Tuesday, September 4, 2012

വ്യർത്ഥ ബോധം...!






വീടിന്റെ കിഴക്കേ മുറിയിലെ ജനലിലൂടെ ഉദയം കാണാം.
ചുവന്നു തുടുത്തുണരുന്ന പാട വരമ്പുകളിൽ ഇളം മഞ്ഞ പരക്കും വരെ ലാപ്ടോപ്പുമായി അങ്ങനേ ഇരിയ്ക്കും..
പുലരികളിൽ അവന്റെ സ്ഥാനം ജനലരികിലുള്ള മേശപ്പുറം തന്നെ..
നേർത്ത മഞ്ഞിന്റെ തണുപ്പിൽ വിറങ്ങലിച്ച തണുത്ത വിരലുകൾ കൊണ്ടവനെ തലോടി കൊണ്ട് അങ്ങനേ ഇരിയ്ക്കണം അല്പ നേരം..
അവനെ സ്നേഹിയ്ക്കുവാൻ തുടങ്ങിയിരിയ്ക്കുന്നു എന്നവനു ബോധ്യപ്പെട്ടു തുടങ്ങിയാൽ പിന്നെ അവനിലൂടെ തന്റെ പ്രിയ മിത്രങ്ങളിലേയ്ക്കുള്ള ദൂരം, കൺവെട്ടവും മോണിറ്ററും തമ്മിലുള്ള അകലം മാത്രം..
ജനലഴികളിലൂടെ പൊൻ കിരണങ്ങളുടെ ലാളന ഏറ്റ് അടുത്ത സുഹൃത്തുക്കളെ ശുഭദിനാശംസകൾ അറിയിയ്ക്കുമ്പോൾ മുറ്റത്തേയ്ക്കിറങ്ങി വന്ന രാജകുമാരന്റെ പ്രസരിപ്പ് തന്റെ വിരൽത്തുമ്പുകളിലൂടെ അവരിലും എത്തുന്നു എന്ന ശുഭ പ്രതീക്ഷ വല്ലാത്തൊരു അനുഭൂതിയാണു തനിയ്ക്ക് നൽകുന്നതെന്ന് അവർ അറിയുന്നുണ്ടാകുമൊ എന്തോ..!

പടിപ്പുര വാതിൽക്കലേയ്ക്ക് കണ്ണുകളൊന്ന് പായിച്ചു..
പടിപ്പുര വാതിൽ തുറന്ന് പോസ്റ്റ് മാൻ ഗോപിയേട്ടൻ ഇറങ്ങി വരുന്നൂ എന്ന എന്നത്തേയും പോലെയുള്ള സന്തോഷവും ജിജ്ഞാസയും ഉള്ളിലടക്കി ജീ മെയിൽ ലോഗിൻ ചെയ്തു..
ഉമ്മറത്തെ കിളി വാതിലിലൂടെ ഗോപിയേട്ടൻ കത്തെടുത്തു നീട്ടുന്ന പ്രതീതിയാണു ഇൻബോക്സ് തുറക്കുമ്പോൾ..

പതിവു പോലെ തന്നെ വലിയ ആൾതിരക്കുകളൊന്നും തന്നെ ഇല്ലാത്ത ഇൻബോക്സ്..
ഏതെങ്കിലും കമ്മ്യൂണിറ്റി സൈറ്റിൽ നിന്നുള്ള അറിയിപ്പുകൾ വരുമ്പോൾ മാത്രമാണു പതിവിലും വിപരീതമായി ഇൻബോക്സിൽ ആൾപ്പെരുമാറ്റം ഉണ്ടാകുന്നത്..

ഇൻബോക്സിൽ 1 കാണിയ്ക്കുന്നു..
അദ്ദേഹമാണ് ..മുഖം വികസിച്ചു.
“യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയൊ..” എന്ന തന്റെ മെയിലിനുള്ള മറുപടി ആയിരിയ്ക്കാം വന്നു കിടക്കുന്നത്..

"ഇയാളെ രണ്ടീസ്സായി എവിടേയും കാണാതായപ്പൊ ഞാൻ തീർച്ചയാക്കി ന്നോട്‌ യാത്ര പോലും പറയാതെ പോയി കളഞ്ഞെന്ന്.."
മനസ്സിൽ അദ്ദേഹത്തോടായി പറഞ്ഞതായിരുന്നു..
അൽപ്പം ഉച്ചത്തിലായി പോയി..
"നീ ഇതാരോടാ സംസാരിയ്ക്കുന്നത്‌..?"
പിന്നിൽ നിന്ന് അമർഷം പുരണ്ട സ്വരം..
"ആരോടും ഇല്ലാ " എന്ന് പറയുമ്പോഴും ഇൻബോക്സ്‌ തുറക്കുവാനാവാതെ എറർ കാണിയ്ക്കുന്നുവല്ലൊ എന്ന ആധി തികട്ടി വന്നു..
"ഉം,നല്ല കഥ..പലതിനുമുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു“..
എന്ന അമർഷം വീണ്ടും ഉയർന്നെങ്കിലും കാൽ പെരുമാറ്റം അകലും വരേയ്ക്കും കാത്തിരുന്നു..
മൌസിൽ ഒന്നു കൂടി അമർത്തി,
പടിപ്പുര വാതിൽ തുറന്ന് തനിയ്ക്കുള്ള സന്ദേശം സാവകാശം തുറന്നു വരുന്നു..
കാത്തിരിപ്പൂ നിന്നെ ഞാൻ പ്രിയനേ എന്നു ചുണ്ടുകൾ കൂർപ്പിച്ച്‌ ഇന്ബോക്സിലെ കത്തെടുത്ത്‌ വായിച്ചു..

" എന്റെ യാത്രയ്ക്ക്‌ എന്തു ഒരുക്കങ്ങൾ കണ്ണേ...പ്രത്യേകിച്ച്‌ ഒരുക്കങ്ങൾ ഒന്നുമില്ല..
ഞാനൊരിയ്ക്കൽ നിന്നോട്‌ പറഞ്ഞിട്ടില്ലേ..ഒരു അവധൂത ജന്മമാണു എന്റേതെന്ന്.
എല്ലാറ്റിനുമൊടുവിൽ ഒരു യാത്രയുണ്ട്‌,
ഇപ്പോഴുള്ള യാത്രകളെല്ലാം ആ യാത്രയ്ക്കുള്ള പ്രാക്ടിയ്ക്കൽ പഠനങ്ങളാണ്..
യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ വീണിടം വിഷ്ണു ലോകം എന്ന മട്ടിൽ ഒരു അവധൂതനെ പോലെ എങ്ങിനെ അലഞ്ഞു തിരിയാം എന്നു പഠിയ്ക്കുവാനുള്ള യാത്രകൾ,.
എന്നെ മാടി വിളിയ്ക്കുന്ന ഒരു യാത്രയുണ്ട്‌..
എനിയ്ക്കത്‌ നടത്തിയേ പറ്റൂ..
അത്‌ എവിടെ.എങ്ങിനെ എന്ന് ഞാനല്ലാതെ തനിയ്ക്കു മാത്രമേ അറിയൂ..
ഒടുവിൽ ഞാനവിടെ എത്തിപ്പെടുക തന്നെ ചെയ്യും..
ഞാനെന്റെ യാത്ര തുടങ്ങിയിരിയ്ക്കുന്നു..
സ്വന്തം..നിന്റെ എല്ലാം...”

കഴിഞ്ഞ രണ്ടു ദിവസങ്ങളായി താൻ ‘വന്നിരിയ്ക്കുമോ’ എന്ന് ഇൻബോക്സ്‌  ഇടയ്ക്കിടെ തുറന്നു നോക്കി കൊണ്ടിരുന്നതിനുള്ള മറുപടി,
ഉള്ളം നെഞ്ചിൽ തീ പുകയുന്നു..

ജീ മയിൽ സയിൻ ഔട്ട് ചെയ്ത്‌ ലാപ്ടോപ്പ്‌ ഷട്ട്‌ ഡൗൺ ചെയ്ത്‌ സ്ഥിരം വീട്ടു ജോലികളിൽ ഏർപ്പെടുമ്പോൾ ഉള്ളു നീറി പുകയുകയായിരുന്നു..
പലപ്പോഴായി അദ്ദേഹത്തോടൊപ്പം  അക്ഷര കൂട്ടുകളിലൂടെ കൈമാറിയിട്ടുള്ള സംഭാഷണ ശകലങ്ങൾ കണ്ണുകളിൽ പുക കേറിയ കണ്ണുനീരായും,
തീൻ മേശയിൽ മണമുള്ള ഭക്ഷണവുമായി രൂപാന്തരപ്പെട്ടു കൊണ്ടിരുന്നു..!


പുതുമഴ വെള്ളം നിറഞ്ഞ് ആമ്പൽ കുളംനിറഞ്ഞു കിടന്നിരുന്ന ഒരു ഇടവപ്പാതിയ്ക്ക്,
പച്ചപ്പുകൾ പടർന്നു കിടന്നിരുന്ന  തെളിനീരിൽ മത്സ്യ കുഞ്ഞുങ്ങൾ പുളയ്ക്കുന്നത് അദ്ദേഹത്തോടൊപ്പം  അങ്ങനേ നോക്കി നിന്നു..
ആ പുളച്ചിലുകൾ ഞാനും ആഗ്രഹിയ്ക്കുന്നു എന്നെങ്ങാനും അദ്ദേഹം മനസ്സിലാക്കുമോ..?
എവിടെന്നില്ലാതെ ഒരു നിമിഷ ജാള്യത മുഖം ചുവപ്പിച്ചു..
കുലകുലയായി വിരിഞ്ഞു നില്‍ക്കുന്ന വെളുത്ത ആമ്പല്‍ പൂക്കൾക്കും ചുവപ്പു നിറം പടരുന്നു..
പാതയോരങ്ങളും ഇടവഴികളും വിജനമാകുന്നു..
സന്ധ്യ മയങ്ങിയാൽ ഇങ്ങനെയാണ്‍
ആരെങ്കിലും ശ്രദ്ധിയ്ക്കും മുന്നെ ഞാന്‍ പോകട്ടെ എന്ന് ആദ്യമായി അദ്ദേഹത്തെ കണ്ട നാൾ ചോദിയ്ക്കുമ്പോൾ ജലത്തിനടിയിൽ പടർന്നു കിടക്കുന്ന ആമ്പൽ വള്ളികൾ തന്നെ വലിച്ചിഴച്ചു കൊണ്ടു പോയി ശ്വാസം മുട്ടിയ്ക്കുന്നതായി അനുഭവപ്പെട്ടു..!

“നീ എന്തിനാണിങ്ങനെ വേദനിയ്ക്കുന്നത് ഓമനേ..
ഒന്നും നമ്മൾ കൽപ്പിയ്ക്കും പോലെയല്ല..
പ്രാണൻ പോകും മുന്നെ ഒന്നു കാണണം എന്നുണ്ടായിരുന്നു..
അത് നടന്നു..
നിന്റേയും മോഹം അത്രമാത്രമായിരുന്നില്ലേ..?
യാത്രാമൊഴിയെന്നോണം അന്നദ്ദേഹം ഓർമ്മിപ്പിച്ചു.

കണ്ണുകൾ അദ്ദേഹത്തെ വാരി പുണരുമ്പോൾ ഇനി എന്നു കാണാനാകും എന്ന ചോദ്യത്തിനു പ്രസക്തി നൽകാനാവാതെയുള്ള വേർപിരിയൽ സംഭവിച്ചു..
അദ്ദേഹത്തിന്റെ കാല്പാദങ്ങളുടെ വേഗത കൂടുന്നതും നോക്കി അങ്ങനേ നോക്കി നിന്നു പോയി..
ഒരു സ്പർശനം താൻ കൊതിച്ചിരുന്നത് അദ്ദേഹം മനസ്സിലാക്കാതിരുന്നു എന്നത്  എന്റെ തെറ്റിദ്ധാരണയൊ അതൊ സത്യമൊ..?


യാത്ര കഴിഞ്ഞ്‌ അദ്ദേഹം യാത്ര തിരിയ്ക്കുന്നത്‌ ഇതു വഴി ആയിരിയ്ക്കുമോ..?
മുറ്റത്ത്‌ ഒരു കാൽപ്പെരുമാറ്റം കേട്ടാൽ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു പോകും..
"എന്താ അമ്മേ..ഇത്‌ ഞാനല്ലേ എന്ന് മകൾ സാരിക്കിടയിലൂടെ തെളിഞ്ഞ വയറിൽ ഇക്കിളി കൂട്ടുമ്പോൾ അവളെ ശാസിയ്ക്കാനായില്ല..
ചിലപ്പോൾ വിശ്വാസം വരാതെ പടിപ്പുര ഇറങ്ങി വരുന്ന നിഴലിനെ സൂക്ഷിച്ചു നോക്കി..
അമർഷങ്ങളും കർക്കശങ്ങളും തുറിച്ചു നോട്ടവും ദേഹത്തിലൂടെ തുളഞ്ഞു കയറുമ്പോൾ തന്റെ അബദ്ധ ധാരണയെ സ്വയം കുറ്റപ്പെടുത്തി തിരിഞ്ഞു നടന്നു..
"അദ്ദേഹം വീണ്ടുവിചാരമില്ലാതെ ഒന്നും പ്രവർത്തിയ്ക്കുകയില്ല എന്നത് സത്യമാണ്..” മനസ്സ് മന്ത്രിച്ചു..

നേരം പുലർന്നാൽ മൌസിലൂടെ പടിപ്പുര വാതിൽ തള്ളി തുറന്ന് ഗോപിയേട്ടൻ ഇറങ്ങി വരുന്നത് ഒരു ദിനചര്യയായി...
നിലാവുദിയ്ക്കുന്ന ചില പാതിരാവുകളിൽ അദ്ദേഹമെന്നെ ഓർക്കുന്നതു കൊണ്ടാകാം.
."പ്രണയമേ..നീ എനിയ്ക്കു സ്വന്തം..
ആകാശവും ഭൂമിയും നിനക്ക് അവകാശം പറയാതിരിയ്ക്കട്ടെ..
നിന്നെ എനിയ്ക്ക്‌ നഷ്ടപ്പെടുത്താനാവില്ല.“.എന്ന നാലു വരികൾ വെള്ള കീറും മുന്നെ തന്നേയും കാത്ത്‌ കിടന്നിരുന്നത്‌..!

ഒരു ഉച്ച മയക്കതിനിടെ മറ്റൊന്നും ആലോചിയ്ക്കുവാൻ ഇല്ലാത്ത മനസ്സ്‌ വീണ്ടും പിടിവിട്ട്‌ അദ്ദേഹത്തെ തേടി പഴയ നിറഞ്ഞ ഇൻബോക്സുകളിലേയ്ക്ക്‌ സഞ്ചരിച്ചു..
പകൽ ഓട്ടങ്ങളിലെ നടുവേദന പതിവികധികം സഹിയ്ക്കാനാവാത്ത രാവുകളിൽ ഇൻബോക്സിനുള്ളിൽ നിശ്ശബ്ദയായി കിടക്കുന്ന തന്നെ   അദ്ദേഹം ഓടിവന്ന്  നിലാവിനു മറയിട്ട്‌ തലോടി തരുമായിരുന്നു..
രാത്രികൾക്ക്‌ നീളം കൽപ്പിയ്ക്കാറുള്ള ആ മഴയുള്ള വേളകൾ ഓർത്തു കൊണ്ടാകാം,
"നേരം എത്രയായെന്ന് നിശ്ചയമുണ്ടൊ,
നീ എന്താണുറങ്ങാത്തത്‌ മോളൂ“.. എന്ന രണ്ടു വരികൾ തന്നെ തട്ടി ഉറക്കിയിരുന്നതും..
അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ ഇൻബോക്സിൽ താൻ സുഖമായി ഉറങ്ങിയിരുന്നതും..

"തങ്കം..ഞാൻ പോകുന്നു..“
മൂർദ്ധാവിൽ ചുണ്ടുകളമർത്തി ഇരുളിലേയ്ക്ക്‌ യാത്രയാകുന്ന അദ്ദേഹത്തെ സ്വപ്നം കണ്ടുണരുമ്പോൾ സ്വപ്നം മാത്രമാണതെന്ന് ആശ്വാസിപ്പിയ്ക്കാനാവാതെ തണുത്ത വെള്ളത്തിൽ കുളിച്ചു കയറി ഇരുളിന്റെ മാറിൽ ചൂടേറ്റു പിന്നേയും കിടന്നുറങ്ങി.

അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളുള്ള യാത്ര എന്ന ശൂന്യമായ ഇൻബോക്സുകളെ നോക്കി മരവിപ്പ് അനുഭവപ്പെട്ട് കാത്തിരിയ്ക്കുമെങ്കിലും..
ലക്ഷ്യങ്ങളില്ലാതെ അലക്ഷ്യമായി അലയുന്ന അദ്ദേഹത്തെ സങ്കൽപ്പിയ്ക്കുവാനാവാതെ തളർന്ന ഹൃദയത്തോടെ പല സൈറ്റുകളിലും പാദങ്ങൾ അലയുകയുണ്ടായി..!

ആദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങൾ ഇൻബോക്സിൽ തന്നേയും കാത്ത് കെട്ടി കിടക്കുന്നുണ്ടായിരിയ്ക്കാം എന്ന് വെറുതനേ മോഹിച്ച്‌ പിന്നെ പിന്നെ ഇൻബോക്സ്‌ തുറക്കാതായി..
നാളുകൾക്കു ശേഷം ഒന്നെങ്കിലും കണ്ടെടുക്കുന്ന സുഖം നൽകില്ലല്ലൊ എന്നും നൽകുന്ന ശൂന്യതയുടെ വേദന..!

നടു വേദന, കാൽക്കഴച്ചൽ, വിരൽത്തുമ്പുകളിലെ തരിപ്പ്‌..
വാത രോഗങ്ങളുടെ അകമ്പടികൾ..
പാരമ്പര്യാവകാശമായി സ്വന്തമാക്കി കൊണ്ടിരിയ്ക്കുന്ന ദീനങ്ങൾ..
അമർഷങ്ങളും കാൽപെരുമാറ്റങ്ങളും ഭയപ്പാടുണ്ടാക്കുന്ന അവസ്സ്ഥകൾ..
ഇനി വയ്യ...

നാളുകൾക്കു മുന്നെ അവസാനായി തുറന്ന അദ്ദേഹത്തിന്റെ ഇൻബോക്സിലേയ്ക്ക്‌ വ്യർത്ഥബോധത്തോടെ മറുപടി ടൈപ്പ്‌ ചെയ്തു...

"ദിനം പ്രതി എന്റെ സൗന്ദര്യം വർദ്ധിച്ചു വരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു..
വൈരൂപ്യത്തിലെത്താൻ മാന്ത്രികന്റെ ഉൾക്കണ്ണെന്ന പോലുള്ള ഇയാളുടെ ദൃഷ്ടികൾ ഒരിയ്ക്കലും അനുവദിച്ചിട്ടില്ലല്ലൊ..
അവശതകളും നിരാശകളും അണപ്പൊട്ടിയൊഴുകുന്ന രാത്രികളിൽ,
ഇൻബോക്സിലെ വെളുത്ത പതു പതുത്ത കോസടിയിൽ കിടത്തി നനുത്ത രോമങ്ങളുള്ള ബലിഷ്ഠ കരങ്ങളാൽ എന്നെ വലിഞ്ഞ് മുറുക്കുമ്പോഴും ,
വെളുത്ത വരകൾ കോറിയ അടിവയറ്റിൽ തലോടി അച്ഛന്റെ കുഞ്ഞോമനയെ നെഞ്ചോട്‌ ചേർത്ത്‌ ഉറക്കുമ്പോഴും,
ഇയാൾ നൽകിയിരുന്ന ചുടുചുംബനങ്ങൾ നഷ്ടബോധമാണു എന്നിൽ ഉണർത്തിയിരുന്നത്‌..
യാഥാർത്ഥ്യം നിഴലുകളില്ലാതെ കണ്മുന്നിൽ മഞ്ചാടി കുരുക്കളെ പോലെ ചിതറിയോടുമ്പോൾ അലക്ഷ്യമായ തിരിഞ്ഞു നടത്തം ഞാൻ ആഗ്രഹിച്ചിരുന്നില്ല..
ഒരു മാന്ത്രിക ശക്തിയാൽ ഞാൻ നിന്നെ അനുഗമിയ്ക്കുവാൻ ആഗ്രഹിച്ചു പോയി..
അവധൂത ജന്മമേ...
ഞാൻ ആഗ്രഹിയ്ക്കുന്നു നിന്നോടുത്തുള്ള അവസാന യാത്രയ്ക്ക്‌..
അരുത്‌ എന്നെന്നെ വിലക്കരുത്‌..
ഞാൻ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്..

മൌസ്‌  ജീമെയിലിന്റെ വലതു വശത്തേയ്ക്ക്‌ നീങ്ങി..
സൈൻ ഔട്ട്‌ ചെയ്ത്‌ ലാപ്ടോപ്പ്‌ ഷട്ട്‌ ഡൗൺ ചെയ്യുമ്പോൾ ,
കാത്തു കിടക്കാത്ത ഇൻബോക്സുകൾക്കായി ഇനിയൊരിയ്ക്കലും അവനെ സ്റ്റാർട്ട്‌ ചെയ്യുകയില്ലെന്ന് തീരുമാനിച്ചു..

പിന്നീടുള്ള കാത്തിരിപ്പുകൾ പുലരികളിൽ പടിപ്പുര വാതിൽ തള്ളി തുറന്നു വരുന്ന ഗോപിയേട്ടനും,
ചുവപ്പ്‌ കത്തിപ്പടരുന്ന സന്ധ്യകളിൽ പടിപ്പുര തള്ളി തുറന്നു വരുന്ന അദ്ദേഹത്തിന്റെ നിഴലിനും വേണ്ടി മാത്രമായി ..!

വ്യർത്ഥമാണീ മോഹം എന്നറിഞ്ഞിട്ടും...!

72 comments:

  1. വല്ലാത്തൊരു സങ്കടം വന്നു വര്‍ഷിണീ ..
    പുലരിയില്‍ ഏകുന്ന ആ നനുത്ത ശുഭദിനത്തിന്
    ഇത്രയേറെ കുളിര്‍മയുണ്ടെന്ന് ആരറിയാനാണല്ലേ ..
    എപ്പൊഴും ഈ മഴകൂട്ടുകാരീ വരികളില്‍ അടക്കി
    വയ്ക്കുന്ന ചില മോഹങ്ങളുണ്ട് , നോവിന്റെ ഉള്ളം
    പ്രകടമാകുന്ന ചില കുഞ്ഞു മുത്തുകളും ..
    മനസ്സ് ഏതൊക്കെ യാത്രകളേയാണ് കൊതിക്കുന്നത് ,
    കണ്ണുകളെല്ലാം നമ്മേ തടവിലാകുമ്പൊഴും മനസ്സാം കണ്ണ്
    ദൂര യാത്രക്കൊരിങ്ങിയിരിക്കും , കൂടേ സ്നേഹത്തിന്റെ
    വരിഞ്ഞു മുറുക്കുന്ന മഴയുടെ കുളിരും ...
    എല്ലാ ഇട്ടെറിഞ്ഞ് മനസ്സ് പായാന്‍ കൊതിക്കും , എന്തെക്കെയോ
    പിന്നില്‍ പിടിച്ച് നിര്‍ത്തുന്നുവെങ്കിലും , ചില ജന്മനിയോഗം ..
    സാഹചര്യത്തിലേക്ക് വന്ന് , തുരുത്തുകളിലേക്ക് ചേക്കേരി പൊകുവാന്‍
    മാത്രം വിധിക്കപെട്ടവരായി മാറുന്നു നമ്മളൊക്കെയും ..
    പ്രണയത്തിന്റെ , കരുതലിന്റെ , ബഹുമാനത്തിന്റെ
    സ്പാര്‍ക്ക് ഒരൊ വരികളിലുമുണ്ട് , കൂടേ എങ്ങൊ ഒരു നൊമ്പരം ..
    പ്രതീഷിക്കാം ഒരു , മഴ കാറ് കോപ്പ് കൂട്ടി വരുന്നുണ്ട് ...

    ReplyDelete
  2. എന്നാണാവോ ഇതൊന്നു പെയ്തു തീരുക? ഇനിയെല്ലാം കൂടി ത്രാഷിലേക്ക് തള്ളേണ്ടി വരുമെന്നാ തോന്നുന്നത്.എനിക്കിപ്പോള്‍ കഴുത്തിനാണ് വേദന,അതു കൂടുകയല്ലാതെ കുറയുന്നില്ല.എന്നാലും എല്ലാം ഒന്നു തുറന്നു നോക്കാതെയും രണ്ടു വരിയെങ്കിലും കുറിച്ചിടാതെയും ഒരു ദിവസവും ആരംഭിക്കുന്നില്ല....!

    ReplyDelete
  3. “നീ എന്തിനാണിങ്ങനെ വേദനിയ്ക്കുന്നത് ഓമനേ..
    ഒന്നും നമ്മൾ കൽപ്പിയ്ക്കും പോലെയല്ല..

    എല്ലാറ്റിനുമൊടുവിൽ ഒരു യാത്രയുണ്ട്‌,
    ഇപ്പോഴുള്ള യാത്രകളെല്ലാം ആ യാത്രയ്ക്കുള്ള പ്രാക്ടിയ്ക്കൽ പഠനങ്ങളാണ്..
    യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ വീണിടം വിഷ്ണു ലോകം എന്ന മട്ടിൽ ഒരു അവധൂതനെ പോലെ എങ്ങിനെ അലഞ്ഞു തിരിയാം എന്നു പഠിയ്ക്കുവാനുള്ള യാത്രകൾ,.......

    അദ്ദേഹത്തിന്റെ ചിന്തകളില്‍ ആകുലപെടുന്ന മനസ്സിന്റെ വ്യര്‍ത്ഥ ചിന്തകള്‍ എന്നിന്തിനെ വിളിക്കാമോ ആവോ ....??? ആശംസകള്‍

    ReplyDelete
  4. പുതിയ കാലത്തിന്‍റെ വ്യഥകള്‍ .യാത്രകള്‍ ,ജനനം മുതല്‍ തുടങ്ങുന്ന യാത്രകള്‍ ,വീണ്ടും അറിയാത്തിടങ്ങളിലേക്ക് യാത്ര .

    ReplyDelete
  5. നല്ല കുളിരുള്ള അവതരണം ഒരു പാടിഷ്ടമായി..ആശംസകള്‍.

    ReplyDelete
  6. പുതിയ കാലത്തെ പുതിയ കോലത്തിലാക്കി അവതരിപ്പിച്ചു അല്ലേല്‍ തന്നെ ഈ ജിമെയില്‍ ഫ്രെണ്ട്ഷിപ്പ് ന്നൊക്കെ പറഞ്ഞാ എന്നതാ ....ചുമ്മാ ഒരു നേരം ബോക്ക് ന്നല്ലാതെ

    ReplyDelete
  7. നടു വേദന, കാൽക്കഴച്ചൽ, വിരൽത്തുമ്പുകളിലെ തരിപ്പ്‌..വാത രോഗങ്ങളുടെ അകമ്പടികൾ..പാരമ്പര്യാവകാശമായി സ്വന്തമാക്കി കൊണ്ടിരിയ്ക്കുന്ന ദീനങ്ങൾ..അമർഷങ്ങളും കാൽപെരുമാറ്റങ്ങളും ഭയപ്പാടുണ്ടാക്കുന്ന അവസ്ത്ഥകൾ..ഇനി വയ്യ... എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും...പ്രണയ മഴ നമ്മെ ചെറുപ്പമാക്കുന്നൂ..ജിവിക്കാനുള്ള തോന്നൽ ശക്തമാക്കുന്നൂ...മരണത്തെ വെറുക്കുന്നൂ....ഇപ്പോൾ എനിക്കും തോന്നുന്നൂ...ഇനി ആരെയെങ്കിലും പ്രണയിക്കാമെന്ന്.പ്രണയിക്കണം എന്ന്...ഞാനും മെയിൽ ബോക്സുകളിൽ തേടുന്നൂ....അവളെ പുലരികളിൽ പടിപ്പുര വാതിൽ തള്ളി തുറന്നു വരുന്ന ആ വിശ്വമനോഹരിയെ.... കുഞ്ഞേ ഈ നല്ല അവതരണത്തിന് നല്ല നമ്സ്കാരം....

    ReplyDelete
  8. ഈ ലാപ്ടോപ്പ് ഇപ്പോഴെന്റെയും പ്രിയ സുഹൃത്താണ്.
    ഇത്രയധികം കൂട്ടുകാരെ തന്ന ലാപ്ടോപ്പും മെയിലിലെ ഇന്ബോക്സും എല്ലാം ഇഷ്ടങ്ങളും.
    പിന്നെ ഇതുപോലുള്ള ചിന്തകള്‍ പകരുന്ന തണുപ്പും...
    പെയ്തൊഴിയാതെ വീണ്ടും പോരട്ടെ കഥകള്‍, കവിതകള്‍ ...

    ReplyDelete
  9. "നടു വേദന, കാൽക്കഴച്ചൽ, വിരൽത്തുമ്പുകളിലെ തരിപ്പ്‌..
    വാത രോഗങ്ങളുടെ അകമ്പടികൾ..
    പാരമ്പര്യാവകാശമായി സ്വന്തമാക്കി കൊണ്ടിരിയ്ക്കുന്ന ദീനങ്ങൾ..
    അമർഷങ്ങളും കാൽപെരുമാറ്റങ്ങളും ഭയപ്പാടുണ്ടാക്കുന്ന അവസ്ത്ഥകൾ..
    ഇനി വയ്യ... "
    വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടും....മോഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ!
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  10. പെയ്തൊഴിയാതെ ഇങ്ങനെ വരട്ടെ കഥപ്പെയ്ത്തുകള്‍

    ReplyDelete
  11. വെറുതെ മോഹിക്കുവാന്‍ മോഹം

    ഇഷ്ടമായി ഈ അവതരണം
    ആശംസകള്‍

    ReplyDelete
  12. ഇപ്പോഴൊന്നും പെയ്തു തീരണ്ട കുട്ടീക്കാ.... വായിയ്ക്കുംതോറും എന്‍റെ മനസ്സില്‍ അഹങ്കാരം കൂടുന്നു.... സ്നേഹശംസകള്‍....

    ReplyDelete
  13. തുടക്കത്തിലെ ചിത്രത്തില്‍ തന്നെ എല്ലാം വ്യക്തം.
    കാത്തിരിപ്പിന്റെ അവസാനിക്കാത്ത ആകാംക്ഷയും
    പ്രതീക്ഷകള്‍ നല്‍കുന്ന സുഖവും
    പുതിയ കാലത്തിന്റെ സന്ദര്യമുള്ള സംഭാവന.

    ReplyDelete
  14. നന്നായിട്ടുണ്ട് വര്‍ഷ്....
    ചിലതൊക്കെ അങ്ങിനാ.. തികച്ചും...

    ReplyDelete

  15. ഞാനിന്നു രാവിലെ തന്നെ വായിച്ചിരുന്നു. പക്ഷെ മലയാളം കിട്ടാതെ കമ്മന്റ് ചെയ്യാന്‍ തോന്നിയില്ല.
    എനിക്ക് ഒരുപാടിഷ്ടപ്പെട്ടു ഈ കഥ വര്‍ഷിണീ.
    മൌസിലൂടെ പടിപുര വാതില്‍ തുറന്നു വരുന്നപ്പോലെ, ഇന്‍ബോക്സ് മെയില്‍ കാണുന്നത് ആ ഗോപിയേട്ടന്‍ കത്ത് നീട്ടുന്ന പോലെ, പിന്നെ ഇന്ബോക്സിലെ മേതയിലെ ഉറക്കം എല്ലാം തികച്ചും പുതുമയാര്‍ന്ന സങ്കല്പങ്ങള്‍ തന്നെ. മെയിലും ചാറ്റും ഒക്കെ വിഷയമാകുന്ന ഒരു പാട് കഥകളില്‍ നിന്നും ഏറ്റവും മികച്ചതായി മാറ്റി നിര്‍ത്താവുന്ന കഥ. യാത്രയും മനോഹരമായി ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു .
    എനിക്ക് തോന്നുന്നത് ഞാന്‍ വായിച്ച വര്‍ഷിണി കഥകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്.
    സ്നേഹാശംസകള്‍ അഭിനന്ദനങ്ങള്‍

    ReplyDelete
  16. വ്യര്‍ത്ഥ ബോധങ്ങളില്‍ നിന്നുണര്‍ന്ന സാര്‍ത്ഥ കഥ എന്ന് പറയട്ടെ ..സങ്കടങ്ങള്‍ അപ്പോഴും ബാക്കിയാകുന്നു എന്നതാണ് സങ്കടം!!ആശംസള്‍ !

    ReplyDelete

  17. പാഴ്കിനാവുകളാണെന്നറിഞ്ഞും പാഴ്കിനാവു കാണുന്നവരുണ്ട്.
    അവർക്കേ അറിയൂ അതെത്ര വിലപ്പെട്ടതെന്ന്!
    അല്ലാത്തവർക്ക് അവയൊക്കെ വെറു പാഴ്വേല!

    ReplyDelete
  18. പെയ്തു പെയ്തു ..ആത്മാവിലാകെ സ്നേഹം നിറച്ചു ..
    പ്രതീക്ഷകള്‍ മുളപ്പിച്ചു കാത്തിരിക്കാം....
    പ്രതീക്ഷകളാണല്ലോ സങ്കടകടലിലെ കളിവഞ്ചി ...

    ReplyDelete
  19. 'സൈബർ പരിസരത്തുള്ള എഴുത്ത് മലയാള സാഹിത്യത്തിൽ...' എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന എന്റെ ഒരു കൂട്ടുകാരന് ഞാനീ കഥകൂടി കാണിച്ചു കൊടുക്കും ടീച്ചറെ. സൈബർ പരിസരത്തോടു ചേർത്തുവെച്ച് എഴുതപ്പെട്ട പല മുഖ്യധാരാ സാഹിത്യകാരന്മാരുടേയും രചനകൾ വായിച്ചിട്ടുണ്ട്. അവിടെയൊക്കെ കഥയുടെ ഗതിക്ക് ആവശ്യമായ അളവിൽ.,കടം വാങ്ങിയ സൈബർലോകം പുറത്തുനിന്ന് കഥയിലേക്ക് കൊണ്ടുവരപ്പെടുകയാണ്. എന്നാൽ ശ്വാസനിശ്വാസങ്ങൾ പോലെ, മഴപോലെ, കാറ്റും കോളും നിറഞ്ഞ കടൽത്തിരകൾ പോലെ, പ്രകൃതിയെപ്പോലെ,വിശപ്പും ദാഹവുംപോലെ., സൈബർ സങ്കേതങ്ങളും എഴുത്തുകാരിയുടെ ആത്മനൊമ്പരങ്ങളുടേയും, ഹർഷോന്മാദങ്ങളുടേയും ഭാഗമായി കഥയിൽ സന്നിവേശിപ്പിക്കപ്പെടുന്നത് ആദ്യമായി വായിക്കുന്നു. ആദ്യവായനയിൽ തന്നെ കഥയിലെ കഥയെക്കാളും എന്റെ ശ്രദ്ധ പതിഞ്ഞത് അറിഞ്ഞോ അറിയാതെയോ ഈ കഥയിലൂടെ ടീച്ചർ അടയാളപ്പെടുത്തിയത് ആരും സഞ്ചരിച്ചിട്ടില്ലാത്ത പുതിയൊരു വഴിത്താരയാണല്ലോ എന്ന വസ്തതയിലാണ്. അടുത്ത തലമുറ കൊണ്ടാടാൻ പോവുന്ന., മലയാള കഥയെഴുത്തിലെ പുതിയൊരു ഭാവുകത്വത്തിന്റെ സമാരംഭമാണ് ആരോരുമറിയാതെ ഇവിടെ നടന്നിരിക്കുന്നത്. സവിശേഷമായ ടീച്ചറുടെ ശൈലിയും എഴുത്തിന്റെ ഗതികളും താൽപ്പര്യപൂർവ്വം നിരീക്ഷിക്കാറുള്ള എന്നെ വായിച്ച മാത്രയിൽത്തന്നെ ഈ കഥ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. സൈബർ പരിസരവുമായി ചേർത്തുവെച്ചുള്ള എഴുത്ത് അന്വേഷിക്കുന്ന എന്റെ കൂട്ടുകാരന്റെ പ്രബന്ധത്തിൽ ഇടം നേടാൻ ഒരുപാട് സവിശേഷതകളുള്ള ഈ രചന എന്തുകൊണ്ടും അർഹമാണ്.

    ചെറുവാടി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ടീച്ചറുടേതായി ഇതുവരെ ഞാൻ വായിച്ചിട്ടുള്ള രചനകളിൽ ഏറ്റവും മികച്ചത് ഇതുതന്നെ....

    ReplyDelete
  20. ടീച്ചറുടെ എല്ലാ ബ്ലോഗുകളും വായിക്കാന്‍ എന്നും ഒരിഷ്ടം കൂടുതലുണ്ട് ,
    പെയ്തൊഴിയാത്ത കുളിരാണതിലേറെ . ഇഷ്ടായി പുതിയ കാലത്തിന്റെ കഥനവും കഥയും ,
    സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

    ReplyDelete
  21. വിദൂര സൌഹൃദങ്ങള്‍ കണ്ണി ചേര്‍ക്കുന്ന തപാല്‍ കാര്‍ഡുകളുടെയും "പെന്‍" ഫ്രന്‍സുകളുടെയും കാലം കഴിഞ്ഞു. ഇതു ചാറ്റ് റൂമുകളിലേ യവ്വന സല്ലാപങ്ങളുടെ പുതിയ കാലം. ഇന്ബോക്സിലെ ആള്‍ത്തിരക്കില്‍ സമാന ഹൃദയങ്ങള്‍ സൗഹൃദം തേടുന്ന കാലം. ഇവിടെ പുതിയ കാലത്തിന്റെ കഥ പുതിയ ശൈലിയില്‍ പറയുകയാണ്‌ വര്‍ഷിണി. നന്നായിരിക്കുന്നു ഈ പരീക്ഷണം. അഭിനന്ദനങ്ങള്‍



    ReplyDelete
  22. നല്ല കഥ , ആശംസള്‍ ... !!!

    ReplyDelete
  23. പിന്നീടുള്ള കാത്തിരിപ്പുകൾ പുലരികളിൽ പടിപ്പുര വാതിൽ തള്ളി തുറന്നു വരുന്ന ഗോപിയേട്ടനും,
    ചുവപ്പ്‌ കത്തിപ്പടരുന്ന സന്ധ്യകളിൽ പടിപ്പുര തള്ളി തുറന്നു വരുന്ന അദ്ദേഹത്തിന്റെ നിഴലിനും വേണ്ടി മാത്രമായി ..!

    വ്യർത്ഥമാണീ മോഹം എന്നറിഞ്ഞിട്ടും...!

    വ്യർത്ഥമാണീ മോഹങ്ങളെന്നറിഞ്ഞിട്ടും ആ മോഹങ്ങളെല്ലാം, മോഹിച്ച് നേടിയെടുക്കുന്നില്ലേ പലരും.! അതുപോലെ ആഗ്രഹിക്കൂ സ്വന്തമാക്കൂ, ഒന്നും വ്യർത്ഥമാവില്ല.! ആശംസകൾ.

    ReplyDelete
  24. പ്രണയമേ..നീ എനിയ്ക്കു സ്വന്തം..

    ReplyDelete
  25. മനോഹരമായി എഴുതി, ആശംസകള്‍, അഭിനന്ദനങ്ങള്‍.

    ReplyDelete
  26. പ്രദീപ്‌ മാഷും ചെറുവാടിയും ഒക്കെ പറഞ്ഞത് പോലെ , ടീച്ചറുടെ ഏറ്റവും നല്ല രചനയാണ് ഇത്. വ്യത്യസ്തമായ ഭാഷ.നിഗൂഡതകള്‍ അധികമോന്നുമില്ലാതെ എന്നാല്‍ ആവശ്യത്തിന് ചേര്‍ത്തും. ഇന്നിന്‍റെ കഥ പറഞ്ഞ ഇന്നലയുടെ കഥാകാരിക്ക് ആശംസകള്‍. പിന്നെ അക്ഷരത്തെറ്റ് ഒരു പാടുണ്ട്.<<<<>>>> ഇവിടെ അവസാന "നോക്കി" യുടെ ആവശ്യമുണ്ടോ ? ശ്രദ്ധിക്കുമല്ലോ..! ആതി - ആധി, വിചനം - വിജനം. തുടങ്ങിയവ.

    ReplyDelete
  27. പച്ചപ്പുകള്‍ പടര്‍ന്നു കിടന്നിരുന്ന തെളിനീരില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ പുളയ്ക്കുന്നതും നോക്കി അദ്ദേഹത്തോടൊപ്പം നോക്കി നിന്നു.------- ഈ വരികളിലെ അവസാന "നോക്കി."

    ReplyDelete
    Replies
    1. വളരെ നന്ദി അംജത്..തെറ്റുകള്‍ തിരുത്തിയിരിയ്ക്കുന്നു ട്ടൊ..!

      Delete
  28. നല്ല അവതരണം ..എന്നത്തേയും പോലെ ..
    കഥ ഇഷ്ടായി ..
    സ്നേഹാശംസകള്‍ ..

    ReplyDelete
  29. കവിത ആവഹിച്ച കഥ......
    മനോഹരം, അഭിനന്ദനങ്ങള്‍........

    ReplyDelete
  30. കാലം പുതിയതായാലും പഴയതായാലും മനുഷ്യന്‍ ഏകാന്തതയകറ്റാന്‍ ഒരു കൂട്ട് തേടുന്നുണ്ട് എപ്പോഴും. സ്ഥായിയായ വിഷാദത്തിനിടയില്‍ തേന്‍മഴപോലെ ഒരു സൗഹൃദം പെയ്യുമെന്ന് അവന്‍ എപ്പോഴും മേഘങ്ങളിലേക്ക് കണ്ണും മനസ്സും പായിക്കുന്നുണ്ട്. പിന്നെ യാത്ര. ചിറകടിച്ചുള്ള ഒരു യാത്രയില്‍ അകത്തേക്കുള്ള ഒരു ജനലും പുറത്തേക്കുള്ള മറ്റൊരു ജനലും, ജനനം മരണം എന്ന് നമ്മള്‍ എളുപ്പത്തിനു വേണ്ടി വിളിക്കുന്നു. യാത്രകള്‍ പക്ഷെ അവസാനിക്കുന്നില്ല. കണ്ണെത്താ ദൂരത്തു നിന്നു വന്നു കണ്ണെത്താ ദൂരത്തേക്കു മറയുന്നുവന്നു മാത്രം.
    ഈ എഴുത്തിനു ഒരു ആത്മാവുണ്ട്. അത് മനസ്സിനെ വേട്ടയാടും.

    ReplyDelete
  31. 'തിരിച്ചുകിട്ടാത്ത സ്നേഹം മനസിന്‍റെ വിങ്ങലാണ്' എന്ന ഒരുപാട് കൈമാറിപ്പഴകിയ ആ വിരഹക്കുറിപ്പ്‌... നീയില്ലാത്ത ജീവിതം എനിക്ക് മെയില്‍ ഇല്ലാത്ത ഇന്‍ബോക്സ് പോലെ എന്ന് പറയുന്ന ഒരു കാലഘട്ടത്തിലേയ്ക്ക്..

    "പലപ്പോഴായി അദ്ദേഹത്തോടൊപ്പം അക്ഷര കൂട്ടുകളിലൂടെ കൈമാറിയിട്ടുള്ള സംഭാഷണ ശകലങ്ങൾ കണ്ണുകളിൽ പുക കേറിയ കണ്ണുനീരായും, തീൻ മേശയിൽ മണമുള്ള ഭക്ഷണവുമായി രൂപാന്തരപ്പെട്ടു കൊണ്ടിരുന്നു..!" മനസ്സില്‍ നിറഞ്ഞ സ്നേഹത്തോടെ, പ്രണയത്തോടെ ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചി കൂടും.

    വ്യര്‍ത്ഥം എന്ന് തോന്നിയേക്കാവുന്ന ആകുലതകള്‍... എങ്കിലും അനുഭവങ്ങളുടെ തീക്ഷ്ണത... സാമീപ്യത്തിന്റെ സമാശ്വാസങ്ങള്‍, ഓര്‍മ്മകളില്‍പ്പോലും. ഇഷ്ടമായി കഥ. ഇങ്ങനെയൊരു വിഷയം അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യത്തിനും പ്രത്യേക അഭിനന്ദനങ്ങള്‍.

    ReplyDelete
  32. നല്ല ഒരു സുഹൃത്താണ് ഇവിടേക്കുളള വഴി കാണിച്ചുതന്നത്.
    ആദ്യം വായിച്ച കഥ തന്നെ ഇഷ്ടായി,
    ലളിത സുന്ദരമായ അവതരണം...
    നന്മകള്‍ നേരുന്നു...

    ReplyDelete
  33. എന്നത്തെയും പോലെ ഈ കഥയും ഇഷ്ടമായീ സഖീ.പലപ്പോളും ഞാന്‍ പറഞ്ഞിട്ടുണ്ട് നിന്റെ ഭാവനകള്‍ ചിറകു വെച്ച് പറന്നുയരുന്ന ആകാശത്തേക്ക് വിസ്മയഭരിതയായി നോക്കി നില്‍ക്കുന്ന വായനക്കാരി ആണ് ഞാനെന്നു .അതുകൊണ്ട് തന്നെ ഈ കഥയും എനിക്കേറെ പ്രിയം .ഒരു അഭിപ്രായം കൂടി പറയട്ടെ .കാവ്യഭാഷയില്‍ അല്ലാതെ കഥാപാത്രങ്ങള്‍ സംവദിക്കുന്ന ഒരു സാധാരണ കഥ നീ എഴുതിക്കാണുവാന്‍ എനിക്ക് മോഹമുണ്ട് .ആശംസകളോടെ ആമീ

    ReplyDelete
  34. നല്ല വരികളിലൂടെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഈ ഭാവനകള്‍ വളരെ നന്നായി.ആശംസ.

    ReplyDelete
  35. കഥ ഇഷ്ടമായി, വായിച്ചു പോയപ്പോൾ എനിക്ക് വളരെയേറെ പരിചയമുള്ള രണ്ടാളുകളിലൂടെ കടന്ന് പോകുന്നത് പോലെ തോന്നി, കഥാന്ത്യം ശുഭകരമായിരിക്കട്ടെ(യഥാർത്ഥ കഥയിൽ)

    ReplyDelete
  36. കാത്തിരിപ്പൂ കണ്മണി...... ആധുനിക കാലത്തിന്‍റെ കാത്തിരുപ്പ് ശൈലി

    ReplyDelete
  37. നല്ലൊരു രചന ...അവസാനിക്കാത്ത യാത്ര...

    ReplyDelete
  38. ഇന്നിന്റെയും നാളയുടെയും കഥ. പ്രമേയംകൊണ്ടും രചനാ വൈദഗ്ധ്യം കൊണ്ടും ശ്രേഷ്ഠമായ ഒരു സൃഷ്ടി. കഥാകാരിയായ ടീച്ചര്‍ക്ക് ആശംസകള്‍

    ReplyDelete
  39. നേരത്തെ വന്ന് വായിച്ചിരുന്നു. അപ്പോള്‍ മലയാളം കിട്ടിയില്ല. നന്നായിട്ട്ണ്ട്. ആശംസകളൊടെ..

    ReplyDelete
  40. പോസ്റ്റ് മാൻ ഗോപിയേട്ടൻ കത്തെടുത്തു നീട്ടുന്ന പ്രതീതിയാണു ഇൻബോക്സ് തുറക്കുമ്പോൾ..

    ReplyDelete
  41. ന്യൂ ജെനരേഷൻ കഥ, ഇങ്ങനെ കഥ എഴുതി വരട്ടെ
    ഓർമകൾ ഇന്നിന്റെ സങ്കേതികളിലൂടെ പറഞ്ഞത് ഇഷ്ടായി

    ReplyDelete
  42. This comment has been removed by the author.

    ReplyDelete
  43. വർഷിണിയുടെ സവിശേഷമായ ഭാഷ..

    പക്ഷെ കഥാതന്തു എനിക്കത്ര ഇഷ്ടപ്പെട്ടില്ല ..

    ആവർത്തനവിരസത അനുഭവപ്പെടുന്നു..

    ഇതിനു തൊട്ടുമുമ്പാണ് റെജീനയുടെ ബ്ലോഗ് വായിച്ചത്..
    നിങ്ങൾ ശരിക്കും കൂട്ടുകാരികൾ തന്നെ .. ഹ ഹ..

    ReplyDelete
  44. നോവ്‌ ..നോവ്‌ മാത്രം വര്‍ഷിണീ!! സമ രസപ്പെടുന്ന ചിന്തകളും...

    ReplyDelete
  45. ബ്ലെണ്ടിംഗ് അസലായി, കാത്തിരിപ്പിന്‍റെ നൊമ്പരം പുതിയ കാലത്തിലേക്ക് പകര്‍ത്തി വെച്ചിരിക്കുന്നു. ഒരുപാടു ആസ്വദിച്ചു. പിന്നെ കുറച്ചു വേദനിച്ചു.

    ReplyDelete
  46. അതിഥി ദേവോ ഭവ..
    സുപ്രഭാതം പ്രിയരേ..
    ആദ്യമേ ഞാന്‍ സ്നേഹമോടെ അറിയിയ്ക്കട്ടെ, നിങ്ങളുടെ സ്നേഹങ്ങളും പ്രോത്സാഹനങ്ങളും മാത്രമാണ്‍ എന്‍റെ പെയ്തൊഴിയാനിലെ സമ്പാദ്യം..
    എന്‍റെ തൂലികയില്‍ നിന്നും ഉതിരുന്ന ഭാഷാ സംസ്ക്കാരം നിലനില്‍ക്കുന്നതും പ്രശംസിയ്ക്കപ്പെടുന്നതും അതിനാല്‍ മാത്രമാണ്‍..
    ഞാന്‍ എന്തു കൊണ്ട് ഈ ശൈലി കൈകൊള്ളുന്നു എന്നതിന്‍ എനിയ്ക്ക് പ്രത്യേകമായി ഒന്നും തന്നെ പറയാനില്ല..കാരണം ഞാന്‍ മെനെഞ്ഞെടുക്കുന്ന ഭാഷാ ശൈലി അല്ല എന്‍റേത്..
    എന്‍റെ തൂലികയും പുസ്തക താളുകളും തമ്മിലുള്ള സം‌വേദിയ്ക്കല്‍..
    ഞാന്‍ പോലും അരിയാതെയുള്ള ഭാഷയുടെ ഒഴുക്ക്..അതിന് തട ഇടാന്‍ എനിയ്ക്കാവുകയില്ല..
    യാദൃശ്ചികതയിലേയ്ക്ക് മുന് കരുതലുകള്‍ കൊണ്ടു വരാന്‍ ശ്രമിയ്ക്കാം ഞാന്‍,..
    എന്നാല്‍ ഞാനെന്ന ശൈലിയ്ക്ക് തീര്‍ത്തും പുതുമുഖം നല്‍കാന്‍ ഞാന്‍ തയ്യാറല്ല..!

    എന്‍റെ എഴുത്തിനെ വളരെ ആശ്ചര്യപൂര്‍വ്വവും അഭിമാനപൂര്‍വ്വവും സ്വീകരിയ്ക്കുന്ന പ്രതീപ് മാഷിനെ പോലെയുള്ള സ്നേഹങ്ങള്‍ക്ക് ഹൃദയത്തില്‍ തൊട്ട നന്ദി അറിയിയ്ക്കുന്നു..
    ഒരുപാട് സ്നേഹം.....!

    ഇനി വ്യര്‍ഥ ബോധത്തിലേയ്ക്ക്..
    സ്ത്രീ...അവള്‍ എപ്പോഴും ഒരു കഥാപാത്രമായി തന്നെ അവശേഷിയ്ക്കുന്നു..
    അവളുടെ സ്ത്രീ സഹജമായ അഭിലാഷങ്ങള്‍ സമൂഹത്തിലാവട്ടെ, ഗൃഹാന്തരീക്ഷങ്ങളിലാവട്ടെ തീര്‍ച്ചയായും അപസ്വരങ്ങള്‍ ഉയര്‍ത്തുന്നു..
    സ്നേഹമില്ലാത്തിടത്തു നിന്നും പരിഗണനകളില്ലാത്തിടത്തു നിന്നും അവളുടെ സാന്നിദ്ധ്യം നേടിയെടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിലും പിടി വിട്ടു പൊകുന്ന അവസ്ത്ഥകള്‍..
    വെറുതെ എന്നറിഞ്ഞിട്ടും ആഗ്രഹിയ്ക്കുവാനുള്ള മോഹം അവളെ വ്യര്‍ത്ഥ ബോധങ്ങളിലേയ്ക്ക് നയിയ്ക്കുന്നു..!

    “ആര്‍ദ്രമായ് മീട്ടും ശ്രുതിയലകളില്‍
    കാതിലാരോ ഗന്ധര്‍വ്വ നാദം മൂളി..”

    ReplyDelete
  47. ഇങ്ങനെയൊക്കെ ആണെങ്കിലും സൈബര്‍ ഒരു അനുഭൂതി തന്നെയാ.

    ReplyDelete
  48. കഥ പറയുന്ന രീതിയാണ് എനിക്കിഷ്ടം.. കുളിര്‍ മഴ പോലെ കഥയെഴുതുന്നവര്‍ ഇപ്പോള്‍ വിരളം. വീണ്ടും പ്രണയം.. തോരാത്ത മഴ പോലെ പ്രണയം ഇവിടെ പെയ്തു കൊണ്ടേ ഇരിക്കുന്നു.

    ReplyDelete
  49. ഇഷ്ടമായി ഈ അവതരണം
    ആശംസകള്‍

    ReplyDelete
  50. ഭാഷയുടെ കാര്യത്തില്‍ ഗ്യാരണ്ടിയാന്‍ ഇവിടെ. പിടിച്ചിരുത്തി വായിപ്പിക്കുന്ന പോസ്റ്റ്‌ തന്നെ.. ആശംസകള്‍..

    ReplyDelete
  51. പെയ്തൊഴിയാത്ത ഒരു മഴാ പോലെ ...., മഴയുടെ കുളിര് നല്‍കുന്ന സുഖത്തോടെ വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞ വരികള്‍.....,.....
    അസാമാന്യം ഈ അവതരണം......

    ReplyDelete
  52. ടീച്ചറുടെ ഈ കഥ വായിക്കാന്‍ വൈകിയതില്‍ ഖേദം തോന്നുന്നു. ആറ്റിക്കുറുക്കി എഴുതിയ ഈ സൈബര്‍ യുഗ കഥ എന്ത്‌ കൊണ്ടും ഹൃദയത്തോട്‌ ചേര്‍ത്ത്‌ പിടിക്കേണ്ടത്‌. കഥയിലെ കഥാ പാത്രങ്ങള്‍ നാം തന്നെയാണോ എന്ന്‌ തോന്നിപ്പിക്കും വിധം തന്‍മയത്തത്തോടെ എഴുതാന്‍ കഴിഞ്ഞിരിക്കുന്നു... പ്രക്ഷുബ്ധമല്ലാത്ത മനസ്സ്‌ കൊണ്ട്‌ ഈ കഥ വായിച്ചാല്‍ മനസ്സ്‌ ലോലമാകും... എഴുത്തിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ വായനകാരനെ പ്രേരിപ്പിക്കുന്നു... ആശംസകള്‍ ഒന്ന്‌ കൂടി വായിക്കുന്നതാണ്‌ ഈ രചന...

    ചന്തു നായരുടെ കമെന്‌റിണ്റ്റെ കീഴെ എന്‌റെ ഒരു കയ്യൊപ്പും ചാര്‍ത്തട്ടെ

    ReplyDelete
  53. കഥയില്‍ അലിഞ്ഞുചേരുകയായിരുന്നു. ഇഷ്ടായിട്ടോ...

    ReplyDelete
  54. ഇപ്പോള്‍ മഴ പെയ്തൊഴിഞ്ഞു നില്‍ക്കുന്നു. ജനലിലൂടെ തണുത്ത കാറ്റ് അരിച്ചരിച്ചു വരുന്നു. ഇപ്പോഴാണ് വായിചത്. മനസ്സിലുള്ളത് പെയ്തോഴിഞ്ഞത് ബ്ലോഗിലെക്കാ അല്ലെ? ഇനിയും പെയ്യുക. വായിക്കാനായി കാത്തിരിക്കുന്നു.

    ReplyDelete
  55. ഇഷ്ടങ്ങളുടെ തേട്ടത്തിന് ഏറ്റവും ഹൃദ്യമായ ഉത്തരങ്ങൾക്കായി ചതുരജനാലകൾ പനിനീർപാടങ്ങളിലേക്ക് തുറക്കുകയാണ്. കളിവിളക്ക് തെളിയിച്ച് കാത്തിരിക്കട്ടെ അവൾ, ഒരേയൊരുത്തരമായി അയാൾ വരുവോളം...
    അനുഭവസാക്ഷ്യങ്ങളുടെ കേട്ടെഴുത്ത് പോലെ ഒഴുക്കും ഒതുക്കവുമുള്ള പ്രതിപാദനം.
    രാത്രിമഴ പോൽ ഉള്ളും പുറവും തണുപ്പിച്ച്....
    ആശംസകൾ !

    ReplyDelete
  56. എത്ര ഭംഗിയായി എഴുതിയിരിയ്ക്കുന്നു ... ആശംസകള്‍.

    ReplyDelete
  57. സുപ്രഭാതം പ്രിയരേ..
    അകമറിഞ്ഞ നന്ദി സ്നേഹം..!

    ReplyDelete
  58. ആശയങ്ങളെ കഥയിലേക്ക്‌ സന്നിവേശിപ്പിക്കുമ്പോള്‍
    അടുക്കും ചിട്ടയും മിതത്വവും കാത്തു സൂക്ഷിച്ചാല്‍ വായന
    അത്രക്കും സുഖകരം ആവും..അത് തന്നെ ആണ്‌ വര്ഷിനിയുടെ
    എഴ്ത്തിന്റെ പ്രത്യേകതയും..നല്ലൊരു രചന..ആശംസകള്‍...

    ReplyDelete
  59. ഇനി ഞാന്‍ എന്തെഴുതാന്‍,പ്രിയപ്പെട്ടവളെ.....വിങ്ങുന്ന സ്നേഹമൌനം മാത്രം......!

    ReplyDelete
  60. ഇഷ്ടമായി ഈ അവതരണം
    ആശംസകള്‍

    ReplyDelete
  61. വൈകി എത്തിയ കുട്ടിയാ ഞാന്‍ റ്റീച്ചെറെ,
    എന്നാലും ആസ്വദിച്ചു വീണ്ടും നല്ലൊരു എഴുത്ത്.........നല്ല ചിന്ത, നല്ല ഭാഷ, ആശംസകള്‍.
    സ്നേഹത്തോടെ മനു...........

    ReplyDelete
  62. ചിലതൊക്കെ ജിവിതത്തിൽ അങ്ങിനെയാണ്...!!

    ReplyDelete
  63. പടിപ്പുര വാതിൽ തുറന്ന് പോസ്റ്റ് മാൻ ഗോപിയേട്ടൻ ഇറങ്ങി വരുന്നൂ എന്ന എന്നത്തേയും പോലെയുള്ള സന്തോഷവും ജിജ്ഞാസയും ഉള്ളിലടക്കി ജീ മെയിൽ ലോഗിൻ ചെയ്തു.... എനിക്ക് ഈ കഥയില്‍ ഏറ്റവും ഇഷ്ടമായത് ഈ ഉപമയാണ്. മറ്റെല്ലാത്തിനും മീതെ ഇത് ജ്വലിച്ച് നില്‍ക്കുന്നു.
    കഥയുടെ ക്രാഫ്റ്റ് മനോഹരം. ഭാഷ വര്‍ഷിണിയുടെ വള്ളുവനാടന്‍ ശൈലി പലവട്ടം പറഞ്ഞിട്ടുള്ളതാണ്. നിഗൂഡതകള്‍ ഇല്ലാത്ത രചനയെന്ന് തോന്നിയില്ല. കഥയില്‍ കഥാകാരി എന്തൊക്കെയോ ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്നു എന്ന് തോന്നി. നല്ല രചന.

    ReplyDelete
  64. നിത്യയാത്രയിലേക്കുള്ള മാത്രകളാണ് ഓരോ യാത്രയും ..

    വശ്യ മനോഹരമായി നിര്‍മ്മിച്ചെടുത്ത ഒരു 'ലാപ്ടോപ്പ്' !
    എന്നല്പോലും അല്പം കൂടി ചുരുക്കി എഴുതിയാല്‍ വായന കൂടുതല്‍ സുഖകരമായിരുന്നെനെ എന്ന് തോന്നി..
    അനുമോദനങ്ങള്‍ അര്‍ഹിക്കുന്നു.

    ReplyDelete
  65. ഇത്രയും നല്ല ഒരു കഥ വായിക്കാന്‍ വൈകി ,ഇനി ഇതുവരെ വായിക്കാത്തവര്‍ക്കായി ഒന്ന് കൂടി പരിചയപ്പെടുത്തട്ടെ ..

    ReplyDelete
  66. എവിടെയൊക്കെയോ ഒരു പൈങ്കിളി ചിറകടിച്ചു ചുറ്റി പറക്കുന്നുണ്ടല്ലോ ന്റെ വിനുവേച്ച്യേ..... :-(

    ഈ വ്യര്‍ത്ഥ ബോധം ഇങ്ങനെയേ ഇരിക്കൂ എന്ന് ഞാന്‍ പക്വതയോടെ മനസ്സിലാക്കുന്നു...

    ഈ എഴുത്ത് വികസിക്കുന്നതില്‍ വിസ്മയം കൊണ്ടു കൊണ്ടാണ് ഞാനീ കഥ വായിച്ചു തീര്‍ത്തത്...
    കഥയിലെ കഥയെ വിട്ടിട്ട് ആഖ്യാനത്തിന്റെ പിറകെ പോകുന്നു ഞാന്‍ ഇക്കുറിയും.....

    സ്നേഹം....
    വിനുവേച്ചിയുടെ സ്വന്തം അനിയന്‍

    ReplyDelete
  67. നല്ല വരികളിലൂടെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഈ ഭാവനകള്‍ വളരെ നന്നായി ആശംസകള്‍...

    ReplyDelete
  68. 'കടിഞ്ഞാണില്ലാത്ത മോഹങ്ങൾ - പിന്നെ അതിനു വേണ്ടിയുള്ള കാത്തിരിപ്പ് !"

    ReplyDelete
  69. "നാളുകൾക്കു ശേഷം ഒന്നെങ്കിലും കണ്ടെടുക്കുന്ന സുഖം നൽകില്ലല്ലൊ എന്നും നൽകുന്ന ശൂന്യതയുടെ വേദന..!"

    --ഏറെ ആഴമുള്ള വാക്കുകള്‍..., നന്നായിട്ടുണ്ട് ടീച്ചറെ..
    നല്ല നിമിഷങ്ങള്‍..

    ReplyDelete
  70. നല്ല ശൈലി. ഒഴുക്കുള്ള എഴുത്ത്

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...