Wednesday, December 7, 2011

രോദനം...


സ്വൈര്യം കളഞ്ഞു നാശം..!
നീ ഇങ്ങനെ ആര്‍ത്തലച്ച് കരയുന്നതിന്‍റെ കാരണം വ്യക്തമാക്കൂ..
നിനക്ക്  വിശക്കുന്നുണ്ടോ?
വിശക്കുന്നവന്‍  അന്നം നല്‍കണമെന്നത് ദൈവ വചനം..
ഞാനത് അനുസരിയ്ക്കുന്നു..
നിനക്ക് ഒരു പിടിയല്ല..വയറു നിറയെ ഉണ്ണാനുള്ള അരിമണികള്‍ നിന്‍റെ മാറാപ്പ് സഞ്ചിയില്‍  നിറഞ്ഞ നാഴികള്‍  കൊണ്ട് അളക്കാതെ ഞാന്‍ കമഴ്ത്തി തരാം..
തോളിലെ ആ ഭാരം ചുമന്ന് നീ ഈ വീടിന്‍റെ മുന്‍ വശത്തെ തൊടിയിലൂടെ ഇറങ്ങുന്ന ഇടുങ്ങിയ ഇടവഴിയിലേയ്ക്ക് പ്രവേശിയ്ക്കുക..
ആ ഇടവഴി അവസാനിയ്ക്കുന്ന മാളിക മുറ്റത്ത് കിരീടമണിഞ്ഞ രാജാവിനേയും രാജ്നിയേയും കാണാം..
പ്രജകളുമായുള്ള അവരുടെ തര്‍ക്കങ്ങള്‍ മൂക്കുമ്പോള്‍ ഓടി വരുന്ന വാത്സല്ല്യവും..
സ്നേഹ പ്രകടന ഹര്‍ജികളാല്‍ അവരെ പാട്ടിലാക്കുന്ന അരമന റാണിയേയും കാണാം..
പൊട്ടിച്ചിരികളുടേയും ആഹ്ലാദങ്ങളുടേയും ലോകം നിനക്ക്  അന്യമല്ല. 
സാവകാശം നീങ്ങാം..
ഇനി ആ മാളിക മതിലിനപ്പുറത്തേയ്ക്ക് ഒന്ന് എത്തി നോക്കിയാല്‍ ഇന്നേ വരെ കാണാത്ത ഒരു പുതു ലോകം ദര്‍ശിയ്ക്കാം...
ഒരു കുഞ്ഞിന്‍റെ കാലടി ശബ്ദം കൊതിച്ച് മരവിച്ച് കിടക്കുന്ന ചാണക വെള്ളം തെളിച്ച തറയും
ആ തറയില്‍ വിശപ്പിന്‍റെ ആലസ്യം തീര്‍ക്കാനാവാതെ തളര്‍ന്നുറങ്ങുന്ന കിരീടമില്ലാത്ത രാജകുമാരനും രാജകുമാരിയും..
കൊതിപ്പിയ്ക്കുന്ന രുചികളുടെ ആവിയും  മണവുംഅലുമിനിയം പാത്രങ്ങളുടെ തട്ടലുകളും മുട്ടലുകളും കാത്ത് കിടക്കുന്ന അടുക്കളയും..
വിറയ്ക്കുന്ന ചുണ്ടുകളാല്‍ ഒരായുഷ്ക്കാലം തീര്‍ക്കാനായി ഒരിടം തിരഞ്ഞെടുത്ത പോലെ ആ മുക്കില്‍ ചുരുണ്ടിരിയ്ക്കുന്ന കരിഞ്ഞ ജീവനും..
തോളിലെ ഭാരം ഇപ്പോള്‍ അസഹ്യമായി തോന്നുന്നില്ലേ…?
ആ മാറാപ്പിലെ  അരി മണികള്‍ അവളുടെ മടിത്തട്ടിലേയ്ക്ക് പകര്‍ത്തി  അവള്‍ കൈമാറുന്ന കടാക്ഷവും കൈപറ്റി ഇടം വലം നോക്കാതെ ഇറങ്ങി തിരിച്ച ഇടുങ്ങിയ ഇട വഴിയിലൂടെ തന്നെ തിരിയ്ക്കുക..
കരുണയെന്ന മഹത് പ്രവൃത്തിയില്‍ വിശ്വസിച്ച് കൈകള്‍ കഴുകി ഭോജന മുറിയില്‍  വന്നാല്‍  കിണ്ണങ്ങളുടേയും കരണ്ടികളുടേയും  ഒച്ചകള്‍  അലസോലപെടുത്തുന്നതായി തോന്നുകില്ല...!
 

അല്പം വിശ്രമം ആകാം..
ഇനി ഒരു യാത്രയ്ക്ക് ആവശ്യം വരുന്നതിനേക്കാളേറെ പണതുട്ടുകള്‍ പണ സഞ്ചിയില്‍ അടുക്കി നിന്നെയൊരു യാത്രയ്ക്ക് ഒരുക്കുകയാണ്‍..
പണ സഞ്ചി ഇടുപ്പില്‍ ഭദ്രമായി തന്നെ ഇരിയ്ക്കട്ടെ..
കാല്‍ നടയാകാം..
വരണ്ട വയൽപ്പാടങ്ങളുടേയും ഞെട്ടറ്റു വീണ ഞാവല്‍പ്പഴ മരങ്ങളുടേയും ഇടയിലൂടെ പരിചിതമല്ലാത്ത വഴികളിലൂടെയുള്ള അലച്ചല്‍ ഒരു കൊച്ചു ഭവനത്തിന്‍റെ ഉമ്മറ പടിയില്‍ അവസാനിപ്പിയ്ക്കും..
ആ വേലി മറ നീക്കി തുറന്നു കിടക്കുന്ന കതകില്‍ തട്ടിയാല്‍ ആള്‍മറ നീക്കി തിളക്കമുള്ള കണ്ണുകളും  മിനുക്കമുള്ള മുഖവുമുള്ള സുന്ദരി സല്‍ക്കരിയ്ക്കാനായി ഓടി വരും..
അവളുടെ ഭര്‍ത്താവ്  അന്യ ദേശത്തു നിന്ന് അവര്‍ക്ക്  പിറന്ന പൊന്നോമനയെ കാണാന്‍ മരുഭൂമിയില്‍ നിന്ന് ഇറങ്ങി വരുന്ന സന്തോഷമാണ്‍ ആ മുഖത്ത്..
മുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന പൂക്കളിലും..അകത്ത്  മകന്‍ പലഹാരങ്ങള്‍ ഒരുക്കുന്ന  വാത്സല്ല്യ ഹൃദയത്തിലും കാണാം അവളുടെ മുഖത്തെ വിവിധ വര്‍ണ്ണങ്ങള്‍ പാറി കളിയ്ക്കുന്നത്..
ഇനിയും കുറച്ച് ദൂരം യാത്ര ചെയ്യാനുള്ളതാണ്‍..
ഇരുട്ടി തുടങ്ങിയാല്‍ പിന്നെ കാല്‍നടക്കാര്‍ അധികം കാണില്ല..
അധിക സമയം അവിടെ കരുതി വെയ്ക്കാനില്ല...
പുറപ്പെടാം..
കിഴക്ക് വശത്തായി ഇഷ്ടം പോലെ സ്ഥലം ഒഴിഞ്ഞു കിടക്കുന്നു..
നടത്തത്തിന്‍റെ വേഗത ചുരുക്കി ചുറ്റും നോക്കിയാല്‍ ആള്‍മറയില്ലാതെ തുറന്നു കിടക്കുന്ന ഒരു കൂര കാണാം..
അനുവാദത്തിനായി കാത്തു നില്‍ക്കേണ്ടതില്ല...
ദശയില്ലാതെ  എല്ലുന്തിയിരിയ്കുന്ന വികൃത രൂപത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു പേയ് കോലത്തെ തട്ടി തടഞ്ഞ് വീഴുമെന്നത് നിശ്ചയം..
അവള്‍ക്ക്  വെട്ടം ഭയപ്പാടുണ്ടാക്കുന്നുവത്രെ,..
അവള്‍ ഒരു മനോരോഗിയാണ്‍.നിരാലംബയാണ്‍....ഒരമ്മയാണ്‍..
ഏതോ ഇരുളാര്‍ന്ന പകലുകളും ഉഷ്ണിച്ച രാത്രികളും അവള്‍ക്കു നല്‍കിയ പ്രണയോപഹാരം ആ മടിത്തട്ടില്‍ മയങ്ങി ഉറങ്ങുന്നു..
ഇടുപ്പിലെ പണസഞ്ചി ഇരിയ്ക്കുന്നിടം ഇപ്പോള്‍ ഇറുക്കുന്നുവല്ലേ??
അതിനെ വലിച്ചെടുത്ത് അവള്‍ അറിയാതെ അവളുടെ സാരി തലപ്പില്‍ കെട്ടിയിട്ട്  വന്ന വഴിയ്ക്കു തന്നെ തിരിയ്ക്കാം..

വീട്ടു പടി കടന്നതും കിണറ്റില്‍ നിന്ന് വെള്ളം കോരി കാലും കൈയ്യും മുഖവും കഴുകി ഉമ്മറ തിണ്ണയില്‍ ചായുമ്പോഴേയ്ക്കും ചായയും പലഹാരവും തയ്യാറയിരിയ്ക്കും..
പതിവില്ലാത്ത യാത്ര.
ക്ഷീണം തോന്നുന്നുണ്ടെങ്കില്‍  ഇച്ചിരി  നേരം കതകടച്ച്  മുറിയിലിരിയ്ക്കൂ..
തനിച്ചാകുന്ന ആ നിമിഷങ്ങളില്‍  വേദനകള്‍  പടര്‍ന്ന ചൊദ്യങ്ങളെ വായുവിലേയ്ക്ക് എടുത്തെറിയുക...
അതേ വേഗതയില്‍ തിരിച്ചു  വന്നു വീഴുന്ന ഉത്തരങ്ങളെ പെറുക്കി  കൂട്ടി സൌകര്യാര്‍ത്ഥം വാതില്‍ തുറക്കുക..
ഗാഡമായ  ആലോചനയില്‍ എന്നോണം  ഞാന്‍ അവിടെ തന്നെ കാവലിരിയ്ക്കുന്നുണ്ടാകും....!


“വിയര്‍പ്പിന്‍റെ രൂക്ഷ ഗന്ധവും ആത്മാവിന്‍റെ വേദനയും അനുഭവപ്പെടുന്നു നീ ആ വാതില്‍ പാളികള്‍ തള്ളി തുറന്നപ്പോള്‍..
പിന്നേയും രോദനംപിന്നേയും രോദനം..
നിനക് ഇപ്പോഴും വിശക്കുന്നുണ്ടോ..?“

“അല്ലാഅതല്ലാഎന്നെ കേള്‍ക്കാന്‍ മനസ്സ് കാണിയ്ക്കൂ
നിങ്ങള്‍ക്കറിയോ..
എന്റ്റെ കഴുത്തിലും മാറിലും ഒരുപാട് ചൂട് കുരുക്കള്‍ പൊന്തിയിരിയ്ക്കുന്നു..
ചുട്ടു പൊള്ളലുകള്‍  സഹിയ്ക്കാനാവാതെ .. സ്വയം ഊതി കെടുത്താനാവാതെ
ഞാന്‍ വീണ്ടും വീണ്ടും മാനത്ത് വട്ടം കറങ്ങി തിരിയുന്ന  മഴ മേഘ കൂട്ടങ്ങളെ  ഒരു വേനല്‍ മഴയ്ക്കായ് ആര്‍ത്തിയോടെ നോക്കി..
അപ്പോഴുണ്ട്.. അവര്‍ക്ക് പെട്ടെന്ന് കണ്ണും മൂക്കും വായും വന്ന പോലെ..
അവര്‍ ജിജ്നാസയോടെ  ചോദിച്ചു,
“നിന്‍റെ പ്രണയം ഒരു ഉല്ലാസ യാത്രയ്ക്ക്  പുറപ്പെട്ട്  പോയതല്ലേ..?
എന്നിട്ടും നീ എന്തിനു ഒരു വിരഹിണി കണക്കെ.. ഒരു പട്ടിണി പാവം കണക്കെ  അവന്‍ എറിഞ്ഞു തരുന്ന  അന്നത്തിനായി കൈ നീട്ടി നില്‍ക്കുന്നു..?
നിനക്ക് എറിഞ്ഞു തരുന്ന  അന്ന പൊതിയില്‍ നിന്നൊരു വറ്റ്  മണ്ണില്‍ തെറിച്ചു വീഴുമ്പോഴും ആര്‍ത്ത്തിയോടെ  ഒരു മൊട്ടു സൂചി കൊണ്ടതിനെ നോവിയ്ക്കാതെ എടുത്ത് ഭക്ഷിയ്ക്കുന്നു..
കനമുള്ള പോറലുകള്‍ പേറാന്‍  നിനക്കാവുന്നത് എങ്ങനെ..?“

എന്റ്റെ വേദന അവര്‍ മനസ്സിലാക്കിയിരിയ്ക്കുന്നു..
നിനക്ക് നല്‍കാനാവാത്ത  ഉത്തരം ഞാനവര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതയായി..

“തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന്  “രണ്ട് കണ്ണുകള്‍ “ ഇറുക്കി അടച്ചു കൊണ്ട്  എന്നോട് പറഞ്ഞു,
‘ജോലിയില്‍ വിള്ളലുകള്‍..
അതു സംബന്ധിച്ച് ജീവിതത്തില്‍ വിള്ളലുകള്‍..
ഒന്നു നിര്‍ത്തി.. കണ്ണുകള്‍ ചിമ്മി അടച്ചു..
ഡാമില്‍ വിള്ളലുകള്‍..
ജീവിതങ്ങളില്‍ ഇങ്ങനെ ക്ഷതികള്‍..
നരകമെവിടെസ്വര്‍ഗ്ഗമെവിടെ?
സൌഹൃദങ്ങള്‍ പോലും ഒരു മായയാണ്‍ കുട്ടീ..
സ്നേഹം..ബന്ധങ്ങള്‍.. എല്ലാം മിഥ്യയാണ്‍..
ഏതില്‍ മുഴുകിയാലും എല്ലാം നശിയ്ക്കും..
ഈശ്വരന്‍ മാത്രം ശാശ്വതം..സ്വന്തം..
നീയും അവനോട് അടുക്കു..
നിന്‍റെ വേദനകളെ  ഇല്ലാതാക്കു..“
 
‘കഷ്ടം..!
മഴമേഘങ്ങള്‍  പരിതപ്പിച്ചു...പിന്നെ ശാസിച്ചു..
ഏതു നേരവും നിന്നില്‍ ഉയരുന്ന തേങ്ങലുകള്‍ വിശപ്പിന്‍റേതു തന്നെ..
എപ്പോഴും തണുത്തുറച്ച്   വിറങ്ങലിച്ചിരിയ്ക്കുന്ന  നിന്‍റെ ഉടലിന്‍
ഇടറിയ കാല്‍വെയ്പ്പുകള്‍  ശീലമല്ല 
വിള്ളലുകള്‍ ശീലമല്ല..
വിശപ്പുകള്‍ ശീലമല്ല..
നീ അപരിചിതരെ  ഭയക്കേണ്ടിയിരിയ്ക്കുന്നു..
ദുഷ് ചിന്തകള്‍ നിന്നെ ആക്രമിച്ചേയ്ക്കാം..“

ഒരു വേനല്‍ തുള്ളിയെ പോലും അനുവദിയ്ക്കാതെ ആ മഴമേഘ കൂട്ടങ്ങള്‍  വട്ടം കറങ്ങി..കറങ്ങി..വിട വാങ്ങി..

ഞാന്‍ ഇപ്പോഴും ആലോചനയിലാണ്‍..
മഴമേഘങ്ങളെ നിങ്ങളോടിത്രയും  പറഞ്ഞു തീര്‍ക്കാനുള്ള ധൈര്യം എനിയ്ക്ക് എവിടെന്നു കിട്ടി..?


45 comments:

  1. ഞാന്‍ ആദ്യമായാ വരുന്നത് ഈ പോസ്റ്റ്‌ മാത്രമേ വായിച്ചുള്ളൂ, പ്രമേയം കൊള്ളാം അവതരിപ്പിച്ച ശൈലിയും .....ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു ഒരു കണക്ഷന്‍ ഇല്ലാത്തപോലെ തോന്നി,ചിലപ്പോള്‍ അതെന്റെ തോന്നലാകാം .....എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  2. വായിച്ചു
    കുറച്ച് കാര്യങ്ങളൊക്കെ അടങ്ങിയ പോസ്റ്റ്
    മറ്റു പോസ്റ്റുകളെ പോലെ അത്രക്ക് പോര

    ReplyDelete
  3. ചിതറിത്തെറിച്ചതിനെ കോർത്തേടുത്ത് വായിച്ചെടുക്കുമ്പോൾ മനസ്സിൽ പതിഞ്ഞതെന്ത് മാഞ്ഞുപോയതെന്ത് ?

    മഴമേഘങ്ങൾക്കു മനസ്സിലായി കാണുമല്ലേ..

    വരികൾക്കിടയിലും മനസ്സിനുള്ളിലും കൂടുതൽ പരതാതെ സ്ഥലം വിടുന്നു...

    സസ്നേഹം,
    പഥികൻ

    ReplyDelete
  4. അനുഭവങ്ങളായിരിയ്ക്കും ഒരു വ്യക്തിയെ വേറിട്ട് ചിന്തിപ്പിയ്ക്കുന്നതും പ്രവര്‍ത്തിപ്പിയ്ക്കുന്നതും, അതുകൊണ്ട് തന്നെ ഔദാര്യമായികിട്ടുന്നതിനെ ഉള്‍ക്കൊണ്ട് അതിലാശ്വാസം കൊള്ളുവാനും ഇവര്‍ മിടുക്കര്‍.. സൌഹൃദങ്ങളും, സ്നേഹബന്ധങ്ങളും വെറും മിഥ്യയാണെന്ന് മനസ്സിലാകുന്ന അവസരത്തില്‍, ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ഈശ്വരന്‍ കൂടെയുണ്ടെന്നുള്ള വിശ്വാസം കൂടുതല്‍ ധൈര്യം പകരും.. ഉരുണ്ടുകൂടിയ മഴമേഘങ്ങള്‍ ബാഷ്പീകരിയ്ക്കാതിരിയ്ക്കില്ല; ചന്നം പിന്നം ചാറും ചാറ്റല്‍മഴയായ്, ഒരു പേമാരിയായ് പെയ്തൊഴിയട്ടെ!

    ആശംസകള്‍ വര്‍ഷിണി

    ReplyDelete
  5. ഈ ബ്ലോഗെന്റെ ഡാഷ്ബോഡില്‍ കാണുന്നില്ലല്ലോ വര്‍ഷീണി?

    ReplyDelete
  6. വര്‍ഷിണിയുടെ പതിവ് ശൈലിയില്‍ നിന്നും വേറിട്ടൊരു പോസ്റ്റ്.. എനിക്കാ പഴയപോസ്റ്റുകളോട് ചേര്‍ന്നിരിക്കാനാണിഷ്ടം.. ആശംസകള്‍ കൂട്ടുകാരീ..

    ReplyDelete
  7. എന്ത് പറ്റി ന്റെ കൂട്ടുകാരിക്ക് ... "എന്റ്റെ കഴുത്തിലും മാറിലും ഒരുപാട് ചൂട് കുരുക്കള്‍ പൊന്തിയിരിയ്ക്കുന്നു"..മുഖത്തെ പ്രണയക്കുരു ഒക്കെ മാറിയോ ? ....

    സ്നേഹം..ബന്ധങ്ങള്‍.. എല്ലാം മിഥ്യയാണ്‍..
    ഏതില്‍ മുഴുകിയാലും എല്ലാം നശിയ്ക്കും..
    ഈശ്വരന്‍ മാത്രം ശാശ്വതം..സ്വന്തം..
    നീയും അവനോട് അടുക്കു..
    നിന്‍റെ വേദനകളെ ഇല്ലാതാക്കു..“ വിനു നിക്ക് ഏറെ ഇഷ്ടായി ഈ വരികള്‍ ...

    ReplyDelete
  8. വത്യസ്തമായി സമീപ്പിച്ചത് തന്നെയാണ് ഈ കഥയുടെ ഭംഗി.
    രണ്ട് വായനയില്‍ കഥയെ കൂടുതല്‍ അറിയാന്‍ പറ്റി.
    വളരെ നന്നായി വര്‍ഷിണീ.
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. അങ്ങനെ കൊച്ചൂസും ഫിലോസഫി പഠിച്ചു. ല്ലേ!

    (ഞാനും പോയി അല്പം പഠിച്ചു വരാം)
    പോസ്റ്റ്‌ മോശായില്ല.

    ReplyDelete
  10. ഒരു മനസ്സിലായ്ക ഫീലുന്നുണ്ട്....
    പലേടത്തും എനിക്കങ്ങട് ഒപ്പമെത്താന്‍ പറ്റിയില്ലേന്നൊരു സംശയം....

    ആശംസകള്‍ വര്‍ഷ്....

    ReplyDelete
  11. പതിവില്‍ നിന്നും വ്യത്യസ്തമാണല്ലോ ഈ പോസ്റ്റ്‌. വാക്കുകളുടെ പ്രയോഗങ്ങള്‍ ചില സ്ഥലങ്ങളില്‍ അതി മനോഹരം. അത് പോലെ തന്നെ ചിലയിടങ്ങളില്‍ മനസ്സിലാകാത്തത് പോലെ. പക്ഷെ ശൈലിയില്‍ ഒരു തീഷ്ണത കാണുന്നു. അഭിനന്ദനങ്ങള്‍..

    ReplyDelete
  12. വ്യത്യസ്തമായ ശൈലി.... തരക്കേടില്ലാ..... :)

    ReplyDelete
  13. വ്യത്യസ്തമായൊരു രചനാ ശൈലി സ്വീകരിച്ചതുകൊണ്ടാവാം പഴയ പോസ്റ്റുകളുടെ സുഖം പോരാ.. എപ്പഴും വേറിട്ട് ചിന്തിക്കുന്നതാണേട്ടോ നല്ലത്.

    ReplyDelete
  14. പോസ്റ്റു വായിച്ചു.. ജെഫു പറഞ്ഞ പോലെ ചിലയിടങ്ങളില്‍ ഒത്തിരി ഇഷ്ട്ടായി വാക്കുകള്‍ കൊണ്ട് അതി മനോഹാരമായ ശൈലി കോര്‍ത്തെടുത്തു പക്ഷെ ചിലയിടങ്ങളില്‍ ഒരു തിരിയായ്മ ... എന്നാലും പ്രതീക്ഷിച്ച പോലെ ആയോ .. ഇല്ല അല്ലെ ... അടുത്ത പോസ്റ്റു ഒന്ന് കൂടി കുളിര് പെയ്യിക്കാം അല്ലെ ആശംസകള്‍..

    ReplyDelete
  15. മുന്‍പ് ഭാഷാപോഷിണിയില്‍ സുരാസു എഴുതിയിരുന്ന മൊഴിയാട്ടത്തെ ഓര്‍മിപ്പിക്കുന്നുണ്ട് ഈ ശൈലിയും എഴുത്തും... തുടരുക.. എഴുത്തിടങ്ങളില്‍ സ്വന്തമായ ഒരു വഴി തുറക്കുവാനുള്ള ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നു...

    ReplyDelete
  16. ആരും പറയാത്ത രീതി.നല്ല രചന.

    ReplyDelete
  17. ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ ..കഥയില്‍ കഥയില്ല ..കുറെ വാക്കുകള്‍ ചേര്‍ത്ത് വച്ചിരിക്കുന്നു ...ഭാക്ഷക്ക് നല്ല ശുധിയുണ്ട്..നല്ല ഭാവനയും ..പക്ഷെ ..ഇത് പോരാ..എന്തിനാ ..ഈ മഴ മേഖങ്ങള്‍ ...
    പരിഭാഷയായി തോന്നി ചില വരികള്‍ .....കഴിവ് ഉണ്ട് ..ആശംസകള്‍

    ReplyDelete
  18. ഈ പോസ്റ്റ്‌ ഡാഷ്ബോര്‍ഡില്‍ വന്നില്ല... ഫേസ് ബുക്കില്‍ കണ്ടു വന്നതാണ്...

    വായിച്ചു , മനസിലാകാന്‍ ബുദ്ടിമുട്ടുണ്ട്.. പൈമ പറഞ്ഞത് പോലെ ഇതില്‍ ഒരു കഥ കാണാന്‍ എനിക്ക് കഴിഞ്ഞില്ല.. (പിന്നെ കഥയെന്ന ലേബല്‍ ഞാന്‍ കണ്ടില്ല)വായിക്കാന്‍ രസമുള്ള ഒരു എഴുത്ത്... കുറെ നല്ല ചിന്തകള്‍ പങ്കു വച്ച്..അങ്ങനെയ എനിക്ക് തോന്നിയത്.. ചിലപ്പോ എന്റെ വായനയുടെ പ്രശ്നമായിരിക്കും...

    എന്തായാലും മുന്‍പുള്ള കഥകളുടെ സുഖം കിട്ടിയില്ല...

    എഴുതുക ഇനിയും... ആശംസകള്‍..

    ReplyDelete
  19. വരികള്‍ ..പുഴ പോലെ ഒഴുകി ...കുറച്ചു താമസമായി ഇവിടെ എത്താന്‍ നല്ല വായനാ സുഖം തന്ന പോസ്റ്റ്‌ ..ഇനിയും എഴുതണം ..വിത്യസ്തമായി തന്നെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  20. ആദ്യാമായിട്ടാണ് ഈ ബ്ലോഗില്‍. ആദ്യം ബ്ലോഗിനെ കുറിച്ച് പറയാം. കണ്ണിനൊരു കുളിര്‍മ്മയുണ്ട്‌ കാണുമ്പോ . ഓരോ പോസ്റ്റിനും ചേരുന്ന ചിത്രങ്ങള്‍ തന്നെ തിരഞ്ഞെ ടുത്തി രിക്കുന്നു

    ഇനി പോസ്റ്റിനെ കുറിച്ച്.
    നല്ലൊരു ശൈലിയാണ്. വരികള്‍ക്ക് നല്ല ഒഴുക്കുണ്ട് . ഉള്ളിലൊരു ആശയമില്ലാത്തതുപോലെ തോന്നി. ചിലപ്പോ എന്റെ വായനയുടെ കുഴപ്പവുമാവം, കാരണം ആ വരികള്‍ക്കൊപ്പമെത്താന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ല .
    എഴുത്ത് തുടരുക, പുതിയ ശൈലികള്‍ പരീക്ഷിക്കുക ആശംസകള്‍

    ReplyDelete
  21. ഒരു വേനല്‍ തുള്ളിക്കായി കാംക്ഷിച്ചു സര്‍വതിനെയും ഭയന്ന് ഒരു മാതാവിന്റെ യാത്ര ... അവള്‍ പിന്നിട്ട വഴികളില്‍ സര്‍വത്ര വിള്ളലുകള്‍ ... കണ്‍തുറന്നാല്‍ കാണുന്ന എല്ലാത്തിനെയും ഭയ വിഹ്വലതകളോടെ നോക്കി കാണുന്ന അവര്‍ക്കായ് ഒരു വേനല്‍ തുള്ളിയെ പോലും അനുവദിയ്ക്കാതെ ആ മഴമേഘ കൂട്ടങ്ങള്‍ വട്ടം കറങ്ങി..കറങ്ങി..വിട വാങ്ങി.. വരണ്ടുണങ്ങിയ ആ മനസ്സ് ഇപ്പോഴും പറയുന്നു
    നീ അപരിചിതരെ ഭയക്കേണ്ടിയിരിയ്ക്കുന്നു..
    ദുഷ് ചിന്തകള്‍ നിന്നെ ആക്രമിച്ചേയ്ക്കാം..“
    നന്നായി വര്‍ഷിണി ... ആശംസകള്‍

    ReplyDelete
  22. 'നിന്റെ പ്രണയം ഒരു ഉല്ലാസയാത്രയ്ക്ക്‌ പോയതല്ലേ '?എന്ന് ഒരിടത്ത് എഴുതുന്നുണ്ട്.യാത്രയാക്കുന്നതും വഴിയിലെ കാഴ്ചകളും ,വിശ്രമിക്കവേ അരികെയുള്ള കൂട്ടിരിപ്പും എല്ലാം കൂടി കൂട്ടിയിണക്കുമ്പോള്‍ തെളിഞ്ഞു വരുന്ന ചിത്രത്തിന് എന്തേ ഒരു മങ്ങല്‍ !കഥപറഞ്ഞ രീതിയും ഭാഷാശൈലിയും ഉദാത്തം.മനസ്സിലായിയെന്നും ആയില്ലെന്നും പറയാന്‍ കഴിയുന്നില്ലലോ പ്രിയ വര്‍ഷിണി.പ്രണയമാണോ പ്രമേയം ?

    ReplyDelete
  23. രണ്ട് വട്ടം വായിച്ചു... വ്യത്യസ്തമായ മറ്റൊരു ശൈലി അനുഭവപ്പെട്ടു..!!!

    ReplyDelete
  24. ന്റ്റെ പ്രിയരേ…
    ഒരു പോസ്റ്റിനെ കുറിച്ച് ചിന്തിയ്ക്കുക പോലും ചെയ്യാനാവാത്തത്രയും ജോലി തിരക്കുകള്ക്കിടയില് എനിയ്ക്ക് ‘രോദനം ´ കരഞ്ഞു തീര്ക്കേണ്ടതായി തന്നെ വന്നു..
    ഒത്തിരി സന്തോഷവും ഒരുപാട് സങ്കടങ്ങളും …
    രണ്ടു സാഹചര്യങ്ങളിലും ഓടി വരുന്ന ഇടം ആണിവിടെ..
    ഒരു പെയ്തൊഴിയല്…!
    വാക്കുകളെ വാരി വലിച്ച് കൊണ്ടു നിരത്തി എന്ന അഭിപ്രായം പലരിലും ഉയര്ന്നത് എന്റ്റെ എഴുത്തിന്റെ പോരായ്മ തന്നെ…തുറന്ന പറച്ചലിന് നന്ദി..സന്തോഷം…!
    എന്നാല് ‘പെയ്തൊഴിഞ്ഞു ‘ എന്നതില് ഞാന് സംതൃപ്തയാണ്..
    പുതിയ ശൈലിയെ അല്ലെങ്കില് എന്റെ മനോഭാവത്തെ അംഗീകരിച്ച സ്നേഹിതര്ക്ക് നന്ദി..സന്തോഷം..!

    പ്രമേയം അല്ലെങ്കില് വിഷയത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചവര്ക്ക്..
    “മടങ്ങി പോകുന്ന പ്രണയം..
    എരിഞ്ഞു പോകുന്ന സ്നേഹം..
    മങ്ങലേല്ക്കുന്ന സൌഹൃദം..”
    ഇതില് നിന്നെല്ലാം അതിജീവിയ്ക്കാനുള്ള ഒരു ശ്രമം….
    അതാണെന്റെ ‘രോദനം ‘…!

    ReplyDelete
  25. വര്‍ഷിണീ,
    നന്നായെഴുതി.
    പലരും മുന്‍പേ പറഞ്ഞതുപോലെ വേറിട്ടൊരു ശൈലി.

    വര്‍ഷിണിയുടെ പോസ്റ്റ്‌ വായിക്കുമ്പോഴെല്ലാം ഒരു മഴ നനഞ്ഞ പ്രതീതി.

    വരികളിലെ ഒരുപാട്‌ മഴമേഘങ്ങള്‍ക്കായി ഇനിയും കാത്തിരിക്കുന്നു. ആശംസകള്‍

    ReplyDelete
  26. ഇഷ്ടമായി, പക്ഷെ വായനയില്‍ എവിടെയെഒക്കെയോ ചില വിള്ളലുകള്‍ അനുഭവപ്പെട്ടു ......സസ്നേഹം

    ReplyDelete
  27. ചുട്ടുപഴുത്ത കരിമേഘകൂട്ടങ്ങളെ
    നിങ്ങള്‍ പെയ്തോഴിയൂ....
    യാത്രാ മൊഴി ചൊല്ലി പിരിഞ്ഞുപോയൊരു
    പ്രണയമേ തിരിച്ചു വരൂ..
    വിശന്നു കത്തുന്ന മനസ്സിനെ
    സ്നേഹം കൊണ്ട് പെയ്തു നിറയ്ക്കൂ...
    മടിസഞ്ചിയില്‍ കനമുള്ള പഥികന്റെ ആവലാതികള്‍ ഒടുങ്ങില്ലത്രേ...
    ഞാനും യാത്രയാവുന്നു...
    എന്റെ പ്രിയപ്പെട്ടവരോടൊപ്പമൊരു
    നീണ്ട യാത്ര...

    സ്നേഹപൂര്‍വ്വം
    വിനുവേച്ചിയുടെ സ്വന്തം അനിയന്‍

    ReplyDelete
  28. വേറിട്ടൊരു വായനാനുഭവമാണ്
    ഈ കഥയുടെ തിളക്കമേറ്റുന്നത്. കാലാനുസൃതമായ രചന.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  29. മനസ്സില്‍ പതിയുന്ന വര്‍ഷമായി നീ പെയ്തൊഴിയുകയായിരുന്നില്ലേ...എന്തേ ഈ വേറിട്ട ഒരു പെയ്തൊഴിയല്‍....എല്ലാം പൊയ്മുഖങ്ങള്‍ അല്ലേ...നീ എഴുതിയതാണു സത്യം ..പക്ഷേ, വാക്കുകള്‍ കുറച്ചു കൂടി അടുക്കിമിനുക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു....

    ന്റെ വര്‍ഷിണിക്ക് ആസംസകള്‍....

    ReplyDelete
  30. സ്നേഹം..ബന്ധങ്ങള്‍.. എല്ലാം മിഥ്യയാണ്..

    ReplyDelete
  31. മനസ്സിലായോ എന്നു ചോദിച്ചാല്‍. ഉം.!
    ഇല്ലാല്ലേ..? ഊം.!
    എന്നാലും, സുഹൃത്തിനെ വായിക്കാനാകുന്നതില്‍ സന്തോഷം.
    പരീക്ഷണങ്ങള്‍ നടക്കട്ടെ...!

    {വേണുവേട്ടന്റെ അഭിപ്രായം ഒരു വലിയ ആശ്വാസമാകുന്നു. }

    ReplyDelete
  32. ആദ്യാമായിട്ടാണ് ഈ ബ്ലോഗില്‍

    ആശംസകള്‍

    ReplyDelete
  33. വര്ഷിണീ... പതിവ് വായനാ സുഖം കിട്ടീല ട്ടോ
    ഒരു പക്ഷെ ഇന്റെ അമിതമായ പ്രതീക്ഷ ആവും

    ReplyDelete
  34. വര്‍ഷിണിയുടെ എഴുത്തിന്റെ രീതികള്‍ തന്നെ മാറി. ആദ്യമൊക്കെ ഒരു നാട്ടിന്‍പുറത്തെ എഴുത്തായിരുന്നെങ്കില്‍ ഇപ്പോള്‍ അത് വേറിട്ട് സഞ്ചരിക്കുവാന്‍ തുടങ്ങി. നല്ലത്. വ്യത്യസ്തതകള്‍ തന്നെ എന്നും എഴുത്തുകാരന് / കാരിക്ക് വേണ്ടതും.

    ReplyDelete
  35. പ്രീയപ്പെട്ട വര്‍ഷിണീ. ഞാന്‍ മുഴുവന്‍ വായിച്ചു.
    പക്ഷേ എനിക്കെന്തോ എല്ലാം മനസിലായില്ല

    ഒരു പക്ഷേ എന്‍റെ അജ്ഞത കൊണ്ടാവാം..
    ഒരല്‍പ്പം കൂടി ലളിതമായി എഴുതാന്‍ ശ്രമിക്കുക...

    ReplyDelete
  36. ചിതറിത്തെറിച്ച ചിന്താശകലങ്ങൾ...വ്യത്യസ്ത ഭാവങ്ങൾ...കോർത്തിണക്കിയ മുത്തു മാല പോലെ ആത്മഗദ്ഗദങ്ങൾ മഴമേഘങ്ങളോട്..അവയ്ക്ക് മനസ്സിലായിക്കാണും അല്ലേ സഖീ?

    ReplyDelete
  37. വിശപ്പ് .. സ്നേഹത്തിന്റേ ..
    രോദനം സ്നേഹവിശപ്പിനാല്‍ ..
    മര്‍ത്ത്യന് ഒരിക്കലും കെടാത്ത വിശപ്പിന്റേ വിളീ..
    സ്നേഹത്തിന്റേ പൂര്‍ണതയില്‍ പൊലും നാം
    കൊതിക്കുന്നുണ്ട് , ഒരു കുളിര്‍മയുടേ പുതു നാമ്പുകള്‍ ..
    പല കോണിലേക്ക് പടര്‍ന്നു പൊകുന്ന ചിന്തകളൂടേ വഴികള്‍ കാണം
    ചിലപ്പൊഴൊക്കെ നാം ഇങ്ങനെയൊക്കെയാണ്‍ മനസ്സിനേ ഒരു ബിന്ദുവില്‍
    പിടിച്ചു നിര്‍ത്താനാവാതേ , ഒരു പുഴയോ കടലോ മനസ്സില്‍ തീര്‍ക്കും
    അതിലൊഴുകും , ഒന്നു പിടിച്ചു നിര്‍ത്തുവാന്‍ തോന്നാതേ അതിങ്ങനെ ഒഴുകും ....പലപ്പൊഴും വന്നു വായിച്ച് പൊയിട്ടുണ്ട് , പരിമിതികള്‍ ഒരു വരിയെഴുതാന്‍ കഴിയാതേ തിരിച്ചു നടത്തിയിട്ടുമുണ്ട് , മനസ്സില്‍ കുളിരു കോരിയിടുന്ന വരികളില്‍ നിന്നും വ്യത്യസ്ഥമായത് രുചിച്ചപ്പൊള്‍ അതിനും , ഒരു പുതുമഴയുടേ സുഗന്ധം ഉണ്ട് ..
    ആശംസകള്‍ ...

    ReplyDelete
  38. വന്യമായ “വിശപ്പ്” ഒരു വിരല്‍ സ്പര്‍ശം കാത്ത് കിടക്കയെന്നോണം കേള്‍ക്കാന്‍ വയ്യാത്ത തേങ്ങലുകളായ് അടക്കി ഭരിയ്ക്കുകയാണ്‍...!

    പ്രിയരേ...
    എന്‍റെ തേങ്ങലുകള്‍ക്ക് ശ്രുതി പോരാന്നും വ്യക്തമായൊരു ഈണം ഇല്ലാന്നും നിങ്ങളിലൂടെ ഞാനറിയുന്നു...
    എന്നാലൊരു താളമുണ്ടെന്നും ഞാന്‍ പറഞ്ഞറിയുന്നു..
    സമാശ്വാസിപ്പിയ്ക്കുവാനും പ്രോത്സാഹിപ്പിയ്ക്കുവാനുമായ് നിങ്ങളില്‍ നിന്നും വീശിയ സ്നേഹം ഞാന്‍ ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നൂ...!

    നന്ദി പ്രിയരേ...സ്നേഹം..!

    ReplyDelete
  39. പ്രിയപ്പെട്ട വര്‍ഷിണി,
    ഒരു പാട് ചിന്തിച്ചു കൂട്ടുന്നല്ലോ......!ചിന്താശകലങ്ങള്‍ ചിലതൊന്നും മനസ്സിലായില്ല. ഈ ശൈലി വേറെയാണ്..!അഭിനന്ദനങ്ങള്‍..!
    മഴമെഘങ്ങളോട് എന്തും പറയാം...!രഹസ്യങ്ങള്‍ പുറത്തു പോകില്ല!
    ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  40. വര്‍ഷിണി തികച്ചു പുതുമയാര്‍ന്ന ശൈലി ...എനികിഷ്ടമായി ...ഇനിയും പരീക്ഷണങ്ങള്‍ തുടരട്ടെ ..ആശംസകള്‍

    ReplyDelete
  41. നുറുങ്ങു ചിന്തകള്‍ കൂട്ടി വെച്ചുള്ള എഴുത്ത് കാണുമ്പോള്‍ ചില്ലറ അസൂയ........ചില്ലറയായത്‌ കൊണ്ട് പ്രശ്നമാക്കേണ്ട ...........അല്ലെ ........ആശംസകള്‍ ...........

    ReplyDelete
  42. അനൂ..അനീഷ്..ഇസ്മയില്‍...സ്നേഹാങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നു..!

    ന്റ്റേം ഹൃദ്യമായ ക്രിസ്തുമസ് ആശംസകള്‍...!

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...