മുത്തേ...ഒന്നുചിരിക്കൂ നീ, കൂടേയുണ്ട് ഓരോ അണുവിലും ഞാന്‍.
തേന്‍ പുരട്ടിയ വാചകങ്ങള്‍ വേണ്ടാ. കേട്ടു മടുത്തു.
അടഞ്ഞ വാതിലുകളിലൂടെ കടന്നെത്താനാവാതെ നീ ,പാതി അടഞ്ഞ ജാലകവാതിലൂടെ
എത്തിനോക്കി പുഞ്ചിരി തൂകുന്നതു കണ്ടപ്പോള്‍ ദേഷ്യമാണു തോന്നിയത്.

ഒപ്പം സങ്കടവും.
ഈ രാത്രി എന്‍റെ മോഹങ്ങളെല്ല്ലാം തന്നെ ഞാന്‍ ഉപേക്ഷിക്കുകയാണ്.
പ്രണയിക്കുന്നതിലും മനോഹരമാണ് എനിക്ക് നിന്‍റെ മിഴികളില്‍ നോക്കി കിടക്കുന്നത്..
വിരസമായ രാത്രികള്‍ എന്‍റേതാകുന്നതും ഈ നിമിഷങ്ങളില്‍ തന്നെയാണ്.
നിന്‍റെ പുഞ്ചിരി . അതെനിക്കു നല്‍കുന്നത് മിന്നിത്തിളങ്ങുന ആയിരമായിരം
നക്ഷത്രങ്ങളുടെ ഭംഗിയാണ്..

എന്നും ഞാന്‍ കൊതിക്കുന്നതു; നീ പുഞ്ചിരി തൂകുമ്പോള്‍ തെളിയുന്ന ആ നുണക്കുഴികളിലൊന്നു തൊടാനായിരുന്നു..
പക്ഷേ നിന്‍റെ മുഖത്തെ ആ കലകള്‍ കാണുമ്പോള്‍ എനിക്കരിശം വരും..
നിന്‍റെ കൊഴിഞ്ഞു വീണ പ്രണയത്തിന്‍റെ
മായാത്ത പാടുകളായി അതു കിടക്കുന്നതു കാണുമ്പോള്‍..

ആ പ്രണയം നിനക്കായ് നല്‍കിയ സമ്മാനങ്ങളിലൊന്നായിരുന്നില്ലെ അത്..
കുഞ്ഞു നാളില്‍ മുത്തശ്ശി പറഞ്ഞിട്ടുണ്ട്..അതു നിന്നുള്ളിലെ കുന്നുകളും കാടുകളുമാണെന്ന്..

എന്നാലും എനിക്കു വിശ്വസിക്കാന്‍ വയ്യ.
എങ്കിലും പാതി തുറന്ന ഈ ജാലകവാതിലൂടെ എനിക്കു കാണാന്‍ കഴിയുന്നത് ആ കലകള്‍ മാത്രമാണല്ലോ..?
നീ പറയൂ...എങ്ങിനെയെനിക്ക് അരിശം വരാതിരിക്കും.......?
എന്നിട്ടും മിഴിയിണകള്‍ ചേര്‍ത്തു വെക്കാതെ ഞാന്‍ പിന്നെയും പിന്നെയും നിന്നെ നോക്കി
കിടക്കും.
നിന്‍റെ ചിരികാണുമ്പോള്‍ ഞാന്‍ വെറുതെ ആശിക്കുമായിരുന്നു..

ആ തേന്‍ചുണ്ടുകള്‍ക്കിടയിലൂടെ നിന്‍റെവെളുത്ത കൊച്ചരി പല്ലുകള്‍ തെല്ലെങ്കിലും കണ്ടിരുന്നെങ്കില്‍..
നിന്‍റെ അധരത്തിന് ഇത്തിരി കൂടി കനം വെച്ചിരുന്നെങ്കില്‍.?
എങ്ങിനെയായിരുക്കും നിന്‍റെ മുഖം..?
എങ്ങിനെയായിരുക്കും നിന്‍റെ മുഖം..?
നീ ചിരിക്കുമ്പോള്‍ ആ മിഴികള്‍ ഇറകിയടയുന്നത് കാണാന്‍ എന്തു രസമായിരുന്നു.
ഓരോ ചെറിയ മാറ്റങ്ങളും ഞാന്‍ എന്‍റെ മനസ്സില്‍
കണ്ടുകൊണ്ടേയിരിക്കുന്നു.

ആരും കാണാത്ത , ആരും സങ്കൽപ്പിക്കാത്ത നിന്‍റെ രൂപം ഞാന്‍ എന്‍റെ ഉള്‍ക്കണ്ണിലൂടേ കണ്ടു..
അല്ലെങ്കില്‍ ഞാന്‍ സങ്കൽപ്പിച്ചു..!
ദേവു ചേച്ചി കുഞ്ഞുവാവക്ക് മാമുണ്ണാന്‍ നിന്നെ ചൂണ്ടി കാണിക്കുമ്പോള്‍ ആ വിരല്‍ തുമ്പ് ചെന്നവസാനിക്കുന്നിടത്തു ഞാനും
ഒളികണ്ണിട്ടു നോക്കാറുണ്ടായിരുന്നു.
കുഞ്ഞുവാവ നിന്നെ നോക്കി വായ് തുറക്കുമ്പോള്‍ നീയും അറിയാതെ വായ് തുറന്നു
പോകാറുണ്ടായിരുന്നില്ലെ....?
അപ്പോള്‍ എനിക്കു കാണാമായിരുന്നു നിന്‍റെ വെണ്മ നിറഞ്ഞ
കുഞ്ഞരിപ്പല്ലുകള്‍..

പാതി അടയുന്ന മിഴികള്‍..!
നിന്‍റെ വെണ്‍പല്ലുകളുടെ രഹസ്യം മാവിലയാണെന്നും,നിന്‍റെ കണ്ണിറുക്കിയുള്ള ചിരി ആരാധികമാരുടെ നീണ്ട നിരയാണെന്നും നീ പറഞ്ഞിരുന്നതു പോലെ എനിക്കു
തോന്നാറുണായിരുന്നു,

എപ്പോഴോക്കെയോ അതോര്‍ത്തു ഞാന്‍ പൊട്ടിച്ചിരിക്കുന്നതു നീ അറിഞ്ഞിരുന്നുവോ?
പിന്നിടെപ്പോഴാണ് ആ പൊട്ടിച്ചിരികള്‍ പൊട്ടിക്കരച്ചിലുകളിലെത്തിയത്?
ഈ നിശ്ശബ്ദതയുടെ ആവരണം , അതു ഞാന്‍ സ്വയം എടുത്തണിഞ്ഞതാണ്.
അതെടുത്തണിയുന്നതിനു മുന്നേ എന്തിനൊ വേണ്ടി തുടിക്കുന്ന ഒരു
ഹൃദയമുണ്ടായിരുന്നു എനിക്ക്.
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു മനസ്സും..കളങ്കമില്ലാത്ത ഒരാത്മാവും.
എന്തുകൊണ്ടു അതുമാത്രം നീ കാണാന്‍ ശ്രമിച്ചില്ല..അല്ലെങ്കില്‍
ശ്രമിക്കുന്നില്ല.?
ഞാന്‍ നിനക്കു തന്നത് എന്നെ മാത്രമല്ലല്ലോ.എന്‍റെ ആത്മാവും, ഹൃദയവും എല്ലാം
നിനക്കായ് മാത്രമല്ലെ ഞാന്‍ തന്നതു?
നിന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ എനിക്കു മേല്‍ വര്‍ഷിച്ച
ശകാരങ്ങള്‍...
അതെന്നില്‍ നിറച്ച മാനസിക സംഘര്‍ഷങ്ങള്‍.
എല്ലാം നീ ഒരു പുഞ്ചിരിയിലൂടെ അലിയിച്ചു കളഞ്ഞു.
ഒറ്റപ്പെടല്‍ എന്നേ എന്നെ പുണര്‍ന്നു കഴിഞ്ഞിരിക്കുന്നു.
എന്നാലും ജനല്‍ പാളിയിലൂടെ നിന്നെയും കൂട്ടു പിടിച്ച് ഓരോ രാത്രികളും ഞാന്‍
ഉറങ്ങാതെ തീര്‍ത്തു.
ഓരോ രാത്രിമഴകള്‍ക്കും കാതോര്‍ത്തു
ചുരുണ്ടു കൂടി കിടന്നു.
എന്‍റെ വേദന ഇരട്ടിച്ചു കൊണ്ടേയിരിക്കുന്നു.
വേണ്ട പോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളവ്യഗ്രത.
സ്നേഹം പിടിച്ചു വാങ്ങേണ്ടി വരുമോയെന്ന അവസ്ഥ..
നേരിയ പരിഗണനക്കായുള്ള മോഹം.
ഇതെല്ലാം നിന്നില്‍ നിന്നും നേടാന്‍ വേണ്ടി കലഹിക്കേണ്ടി വരുന്ന അവസ്ഥ,.
രാവുകള്‍ പുലരിയിലേക്ക് വഴിമാറുമ്പോള്‍ നിനക്കു കേള്‍ക്കാന്‍ കഴീയുന്നില്ലെ..
നിന്‍റെ കാതുകളില്‍ എന്‍റെ തേങ്ങലുകള്‍.?
നിന്‍റെ ഏകാന്തതയില്‍ എന്‍റെ പ്രണയം നിനക്കനിവാര്യമായിരുന്നു.
ഒരിക്കല്‍ നിന്‍റെ സന്തോഷം ഞാന്‍ മാത്രമായിരുന്നു.
ഇന്ന് നിനക്കു ചുറ്റും മിന്നിത്തിളങ്ങുന്ന അനേകം താരങ്ങളുണ്ട്..
വെള്ള വസ്ത്രമണിഞ്ഞ മാലാഖമാരുണ്ട്.
ചിലപ്പോഴൊക്കെ ഞാനും അറിയാതെ ആശിച്ചു പോകുമായിരുന്നു.
ഒരു മാലാഖയോ.. താരമോ ആയിരുന്നെങ്കില്‍...
നിന്‍റെ സാമീപ്യമെങ്കിലും എനിക്ക് കിട്ടുമായിരുന്നു.
നിന്‍റെ സ്നേഹത്തെയോ ആത്മാര്‍ത്ഥതയെയോ അളക്കാനല്ല ഞാന്‍ നിന്നെ ഉറ്റു
നോക്കുന്നത്.
എന്നെ നീ തെറ്റിദ്ധരിക്കരുത്,
ഞാന്‍ നിന്നെ പ്രണയിച്ചു കൊള്ളാം.മതിവരുവോളം.തിരിച്ചൊന്നുമേ പ്രതീക്ഷിക്കാതെ.
ഒരിക്കലും നിന്‍റെ പ്രണയത്തിനു വേണ്ടി ഞാന്‍ കരയില്ല. തിരിച്ചു
ആവശ്യപ്പെടുകയുമില്ല.
നിന്റ്റെ ഓരോ നീക്കവും കാണാനായ് മാത്രം ഇനിയുള്ള നിമിഷങ്ങള്‍ ഞാന്‍ കാത്തിരുന്നോട്ടെ....?

എല്ലാ പ്രതീക്ഷകളും അസ്തമിച്ചാലും പിന്നെയുമെന്തൊക്കെയോ നമ്മള്‍ പ്രതീക്ഷിച്ചുകൊണ്ടിരിയ്ക്കും.. പ്രതീക്ഷയായിരിയ്ക്കാം ഒരു പക്ഷെ യാന്ത്രികമായി നമ്മെ മുന്നോട്ട് നയിയ്ക്കുന്നത്.. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല, ചിലത് കണ്ണുണ്ടായിട്ടും കാണുകയുമില്ല. കളങ്കമില്ലാത്ത, ആത്മാര്‍ത്ഥമായ സ്നേഹത്തിനെന്നും വേദനയാണ് പ്രതിഫലം. എന്നെങ്കിലും ചോദിയ്ക്കാതെ തന്നെ പതിന്മടങ്ങായി കിട്ടുമെന്ന് പ്രതീക്ഷിയ്ക്കാം. വളരെയധികം ഇഷ്ടപ്പെട്ടു വര്‍ഷിണി ഈ ബ്ലോഗ്.. ഇതായിരുന്നോ വര്‍ഷിണിയുടെ ആദ്യത്തെ ബ്ലോഗ്..? കുറെയേറെ എഴുതിവളര്‍ന്നിരിയ്ക്കുന്നു മഴപെയ്യിപ്പിയ്ക്കുന്നവള്‍.. ഇവിടെ ഇങ്ങനെ ആദ്യകമന്റിടുമ്പോള്‍ സന്തോഷം തോന്നുന്നു..
ReplyDelete