ഒരു കൈത്തരി നാളം വിതറിടാനാവാതെ
നനവിന്‍റെ നൂലുകൾ വേർതിരിയ്ക്കാനാവാതെ
മഴയത്ത് ഈറനുടുത്ത് അളിവേണിയും..
തുളസിത്തറമേൽ കോരിച്ചൊരിയുന്ന മഴയും..!
ചുരുൾ മുടി ഇഴകളെ ഗാഢമായ് പുണർന്ന്
തുളസിക്കതിർ ഇണകളെ ആശയിൽ കുതിർത്ത്
ഗ്രാമീണ തരുണിയെ ഹൃദയത്തിലറിഞ്ഞ്
ഇതാ വീണ്ടും ഭ്രാന്തൻ മഴ പൊട്ടിച്ചിരിയ്ക്കുന്നു..!
മഴക്കാലം പടിയിറങ്ങിയ അനുരാഗ കാലം
വിരഹമറിയിക്കും മോക്ഷമില്ലാ പ്രവാസ കാലം
പൊട്ടി വീഴും തുള്ളികൾ ഹൃദയമുടച്ച് പാടുമ്പോൾ
ഗന്ധർവ്വ സ്പർശം വീണ്ടും തട്ടിയുണരുന്നു...!
ഓർമ്മയുടെ ജാലക പാളികൾ തുറന്ന്
വേരറ്റ് നീരറ്റ് ,സംഭ്രമ പ്രളയത്തിൽ മുങ്ങി
മഴ നനയും മണ്ണിലൂടെ മൌനത്തിലാണ്ട്
എറിഞ്ഞുടക്കപ്പെട്ട ദാമ്പത്യം മഴ മൂലമെന്നമ്മ...!
ഇറവെള്ള കുമിളകൾക്കു മുമ്പേ തിളച്ച്
കുതിർന്ന മേൽക്കൂര ചേർന്നൊലിയ്ക്കുന്നതും നോക്കി,
വിഷണ്ണനായ് വയലുകൾ വെള്ളത്തിൽ ആഴ്ന്ന വേദനയിൽ
മഴ നനഞ്ഞ് മണ്ണിനെ പൊന്നാക്കിയ അച്ഛൻ..!
ചോരയും നീരും കണ്ണുനീർത്തുള്ളികളും
ഭൂമിയ്ക്കു മീതെ മലർന്ന് കിടക്കുമ്പോഴും
ഭയ രഹിത വരദയാം മണ്ണിനെ പുണർന്നു
കണ്ഠമറിയാതിടറി പാടും വർഷമേഘങ്ങൾ...!
Saturday, November 3, 2012
മഴ നോവുകൾ...!
Subscribe to:
Post Comments (Atom)
ഞാന്‍..
- വര്‍ഷിണി* വിനോദിനി
- ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…
മഴ കിനാക്കൾക്കുമേൽ പെയ്തൊഴിയും മഴ നോവുകൾ...!
ReplyDeleteമഴയെ ജീവിതവുമായി കോര്‍ത്തിണക്കിയത് ഇഷ്ടമായി
ReplyDeleteആശംസകള്‍
വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് അഹങ്കാരം ആവും ഇഷ്ടമായി വളരെ ഏറെ .,.,ഒരു മഴ നനഞ്ഞ കുളിര് മനസ്സിന് ,.,.അഭിനന്ദനങ്ങള്‍
ReplyDeleteഒന്നുമറിയാതെ മഴ വീണ്ടും വീണ്ടും
ReplyDeleteപെയ്തു കൊണ്ടേ ഇരിക്കുകയാണ് ..
ജന്മം കൊടുത്ത ജനനിയോടുള്ള
തീരാത്ത കടപ്പാട് പോലെ.....
മനോഹരമായ വരികള്‍ ടീച്ചര്‍..
മനസ്സിലെ മഴയ്ക്ക് ഋതു വിന്റെ സമയക്കണക്കുകളില്ലല്ലോ
അതെന്നു സ്നേഹമായി പെയ്തു കൊണ്ടേ ഇരിക്കട്ടെ ..ആശംസകളോടെ സസ്നേഹം...
കൊള്ളാം, ശീര്‍ഷകത്തില്‍ കോര്‍ത്തു ഞാത്തിയ വരികള്‍., !
ReplyDeleteവായിച്ചു കഴിഞ്ഞപ്പോള്‍ മനസില്‍ തുലാമഴ പെയ്യുന്നു.
ReplyDelete('അളിവേണി'ക്കു DICTIONARY നോക്കി.അര്‍ഥം ഇങ്ങിനെ -Woman with curly black hair,a beauty){എന്നെപ്പോലെ മറ്റുള്ളവര്‍ക്കും ഉപകാരപ്പെടണമെന്ന സദുദ്ദേശ്യം മാത്രം ട്ട്വാ....}
ReplyDeleteതികച്ചും നോവുകളുണര്‍ത്തുന്ന കവിത അനുവാചകന്‍റെയും വിതുമ്പലാകുമ്പോള്‍ ആശയം ആഴമേറിയതും ഭാവസുഭഗമാകുന്നു .ഇഷ്ടപ്പെട്ടുവെന്നതിനേക്കാള്‍ ഒന്നാന്തരം ഒരു കവിത വായിച്ച ഹര്‍ഷം മഴകിലുക്കം പോലെ ഉള്ളില്‍ ....വര്ഷിണീ,ഇതൊരു കാവ്യ വര്ഷം തന്നെ !
അളി വേണി
Deleteഅളി = വണ്ട്
വേണി = തലമുടി
കാര്‍വണ്ടിനെപ്പോലെ കറുത്തിരുണ്ട തലമുടിയുള്ളവള്‍
കവിത മനോഹരമായിരിക്കുന്നു ,വാക്കുകള്‍ അളന്നു കുറിച്ച് എഴുതിയപ്പോള്‍ മഴ സമ്പന്നമായി :) ആശംസകള്‍ !!
ReplyDeleteജീവിതത്തിന്റെ മഴ ത്താളം അല്ല...മഴയുടെ ജീവിതതാളം (രണ്ടായാലും )വളരെ മനോഹരമായി അവതരിപ്പിച്ചു...വളരെ നന്നായി ...അഭിനന്ദനങ്ങള്‍
ReplyDeleteവീണ്ടും വരാം...സസ്നേഹം
www.ettavattam.blogspot.com
എന്തുകൊണ്ടും മഴ നല്ലൊരു രൂപകമാണ്, മനുഷ്യ സ്വഭാവത്തോളം പോന്നത്..! ആശംസകള്‍.!!!
ReplyDeleteഇഷ്ടമായി.....
ReplyDeleteഇറവെള്ള കുമിളകൾക്കു മുമ്പേ തിളച്ച്
ReplyDeleteകുതിർന്ന മേൽക്കൂര ചേർന്നൊലിയ്ക്കുന്നതും നോക്കി,
വിഷണ്ണനായ് വയലുകൾ വെള്ളത്തിൽ ആഴ്ന്ന വേദനയിൽ
മഴ നനഞ്ഞ് മണ്ണിനെ പൊന്നാക്കിയ അച്ഛൻ..!
നല്ലൊരു തുലാവർഷം കണ്ടിരുന്നതു പോലെ ഹൃദ്യമായി...
ആശംസകൾ...
കൊള്ളാം കേട്ടോ നല്ല വരികള്
ReplyDeleteഈ മഴക്കവിത മഴസ്വപ്നത്തിനു ഇഷ്ടമായി
മഴ പെയ്യിക്കും വരികള്‍......
ReplyDeleteമഴയില്‍ ഒരു ജീവിതം തന്നെ പറഞ്ഞു തീര്‍ക്കാം അല്ലെ.
ReplyDeleteമഴ കുതിര്‍ന്ന വരികള്‍ക്ക് ആശംസകള്‍
ReplyDeleteഈ ഹരിതനികുഞ്ജത്തിലിരുന്നൊരു മഴ നനഞ്ഞു.വിട്ടു മാറാത്ത കുളിര്..
ReplyDeleteഇഷ്ടമായി
ReplyDeleteഞാന്‍ നീയാം മഴ നനഞ്ഞു...
ReplyDeleteശരിക്കും "മഴ നോവുകള്‍..."
ReplyDeleteഒരു മഴയിലൂടെ കാണിച്ച ചിത്രങ്ങള്‍ അസ്സലായി.
ReplyDeleteഒരു കൈത്തരി നാളം വിതറിടാനാവാതെ >>ഇതിന്‍റെ അര്‍ഥം മനസ്സിലായില്ല ,,ഭാവതീവ്രത തുടിക്കുന്ന കവിത ..മനോഹരമായ വര്‍ഷചിത്രങ്ങള്‍,,നന്നായി
ReplyDeleteമഴമഴാ
ReplyDeleteകുടകുടാ
very good
ReplyDeleteഎന്‍റെ മഴ , നിന്‍റെയും മഴ.
ReplyDeleteമഴയെ സ്വപ്നം കാണാനും മഴയത് സ്വപ്നം കാണാനും എന്ത് രസമാണ്.
കവിത നന്നായി ട്ടോ വര്‍ഷിണീ .
ആശംസകള്‍
പ്രണയമണിത്തൂവൽ പൊഴിയും പവിഴ മഴ... മഴയെ മനോഹരമാക്കിയ കവിതകളെല്ലാം വായിക്കുമ്പോൾ ആദ്യം ഈ ഗാനമാണ് വരിക.
ReplyDeleteമഴയുടേ വിവിധ ഭാവങ്ങളോടെ വായനക്കരനെ കവിത അനുഭവിപ്പിച്ചു,.
അളവേണിയെ കുറിച്ചുള്ള കുട്ടിക്കയുടെ ക്ലാസ് പുതിയ ഒരറിവ് നൽകി., ഊഷര ഭൂമിയിലെ വരണ്ട മനസ്സുകൾക്ക് ഉണർവേകിയവ ചില വരികൾ. നൊസ്റ്റാൾജിക്ക്...
സ്നേഹാർദ്ദ്രമാം ഒരു പൊൻ പുലരി കൂടി കൺതുറന്നിരിക്കുന്നൂ..
ReplyDeleteസ്നേഹ പുലരി..സുപ്രഭാതം പ്രിയരേ..
ന്റെ മഴ നോവുകൾ കൊണ്ടറിഞ്ഞ ഏവർക്കും ന്റെ സ്നേഹം...ഹൃദയത്തിൽ തൊട്ട നന്ദി..!
ഇക്കാ..
ReplyDeleteഅളിവേണിയെ ഏവർക്കും പരിചയപ്പെടുത്തി കൊടുത്തതിൽ വളരെ നന്ദി..
മാത്രമല്ല ഇക്കയുടെ അംഗീകാരം ലഭിച്ചതിലും വളരെയേറെ സന്തോഷം ഉണ്ടെന്ന് അറിയിക്കട്ടെ..
സിയാഫ്..
ഒരു കൈത്തരി നാളം വിതറിടാനാവാതെ..എന്നതു കൊണ്ട് ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നുമല്ല,
ഒരു കൈ മറ്റൊന്നിനു മറ പിടിച്ചു തുളസിത്തറയിൽ വെട്ടം കാണിക്കുവാൻ കൂടി അനുവദിക്കാത്ത മഴ എന്നാണു ട്ടൊ..
ഒരിക്കൽ കൂടി ന്റെ പ്രിയർക്ക് നന്ദി..സ്നേഹം..!
അളിവേണിയെ ഒരിക്കൽ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്..
അവൾ ഇവിടെയുണ്ട്..
http://unarthu.blogspot.in/2012/03/blog-post.html?m=1
ഞാന്‍ എന്തൊരു മണ്ടന്‍ ആണ് ,ഇത്ര സിമ്പിള്‍ ആയ കാര്യം കൂടി മനസ്സിലായില്ല ,ശോ ..എന്നെയങ്ങ് കൊല്ല് ..:)
Deletebeautiful
ReplyDeleteമഴക്കാലം പടിയിറങ്ങിയ അനുരാഗ കാലം
ReplyDeleteവിരഹമറിയിക്കും മോക്ഷമില്ലാ പ്രവാസ കാലം
പൊട്ടി വീഴും തുള്ളികൾ ഹൃദയമുടച്ച് പാടുമ്പോൾ
ഗന്ധർവ്വ സ്പർശം വീണ്ടും തട്ടിയുണരുന്നു...!
ടീച്ചറേ വല്ലാതങ്ങ് കുളിര് കോരിയിടുന്നു,ഈ വരികൾ.!
സ്നേഹപ്പുലരിമഴനുരാഗ സുപ്രഭാതം.!
ആശംസകൾ
ReplyDeleteചോരയും നീരും കണ്ണുനീർത്തുള്ളികളും
ReplyDeleteഭൂമിയ്ക്കു മീതെ മലർന്ന് കിടക്കുമ്പോഴും
ഭയ രഹിത വരദയാം മണ്ണിനെ പുണർന്നു
കണ്ഠമറിയാതിടറി പാടും വർഷമേഘങ്ങൾ...!
beautiful......................
കണ്ഠമറിയാതിടറി പാടും വർഷമേഘങ്ങൾ...!
ReplyDeleteകവിതയുടെ ഭാവം ഈ അവസാനവരികളിലേക്ക് ഒഴുകിയെത്തിയപോലൊരു വായനാനുഭവം.
മഴയുടെ രൂപകങ്ങൾക്ക് പല ഭാവങ്ങളാണ്. പ്രണയഭാവവും, ചോർന്നൊലിക്കുന്ന ജീവിതനിസ്സഹായതയും, ഭയവും, വേദനകളും, പരമാനന്ദവും എല്ലാം ഒരേ മഴയുടെ വിവിധഭാവങ്ങൾ തന്നെ.....
മഴയുടെ താളവും ,ഹൃദയതാളവും വിളക്കിച്ചേർത്ത കൽപ്പനകൾ ഇവിടെ വായിക്കാനാവുന്നു...
രുൾ മുടി ഇഴകളെ ഗാഢമായ് പുണർന്ന്
ReplyDeleteതുളസിക്കതിർ ഇണകളെ ആശയിൽ കുതിർത്ത്
ഗ്രാമീണ തരുണിയെ ഹൃദയത്തിലറിഞ്ഞ്
ഇതാ വീണ്ടും ഭ്രാന്തൻ മഴ പൊട്ടിച്ചിരിയ്ക്കുന്നു...
മഴ നോവുകള്‍ ഹൃദയത്തിലൂടെയാണ് കടന്നു പോയത് ....
വരികള്‍ ഇഷ്ടായിട്ടോ വര്‍ഷിണി...ആശംസകള്‍...
കണ്ഠമറിയാതിടറി പാടും വർഷമേഘങ്ങൾ
ReplyDeleteകണ്ഠമറിയാതിടറി പാടും വർഷമേഘങ്ങൾ...!
ReplyDeleteവിനൂ , കവിതപോല്‍ മനോഹരം ഈ ചിത്രവും !!
ഒരു കവിത അവലോകനം തന്നെ എല്ലാവരും നടത്തിയല്ലോ
ReplyDeleteഅര്‍ഥവും വിശകലനവും സഹിതം....
കവിതയും കമന്റുകളും കൂട്ടി വായിച്ചപ്പോള്‍ തുലാ മഴ
നനഞ്ഞ കുളിരും തണുപ്പും....(കണ്ണീരിന്റെ തുള്ളികള്‍
അത് മഴയില്‍ തന്നെ അലിയട്ടെ അല്ലെ?) ആശംസകള്‍ വര്‍ഷിണി...
മഴയെക്കുറിച്ചുള്ള മൊഴികള്‍ പോലും മനസ്സിനെ ആര്‍ദ്രമാക്കുന്നു. നല്ല വരികള്‍ക്ക് നന്ദി.
ReplyDeleteമഴപ്പെണ്ണേ...
ReplyDeleteനന്നായിട്ടുണ്ട്!
നന്നായി എന്ന് ഇനിയും പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നറിയില്ല എന്നാലും അത് തന്നെ പറയുന്നു ,
ReplyDeleteമഴയോളമൊഴുകിയവരികൾ
ReplyDeleteമഴയുടെ വഴികളില്‍ വര്‍ഷിണി വരച്ച കാവ്യചിത്രങ്ങളില്‍ വേറിട്ട ഒന്ന് !!
ReplyDeleteആശംസകള്‍
നന്നായിട്ടുണ്ട്...
ReplyDeleteമഴയുടെ ഗീതം കേള്‍ക്കാന്‍
ReplyDeleteമണ്ണിന്റെ രാഗം രുചിയ്ക്കാന്‍
നിന്റെ മടിയില്‍ തന്നെ കിടക്കണം
ഓർമ്മയുടെ ജാലക പാളികൾ തുറന്ന്
ReplyDeleteവേരറ്റ് നീരറ്റ് ,സംഭ്രമ പ്രളയത്തിൽ മുങ്ങി
മഴ നനയും മണ്ണിലൂടെ മൌനത്തിലാണ്ട്
എറിഞ്ഞുടക്കപ്പെട്ട ദാമ്പത്യം മഴ മൂലമെന്നമ്മ...!