ സുന്ദര ജീവിതം ആസ്വാദിയ്ക്കു......"

ആശ്രിതർക്ക് അപരനാമ സംബോധനയോ..?
കേട്ട മാത്രയിൽ ഹൃദയം വിങ്ങുന്നു.. വേദന ത്രസിയ്ക്കുന്നു..

നിസ്സഹായതയുടെ അധീനതയിൽ പെട്ടു പോയ ആശ്രിത......

ബോധപൂർവ്വമല്ലെങ്കിലും  വർദ്ധിച്ച ദുഃഖഭാരം അറിഞ്ഞിടാത്തതെന്ത്..?
.. നിങ്ങൾ തെറ്റിദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു....
ഉണ്ണികളില്ല എന്ന ഒരൊറ്റ കാരണത്താൽ ഞാൻ പല വീടുകളിലും അപരിചിതയായി  തീർന്നിരിയ്ക്കുന്നു..
എന്റെ ലജ്ജയെ പുഷ്ടിപ്പെടുത്തി  വളർത്തി കൊണ്ടുവരുന്നതും ഈ ഒരു നിസ്സഹായ അവസ്ഥ തന്നെ..

കല്ലുകളും മരങ്ങളും കൊണ്ട് തീർത്ത ഒരു ചെപ്പിൽ ഒളിച്ചു  കഴിയുകയാണ് ഞാൻ പലപ്പോഴും..
എന്റെ പ്രയാസം ഞാൻ  കനത്ത ചുമരുകളോട്  ക്ഷോഭിച്ച് അവരുടെ നെഞ്ചിൽ തന്നെ  എന്റെ മുദ്രകൾ പതിപ്പിച്ച് തീർക്കുകയാണ്

മതി സുന്ദരീ..നിർത്തിക്കൊള്ളു..
നിന്നെ ഞാൻ ബുദ്ധിമുട്ടിച്ചതിൽ ഖേദിയ്ക്കുന്നു..
നിനക്ക് സ്വാതന്ത്ര്യം പ്രകടിപ്പിയ്ക്കാൻ വശമില്ലെന്ന്  തോന്നുന്നു...“

ചായം പൂശിയ ചുണ്ടുകൾ കോട്ടി  അരണ്ട വെളിച്ചത്തിലേയ്ക്ക്  അവർ തിരിഞ്ഞു നടന്നു...

അമ്മേ....."

ഒരു പിൻവിളി....!

"അമ്മയ്ക്ക് അറിയില്ലേ കാലം മാറിയിരിയ്ക്കുന്നൂന്ന്..
രണ്ട് കുട്ടികളെ ഒക്കത്തും രണ്ട് കുരുന്നുകളെ വിരൽ തുമ്പുകളിലും തൂക്കി നടക്കുന്ന കാലം മാറിയിരിയ്ക്കുന്നൂട്ടൊ.. “

കാർ ഗേറ്റ് കടക്കുമ്പോള്‍ പിന്നേയും തിരിഞ്ഞു നോക്കി..
- അത്ശങ്കു  ആയിരുന്നില്ലേ..
- അവന്‍ ഇവിടേയും എത്തിയോ..?

എന്നും പാതി ഉറക്കത്തില്‍ തന്നെ വിളിച്ചുണര്‍ത്തുന്ന ഉണ്ണി..
ഏത് ഗാഢ നിദ്രയിൽ നിന്നും തന്നെ തട്ടിയുണർത്തി കളി പറഞ്ഞ് കൊഞ്ചി തരാട്ട് കേട്ടുറങ്ങുന്ന ശങ്കു..
ഉണർന്നാലും അവന്റെ മണം അനുഭവപ്പെടാറുണ്ട്..
അദൃശ്യനായി അവൻ തന്റെ സാരിത്തുമ്പ് വലിച്ച് മുറിയിൽ കൊണ്ടു പോയി കഥകൾ പറയിയ്ക്കാറുണ്ട്..

താനത് കൊച്ചു കഥകളാക്കി രൂപം കൊടുത്ത്  പുസ്തകം ആക്കാനുള്ള ശ്രമത്തിലാണ്..
കള്ളക്കണ്ണന്റെ കഥകൾ മ്യൂറൽ പെയിന്റിങ്ങായി ചുവരിൽ തൂങ്ങി കിടക്കുന്നൂ..
ചുവരിൽ ആണി തറയ്ക്കാൻ ഇടം ഇല്ലാത്ത വിധം നിറഞ്ഞു തുടങ്ങി.....

എല്ലാം അവളുടെ ഹോബികൾ..
ഒരു എക്സിബിഷൻ സംഘടിപ്പിയ്ക്കാൻ ആലോചനയുണ്ട്..
ഇപ്പോൾ സംഗീതത്തിലും കമ്പം കേറിയിട്ടുണ്ട്..
അകലെയുള്ള ഒരു സംഗീത ക്ലാസ്സിൽ പോയി തുടങ്ങിയിട്ടുണ്ട് അവൾ..”

അദ്ദേഹം കൂടെയുള്ള സ്നേഹിതർക്ക് പരിചയപ്പെടുത്തി കൊടുത്തത് ഓർക്കുന്നു..

താൻ ഒരു അനുസരണയുള്ള കുട്ടിയെ പോലെ അദ്ദേഹത്തെ മൌനിയായി അനുഗമിച്ച്  മറ്റുള്ളവരിൽ നിന്ന് വിട്ടകന്ന്  ഒരു ഇരിപ്പിടം സ്വന്തമാക്കി.... 

ആൾക്കൂട്ടത്തെ ഭയക്കാൻ തുടങ്ങിയപ്പോൾ ശങ്കുവിന്റെ അരികിലേയ്ക്ക് തിടുക്കപ്പെട്ട്  പുറപ്പെടുകയായിരുന്നു..
അവനെ താരാട്ട് പാടിയുറക്കാൻ..

അമ്പാടി തന്നിലൊരുണ്ണി..
അഞ്ജന കണ്ണനാം ഉണ്ണീ..
ഉണ്ണിയ്ക്ക് നെറ്റിയിൽ ഗോപിപ്പൂ..
ഉണ്ണിയ്ക്ക് മുടിയിൽ പീലിപ്പൂ..
……………..ഉറങ്ങുറങ്ങൂ എൻ ഉണ്ണീ
പീലി കണ്ണുകൾ പൂട്ടിയുറങ്ങെൻ കണ്ണേ
അവൻ ഓടി വന്ന് മടിയിൽ ചാഞ്ഞുറങ്ങുമപ്പോൾ..!

ശങ്കുവിനു പതിനാറ് തികഞ്ഞിരിയ്ക്കുന്നു.....
തന്റെ പുസ്തകങ്ങളുടെ എണ്ണവും മ്യൂറൽ പെയിന്റിങ്ങുകളുടെ എണ്ണവും കൂടി വന്നു..
പലയിടങ്ങളിലായി എക്സിബിഷനുകൾ
അവസരം കിട്ടിയപ്പോഴെല്ലാം സംഗീത വിരുന്നുകളിലും സാന്നിദ്ധ്യം അറിയിച്ചു.

നീ ഇനി പ്രായോഗിക ജീവിതം നയിയ്ക്കാൻതയ്യാറായിക്കോളൂ..
നീ ഒന്നു മനസ്സിലാക്കുക
ശങ്കു ജന്മം കൊണ്ടിട്ടില്ല അവൻ  വളർന്നിട്ടില്ല..
അവൻ ജനിച്ചതും വളർന്നതും നിന്റെ കാല്പനികതയിൽ..
നിനക്ക് സുപരിചിതമായിരിയ്ക്കുന്ന ശങ്കുവിന്റെ സ്വരവും ഗന്ധവും നീ എന്നന്നേയ്ക്കുമായി തൂടച്ചു മാറ്റേണ്ടിയിരിയ്ക്കുന്നു..“

ഞെട്ടി തിരിഞ്ഞു നോക്കി പോയി....

അദ്ദേഹം 'ഉണ്ണിയെ എതിരേൽക്കുവാനുള്ള  തയ്യാറെടുപ്പിലാണ്..
എന്റെ ശങ്കുവിനെ ഇല്ലാതാക്കാനുള്ള യത്നത്തിലും....

ഇത്രയും നാൾ എന്നേയും എന്റെ ശങ്കുവിനേയും എന്റെ  കലകളേയും  സ്നേഹിച്ചയാൾ…...
എന്റെ ശങ്കു ഇല്ലെങ്കില്‍ ഞാൻ ഇല്ല എന്റെ കലകളില്ല എന്ന്  മനസ്സിലാക്കിയിട്ടുള്ള ആൾ....

കൈയ്യെത്തും ദൂരത്തു നിന്ന്  ശങ്കു ചിരിയ്ക്കുന്നു..

അമ്മേ നിങ്ങള്‍ എത്ര സ്നേഹ നിധിയാണ്..
വാത്സല്ല്യ നിറകുടം..
ഈ സുന്ദര മുഖം വ്യസനപ്പെടുന്നത് കാണാൻ എനിയ്ക്ക് ആവില്ലമ്മേ..
നിങ്ങളുടെ സ്നേഹം ഒന്നു മാത്രമാണ്  എന്റെ ജീവൻ ഇത്രയും നാൾ നില നിർത്തിയത്..
ഇന്ന് ഞാൻ  ഈ സുന്ദര ജീവിതത്തിൽ നിന്ന് ഓടി പോവുകയാണ്..
വരും കാല മനോഹര ദിവസങ്ങളിൽ എന്റെ കൂടപ്പിറപ്പിന്  സ്നേഹം വിളമ്പുമ്പോൾ  അതെനിയ്ക്ക് കൂടി എന്ന് ഞാൻ കരുതി കൊള്ളാം..
അവനെ ചുംബിയ്ക്കുമ്പോൾ  ആ മുത്തം എന്റെ നെറുകയിൽ പതിഞ്ഞതായി അറിഞ്ഞു കൊള്ളാം..
ഇനി അമ്മയുടെ  സ്നേഹവും വാത്സല്ല്യവും 'ഉണ്ണിയ്ക്ക് ' മാത്രമാണ്..."

ഇടറാത്ത സ്വരത്തിൽ  അവൻ യാത്ര പറയുന്നു..!

പതിനാറാം പിറന്നാൾ  ദിനത്തിൽ മാർക്കണ്ഢേയൻ  തന്റെ ജീവൻ എടുക്കാൻ സന്നദ്ധനായി നിൽക്കുന്ന  യമരാജനോട് തന്റെ ജീവനുവേണ്ടി യാചിയ്ക്കുന്നു..
 
ഇവിടെ എന്റെ ശങ്കു  പതിനാറാം പിറന്നാൾ ദിനത്തിൽ  തന്റെ അമ്മയോട്  ജീവൻ എടുക്കുവാനായി യാചിയ്ക്കുന്നു....

ഈശ്വരാ..എന്നെ പരീക്ഷിയ്ക്കരുതേ......

 

43 comments:

  1. ശങ്കുവിന്‌ ഒരു കൂട്ടുകാരനെ കിട്ടിയല്ലോ...ഉണ്ണി...

    ReplyDelete
  2. പുനര്‍വായനകളില്‍ കൂടുതല്‍ ആസ്വാദ്യകരമാവുന്നതും പല രീതികളില്‍ വായിക്കാനാവുന്നതുമായ സവിശേഷമായൊരു ഗദ്യം ഇവിടെ കാണാനാവുന്നു ടീച്ചര്‍ . ഒരേ സമയം സാമൂഹികമായ ഉത്തരവാദിത്വങ്ങളെയും, സര്‍ഗാത്മകമായ ആത്മപ്രകാശനത്തിനായുള്ള വീര്‍പ്പുമുട്ടുലുകളെയും ഏകോപിപ്പിച്ചു കൊണ്ടുപോവാന്‍ പ്രയാസപ്പെടുന്ന സ്ത്രീ മനസ്സിന്റെ വിങ്ങലുകള്‍ ഞാന്‍ ഇവിടെ വായിച്ചു....

    ആശംസകള്‍ ടീച്ചര്‍ .തികച്ചും വ്യത്യസ്ഥമായ ഈ ഭാഷയും ഭാവുകത്വവും ശ്രദ്ധേയമാണ്.....

    ReplyDelete
  3. "നിങ്ങള്‍ എത്ര സ്നേഹനിധിയാണ്....! അവനെ ചുംബിയ്ക്കുമ്പോള്‍ ആ മുത്തം എന്‍റെ നെറുകയില്‍ പതിഞ്ഞതായി അറിഞ്ഞുകൊള്ളാം....."

    -ആര്‍ദ്രം...!ഹൃദ്യം...!!.മനോഹരം....!!!.

    ReplyDelete
  4. ഈ കഥയ്ക്ക് ചേര്‍ന്ന ഏറ്റവും നല്ല അഭിപ്രാ‍യമാണ് പ്രദീപ് മാഷിന്റേത്.

    "കല്ലുകളും മരങ്ങളും കൊണ്ട് തീര്‍ത്ത ഒരു ചെപ്പില്‍ ഒളിച്ചു കഴിയുകയാണ് ഞാന്‍ പലപ്പോഴും..
    എന്റെ പ്രയാസം ഞാന്‍ കനത്ത ചുമരുകളോട് ക്ഷോഭിച്ച് അവരുടെ നെഞ്ചില്‍ തന്നെ എന്റെ മുദ്രകള്‍ പതിപ്പിച്ച് തീര്‍ക്കുകയാണ്…"

    ഒരു തുരുത്തില്‍ താന്‍ ഒറ്റപ്പെട്ടുപോവുകയാണോ എന്ന് മനസ്സില്‍ തോന്നുമ്പോള്‍ സ്വയം വാര്‍ത്തെടുക്കുന്ന സുന്ദരശില്പങ്ങള്‍. ശങ്കുണ്ണിയെന്ന സങ്കല്‍പ്പം സത്യമല്ലെന്ന ബോധ്യമുണ്ടായിട്ടും അവന്റെ കളികൊഞ്ചലുകള്‍ക്ക് കാതോര്‍ത്തിരിയ്ക്കവാന്‍ പ്രേരിപ്പിയ്ക്കുന്നു.

    ഭാവനയിലൂടെയുള്ള ഈ സഞ്ചാരം എന്നെ കൊതിപ്പിയ്ക്കുന്നു..
    സുപ്രഭാതം വര്‍ഷിണി... സ്നേഹമഴ!

    ReplyDelete
  5. ഹൃദ്യവും ആര്‍ദ്രവുമായ രചന കണ്ണു നനയിച്ചത് എന്തിനാണ് സഖീ...?

    ശങ്കുവിനെ പോകാന്‍ അനുവദിക്കല്ലേ ട്ടോ...

    ReplyDelete
  6. ടീച്ചര്‍ , പുണ്യവാളനു കഥ ഒരുപാട് ഇഷ്ടമായി.

    പ്രദീപ സാര്‍ പറഞ്ഞപ്പോലെ ... സങ്കീര്‍ണ്ണമായ മാനസികാവസ്ഥകളിലൂടെയാണ് വായന കടന്നു പോയത്. ഒറ്റ വായനയില്‍ അതൊന്നും പിടികിട്ടുന്നുമില്ല ...

    സ്നേഹാശംസകളോടെ @ പുണ്യവാളന്‍

    ReplyDelete
  7. മനസ്സില്‍ പുതഞ്ഞു കിടന്ന ഏതെല്ലാമോ നൊമ്പരങ്ങളില്‍ വര്‍ഷിണീ വിരല്‍ തൊട്ടുണര്‍ത്തിയ പോലെ...
    വായനയില്‍ മനസ്സിന്റെ മൌനസഞ്ചാരം ഏതോ തീരത്ത് എത്തി നില്‍ക്കും പോലെ...

    പ്രിയ സഖി വര്‍ഷീണീ
    നിനക്കെന്റെ ആശംസകള്‍........

    ReplyDelete
  8. പറഞ്ഞപോലെ ഒറ്റവായനയനയില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുതോന്നി. വീണ്ടും വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു. ആശംസകള്‍..

    ReplyDelete
  9. ഇത്രയും നാൾ എന്നേയും എന്റെ ശങ്കുവിനേയും എന്റെ കലകളേയും സ്നേഹിച്ചയാൾ…...
    എന്റെ ശങ്കു ഇല്ലെങ്കില്‍ ഞാൻ ഇല്ല… എന്റെ കലകളില്ല.

    ഇങ്ങനെയൊക്കെ സ്നേഹിച്ചയാളാണെങ്കിലും ഉണ്ണിയെ വരവേൽക്കാൻ തുടങ്ങുമ്പോൾ ശങ്കുവിനെ ഒഴിവാക്കിയല്ലേ മതിയാവൂ ? അല്ലെങ്കിൽ 'അമ്മയ്ക്ക് 'എന്റെ വീട് അപ്പൂന്റേം' എന്ന സിനിമയിൽ പറഞ്ഞ,കാണിച്ച പോലുള്ള കോമ്പ്ലക്സുകൾ ആവില്ലേ ?! നന്നായിട്ടുണ്ട് ട്ടോ. വലിയ രീതിയിൽ ഈ എഴുത്തിനെ ആഴത്തിൽ മനസ്സിലാക്കാനുള്ള അന്തമൊന്നും ഈ 'മണ്ടൂസനില്ല'.! മനസ്സിലായ രീതിയിൽ അഭിപ്രായം പറഞ്ഞു. ആശംസകൾ.

    ReplyDelete
  10. ഹൃദ്യമായ എഴുത്ത്
    ആശംസകള്‍നേരുന്നു...
    സസ്നേഹം പുലരി

    ReplyDelete
  11. ആര്‍ദ്രമായൊരു അനുഭവമാണീ വായനയേകിയത്.. വരികള്‍ക്കിടയില്‍ എനിക്കെന്‍റേതായ ലോകം സൃഷ്ടിക്കാനായി.. വര്‍ഷൂ..!!!!

    ReplyDelete
  12. ഓരോരുത്തര്‍ക്കും അവരുടെതായ രീതിയില്‍ വ്യാഖ്യാന സാദ്ധ്യതകള്‍ നല്‍കുന്ന എഴുത്ത് .പതിവ് മേഖല വിട്ടു പുതിയ വിഷയം തേടിയതും ഹൃദ്യമായി ..

    ReplyDelete
  13. അദ്ദേഹം ഉണ്ണിയെ എതിരേല്‍ക്കുവാനുള്ള തയ്യാറെടുപ്പിലാണ്..
    എന്‍റെ ശങ്കുവിനെ ഇല്ലാതാക്കാനുള്ള യത്നത്തിലും......
    ഉള്ളില്‍ തട്ടുന്ന രചന!
    ആശംസകള്‍

    ReplyDelete
  14. സങ്കല്പവും യാഥാർത്ഥ്യവും നേർത്തൊരതിർവരമ്പിന്റെ വ്യത്യാസത്തിൽ ആഘോഷിക്കപ്പെടുന്നു ഈ നല്ല കഥയിൽ.

    ReplyDelete
  15. കാലത്തിന്റെ ഗതിയില്‍ ജീവനുവേണ്ടി എന്നതിനു പകരം ജീവന്‍ എടുക്കാന്‍....
    പലവുരു വായിക്കുമ്പോള്‍ പല തലങ്ങള്‍.
    നന്നായിഷ്ടപ്പെട്ടു.

    ReplyDelete
  16. എന്നും പറയാറുള്ളത് പോലെ... ഇതും ഒരു വായനയില്‍ പിടി തന്നില്ല...
    രണ്ടാമതും മനസ്സിരുത്തി വായിച്ചപ്പോള്‍ സംഭവം ക്ലിയര്‍..

    ഇതില്‍ പ്രധിഷേദമോ, വേദനയോ, നിസ്സഹായതയോ... അതോ എല്ലാം കൂടിയതോ..
    ഒരു കവിത പോലെ... വ്യാഖ്യാനം വായനക്കാരന് വിട്ടു കൊടുക്കുന്ന രചന..

    സ്നേഹാശംസകള്‍..

    ReplyDelete
  17. നന്നായി പറഞ്ഞു

    ReplyDelete
  18. മനസ്സില്‍ തട്ടുന്ന കഥ ടീച്ചറെ. ആശംസകള്‍.

    ReplyDelete
  19. ദത്തെടുക്കുന്നത് "കലയെ" ആകട്ടെ ... ശങ്കുണ്ണി എന്നും സന്തോഷവാന്‍ ആകട്ടെ... ന്റെ മഴത്തുള്ളികളെ കാണാനേയില്ല എന്നാ സങ്കടം ഒഴിവാക്കിയാല്‍ നല്ലൊരു രചന...! യാത്ര , അത് ശങ്കുണ്ണിയോടും മഴയോടും മാത്രം ആകരുത്...

    ReplyDelete
  20. എന്താ പറയ്യ
    വെത്യസ്ത വിഷയം ശൈലി എല്ലാം മികച്ചത്

    ReplyDelete
  21. മനോഹരമായ അവതരണം ... നല്ല കഥ...
    ആശംസകള്‍ ടീച്ചര്‍ ........

    ReplyDelete
  22. ഒരൊ വായനയിലും ഒരൊ ചിന്തകള്‍
    പൂക്കുന്ന വരികളാണല്ലൊ വര്‍ഷിണീ ..
    ആദ്യ പാദം തൊന്നിയത് വേറെന്തെക്കെയൊ ..!
    പിന്നീട് അമ്മ മനസ്സില്‍ .. മകനിലേക്കുള്ള പരിണാമം
    ഒരു മുത്തം കൊണ്ട്, തന്ന സ്നേഹത്തിന് പകരം
    തീര്‍ക്കുന്ന മകന്റെ കാലത്തിന്‍ മണം ..
    വര്‍ഷിണി ചിന്തകളുടെ, കിനാവുകളുടെ കൊട്ടരമാണ്
    വരികളിലൂടെ തീര്‍ക്കുക , ആ മനസ്സിലൂടെ യാത്ര
    ചെയ്യണം തിരി വെട്ടത്തിന് മുന്നിലെത്താന്‍ ..
    പിന്നീട് സ്വല്പ്പം ശാന്തനാവുമെങ്കില്‍ മനസ്സിലേക്ക്
    ചേക്കേറും .. വരികളുടെ ആഴം .. എങ്കിലും പലതും
    ഇപ്പൊഴും മനസ്സിനു പുറത്ത് പല അര്‍ത്ഥ തലങ്ങള്‍ തേടുന്നു ..
    സ്നേഹപൂര്‍വം ..

    ReplyDelete
  23. അര്‍ദ്രമായി എഴുതിയിരിക്കുന്നു,,, കുഞ്ഞുങ്ങള്‍ അവരാണല്ലോ ജീവിതത്തിനൊരര്‍ത്ഥം നല്‍കുന്നത്‌... ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അതിന്‌റേതായ ദുഖങ്ങള്‍ !!

    ReplyDelete
  24. മനസ്സിന്റെ സഞ്ചാര തലങ്ങളിലൂടെ ഒരു നല്ല രചന..

    ReplyDelete
  25. വര്‍ഷിണിയുടെ ഉണ്ണിയെ ഇഷ്ടായി ...
    ശങ്കുവിനെ മനസ്സിലാക്കാന്‍ എനിക്ക് ഒരു പുനര്‍വായന കൂടി വേണ്ടി വന്നു. ഞാന്‍ മനസ്സിലാക്കിയത് തന്നെയോ കഥ എന്നത് യാതൊരു നിശ്ചയവും ഇല്ല താനും.
    വായനക്കാരെ പല വിധം ചിന്തിപ്പിക്കുന്ന ഇങ്ങിനെയുള്ള കഥകള്‍ വേറിട്ട അനുഭവം ആകുന്നു.
    ആശംസകള്‍

    ReplyDelete
  26. ഒറ്റ വായനയില്‍ കഥയുടെ ആശയം ഗ്രഹിക്കുവാന്‍ ബുദ്ധിമുട്ടിയെങ്കിലും, കമന്റുകള്‍ വായിച്ചു ഒന്നുകൂടി വായിച്ചപ്പോള്‍ ഓരോ വാക്കുകള്‍ക്കും ഒരുപാടു അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്നു തോന്നി.. വശ്യമായ ഭാഷ..!

    ReplyDelete
  27. വാക്കുകളിലെ ഇന്ദ്രജാലം...ആശസകൾ....

    ReplyDelete
  28. അമ്മേ....
    സങ്കടപ്പെടണ്ടാ ട്ടോ.... ശങ്കു എവ്ടേം പോവൂലാ....
    അവന്‍ ഉണ്ണിയായ് പിറന്നു കൊള്ളും......
    കാല്പനികതകളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കവന്‍ അവതരിക്കുകയാവും ചെയ്യുക...
    അവന്‍ പിന്നെയും കഥകള്‍ പറഞ്ഞു തരും...
    അമ്മ പടങ്ങള്‍ വരയ്ക്കും... ഉള്ളഴിഞ്ഞു പാട്ടു പാടും...
    നിറയെ ചിത്രങ്ങള്‍ തൂക്കിയ ചുവരുകളുള്ള വീട്ടില്‍ അവന്‍ ശങ്കുവായ്,
    ഉണ്ണിയായ് വളരും.... മ്മ്ട ശങ്കുണ്ണീ....

    വിനുവേച്ചീ....
    കഴിഞ്ഞ കഥയുടെ ക്ഷീണം ഈ കഥയില്‍ തീര്‍ന്നു ട്ടോ....
    ജീവിതത്തിന്റെ എന്തെന്തു തലങ്ങളാ ഈ ഇത്തിരി കുഞ്ഞു കഥയില്‍ ഒതുക്കി വെച്ചിരിക്കുന്നത്...
    മനസ്സിന്റെ കാണാചെപ്പില്‍ ഒതുക്കി വെച്ച ഇടര്‍ച്ചയുള്ള വിങ്ങലുകള്‍ ...
    മഴ പോലെ ഉള്ളിലേക്ക് പച്ച മണം കൊണ്ടു വരുന്നു വാക്കുകള്‍ ....

    ഒത്തിരി സന്തോഷം...
    കഴിഞ്ഞ ഒരു കഥയില്‍ എങ്ങോ മറഞ്ഞിരുന്നു, തിരികെ വര്‍ഷിണി(ശൈലി)യിലേക്ക് വന്നണഞ്ഞു ന്റെ വിനുവേച്ചി....
    രാത്രി മഴ....

    സ്നേഹപൂര്‍വ്വം
    അനിയന്‍കുട്ടന്‍

    ReplyDelete
  29. കഥ പറഞ്ഞ രീതിക്കും വല്ലാതെ ഭംഗി.

    ReplyDelete
  30. നിഷ്കളങ്കമായ ഒരു പോസ്റ്റ്‌...
    ആലേഖനത്തില്‍ ശരിക്കും അനുഭവങ്ങളുടെ തികവ്‌!!!

    അഭിനന്ദനങ്ങള്‍!!!.

    ഇനിയും ഒരുപാട്‌ എഴുതുക..

    ReplyDelete
  31. എന്തേ ഒരു സന്ദേഹം ?മനസ്സിലായില്ല എന്നുണ്ടോ ?ഉണ്ട് എന്നും ഇല്ല എന്നും പറയുമ്പോഴും മനസ്സില്‍ ഈ വരികള്‍ കവിതപോലെ പെയ്തിറങ്ങിയെന്നത് അനിഷേധ്യസത്യം.

    ReplyDelete
  32. കഥ വളരെ നന്നായി ആശംസകള്‍

    ReplyDelete
  33. നല്ല കഥക്കെന്റെ ആശംസകൾ

    ReplyDelete
  34. Good narration. Can you change the font color to white?

    ReplyDelete
  35. കഥ ആകര്‍ഷകം, കഥ പറഞ്ഞ രീതിയും ആകര്‍ഷകവും വ്യത്യസ്തവും.
    ഓരോ വായനയും ഓരോ അനുഭവമാക്കുന്നു.

    ReplyDelete
    Replies
    1. അസ്സലായിരിക്കുന്നു ചിന്തയും വരികളും.ശങ്കു ശങ്കുണ്ണിയായ് മാറുമ്പോൾ ഒന്നും നഷ്ടപ്പെടുന്നില്ലാ എന്നു ചിന്തിച്ച് സമാധാനിക്കാൻ ആണ് എനിക്കിഷ്ടം...

      Delete
  36. സുപ്രഭാതം പ്രിയരേ...
    മനസ്സില്‍ തളിര്‍ക്കുന്ന ഭാവനകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലൂടെയുള്ള ഒരു യാത്ര..
    അതാണ്‍ ന്റ്റെ ശങ്കുണ്ണി....
    അഭിപ്രായപ്പെട്ട ഏവര്‍ക്കും ന്റ്റെ സന്തോഷം..നന്ദി അറിയിക്കട്ടെ..
    നിര്‍ദ്ദേശങ്ങള്‍ മാനിയ്ക്കുന്നു...സ്വീകരിയ്ക്കുന്നു..!

    ReplyDelete
  37. കഥ, പറഞ്ഞ രീതി , എല്ലാം നന്നായി ആശംസകള്‍

    ReplyDelete
  38. ഓടിച്ചു വായിച്ചു പോകാന്‍ പറ്റാത്ത എഴുത്താണെന്ന് ആദ്യം തന്നെ മനസ്സിലാകിയതുകൊണ്ട് മെല്ലെ സാവകാശം കൊടുത്ത് വായിച്ചു. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നോടാ കളി!
    ഈ ഭാഷയ്ക്കും ശൈലിക്കും എന്‍റെ നമസ്കാരം..

    സ്നേഹത്തോടെ മനു.

    ReplyDelete
  39. വ്യത്യസ്ഥമായ ശൈലിയില്‍ ഉള്ള വിനുവിന്റെ കഥ പറച്ചില്‍ എനിക്കിഷ്ടാ ....അതുകൊണ്ട് എന്ത് പറയാന്‍ ഒന്നും പറയാനില്ലാ ട്ടോ ...!!

    ReplyDelete
  40. പിറക്കാത്ത ഉണ്ണികളെ തൂലികകളിലൂടെ...മറ്റൊരു ഇഷ്ടം കൂടി അറിയിക്കുന്നു വര്‍ഷൂ...

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...