Thursday, August 26, 2010

എന്‍റെ ഭൂതം..


ഞാനൊരു കഥ പറയാം..
ഒരു ഭൂതത്താന്‍റെ ..
ഭയക്കുന്നതെന്തിനു, സംഭ്രമിയ്ക്കുന്നതെന്തിനു ?
ഇതു ദന്തങളും നഖങളുമില്ലാത്ത
പാവമാം ,ബാലരവിപോല്‍ മുഖകാന്തിയുള്ളവന്‍.
ചിന്തകള്‍ നൊന്തുഴറി മണ്‍പാവപോല്‍ മിഴിചു നില്‍ക്കുമിവളെ
പൂക്കള്‍ വിടരുമീ പൊയ്കയും,
തീരവും വഴികളും കാണിചു
 മനോഹരമീ സ്നേഹ ഗേഹത്തിലേയ്ക്കു നയിച്ചവന്‍.
വിജനമാം പാതിരാപ്പാതകളില്‍
പ്രണയ  നൃത്തം ചവുട്ടി
പാതിരാത്തെരുവുകുള്‍ ഉണര്‍ത്തിയ
കരുണനാം ,ശാന്ത സ്വരൂപനാം ഭൂതം..

1 comment:

  1. ഇത് ‘എന്‍റെ ഭൂതം’..എന്‍റെ ഇഷ്ടങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും, സന്തോഷങ്ങള്‍ക്കും വേണ്ടി മാത്രം ചലിയ്ക്കുന്ന ഭൂതം.
    വേദനകളെ കൂട്ടു പിടിച്ച് , കറുപ്പിനെ സ്നേഹിച്ച്, ഇരുട്ടിനെ സ്വന്തമാക്കാന് ശ്രമിയ്ക്കുന്ന ഒരുവള്..
    അവള്‍ക്കു കൂട്ടു കിട്ടിയത് ഒരു ഭൂതത്തെ,
    അവളുടെ വിളിയ്ക്ക് ചെവി കൊടുത്ത് , മനസ്സു കൊടുത്ത് , ഉറക്കമിളച്ച് അവളെ സംരക്ഷിയ്ക്കാന് പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന അവനിലുമുണ്ട് പൊള്ളുന്ന സ്നേഹം.
    ആ ഭൂതത്തെ പകല് വെളിച്ചത്തില് കൊണ്ടു വരാനുള്ള ശ്രമം...,കൂടുതല് പറഞ്ഞ് ഒതുക്കേണ്ടവനല്ല എന്നു ബോധ്യായതിനാല് ഒരു പാഴ് ശ്രമം..
    സ്വപ്നങ്ങള്‍ക്കും അനുഭവങ്ങള്‍ക്കുമിടയില് നെയ്തെടുത്ത ഈ ഭൂത സങ്കൽപ്പം പൊട്ടിതരിപ്പണാകരുതേ എന്ന പ്രാര്‍ത്ഥന മാത്രം.

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...