Friday, August 20, 2010

തോല്‍വി..

പറയാം എന്തും....
അനുസരിക്കാം ഞാന്‍ .....
തോല്‍ക്കപ്പെടുന്നവന്‍റെ വിധി അതാണല്ലൊ...
ഒഴുകിപ്പറക്കുന്ന അപ്പൂപ്പന്‍ താടിയല്ല ഞാനിന്ന്...
സ്നേഹക്കൂട്ടിലകപ്പെട്ട പച്ചപനംതത്ത...
കരിമ്പനയോലകളുമായ് വന്നൊളൂ...
നാക്കു രാകി മയപ്പെടുത്താം....
കേള്‍ക്കാന്‍ സുഖമുള്ള വാക്കുകള്‍ പഠിയ്ക്കാം...

ഞാന്‍ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കും....
മുത്തും പവിഴവും മത്സ്യകന്യകയുടെ കൊട്ടാരവും.......
അറ്റമില്ലാതെ അതങ്ങിനെ തുടരും....
തോറ്റവനാണെങ്കിലും സ്വപ്നം കാണാന്‍ അവകാശമുള്ളിടത്തോളം കാലം...

പുതിയ വസന്തങ്ങള്‍ക്കായ്.....
അടുത്ത വിളവെടുപ്പുകാലത്തിനായ്....
വെമ്പുന്നൊരു മനസ്സ് എപ്പോഴും മിടിച്ചുകൊണ്ടിരിക്കുന്നുണ്ടാവും....
ചിറകു തല്ലിക്കരയാനെനിക്കു വയ്യ ഇനി....
ഈ ചിറകിനടിയില്‍ തണലുകൊതിക്കുന്നൊരാള്‍
പുറത്ത് കാത്തു നില്പുണ്ടല്ലൊ...

2 comments:

  1. കരിമ്പനയോലകളുമായ് വന്നൊളൂ...
    നാക്കു രാകി മയപ്പെടുത്താം....
    കേള്‍ക്കാന്‍ സുഖമുള്ള വാക്കുകള്‍ പഠിയ്ക്കാം...

    "കൊള്ളാം ...........വാക്കുകളിലെ നിസംഗത."

    ReplyDelete
  2. ജീവിതം തന്നെ ഒരു പരാജയമല്ലേ..
    ജനിപ്പിച്ചുകൊണ്ടാദ്യം തോല്‍പ്പിച്ചു
    ജീവിതത്തിലെ ആദ്യ തോല്‍വി..
    തോല്‍വികകള്‍ നിഴലുപോലെ
    സന്തത സഹചാരിയായി,
    കൂടപ്പിറപ്പായുണ്ടെന്നും കൂടെ
    സ്നേഹമാണല്ലോ ഈ പരജായ കാരണവും!

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...