Monday, October 5, 2020

മരപ്രണയം

ഒരു മരമുണ്ട്‌,
ആ മരത്തെ പ്രണയിക്കും
എതിർ മറ്റൊരു മരവും.

അരികിലെങ്കിലും
എത്ര ദൂരമെന്ന് ,
മുഖം പൂഴ്ത്തി
മരച്ചില്ലകൾ കൂമ്പി വിരഹിച്ചവർ.
അപ്പോഴവർക്ക്‌ സാന്ത്വനമായി
നിലയ്ക്കാതെ പെയ്യും ആകാശം.

ഒരു മഴ നനഞ്ഞ രാത്രിയിൽ
നിലാവുറങ്ങാത്ത രാവിൽ
ഇലമഴകൾ ചാഞ്ഞു പെയ്തു
നിഗൂഢതകളിലിറങ്ങി പെയ്യും പോലെ.

ഇരുളിൻ മാറിൽ മഴഗന്ധങ്ങൾ വമിക്കുന്നു
തൊട്ടു തലോടുന്നു മൺതരികൾ
ശൈത്യ രാവുണരുന്നു
വേരുകൾ പടർന്നിറങ്ങുന്നു.

സ്പർശിക്കുന്നുണ്ടവർ
ആഴ്‌ന്നിറങ്ങും മുന്നെ
ഒന്നാകാൻ
തണുത്ത വേരിൻ ഞരമ്പുകളിൽ
പ്രണയം അറിയിച്ചുകൊണ്ട്‌.

അവർ പങ്കുവെയ്ക്കപ്പെട്ട നിമിഷങ്ങൾ
വേരുകൾ ആഴ്‌ന്നിറങ്ങി പ്രണയിച്ചത്‌
വെയിൽ മറന്ന മരച്ചില്ലകളോട്‌ - പറഞ്ഞതേയില്ല..

#പെയ്തൊഴിയാൻ

3 comments:

  1. "വേരുകൾ ആഴ്‌ന്നിറങ്ങി പ്രണയിച്ചത്‌
    വെയിൽ മറന്ന മരച്ചില്ലകളോട്‌ - പറഞ്ഞതേയില്ല..." ആശംസകൾ വിനോദിനി :)

    ReplyDelete
  2. മനോഹരമായ വരികൾ
    ആശംസകൾ ടീച്ചർ

    ReplyDelete
  3. ഒന്നായിത്തീർന്ന പ്രണയത്താൽ ആഴ്ന്നുപോയ വേരുകൾ തന്നെയാണ് ഇപ്പോഴും തുടിച്ചുനിൽക്കുന്ന പച്ചപ്പിന് ആധാരം ...

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...