പുരാതന
ചരിത്ര കഥാപാത്രങ്ങൾ രൂപഭേദ ഭാവങ്ങളിലൂടെ ഹൃദയമുടച്ച് അരങ്ങേറുമ്പോൾ വാടി തളരുന്ന
ഒരു മുഖം കൈകളിലെടുത്തു ഓമനിക്കുവാൻ എന്നെ പ്രേരിപ്പിച്ചിരുന്നു..
ഇരുളും ഭീതിയും നിസ്സംഗതയും ഞങ്ങൾക്കിടയിൽ പലപ്പോഴായി മരവിച്ച് കിടന്നിരുന്നു......
മൗനങ്ങൾ കഥ പറഞ്ഞിരുന്നു..
ഇരുളും ഭീതിയും നിസ്സംഗതയും ഞങ്ങൾക്കിടയിൽ പലപ്പോഴായി മരവിച്ച് കിടന്നിരുന്നു......
മൗനങ്ങൾ കഥ പറഞ്ഞിരുന്നു..
നേരിന്റെ കഥകൾ.
" കിനാക്കൂട്ടിലുറങ്ങുമെൻ പ്രിയ സഖീ....രാമഴയുടെ തലോടലിൽ ഈ നിശാഗന്ധി
ഉറങ്ങട്ടെ ".... എന്ന് യാത്രാമൊഴികൾ
ആശംസിച്ചിരുന്ന എന്റെ സഖി.
ഹൃദയം കൊണ്ട് പൊട്ടിച്ചിരിച്ചിരുന്നവൾ.... എന്റെ ദേവി.... നിങ്ങളുടെ “ സീതായനത്തിലെ “ സീത..
ഹൃദയം കൊണ്ട് പൊട്ടിച്ചിരിച്ചിരുന്നവൾ.... എന്റെ ദേവി.... നിങ്ങളുടെ “ സീതായനത്തിലെ “ സീത..
ബാല്യകാലസ്മരണകളിൽ
പ്രാണവേദനകൾ പുലമ്പിയിരുന്ന ആ കുഞ്ഞിന്റെ സ്നേഹം എന്നെ പ്രേരിപ്പിച്ചത് അവളെ എന്നിലേക്ക്
കൂടുതൽ അടുപ്പിക്കുവാനാണ്....
എന്റെ വിരൽത്തുമ്പ് പിടിച്ച് വിടർന്ന
കണ്ണുകളോടെ മുറ്റത്ത് വിരിഞ്ഞ ആദ്യ പൂവിനെ താലോലിക്കുവാനും പുതുമഴ തുള്ളികളെ
തട്ടിത്തെറിപ്പിച്ച് കളിക്കുവാനും കൂട്ടു നിൽക്കുന്ന എന്റെ കൂടപ്പിറപ്പായി പിന്നെയവൾ...
പിന്നീടെപ്പോഴോ വിരൽത്തുമ്പുകളിൽ നിന്നവൾ ഊർന്നു
വീണത് എന്റെ മടിത്തട്ടിലേക്കായിരുന്നു..
എന്റെ മകൾ, അമ്മേ എന്ന് വിളിച്ച് മാറിൽ അമരുകയായിരുന്നു....
അങ്ങിനെ എന്റെ നെഞ്ചിലൊരു സങ്കടപ്പക്ഷി ചേക്കേറി.
എന്റെ മകൾ, അമ്മേ എന്ന് വിളിച്ച് മാറിൽ അമരുകയായിരുന്നു....
അങ്ങിനെ എന്റെ നെഞ്ചിലൊരു സങ്കടപ്പക്ഷി ചേക്കേറി.
തന്റെ കുഞ്ഞിനെ പൂർണ്ണചന്ദ്രനെ
കാണിക്കുവാൻ ഒരമ്മ വെമ്പും പോലെ എന്റെ മനസ്സും
തുടിച്ചു –
അവളെ
ഒരായിരം പൂർണ്ണചന്ദ്രന്മാരെ തൊടീപ്പിക്കുവാൻ...
മുറുകുന്ന മുജ്ജന്മ ബന്ധങ്ങൾ ആത്മാവിൽ കുടിയേറിയതാവാം ഞങ്ങളെ കൂട്ടിയിണക്കിയിരുന്ന കണ്ണി.
മുറുകുന്ന മുജ്ജന്മ ബന്ധങ്ങൾ ആത്മാവിൽ കുടിയേറിയതാവാം ഞങ്ങളെ കൂട്ടിയിണക്കിയിരുന്ന കണ്ണി.
സീതായനത്തിലെ
സീത.. ന്റെ ദേവി... അവളുടെ കാത്തിരിപ്പുകളുടെ കവാടം തുറന്ന് പൊന്‍പുലരി ഉണര്‍ന്നിരിക്കുന്നു...
പെറ്റമ്മക്ക്
ഗുരുസ്ഥാനമേകി, അക്ഷരങ്ങളെ പൂജിച്ച് എഴുത്തിന്റെ മായാപ്രപഞ്ചത്തില്‍ പൂര്‍ണ്ണത നേടാന്‍ സ്വതസിദ്ധമായ
കഴിവുകളാലും അതുല്യമായ പദസമ്പത്താലും തന്റേതായ ലോകം സൃഷ്ടിക്കുവാന്‍ സീതക്ക്
കഴിഞ്ഞിട്ടുണ്ടെന്നത് സീതായനം തുറന്ന് കാട്ടിത്തരുന്നു.
സീതയുടെ
സ്വപ്നം “ഗൗരിനന്ദനം” എന്ന പുസ്തകമായി പിറവി കൊണ്ടിരിക്കുന്നു..
സൈകതം
ബുക്ക് ക്ലബ്ബ് ആണ് ഗൗരിനന്ദനത്തിന്റെ പ്രസാധകര് .
സ്വപ്നങ്ങൾ ചിതറി തെറിച്ച നുറുങ്ങുകള്‍ മാത്രമാണ് ഗൗരിനന്ദനം എന്ന് ഹൃദയത്തിൽ തൊട്ട് സീത പറയുന്നു..
സ്വപ്നങ്ങൾ ചിതറി തെറിച്ച നുറുങ്ങുകള്‍ മാത്രമാണ് ഗൗരിനന്ദനം എന്ന് ഹൃദയത്തിൽ തൊട്ട് സീത പറയുന്നു..
ആ ചിതറി
തെറിച്ച നുറുങ്ങുകൾക്ക് അക്ഷരങ്ങളിലൂടെ ഒരു പുനർജ്ജന്മം..
സ്വപ്ന സാക്ഷാത്കാരം കൊതിക്കുന്നവൾക്ക് ഒരു ആനന്ദലബ്ദി..ഗൗരിനന്ദനം.
സ്വപ്ന സാക്ഷാത്കാരം കൊതിക്കുന്നവൾക്ക് ഒരു ആനന്ദലബ്ദി..ഗൗരിനന്ദനം.
ചിന്തകളിലൂടെ
ഉരുത്തിരിഞ്ഞ ഒരുപിടി സങ്കൽപ്പസൃഷ്ടികൾ..
ഗൗരിനന്ദനം എന്ന ആദ്യ കഥയും തുടർന്ന് പത്ത് കഥകളുമാണ് ഈ പുസ്തകത്തിൽ അച്ചടിമഷി പുരണ്ട് യാഥാര്ധ്യമായിരിക്കുന്നത് ....
ആത്മകഥാംശം ആവശ്യത്തിനും അനാവശ്യത്തിനും ദേവിയുടെ കഥകളിൽ പ്രതിഫലിക്കുന്നതായി ഒരു വായനക്കാരന് അനുഭവപ്പെട്ടേക്കാം.
ആത്തരം ഘട്ടങ്ങളിലെല്ലാം ഉത്തമ പുരുഷ സങ്കൽപ്പമായി നന്ദേട്ടൻ പ്രത്യക്ഷപ്പെടുന്നുണ്ട്..
ഗൗരിയുടെ കൊച്ചു സന്തോഷങ്ങളും വികാരങ്ങളും സൃഷ്ടിക്കുന്ന വൈകാരിക സന്ദർഭങ്ങൾ ചെന്നെത്തിപ്പെടുന്നത് അവൾ അന്വേഷിക്കുന്ന ഉത്തമ പുരുഷനിൽ തന്നെയാണ്..
രക്ഷ നേടാൻ ആഗ്രഹിക്കാത്ത ഏതോ ഒരു ബന്ധത്തിൽ നിന്ന് പുറത്തു ചാടാന്‍ അവൾ ആഗ്രഹിക്കാത്തത് എന്തുകൊണ്ടെന്ന് സംശയിക്കുമ്പോഴും ഒരു ആത്മ ചൈതന്യം അവൾക്കു ചുറ്റും പടരുന്നതായി കാണാം..
സ്നേഹം അനാഥമായി പോകുമോ എന്ന ഭയപ്പാടില്‍ നിന്നും നിലാവായി പരക്കുന്ന തേജസ്സ്.
ആത്തരം ഘട്ടങ്ങളിലെല്ലാം ഉത്തമ പുരുഷ സങ്കൽപ്പമായി നന്ദേട്ടൻ പ്രത്യക്ഷപ്പെടുന്നുണ്ട്..
ഗൗരിയുടെ കൊച്ചു സന്തോഷങ്ങളും വികാരങ്ങളും സൃഷ്ടിക്കുന്ന വൈകാരിക സന്ദർഭങ്ങൾ ചെന്നെത്തിപ്പെടുന്നത് അവൾ അന്വേഷിക്കുന്ന ഉത്തമ പുരുഷനിൽ തന്നെയാണ്..
രക്ഷ നേടാൻ ആഗ്രഹിക്കാത്ത ഏതോ ഒരു ബന്ധത്തിൽ നിന്ന് പുറത്തു ചാടാന്‍ അവൾ ആഗ്രഹിക്കാത്തത് എന്തുകൊണ്ടെന്ന് സംശയിക്കുമ്പോഴും ഒരു ആത്മ ചൈതന്യം അവൾക്കു ചുറ്റും പടരുന്നതായി കാണാം..
സ്നേഹം അനാഥമായി പോകുമോ എന്ന ഭയപ്പാടില്‍ നിന്നും നിലാവായി പരക്കുന്ന തേജസ്സ്.
ഗൗരിനന്ദനത്തിനു എൻ.ബി.സുരേഷ് നൽകിയ ആമുഖത്തിൽ ഇങ്ങനെ പറയുന്നു -
ശ്രീദേവിയുടെ ഓരോ കഥാപാത്രങ്ങളുടേയും ജീവിതം ഓർമ്മിപ്പിക്കുന്നത് വൈലോപ്പിള്ളിയുടെ "ഞാൻ ഒഴുക്കിയ കണ്ണീരിനോളം വരില്ല ഏതു സമുദ്രവും.." എന്ന വാക്കുകളെയാണ്.
പ്രണയം ഒരു നഷ്ടക്കച്ചവടവും, ദാമ്പത്യം ജീവപരന്ത്യ തടവും, അടിമത്തം തിരുമുറിവുകളുടെ കുരിശേറ്റവും ആണെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്ന കഥകൾ.
ശ്രീദേവിയുടെ ഓരോ കഥാപാത്രങ്ങളുടേയും ജീവിതം ഓർമ്മിപ്പിക്കുന്നത് വൈലോപ്പിള്ളിയുടെ "ഞാൻ ഒഴുക്കിയ കണ്ണീരിനോളം വരില്ല ഏതു സമുദ്രവും.." എന്ന വാക്കുകളെയാണ്.
പ്രണയം ഒരു നഷ്ടക്കച്ചവടവും, ദാമ്പത്യം ജീവപരന്ത്യ തടവും, അടിമത്തം തിരുമുറിവുകളുടെ കുരിശേറ്റവും ആണെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്ന കഥകൾ.
ഗൗരിനന്ദനം എഡിറ്റ് ചെയ്യപ്പെടാത്തതിന്റെ ദുസ്സ്വാദ് നിലനില്‍ക്കുന്നതിന് അദ്ദേഹം പറയുന്ന ന്യായം ' Survival of the fittest എന്നാണ് ..
എഴുത്തെന്ന ലോകത്തു നിന്നും വിലക്കപ്പെട്ട ഒരാൾ ഇച്ഛാശക്തി ഒന്നു കൊണ്ടുമാത്രം തിരിച്ചു വന്നതിനുള്ള ന്യായീകരണം..
അദ്ദേഹത്തിന്റെ വാക്കുകളെ നമുക്ക് മാനിക്കാം..
ഒരുപാട് ചോദ്യങ്ങളും പരീക്ഷണങ്ങളും ആവർത്തിക്കാനിവിടെ ഇനിയും അവതാരങ്ങൾ വരുന്നതും കാത്തുകാത്തിരിക്കും എന്ന് കാലാന്തരങ്ങളിലൂടെ അവൾ പറയുമ്പോൾ അഗാധതയിൽ നിന്ന് ഉയരുന്ന സമുദ്ര വിലാപത്തെ ഞാൻ ഭയക്കുകയാണ് ..
പൊട്ടിച്ചിരികളുടെ അലകൾ കടിഞ്ഞാണില്ലാതെ വീണടിയുവാൻ പ്രാർത്ഥിക്കുകയാണ്...
പക്വതയില്ലാത്ത പ്രണയത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് സ്ത്രീ എന്ന സത്യം മറന്ന് ഭീമന്റെ വേഷങ്ങളിലൂടെ ആട്ടം വിജയയിപ്പിക്കുവാൻ കഥാപാത്രങ്ങളെ സൃഷ്ടിച്ച എന്റെ കുഞ്ഞിന് ശൂന്യതകൾ നികത്തുവാനും ജീവിതത്തിൽ പരിപൂർണ്ണത കൈവരിക്കുവാനും ഈശ്വരൻ തുണക്കട്ടെ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്..
പൊട്ടിച്ചിരികളുടെ അലകൾ കടിഞ്ഞാണില്ലാതെ വീണടിയുവാൻ പ്രാർത്ഥിക്കുകയാണ്...
പക്വതയില്ലാത്ത പ്രണയത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് സ്ത്രീ എന്ന സത്യം മറന്ന് ഭീമന്റെ വേഷങ്ങളിലൂടെ ആട്ടം വിജയയിപ്പിക്കുവാൻ കഥാപാത്രങ്ങളെ സൃഷ്ടിച്ച എന്റെ കുഞ്ഞിന് ശൂന്യതകൾ നികത്തുവാനും ജീവിതത്തിൽ പരിപൂർണ്ണത കൈവരിക്കുവാനും ഈശ്വരൻ തുണക്കട്ടെ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്..
നന്ദി....
ദേവിയുടെ ഗൗരിനന്ദനം താഴെ കൊടുത്തിരിക്കുന്ന വെബ്ബ് അഡ്രെസ്സില്‍ ലഭ്യമാണ്..
സീതായനത്തിലൂടെയാണ് സീതയെന്ന എഴുത്തുകാരിയെ അറിഞ്ഞത്. എഴുത്തിനപ്പുറമുള്ള അവരുടെ വ്യക്തിജീവിതം ഇപ്പോഴും അന്യമായിരിക്കുമ്പോഴും സർഗസൃഷ്ടികളുടെ ഒരോ പരമാണുവിലും എഴുത്തുകാരുടെ ആത്മസംത്രാസം പ്രതിഫലിക്കും എന്ന സാമാന്യയുക്തിയാൽ ആ വ്യക്തിത്വത്തെയും വായിച്ചിട്ടുണ്ട്.
ReplyDeleteഗൗരീനന്ദനം എന്ന അവരുടെ കഥാസമാഹാരത്തിന് ടീച്ചർ എഴുതിയ ആമുഖക്കുറിപ്പിന് ഒരു മാതൃലാളനസ്പർശമുണ്ട്. തന്റെ കുഞ്ഞ് പുറംലോകത്തെ അനന്തവിഹായസ്സിലേക്ക് ആദ്യമായി പറന്നുയരുന്നതു, സൗമ്യമായൊരു ആഹ്ലാദത്തിൽ നോക്കിയിരിക്കുന്ന മാതൃമനസ്സു ഇവിടെ വായിക്കാനാവുന്നു.....
അക്ഷരലോകത്ത് ഒരുപാട് സംഭവനകൾ നൽകാൻ സീതക്കും, ടീച്ചർക്കും കഴിയുമാറാകട്ടെ.....
വെറുമൊരു റിവ്യുവിനുമപ്പുറം സ്നേഹം തുളുമ്പുന്ന വാക്കുകള്‍.
ReplyDeleteആശംസകൾ
ReplyDeleteവര്ഷൂ, ദേവൂട്ടിയെ കുറിച്ചുള്ള ഈ വാക്കുകള്‍ ഞാനെന്റേത് കൂടിയായി കണ്ടോട്ടെ. ആശംസകള്‍ മോളൂ.. പ്രാര്‍ത്ഥനകളും.
ReplyDeleteഗൗരിനന്ദനത്തിനു എല്ലാ ആശംസകളും. എഴുത്തിന്റെ ഉയരങ്ങള്‍ ഇനിയും കീഴടക്കാനവട്ടെ.. ഈ നല്ല കുറിപ്പിന് നന്ദി വര്‍ഷിണി.
ReplyDeleteസീതയനത്തിലെ സീത എന്നെഴുത്തുകാരിയെ കുറിച്ച് ബ്ലോഗില്‍ നിന്നും സീതയിലെ സീതയെ സുഹ്ര്ത്തുക്കളില് നിന്നും അറിയാം
ReplyDeleteസന്തോഷം തോനുന്ന വാര്‍ത്ത ജീവിതവും എഴുത്തും ഇനിയും കൂടുതല്‍ ഉയര്‍ന്നു നില്കട്ടെ ആശംസകള്‍
ദേവിക്ക് ആശംസകള്‍ ....ഒപ്പം പ്രാര്‍ത്ഥനകളും
ReplyDeleteആശംസകള്‍ ..
ReplyDeleteആശംസകള്‍ ...........!
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍
ReplyDeleteവിനുവേച്ചിയുടെ ഈ സ്നേഹവാക്കുകള്‍ കണ്ണു നനയിക്കുന്നു...
ReplyDeleteന്റെ ഒപ്പോള്‍ക്ക് നൂറുമ്മകള്‍ ....
ഗൗരിനന്ദനത്തിനു ആശംസകള്‍ .....
പുസ്തകം കയ്യിലെത്താന്‍ കാത്തിരിക്കുന്നു....
ആശംസകള്‍
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍
ReplyDeleteആശംസകള്‍ നേരുന്നു ,സാഹിത്യലോകത്ത് പ്രശോഭിതമാകട്ടെ അമ്മയുടെയും മോളുടെയും നാമങ്ങള്‍ ..
ReplyDeleteനല്ല വാര്‍ത്തകള്‍ക്കും സ്നേഹ വാക്കുകള്‍ക്കും ആശംസകള്‍....
ReplyDeleteപ്രിയ സഖിയുടെ കുറിപ്പ് കണ്ണുകളെ നനക്കുന്നു... 'ഗൗരി നന്ദനം' വായനക്കാരിലേക്കെത്തുന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം... സീതക്കുട്ടിക്കും സഖിക്കും നന്മകള് നേര്‍ന്നു കൊണ്ട്...
ReplyDeleteസീതായനം സീതയെ വായിക്കാറുണ്ട്..അനുഗ്രഹീത
ReplyDeleteആയ ഈ എഴുത്തുകാരിക്ക് എല്ലാ ആശംസകളും..
സീതയ്ക്ക്... എന്റെ ദേവൂട്ടിയ്ക്ക്.... ഏട്ടന്റെ ആശംസകള്‍....,... മനസ്സിനെ ഉരുക്കി വാക്കുകളാക്കി പകര്‍ത്തുമ്പോള്‍; മനസ്സിനുള്ളിലെ വേദനകള്‍ കൂടി അലിഞ്ഞില്ലാതാവുമെങ്കില് അവളിനിയും എഴുതട്ടെ... ദേവൂട്ടിയെ ഇവിടെ പകര്‍ത്തിയ വര്‍ഷിണിയ്ക്കും ഹൃദയം കൊണ്ട് നന്ദി...
ReplyDeleteഗൌരീ നന്ദനത്തിന് ആശംസകൾ, പുസതകം വൻ വിജയമാവട്ടെ എന്നാശംസിക്കുന്നു...
ReplyDeleteഈ പരിചയപ്പെടുത്തലിന് നന്ദി
ഹൃദയം നിറഞ്ഞ ആശംസകള്‍ ....
ReplyDeleteടീച്ചറുടെ മകളെ സീതായനം ബ്ലോഗ്ഗിലൂടെ ആദ്യം അറിയാം. പക്ഷെ മകളുടെ രചനകള്‍ പുസ്തകമായി പുറത്തിറങ്ങുന്നു എന്നറിഞ്ഞതില്‍ അളവറ്റ സന്തോഷം. ഈ പരിചയപ്പെടുത്തല്‍ കര്‍മ്മം കൊണ്ട് ഉടലെടുത്ത ഒരു മാതൃപുത്രി ബന്ധത്തിന്റെ ആര്‍ദ്രത ശരിക്കും അനുഭവിപ്പിച്ചു. അമ്മയ്ക്കും മകള്‍ക്കും ആശംസകള്‍ ....
ReplyDeleteനല്ല എഴുത്ത്
ReplyDeleteആശംസകൾ
ബ്ലോഗില്‍ ഇപ്പോള്‍ നഷ്ട്ടപ്പെട്ട നല്ലൊരു വായനയാണ് സീതായനം.
ReplyDeleteസീതയുടെ ബുക്കിനു ഒരു സുഹൃത്ത് എഴുതിയ ഈ സ്നേഹസമ്മാനം എനിക്കും സന്തോഷം നല്കുന്നു.
എന്റെയീ രണ്ട് സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹാശംസകള്‍
ഒത്തിരി സന്തോഷം.
ReplyDeleteഒരായിരം നന്മകള്...
ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും പ്രിയരേ...
ReplyDeleteനിങ്ങളുടെ ഈ സ്നേഹ പ്രോത്സാഹനങ്ങളാണു ഞങ്ങൾക്ക് അംഗീകാരങ്ങൾ..
വാക്കുകളാൽ അറിയിക്കാനാവുന്നില്ല ഞങ്ങളുടെ സന്തോഷം...!
നന്ദി..!
ഹൃദയം നിറഞ്ഞ ആശംസകള്‍
ReplyDeleteനല്ല വാക്കുകൾ...ഗൌരീനന്ദനം വായിക്കണം
ReplyDeleteആശംസകള്‍ .. ഇതുവരെ ഈവഴി വന്നിരുന്നില്ല, വന്നത് ഒരു ശുഭ കാര്യത്തിനു തുടക്കമിട്ട സമയത്തും.. :)
ReplyDeleteഞാന്‍ ഇന്നാണ് കമ്പ്യൂട്ടര്‍ തുറന്നത്.വൈകിയെന്ന സ്ഥിരം'പല്ലവി'ആവര്‍ത്തിക്കുന്നു.ശ്രീദേവി എന്ന സീതായനത്തിലെ 'സീത'ബൂലോകത്തെ സജീവ സാന്നിധ്യമായിരുന്നു.ഇപ്പോള്‍ ആകുട്ടി എന്താണ് എഴുതാത്തതെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.വര്‍ഷിണി അറിയുന്ന ആളായത്കൊണ്ട് ആ അക്ഷരസരിത്തിനു എന്തു പറ്റിയെന്നറിയിക്കുമോ?
ReplyDelete'ഗൗരീനന്ദനം'-നല്ലൊരു ആസ്വാദനക്കുറിപ്പായി.അഭിനന്ദനങ്ങള്‍ !
ഒരു പക്ഷേ സീതായനത്തിലെ രചനകളെ വളരെയേറെ പുകഴ്തിയും,തെറ്റുകളെ ക്രൂരമായി വിമർശിക്കുകയും ചെയ്ത ഒരു വ്യക്തി ഞാനായിരിക്കും.. സീതയുടെ പുസ്തകം ഇതുവരെ കൈയ്യിൽ കിട്ടിയില്ലാ...വായിക്കാനായി കാത്തിരിക്കുന്നൂ.ഒരു അച്ഛന്റെ സ്നേഹ പരിലാളനത്തോടെ ഞാൻ സീതയനത്തിൽ നടത്തിയ അവലോകനങ്ങൾ ആ പ്രതിഭക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്ങ്കിൽ ഞാൻ ധന്യനായി...സീതമോൾക്കും.വർഷിണിക്കും എന്റെ നമസ്കാരം...
ReplyDeleteസീതായനം എന്ന ബ്ലോഗ് ശ്രദ്ധയില്‍ പെട്ടത് നമ്മുടെ ബൂലോകത്തിന് വേണ്ടി കൃത്യമായ ഇടവേളകളില്‍ ബൂലോകസഞ്ചാരം എന്ന ബ്ലോഗ് പരിചയപംക്തി ചെയ്തുകൊണ്ടിരുന്നപ്പോഴുള്ള എന്റെ തന്നെ അസൂയാവഹമായ (അല്പം അഹങ്കാരത്തോടെ തന്നെയും ഇപ്പോള്‍ ഒരല്പം അപകര്ഷതയോടെയും പറയട്ടെ) ബ്ലോഗ് വായനയുടെ കാലത്തായിരുന്നു. അമ്മൂന്റെകുട്ടിയെന്ന ജാനകിയുടെ ബ്ലോഗിലേക്കും സീതയുടെ സീതായനത്തിലേക്കും ഒരുമിച്ച് ഒരു ചാല് വെട്ടി ബൂലോകസഞ്ചാരത്തില്‍ അവതരിപ്പിക്കുമ്പോള്‍ “രാമന് കൂടെയുണ്ടെന്ന ആശ്വാസത്തില്‍ എവിടെയോ നഷ്ടപ്പെട്ട മനസ്സ് തേടി ഒരു യാത്ര.. എന്നാണ് ബ്ലോഗര്‍ പറയുന്നത്. ഈ യാത്രയില്‍ രാമന് കൂട്ടിനുണ്ടോ എന്നറിയില്ല. പക്ഷെ വായനക്കാര്‍ കൂട്ടിനുണ്ടാവാം എന്ന് തോന്നുന്നു. കാരണം നല്ല ശൈലിയുണ്ട് സീതായനത്തിലെ സീതക്ക്.“ എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. ഇന്ന് ബൂലോകത്തില്‍ ഒട്ടേറെ പേര് വളരെ ആകാംഷയോടെ പോസ്റ്റ് അപ്ഡേഷനായി കാത്തിരിക്കുന്ന ഒരു ബ്ലോഗാണ് സീതായനം എന്നത് എനിക്കും സന്തോഷം പകരുന്നു. സീതയുടെ, ദേവിയുടെ പുസ്തകം ഇത് വരെ വായിക്കുവാന്‍ കഴിഞ്ഞില്ല.. പുസ്തകത്തെ വര്‍ഷിണി സ്റ്റൈയിലില്‍ പരിചയപ്പെടുത്തിയ വര്‍ഷിണിക്കും ദേവിക്കും സൈകതത്തിനും നന്മകള് നേരുന്നു.
ReplyDeleteഏറ്റവും നല്ല ഒരു ബ്ലോഗായിരുന്നു സീതായനം. പക്ഷേ അവിടെ പുതുമകളിനിയു ഇല്ലെന്ന അറിഞ്ഞപ്പോൾ വിഷമമായിരുന്നു. ഇന്നിതാ അതെല്ലാം പുസ്തകരൂപത്തിൽ. എങ്കിലും ഇപ്പോഴും തിരശ്ശീലയ്ക്കു പിന്നിൽ നിന്നാണീ പ്രവർത്തനമെല്ലാം.
ReplyDeleteആശംസകൾ
ആശംസിക്കുന്നു.
ReplyDeleteആശംസകൾ! അഭിനന്ദനങ്ങൾ!!
ReplyDeleteആശംസകൾ! അഭിനന്ദനങ്ങൾ!!
ആശംസകൾ! അഭിനന്ദനങ്ങൾ!!
" മഴമേഘങ്ങൾ പറയാതിരുന്നത് " എന്ന പേരിൽ സീതയുടെ കവിതകൾ അടങ്ങുന്ന പുസ്തകം അടുത്തു തന്നെ പ്രതീക്ഷിക്കാം പ്രിയരേ..
ReplyDeleteഏവരുടേയും പ്രോത്സാഹനങ്ങളും പ്രാർത്ഥനകളും നൽകുന്ന പിന്തുണകൾക്ക് ഞങ്ങളുടെ സന്തോഷം...നന്ദി.
സീത ബൂലോകത്ത് അടുത്തു തന്നെ സജീവമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം..പ്രാർത്ഥനകൾ.
kandu
ReplyDeleteഅഭിനന്ദനങ്ങൾ..!!!
ReplyDeleteആശംസകൾ........
ReplyDeleteസീതയുടെ ബ്ലോഗ് പോലെ ഈ പുസ്തകവും നല്ലതാവും എന്നുറപ്പുണ്ട്. പുസ്തകത്തെമനോഹരമായി പരിചയപ്പെടുത്തിയ വര്‍ഷിണിക്കും ദേവിക്കുംനന്മകള് നേരുന്നു.
ReplyDeleteകൊള്ളാം നന്നായിരിക്കുന്നു..........
ReplyDeleteകഴിഞ്ഞ നാളിലെ വഴിയിൽ..
ReplyDeleteകൊഴിഞ്ഞ പീലികൾ പെറുക്കി..
മിനുക്കുവാൻ..തലോടുവാൻ..
മനസ്സിലെന്തൊരു മോഹം..
എത്ര സുന്ദര ലിപികൾ..
അതിലെത്ര നൊമ്പര കൃതികൾ.
സ്നേഹപൂർവ്വം ..സീത.
വർഷിണി.
വര്‍ഷിണി വിനോദിനി എന്ന പേര് ബ്ലോഗ്ഗര്‍ കൂട്ടായ്മയില്‍ എപ്പോഴും കാണുന്ന ഒരു സാന്നിദ്ധ്യമാണ്. എങ്കിലും ഇവിടെ ഇതാദ്യമാണ്... എല്ലാവിധ ആശംസകളും - രണ്ടു പേര്‍ക്കും!
ReplyDeleteയ്യോ .. ഈ പൊസ്റ്റ് എപ്പൊള്‍ വന്നു ..കണ്ടിലേട്ടൊ ..
ReplyDeleteസീതായനം ഇടക്കൊക്കെ വായിച്ചിട്ടുണ്ട് ..
ബൂലോകത്ത് സജീവമാകട്ടെ ..
വര്‍ഷിണിക്കും , സീതക്കും ഹൃദയം നിറഞ്ഞ ആശംസ്കള്‍ ..
നാട്ടിലെത്തുമ്പൊള് ഒന്നു വായിക്കാം ..
വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെച്ചാ?? എന്തോ ചെയ്യും കോയാ ഇങ്ങ്ല്?? ങെ..ഹ്! ഹാ!
ReplyDeleteഅതേ, അപ്പോ കിത്താബ് പരിചയത്തിനും സീതേന്റെ ഇത്താത്തക്കും സീതക്കും ആശംസോള്..
ആശംസകള്‍!,!
ReplyDeleteseethayathineyum seethayeyum sree deviyeyum ariyavunnavaril chilaril oruvanaanu njaan.. ee post ippozhanu kandath... nandi varshini ee postinu.. pinne sreedevikk oru janmadinashamsayum :-)
ReplyDeleteazhar!
This comment has been removed by the author.
ReplyDelete"രക്ഷ നേടാൻ ആഗ്രഹിക്കാത്ത ഏതോ ഒരു ബന്ധത്തിൽ നിന്ന് പുറത്തു ചാടാന്‍ അവൾ ആഗ്രഹിക്കാത്തത് എന്തുകൊണ്ടെന്ന് സംശയിക്കുമ്പോഴും ഒരു ആത്മ ചൈതന്യം അവൾക്കു ചുറ്റും പടരുന്നതായി കാണാം.."
ReplyDeleteസീയാനം വായിച്ചവര്‍ക്കൊക്കെ ഈ ഈ പോസ്റ്റില്‍ വര്‍ഷിണി എഴുതിയത് എല്ലാം നേരാണെന്ന് വേഗം ബോധ്യമാവും . ദേവിക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു.
ആശംസകൾ.. അഭിനന്ദനങ്ങൾ..!!
ReplyDeleteകാണാന്‍ വൈകി.ബുക്ക് വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. എല്ലാ ആശംസകളും നേരുന്നു. നന്മ മാത്രം ഉണ്ടാകട്ടെ.
ReplyDeleteനന്ദി പറഞ്ഞകറ്റാൻ വയ്യ ഈ സൌഹൃദങ്ങളെ...സന്തോഷം ഹൃദയം നിറഞ്ഞ സന്തോഷം....അമ്മയോടും..
ReplyDeleteആശംസകള്‍ !
ReplyDelete“പ്രണയം ഒരു നഷ്ടക്കച്ചവടവും, ദാമ്പത്യം ജീവപരന്ത്യ തടവും, അടിമത്തം തിരുമുറിവുകളുടെ കുരിശേറ്റവും ആണെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്ന കഥകൾ....”
ReplyDeleteദേവിയുടെ എഴുത്തിനേയും,കഥകളേയും നന്നായി വിലയിരുത്തിയിരിക്കുന്നൂ...!