Saturday, November 19, 2011

കല്ല്യാണ തേന്മഴ ...!


“ചപ്പി ചീവിയ നനഞ്ഞൊട്ടിയ തലമുടിയും...
ഒട്ടിയ കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളും..
മഴയില്‍ കുളിച്ച് തനിച്ചു വന്നിരിയ്ക്കുന്നു പെണ്ണു കാണാന്‍ വന്ന ചെറുപ്പക്കാരന്‍..
അതായിരിയ്ക്കാം പ്രേമന്‍റെ ചുമലുകള്‍ ചെറുതായി വിറയ്ക്കുന്നത്..
ചുളുന്നനെ കുത്തുന്ന മഴ വെള്ള തണുപ്പ് അസഹ്യമാണ്‍..
പ്രേമനെ കുറ്റപ്പെടുത്താനാവില്ല..
പാവം....!
പ്രേമനെ സല്‍ക്കാര മുറിയില്‍ നിന്ന് അകത്തളത്തിലേയ്ക്ക് കൊണ്ടു പോയി ഇരുത്തൂ..“
 അമ്മമ്മ കൽപ്പിച്ചു...ഉണ്ണിയേട്ടന്‍  അനുസരിച്ചു..!

തനിയ്ക്കു നേരെ നീണ്ട കൈവിരലുകളിലെ ചായക്കപ്പില്‍ നിന്ന് അവളുടെ തുടുത്ത മുഖത്തേയ്ക്ക് പ്രേമന്‍റെ കണ്ണുകള്‍ പരതി..
“എന്താ പേര്‍..?
രാധ…കൃഷ്ണന്‍റെ രാധ..!
ഞാന്‍ തന്നെ വേഷം കെട്ടിച്ചു എന്ന് തോന്നുന്നുണ്ടോ..കൃഷ്ണന്‍റെ രാധേ..?
ഊഹും..ഞാനും കാണാന്‍ കാത്തിരിയ്ക്കായിരുന്നു..
ഉവ്വോ..?
നമ്രമുഖി അല്ലെങ്കിലും രാധയുടെ ഈ നിൽപ്പ് എന്‍റെ കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്നൂ..“
അവന്‍ പുഞ്ചിരിച്ചു,
അവള്‍ മന്ദഹസിച്ചു…!
ചെറിയൊരു നാണം അവള് അനുഭവിയ്ക്കുന്നൂ..,
അവന്‍ ആശ്വാസം തോന്നി…!

“ഉനക്ക് തമിഴ് തെരിയുമാ..”
ന്താ…?
അവളില്‍ പൊടിഞ്ഞ നാണം ഇപ്പോള്‍ കൌതുകം,  അമ്പരപ്പ്, ആകാംഷ എന്നീ വികാരങ്ങളിലേയ്ക്ക്  വഴിമാറുന്നത് അവന്‍ അന്തം വിട്ട് നോക്കി ഇരുന്നു.
“താനിങ്ങനെ ഞെട്ടുന്നതെന്തിനാ കുട്ടീ..തനിയ്ക്ക് തമിഴ് ഭാഷ വശമുണ്ടോ എന്ന് മാത്രമല്ലേ ഞാന്‍ ചോദിച്ചുള്ളൂ..“
“അതേയോ..
ഉവ്വ്...നിയ്ക്ക് ഇഷ്ടാണ്‍  തമിഴ്…
കാണാനും കേള്‍ക്കാനും സുഖമുള്ള മനോഹര ഭാഷയാണ്..
പക്ഷെ എന്നെ പോലെയുള്ളവര്‍ കുഴയും തമിഴ്  അര്‍ത്ഥം അറിഞ്ഞ് വായിയ്ക്കണമെങ്കില്‍..
ന്തേ…എന്താണ് പ്രേമന്‍ ഈ ഭാഷയോട് പ്രിയം..?“
“ഹേയ്…അങ്ങനെ പ്രത്യേക കാരണം ഒന്നുമില്ല, എന്നാല്‍ ഉണ്ട് താനും..
കുറച്ച് മാസങ്ങള്‍ക്കകം എനിയ്ക്ക് ചെന്നൈയിലോട്ട്  ഒരു സ്ഥല മാറ്റം..
ഭാഷ വശമില്ല എന്ന കാരണത്താല്‍ താന്‍ ബുദ്ധിമുട്ടരുതല്ലോ..“

ഉം…മാറിലേയ്ക്ക് വീണു കിടക്കുന്ന മുല്ല മാലയില്‍ നിന്നൊരു ഇതള്‍ പറിച്ചെടുത്ത് അവള്‍ കളിച്ചു നിന്നു..
ആ ഇതളിന്‍റെ അന്ത്യവും കാത്ത് അവന്‍ നോക്കി ഇരുന്നു..

“രാധേ..എന്നെ ഇഷ്ടമായെങ്കില്‍, ചെന്നൈ ഇഷ്ടമാവുമെങ്കില്‍ താന്‍ തന്‍റെ പെട്ടി സാമഗ്രികള്‍ രഹസ്യമായി ഒരുക്കാന്‍ തുടങ്ങിക്കോളൂ ..
പിന്നെ എന്നോട് മാത്രമായി എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍  അതും ആവാം ഇപ്പോള്‍..“
അവളുടെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് അവന്‍ ഉറ്റു നോക്കി..
“ഊഹും..
ഇപ്പോള് നിങ്ങള്‍ക്ക് നല്കുവാനായി എന്‍റെ കയ്യില്‍ വിവരണങ്ങളൊന്നും തന്നെ ഇല്ല പ്രേമന്‍..,“
അവളുടെ വിരലുകള്‍ അടുത്ത ഇതള്‍ പറിച്ചെടുക്കുവാനായി ഒരുങ്ങി..
“എന്‍റെ മന ചെപ്പില്‍ എന്‍റെ പ്രിയനായ് ഞാന്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന പളുങ്കു മണികള്‍ ഒരിയ്ക്കല്‍…
……..ഉം……നമ്മുടെ ആദ്യരാത്രിയില്‍ മണിയറ മെത്തയില്‍ നിനക്കായ് ഞാന്‍ വിതറി തരാം..
ക്ഷമയുണ്ടാകില്ലേ പ്രേമന്‍..?“

അവന്‍റെ കണ്ണുകളിലെ തിളക്കം വര്‍ദ്ധിച്ചു..
അവളുടെ നുണകുഴികളില്‍ ഇനിയും വീഴാത്ത നാണം  അവന്‍റെ ഒട്ടിയ കവിളുകളിലേയ്ക്ക് വ്യാപിച്ചു..
രാധ നല്‍കിയ ചുടു ചായ ഊതി കുടിയ്ക്കാനെന്നോണംകയ്യിലെടുത്തു
തണുത്തുവെന്ന് ബോധ്യമായപ്പോള്‍ പ്രേമനത് ഊറ്റി കുടിച്ച് ഇറങ്ങാനായി ഭാവിച്ചു…


***********************************************************************************

രാപ്പകല്‍ എന്നില്ലാതെ  ആര്‍ത്തലയ്ക്കുന്ന ഒടുങ്ങാത്ത മഴ…!
വലതുകാല്‍ നീട്ടി രാധ വളരെ സാവകാശം ഗോവണിപ്പടികള്‍  കയറി..
കിടപ്പറയുടെ വാതിലടഞ്ഞുവെന്ന്  ഉറപ്പു വരുത്തി മേശമേല്‍ പാല്‍ നിറച്ച കുപ്പി ഗ്ലാസ് വെച്ച്,
നനവ് വെടിയാത്ത മുടിയിഴകളില്‍ ഉടക്കി നില്‍ക്കുന്ന മുല്ലമാലകള്‍ വേര്‍പ്പെടുത്തി കാത്ത് നിന്നു..
ആ വെളുത്ത പൂക്കള്‍ മുത്തുമണികള്‍  പോലെ നിലത്ത്  ചിന്നി ചിതറുന്നതും നോക്കി അവന്‍ മെത്തയിലിരുന്നു..

“നനഞ്ഞൊലിച്ച കല്ല്യാണ നാളും, ഈറനണിഞ്ഞ ആദ്യ രാത്രിയും..
രാധേ നീ അറിയുന്നില്ലേ പുറത്തെ മേളം..?
നിന്നെ കണ്ട നാള്‍ മുതല്‍  അകമ്പടിയായി ഈ കള്ളന്‍ മഴയുമുണ്ട് എന്‍റെ കൂട്ടിന്‍..
മഴ നിന്നെ ഓര്‍മ്മിപ്പിയ്ക്കുന്നു പ്രിയേ..”

“ഉം..എനിയ്ക്ക് അറിയാമായിരുന്നു എന്‍റെ കല്ല്യാണ നാള്‍ നനഞ്ഞൊലിയ്ക്കുന്നതായിരിയ്ക്കുമെന്ന്..
കുഞ്ഞു നാള്‍ മുതല്‍ കിണ്ണത്തില്‍ നിന്ന് ചിരകിയ തേങ്ങ വാരി ഓടുമ്പോള്‍ എന്‍റെ അമ്മ പറയാറുണ്ട്..
‘നിന്‍റെ കല്ല്യാണത്തിന്‍ മഴ പെയ്യട്ടെ എന്ന്..’
എന്‍റെ അമ്മയ്ക്ക് പിഴയ്ക്കാറില്ല....!”

“അതേയോ...എന്നാല്‍ ഞാന്‍ ഇരട്ടപ്പഴം കഴിയ്ക്കാന്‍ ഉത്സാഹം കാണിയ്ക്കുമ്പോള്‍ എന്‍റെ അമ്മയും പറയാറുണ്ട്,
‘നിനക്ക് ഇരട്ട കുട്ടികള്‍ പിറക്കട്ടെ‘എന്ന്..അപ്പോള്‍ അതും സംഭവിയ്ക്കുമല്ലേ..?”
അവന്‍ അവളെ ഒളികണ്ണാല്‍ നോക്കി..എന്തേ...അവളില്‍ ലജ്ജയുടെ ഒരംശം പോലും പൊടിയുന്നില്ലാ...?
“രാധേ...ക്ഷീണം കൊണ്ടാണൊ നിന്‍റെ കണ്ണുകള്‍ മിഴിയാത്തത്..?
ഇങ്ങടുത്ത് വരൂ..
എനിയ്ക്ക് നിന്നെ ഈ രാമഴയില്‍ തന്നെ അറിഞ്ഞേ തീരൂ..
നിന്‍റെ മനചെപ്പ് തുറന്ന് ആ പളുങ്ക് മണികള്‍ വിതറി ഈ അരണ്ട വെട്ടത്തെ കണ്ണഞ്ചിപ്പിയ്ക്കുന്നതാക്കൂ..
ആ മണി കിലുക്കം കേള്‍ക്കാനായ് ഞാന്‍ അന്നു മുതല്‍ കാതോര്‍ത്തിരിയ്ക്കുകയാണ്‍..”
ഉം....അവള്‍ അവനരികില്‍ സ്ഥലം ഉണ്ടാക്കി ചേര്‍ന്നിരുന്നു..
അവളുടെ നുണകുഴികളില്‍ ലജ്ജയുണ്ടോ..?

“പ്രേമന്‍.....ഇവിടുത്തെ അന്തരീക്ഷം എനിയ്ക്ക് ഇഷ്ടന്മായി..എന്‍റെ കണ്ണുകളില്‍ ഉറക്കം നിറയുന്നതിന്‍റെ ലക്ഷണമാണത്..
ഇനി ഞാന്‍ പറയാന്‍ പോകുന്നത് കാതോര്‍ത്തിരിയ്ക്കാ..
നമ്മള്‍ കണ്ട നാള്‍  പെയ്ത മഴ മുതലീ രാമഴ വരേയ്ക്കും ഞാനും കാത്തിരിയ്ക്കായിരുന്നുഈ ഒരു നിമിഷത്തിനായ്..
ഞാന്‍ പ്രേമനു വേണ്ടി സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നത് വെറും അഞ്ചേ അഞ്ച് മുത്തു ചിപ്പികള്‍ മാത്രമാണ്‍..
ഈ അന്തരീക്ഷത്തില്‍ നിങ്ങള്‍ സമാധാനം കാംക്ഷിയ്ക്കുന്നുവെങ്കില്‍ ഞാന്‍ സംസാരിയ്ക്കുന്ന സ്വഭാവം തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിരിയ്ക്കണം..
കേള്‍ക്ക നിങ്ങളെന്നെ..."

“പുലര്‍ക്കാല നേരത്ത് തോരാന്‍ പോകുന്ന മഴയെ നോക്കി കണ്ണുകള്‍ നിറയുക എന്‍റെ വിഷാദ രോഗത്തെ സൂചിപ്പിയ്ക്കുന്ന മനോ വിനോദമാണ്‍..
അന്നേരം എന്‍റെ നനഞ്ഞ കണ്ണുകളെ ചൂഴ്ന്നെടുക്കാന്‍ വരുന്ന ബലിഷ്ഠ കരങ്ങളെ എനിയ്ക്ക് ഭയമാണ്...” 


പാതിരാ മഴയില്‍ തിളയ്ക്കുന്ന എന്‍റെ പ്രണയ പരവേശം അക്ഷര മുത്തുകളാല്‍ കോര്‍ത്ത് മാല പണിയുന്നത്  എന്‍റെ ഹരമാണ്..
ആ മണിമുത്തുകളെ പൊട്ടിച്ചെടുക്കാന്‍ തുനിയുന്ന കത്തുന്ന കണ്ണുകളെ എനിയ്ക്ക് വെറുപ്പാണ്‍..”‘

“ബാല്യം മുതല്‍ ഞാന്‍ ശീലിച്ച കാച്ചിയ എണ്ണയുടെ ഗന്ധം,
ഞാന്‍ തന്നെ തുന്നിച്ചേര്‍ത്ത തലയിണ ഉറയെ നാറ്റമുള്ളതാക്കുന്നു എന്ന് പറയുന്ന അറപ്പുള്ള വാക്കുകളെ എനിയ്ക്ക് ഉള്‍ക്കൊള്ളാനാവില്ലാ..”


“കൌമാരം മുതല്‍ ഞാനണിഞ്ഞ് ശീലിച്ച കൈ നിറയെ കരി വളകളും ഒഴിഞ്ഞ കഴുത്തും മറ്റൊരാളുക്കു വേണ്ടി പൊട്ടിച്ചെറിയുവാനും എടുത്തണിയുവാനുമുള്ള മനോ ദു:ഖം എനിയ്ക്ക് താങ്ങാനാവില്ല..”


പിന്നെ..കൂട്ടാനിലെ കടുക് പൊട്ടിയില്ല എന്ന കാരണത്താല്‍ ആക്രോശിച്ച് ഭക്ഷണ പാത്രം തട്ടിത്തെറിപ്പിയ്ക്കുന്ന അഹങ്കാരത്തെ എനിയ്ക്ക് നിയന്ത്രിയ്ക്കാനാവില്ല..”

രാധ നിര്‍ത്തി..

അവളുടെ നുണകുഴികള്‍  വിരിഞ്ഞു..
അവനിലേയ്ക്ക് പാതി ചേര്‍ന്നിരുന്ന് മൊഴിഞ്ഞു..

“സുതന്തിരം മട്രും യഥാര്‍ത്ഥം പട്രിയ എന്നുടെ പേച്ചും സിന്തനയും മുര്‍പോക്കാന്വയ്..
എന്‍ കരം പറ്റ്രിയ തര്‍ക്കാഹെ വരുത്തപ്പെടാമല്‍ നീ പൊറുത്തു കൊള്ള വേണ്ടും..
നാന്‍ ചെന്നൈ വറുവതര്‍ക്കാഹെ എന്നുടയ സാധനങ്കളൈ പെട്ടിയില്‍ എടുത്തു വയ്ത്തുള്ളേന്‍..
എന്‍  കണ്‍കളും സോര്‍വടൈന്തുള്ളന്‍...


സുഭരാത്രി..പ്രേമന്‍...!



“മാധ്യമം”...ഓർമ്മകളുടെ പെരുമഴക്കാലം ഈറനണിഞ്ഞ “കല്യാണ തേന്മഴ” 

56 comments:

  1. ആഹാ ..
    കൊള്ളാം...
    വായിച്ച് തുടങ്ങിയപ്പോള്‍ എന്റെ പെണ്ണുകാണല്‍ മനസ്സിലൂടെ ഒന്ന് കടന്ന് പോയി.. :)
    വര്ഷിണിയെ വായിക്കുമ്പോള്‍ മഴ കൊള്ളുന്ന ഒരു ഫീലുണ്ട് എപ്പഴും ..
    നന്നായി എഴുതി
    കണ്ണെടുക്കാതെ ,
    ഒരിക്കല്‍ പോലും ആ വരികളില്‍ നിന്നും മനസ്സെടുക്കാതെ
    ആകാംശയോടെ വായിക്കാനാവുന്നുണ്ട് ഓരോന്നും...
    ഇനിയും പെയ്യട്ടെ ..തോരാതെ ....

    ReplyDelete
  2. പതിവ് പരിഭവങ്ങളില്‍ നിന്നും, സങ്കടങ്ങളില്‍നിന്നുമുള്ള ഈ പുതിയ കാല്‍വെയ്പ്പ് മനോഹരമായിരിയ്ക്കുന്നു വര്‍ഷിണി.. എങ്കിലും രാധ ആളൊരു ചില്ലറക്കാരിയല്ലേ.. നിബന്ധനകള്‍ ഇശ്ശീ കൂടിപ്പോയോന്നൊരു സംശയം..:)

    എനിയ്ക്കും തമിഴും തെരിയും കേട്ടാ..

    “സിറിഞ്ചും സ്റ്റെതസ്കോപ്പും മട്ടും പുടിക്കത്തെരിഞ്ച ഇന്ത കൈയ്യാലേ എന്നെ വീണമീട്ട വെച്ചത് മരുന്തും മെഡിക്കല്‍ ടേംസും മട്ടും ഉരുവിട തെരിഞ്ച ഇന്ത നാക്കിലേ ഏഴുസ്വരങ്ങളേയും കുടിയിരുക്ക വെച്ചത് എല്ലാമേ എന്നോടെ രുക്കു താന്‍.. എന്റെ രുക്മിണി അവളായിരുന്നു എന്റെ ഗുരു.. എന്റെ എല്ലാം... എല്ലാം...”

    ആശംസകള്‍..
    ഒത്തിരി സ്നേഹത്തോടെ..

    ReplyDelete
  3. മഴ വളരെ വല്ലാണ്ട് വര്‍ഷിണിയെ ആകര്‍ഷിക്കുന്നുണ്ടല്ലേ..എന്തെഴുതിയാലും മഴ ഒരു കഥാപാത്രമാവുന്നു..കൃഷ്ണന്റെ രാധ ആളിശ്ശി കടുപ്പമാണ്..സാരമില്ല..സാവധാനം ശരിയായിക്കൊള്ളും...!!!

    ReplyDelete
  4. നല്ല വിവരണം
    മഴപൈത് തോര്‍ന്ന വഴിവക്കിലെ ചെറിയ കുഴികളില്‍ നിറഞ്ഞ വെള്ളം കണ്ടാല്‍ ഉണ്ടാകുന്ന ഒരു തണുപ്പുണ്ട് ഈ വരികളില്‍
    എനിക്ക് മഴയെ അത്രയേ അറിയൂ ഒരു കുസ്ര്തി പയ്യന്‍

    ReplyDelete
  5. ഒരു ചാറ്റല്‍ മഴയുടെ കുളിര് ഈ ബ്ലോഗിന്റെ ഒരു പ്രത്യേകതയാണ്..... വീണ്ടും വീണ്ടും വരാന്‍ തോന്നിക്കുന്ന ഒരു അനുഭൂതി...... :)

    ആശംസകള്‍ !

    ReplyDelete
  6. പാതിരാ മഴയില്‍ തിളയ്ക്കുന്ന എന്‍റെ പ്രണയ പരവേശം അക്ഷര മുത്തുകളാല്‍ കോര്‍ത്ത് മാല പണിയുന്നത് എന്‍റെ ഹരമാണ്..

    ആ അക്ഷരമുത്തുമാലയെ ഒരു കത്തുന്ന നയനങ്ങൾക്കും തകർക്കാനാകാതെയാകട്ടെ..

    പതിവുപോലെ മനോഹരമായ വരികൾ...എഴുത്തിന്‌ പതിവു തെറ്റിച്ചുള്ള കയ്യടക്കം കൂടി ആയപ്പോൾ വളരെ ആർദ്രമായി ഈ രചന

    ReplyDelete
  7. എന്റെ നാട്ടിലൊക്കെ കിണ്ണത്തില്‍ നിന്ന് തേങ്ങ എടുത്തു തിന്നാല്‍ പ്രശ്നം ഇല്ല അരകല്ലില്‍ നിന്നാണ് എടുത്തു തിന്നുന്നത് എങ്കില്‍ കല്യാണത്തിനു മഴ പെയ്യും അങ്ങനയാ പറയാറ് പതിവ് ശൈലിയില്‍ തന്നെ കഥപറഞ്ഞു ആശംസകള്‍

    ReplyDelete
  8. രാധ കണിശക്കാരിയാണെങ്കിലും, ഇരട്ടപഴം പ്രവചനം ശരിയായി കാണും അല്ലേ? എല്ലാം ശുഭപര്യവസായിയാകട്ടെ!

    എനിയ്ക്കെന്തോ ഈ മഴ കണ്ണിനു നേരെ കണ്ടുകൂടാട്ടോ, വർഷിണീ... ചെറുപ്പത്തിൽ കളിയ്ക്ക് തടസ്സമായി വരാറുള്ളതു കൊണ്ടാകണം..

    നല്ല പോസ്റ്റ്!

    ReplyDelete
  9. മഴയില്‍ വിരിഞ്ഞ മധുരം.

    ReplyDelete
  10. വര്‍ഷിണീ,
    വരികളിലൂടെ വായിച്ചുനീങ്ങുമ്പോള്‍ നന്നേ മഴ നനഞ്ഞ തോന്നല്‍. ഇതു വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സ്‌ , ആര്‍ത്തിരമ്പി മഴ പെയ്യുന്ന നാട്ടുവഴികളിലൂടെ നടക്കാന്‍ തുടങ്ങി.... കാല്‍ച്ചുവട്ടിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം.... തീര്‍ച്ചയായും ഞാന്‍ അനുഭവിക്കുന്നു. നന്ദി.

    കഥ ഭംഗിയായി എഴുതി. ആശംസകള്‍.

    ReplyDelete
  11. മുൻ ഭയപ്പെടുത്തലുകളുടെയും, ഭയപ്പാടുകളുടെയും വഴികളിൽ നിന്ന് പെരുമഴയിലേക്ക് ഒരു ഇറങ്ങി വരവ് എന്നാണ് നിനച്ചത്.. പക്ഷെ അഞ്ച് നിബന്ധനകളും വരികൾക്കിടയിലൂടെ ഞാൻ വായിച്ചെടുത്തത് വിട്ടൊഴിയാത്ത ആ ഭയപ്പാടുകൾ തന്നെയാണ്..!!മഴ.. സന്തോഷ പെരുമഴ..!!

    ReplyDelete
  12. വിനുവേച്ചി..
    കഥ നന്നായി.. minute detailing കൊണ്ട് കഥാസന്ദര്‍ഭങ്ങള്‍ ഒരു ചലച്ചിത്രത്തിലെ പോലെ മനസ്സില്‍ ദൃശ്യവത്കരിക്കാന്‍ കഴിഞ്ഞു... ഇഷ്ടമായി ഈ മഴ പോലെ സുന്ദരമായ അവതരണ രീതി..

    ReplyDelete
  13. പിന്നേയ് ചേച്ചി.. അവസാനത്തെ തമിഴില്‍ പറഞ്ഞ ഡയലോഗ് ഒന്ന് മലയാളത്തില്‍ പറഞ്ഞു തരണം ട്ടോ എനിക്ക്.. യെനക്ക് തമിഴ് തെരിയാത്.. :)

    ReplyDelete
  14. manoharamaayi varshikkunnu manassilekku...aashamsakal

    ReplyDelete
  15. പതിവിൽനിന്നും വ്യത്യസ്തമായ പ്രമേയം...നന്നായിരിക്കുന്നു സഖീ...രാധയും പ്രേമനും... :)

    ReplyDelete
  16. “പ്രിയപ്പെട്ടവനോട് എല്ലാം സ്വാതന്ത്ര്യത്തോടും കൂടി താന്‍ പറഞ്ഞ് ഈ ഭ്രാന്ത് തന്റെ പ്രിയതമന്റെ മനസ്സ് വേദനിപ്പിച്ചുവെങ്കില്‍ ക്ഷമിച്ചുകൊള്‍ക.. ചെന്നൈക്ക് ഞാനും വരുന്നു; സാധനങ്ങള്‍ അടുക്കുവെയ്ക്കുന്നതിനോടു കൂടെ പ്രണയം തുളുമ്പുന്ന എന്റെ ഈ രണ്ടുകണ്ണുകളും ചേര്‍ത്തുവെച്ചു കൊള്‍ക”

    സന്ദീപ്, ഇതാണ് രാധ ഉദ്ധേശിച്ചതെന്ന് എനിയ്ക്ക് തോന്നുന്നു.. ആധികാരികമായി വര്‍ഷിണി തന്നെ പറഞ്ഞുകൊള്ളും..

    പിന്നെ, രാധയുടെ അഞ്ചുമുത്തുക്കള്‍ ചേര്‍ത്തു ചിലപ്പോള്‍ പ്രേമന്‍ ഒരു മുത്തുമാലതന്നെയുണ്ടാക്കി കൊടുത്തിരിയ്ക്കും അവള്‍ക്കണിയാന്‍; തന്റെ പ്രണയോപഹാരം..അവളുടെ ഓരോ മുത്തുക്കളും സ്വരുക്കൂട്ടിവെച്ച് ഒരോരോ മുത്തുമാലകളുണ്ടാക്കും.. രാധയെ കിട്ടിയതു തന്നെ പ്രേമന്റെ ഒരു ഭാഗ്യമല്ലേ..

    ReplyDelete
  17. പറഞ്ഞത് തെറ്റായെങ്കില്‍ ക്ഷമിയ്ക്കുകാട്ടോ വര്‍ഷിണി...!!!

    ReplyDelete
  18. ഞാന്‍ ശെരിക്കും കുഞ്ഞു നാള്‍ കിണ്ണത്തില്‍ നിന്ന് ചിരകിയ തേങ്ങ വാരി ഓടുമായിരുന്നു അപ്പോള്‍ എന്‍റെ അമ്മയും പറയാറുണ്ട് നിന്റെ കല്യാണത്തിനു മഴപെയ്യും എന്ന് ....മഴയെ കൂടുതല്‍ ഇഷ്ടമുള്ളതു കൊണ്ട് വീണ്ടും തിന്നുകൊണ്ടിരുന്നു ...കല്യാണത്തിനു തകര്‍ത്ത മഴ ഞാന്‍ പ്രതീക്ഷിച്ചു പക്ഷെ ഒരു ചെറിയ ചാറ്റല്‍ മഴയില്‍ അവസാനിച്ചു ...കിലുക്കത്തില്‍ രേവതി പറേണ പോലെ ജോതിയും വന്നില്ല തീയും വന്നില്ല ...!!!!!! ഒരു പക്ഷെ ആ ചാറ്റല്‍ മഴ എന്നത് ഇനി എന്‍റെ സ്വപ്നത്തില്‍ കണ്ടതാണോന്നൊരു സംശയം ....

    ReplyDelete
  19. തേങ്ങയുടെയും ,ഇരട്ട പഴതിന്റെയും കഥകള്‍ പണ്ട് മുതലേ കേള്‍ക്കാറുണ്ട്... ആര്‍ക്കെക്ന്കിലും അനുഭവമുല്ലതായി അറിയില്ല...

    എഴുത്തിന്റെ ഭംഗിയും, ചാറ്റല്‍ മഴയും , ബ്ലോഗ്ഗിലെ പച്ചപ്പും ...എല്ലാം കൂടി ആയപ്പോള്‍ നല്ലൊരു വായനാനുഭവം...

    നന്ദി...

    നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍..

    ReplyDelete
  20. എഴുത്തിന്റെ ലാളിത്യം എത്ര മനോഹരം..ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു. അഭിനന്ദനങ്ങള്‍..

    ReplyDelete
  21. മനസ്സില്‍ കുളിര്‍ കോരിയിടുന്ന ഒരെഴുത്ത് കൂടി ......... പലരും പറഞ്ഞ പോലെ മഴയിലൂടെ ഇറങ്ങി നടന്നു ജീവിതത്തിന്റെ പാതയോരങ്ങളിലൂടെ ... അവിടെ പെണ്ണ് കാണലും ആ ഓര്‍മ്മകളെ തലോലിച്ചുള്ള കാലം കഴിക്കലും ... എല്ലാം കൂടി ഈ ചാറ്റല്‍ മഴയില്‍ ആസ്വദിച്ചു മുന്നോട്ടു പോയി .. വളരെ നന്നായിരിക്കുന്നു അവസാന വരി ഒന്ന് മലയാളീകരിക്കാമായിരുന്നു ..പോസ്റ്റു നന്നായിരിക്കുന്നു ആശംസകള്‍..

    ReplyDelete
  22. എന്‍റെ മഴയില്‍ നനയാന്‍ സന്മനസ്സ് കാണിച്ച പ്രിയരേ..

    സത്യം പറഞ്ഞാല്‍ തമിഴിനോട് എനിയ്ക്കും രാധയ്ക്കുള്ള അതേ കാഴ്ച്ചപ്പാടാണ്‍..അവസാന വരികള്‍ തമിഴിലാക്കി കിട്ടാന്‍ പെട്ട പാട് ചില്ലറയൊന്നുമല്ലാ..ഒരു തൃപ്തി വരാത്ത പോലെ..എന്നിട്ടും എന്നെ സന്തോഷിപ്പിച്ച എന്‍റെ കൂട്ടുകാര്‍ക്ക് സ്നേഹം മാത്രം.

    ഒരു കല്ല്യാണം നടപ്പിലാക്കാന്‍ അനുഭവിയ്ക്കുന്ന വിഷമങ്ങളും, വേദനകളും ഈ ഒരു പോസ്റ്റ് നടപ്പിലാക്കുവാനും എനിയ്ക്ക് അനുഭവിയ്ക്കേണ്ടി വന്നു എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ കളിയാക്കുമോ എന്തോ.. :)
    മറ്റൊന്നുമല്ല, സിസ്റ്റം,നെറ്റ്..അങ്ങനെ നീണ്ടു പോകുന്ന തകരാറുകള്‍....എല്ലാം ഒത്തു വന്നപ്പോള്‍ പോസ്റ്റ് എഡിറ്റ് ചെയ്ത് പുബ്ലിഷ് ചെയ്യാന്‍ നേരം കണ്ണുകള്‍ നിറച്ച ഗൂഗിളിന്‍റെ ലീലാവിലാസങ്ങളും...ഒടുക്കം എങ്ങനേയൊ കല്ല്യാണം (പോസ്റ്റ് പുബ്ലിഷ്) നടന്നു കിട്ടി എന്നു പറയാം..
    അവസാന വരികള്‍ മലയാളീകരിയ്ക്കാമായിരുന്നു എന്ന ചിന്ത മനസ്സില്‍ വന്നെങ്കിലും വീണ്ടും എഡിറ്റാനുള്ള ഭയംകൊണ്ട് ചെയ്തില്ല.

    ആ വരികള്‍ താഴെ കൊടുക്കുന്നൂ..

    “യാഥാര്‍ത്ഥ്യങ്ങളുടേയും സ്വാതന്ത്രത്തിന്‍റേയും പുതിയ ആഖ്യാനങ്ങളായിരിയ്ക്കാം എന്‍റെ ചിന്തകളും വാക്കുകളും..
    എന്നെ വിവാഹം കഴിച്ചല്ലോ എന്ന് നിങ്ങള്‍ വിഷമിയ്ക്കേണ്ട..
    ഇനി സഹിയ്ക്കുകയേ നിവൃത്തിയുള്ളൂ..
    ഞാന്‍ ചെന്നൈലോട്ട് പോകുവാനായി എന്‍റെ പെട്ടി ഒരുക്കിയിരിയ്ക്കുന്നൂ..
    ഇനി എനിയ്ക്ക് മിണ്ടാന്‍ ആവതില്ലാ..
    എന്‍റെ അയഞ്ഞ കണ്ണുകള്‍ അടയുന്നൂ..
    ശുഭരാത്രി പ്രേമന്‍...!”

    ReplyDelete
  23. മഴ വീണ്ടും ഒരു അനുഭൂതിയായി. ഒരു ചാറ്റല്‍ മഴയായി ഇതിങ്ങനെ തുടരട്ടെയെന്ന് ആഗ്രഹിക്കുന്നു.

    ReplyDelete
  24. ‘നിന്‍റെ കല്ല്യാണത്തിന്‍ മഴ പെയ്യട്ടെ എന്ന്..’
    എന്‍റെ അമ്മയ്ക്ക് പിഴയ്ക്കാറില്ല....!”
    എന്റെ ഉമ്മയ്ക്കും..
    സ്കൂളില്‍ പോകുമ്പോ ഉമ്മ ഇറയത് നിന്നും വിളിച്ചു പറയും...
    "മോനെ കുടയെടുത്തോ.. വൈകിട്ട് വരുമ്പോള്‍ മഴ പെയ്യും.."
    ആരെടുക്കാന്‍.. മഴ പെയ്യും.. അത് കൊണ്ട് വീട്ടിലെത്തും...
    വിനുവേച്ചി.. പെഴ് തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന ഒരു മഴ
    ഈ കഥക്ക് ശേഷവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു..
    ഇഷ്ടപ്പെട്ടു.. ഒരുപാട്...

    ReplyDelete
  25. വൈകിയാണ് വായിച്ചത്. സ്വന്തമായ ഒരു ഭാഷയുണ്ടാക്കുകയാണ് വര്‍ഷിണി...ഹായ് പേരിലുമുണ്ട്, ബ്ലോഗ് പേരിലുമുണ്ട് മഴ...

    നല്ല എഴുത്ത് .. തുടരുക..

    ReplyDelete
  26. ഭാഷയുണ്ട്. പക്ഷേ, കഥയ്ക്ക് ക്രാഫ്റ്റ് ഇല്ലാതെ പോയി. കുറച്ചുകൂടെ ആത്മാവും അസ്ഥിത്വവും നല്‍കാമായിരുന്നു. വായനാ സുഖം കുറവുമാണ്.....ഉള്ളകാര്യം പറഞ്ഞാ...ചിലര്‍ക്ക് ദഹിക്കില്ല്യാ...എങ്കിലും പറയാതിരിക്കാന്‍ വയ്യ കുട്ടി....നന്നായി എഴുതാന്‍ കഴിയണ ആളാ നിയ്യ്.....അതുറപ്പാ...

    ReplyDelete
  27. ആഹാ.. അങ്ങനെയോ.. എനിക്ക് ചെറുതായെ പുടി കിട്ടിയിരുന്നുള്ളൂ.. ഇപ്പൊ കാര്യം വ്യക്തമായി... തമിഴ് കലക്കി.. കഥയില്‍ അത് ആവശ്യവുമായിരുന്നു... മാറ്റണ്ട..
    ടിപ്പണിയായി കൊടുത്താല്‍ മതിയാര്‍ന്നു തമിഴ് അറിയാത്ത എന്നെ പോലുള്ള ഏഴകള്‍ക്ക്... നന്ദി കൊച്ചു മുതലാളി...

    വിനുവേച്ചി....
    നന്ദി പറയണില്ല ഞാന്‍.. പകരം സ്നേഹപ്പുലരി മഴ... :)

    കഥ നന്നായിട്ടോ.. ഞാന്‍ എന്റെ ചേട്ടന്റെ കൂടെ പെണ്ണ് കാണാന്‍ പോയിട്ടുണ്ട് രണ്ടിടത്ത്.. ഭയങ്കര ബോര്‍ പരിപാടിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.. അപ്പോഴേ മനസ്സില്‍ കരുതിയിട്ടുണ്ട് പ്രേമിച്ചേ കെട്ടൂ ന്നു.. ഹി ഹി ഹി..

    പക്ഷെ കഥയിലെ പോലെ ആണെങ്കില്‍ രസമാണ്...
    അത്രേം ശാന്തമായ അന്തരീക്ഷത്തില്‍ മനസ്സ് തുറന്നു സംസാരിക്കാന്‍ കഴിയുമെങ്കില്‍ ആ നിമിഷങ്ങളില്‍ തന്നെ പ്രണയം എന്ന തലത്തില്‍ ആ ബന്ധം വളരുമായിരിക്കും.. അങ്ങനെയെങ്കില്‍ പെണ്ണ് കാണല്‍ ചടങ്ങ് ഒരു കൈ നോക്കിക്കളയാം ല്ലേ ചേച്ചി.. കൃഷ്ണന്റെ രാധയായാലേ അത് നടക്കൂ..

    പിന്നെ ആ അഞ്ചു മൊഴി മുത്തുകള്‍ അത്ര കടുത്തതായിട്ടൊന്നും തോന്നിയില്ലാ.. ഈ കാലത്തെ സ്വതന്ത്രബോധമുള്ള ഏതൊരു പെണ്ണിനും അവകാശപ്പെട്ട കാര്യങ്ങള്‍ ആണ് അതൊക്കെ.. എന്നാലും പുത്തരിയില്‍ കല്ല്‌ കടിയെന്ന പോലെ ആദ്യ രാത്രിയിലെ വിസ്താരം വേണ്ടിയിരുന്നില്ല.. അതൊക്കെ വഴിയെ അറിയാനുള്ളതല്ലേ... കാണാന്‍ പോകുന്ന പൂരങ്ങള്‍ പറഞ്ഞറിയിക്കരുത് എന്നല്ലേ പ്രമാണം..

    വിനുവേച്ചി.. സര്‍ഗ്ഗവാസനയുള്ള പെണ്‍കുട്ടിയെ അന്വേഷിച്ചു നടക്കുവാ ഞാന്‍.. അല്ലാതെ എന്റെ നൊസ്സുകള്‍ താങ്ങാന്‍ പറ്റില്ല സാധാരണ പെണ്‍കുട്ടിയ്ക്ക്... ഹ ഹ ഹ.. കൃഷ്ണന്റെ രാധയെ എനിക്ക് ഇഷ്ടമായി.. പെണ്‍കുട്ടിയുടെ കുടുംബക്കാരുമായി ആലോചിച്ചു വിനുവേച്ചി തന്നെ ഉറപ്പിച്ചോ അത്.. എനിക്ക് ജോലി ഒന്നും ഇല്ലാന്ന് പ്രത്യേകം പറയണം.. എന്നാലും രണ്ടു ബ്ലോഗ്‌ സ്വന്തമായി നടത്തുന്നുണ്ട് എന്നും.. :)

    ReplyDelete
  28. ഇഷ്ടായീട്ടൊ.. മഴയും വര്‍ഷുവും ചേര്‍ന്നാലിഷ്ടാവാതിരിക്കോ..!! പതിവ്ശൈലിയില്‍ നിന്നും വേറിട്ടുനിന്നു,, എഴുത്തിന്‍ കൂടുതല്‍ കയ്യടക്കവും കൈവന്നിരിക്കുന്നു.. പ്രിയകൂട്ടുകാരിക്ക് ആശംസകള്‍, പ്രാര്‍ത്ഥനകളും..

    ReplyDelete
  29. ഈ പേച്ചും സിന്തനയും റൊമ്പ പുടിച്ചാച്ച് ....
    കഥകള്‍ പെതോഴിയാതെ തുടര്‍ന്ന് കൊണ്ടേ ഇരിക്കട്ടെ....
    അവസാനത്തെ ശുഭരാത്രി .. സുഭരാത്രി ആയതു തമിഴ് പ്രയോഗമായത് കൊണ്ടാകും അല്ലെ ......
    ആശംസകളോടെ (തുഞ്ചാണി)

    ReplyDelete
  30. അപ്പടിയാ.. ഇന്തമാതിരിയായിറുന്നാ ഇന്തശെന്തമിഴ്..!!!
    ഇപ്പോ മനസ്സിലായില്ലേ എന്റെ തമിഴ് ശുദ്ധതമിഴാണെന്ന്..
    എത്ര തമിഴ് സിനിമകള്‍ കണ്ടു.. ഞാന്‍ മനസ്സിലാക്കിയത് ശരിയ്ക്കും അതുതന്നെയാണെന്നെനിയ്ക്ക് ദൈവത്തിനറിയാം.. ഈശോ മിശിഹായിയ്ക്കും സ്തുതിയായിരിയ്ക്കട്ടെ..!

    ReplyDelete
  31. കാശ്മീരിലെ തണുപ്പത്തിരുന്നു ഈ പോസ്റ്റ് വായിച്ച എനിക്കും വല്ലാതെ തണുക്കുന്നു.
    രാധ ദീര്‍ഘസുമംഗലി ആയിരിക്കട്ടെ.

    ReplyDelete
  32. ഞാന്‍ പതിവിലും വൈകി.
    എപ്പോഴും വ്യത്യസ്തമായ ഒരു ശൈലിയുണ്ട് വര്‍ഷിണിക്ക് .
    എഴുത്തിനൊപ്പം വായനക്കാരെ കൂടി കൂട്ടുന്ന മനോഹരമായ ശൈലി.
    മഴയെ എപ്പോഴും വളരെ മികവോടെ കഥയില്‍ കൂട്ടിച്ചേര്‍ക്കും.
    അത് പെയ്യുക വായിക്കുന്നവരിലാണ്.
    കഥ ഒത്തിരി ഇഷ്ടപ്പെട്ടു.
    തമിഴ് കേള്‍ക്കാന്‍ എനിക്കും വളരെ ഇഷ്ടമാണ്.

    ReplyDelete
  33. എനക്കും നല്ലാ തമിഴ് തെരിയും. തമിഴ്, ഒരളവുക്കെല്ലാം വാസിച്ച് പഠിക്കവും തെരിയും. അപ്പറം നാന്‍ വന്ത് റൊമ്പ നല്ലാ തമിഴ് പേസുവോം. ഏന്‍ ന്നാ രണ്ട് വര്‍ഷം ചെന്നൈലേയും, ബാംഗ്ലൂരിലേയും വേല സ്ഞ്ചിരുക്കിറേന്‍. മൊത്തമാ നാലു വര്‍ഷം. അതിനാലേ തമിഴും ഒരളവുക്ക് കന്നടവും, സ്വല്പ സ്വല്പ തെലുഗുവും തെരിയും.

    നീങ്ക എഴുതിയിരുക്കിറ ഇന്ത കഥ നാന്‍, മുഴുസാ വാസിച്ചേന്‍. സൂപ്പറാകവേ ഇറുക്ക്.....
    :)

    ഇനി ഒരുകാര്യം പറയട്ടെ. (വര്‍ഷിണിയ്ക്ക് ചിലപ്പോ അത് അറിയാവുന്നതായിരിക്കാം... അറിയില്ലെങ്കില്‍, ഇതൊന്നു ശ്രമിയ്ക്കാം...)
    പലര്‍ക്കുമുണ്ടാകുന്ന ഒരു പ്രശ്നമാണ്, "ആണ്" "പറഞ്ഞതാണ്" എന്നൊക്കെ ടൈപ്പുമ്പോള്‍ "ണ്" എന്നതിനു പകരം "ണ്‍" വരുന്നത്. എനിക്കും ആദ്യം അത് കറക്ടായി ടൈപ് ചെയ്യാനെന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നെ ഞാനത് കണ്ടു പിടിച്ചു. "ണ്" എന്ന അക്ഷരം കിട്ടാന്‍ ഞാനെന്താ ചയ്യുന്നതെന്നോ. ഷിഫ്റ്റ് പ്രസ്സ് ചെയ്ത് രണ്ട് തവണ എന്‍ (N) എന്ന കീ അടിയ്ക്ക്കും. അപ്പോ "ണ്ണ്" എന്നു വരും. അന്നേരം രണ്ട് തവണ ബാക്സ്പേസ് അടിച്ചാല്‍ "ണ്" എന്ന അക്ഷരം കിട്ടും. ഇത് എനിക്കറിയാവുന്ന ഒരു ഗുട്ടന്‍സ് പറഞ്ഞൂന്നേയുള്ളു. ശ്രമിച്ച് നോക്കൂ...

    ആശംസകള്‍‌...

    ReplyDelete
  34. സന്തോഷം പ്രിയരേ....അഭിപ്രായങ്ങള്‍ മാനിയ്ക്കുന്നൂ...!

    പ്രോത്സാഹനങ്ങള്‍, പ്രശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നൂ..!

    സഹായിയ്ക്കാന്‍ നല്ല മനസ്സ് കണിച്ച റിജോ..നന്ദി..നോക്കാം ട്ടൊ..നിയ്ക്ക് ഇവിടെ എല്ലാം ഒരു പോലെയാ വായിയ്ക്കാന്‍ ആവുന്നത്..ശ്രമിയ്ക്കട്ടെ ട്ടൊ..സന്തോഷം...!

    ReplyDelete
  35. വായിച്ചു. വരവ് അറിയിക്കുന്നു.
    സ്നേഹ പൂർവ്വം വിധു

    ReplyDelete
  36. നാട്ടില്‍ പോയിട്ടുവേണം എനിക്കും പെണ്ണ് കാണാന്‍ നന്നായി കേട്ടോ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  37. വായിച്ചു. ഇഷ്ടമായി കഥ.

    >>കുഞ്ഞു നാള്‍ മുതല്‍ കിണ്ണത്തില്‍ നിന്ന് ചിരകിയ തേങ്ങ വാരി ഓടുമ്പോള്‍ എന്‍റെ അമ്മ പറയാറുണ്ട്..
    ‘നിന്‍റെ കല്ല്യാണത്തിന്‍ മഴ പെയ്യട്ടെ എന്ന്..’ << അപ്പൊ എല്ലാ നാട്ടിലും ഉണ്ടല്ലേ ഈ പറച്ചില്‍ ?

    ReplyDelete
  38. ഞാനുമീ ചാറ്റല്‍ മഴ നനഞ്ഞു.. ശരീരവും മന്‍സ്സും കുളിരു കോരി. ആശംസകള്‍.

    ReplyDelete
  39. രാധ ആള് കൊള്ളാമല്ലോ.. പ്രേമനെ കുടുക്കിയില്ലേ :-) . കഥ കൊള്ളാം

    ReplyDelete
  40. ഹേ വര്‍ഷിണി , ഉങ്കളുടെ രാധയെ എനക്ക് രൊമ്പ പുടിച്ചിരിക്ക്.....

    ReplyDelete
  41. akaamshayode kadha munnottu kondupoyi .subjectile puthuma avatharana reethi ellam nannayitto....

    ReplyDelete
  42. ഇതല്ലേ ഈ പരിണാമഗുപ്തി ? പ്രണയത്തിന്റെ സറ്റയര്‍ ഇഷ്ടമായി

    ReplyDelete
  43. നല്ല കഥയാണല്ലോ .....ഇഷ്ടായി ട്ടോ ചേച്ചി .......പിന്നെ നല്ല ചിത്രം ആണല്ലോ എങ്ങിനെയാ ഇത് .....ആക്കുന്നെ ചാച്ചുനോട് പറഞ്ഞാ എന്നെ ചീത്ത പറയും ..ആദ്യം എഴുതി പഠിക്കൂ ...എന്നിട്ട് മതീ ചിത്രം മാറ്റുന്നെ എന്ന് ...അപ്പൂപ്പന്‍:) ഞാന്‍ അങ്ങിനെയാ ..ചാച്ചുനെ വിളിക്കാ ദേഷ്യം വന്നാ ....നല്ല രസാ ദേഷ്യം വന്നാ ...ചാച്ചുന്റെ വര്‍ത്താനം ..ഞാന്‍ പിന്നെ വരാട്ടോ ചേച്ചി .....

    ReplyDelete
  44. എന്‍റെ പ്രണയ മഴയില്‍ നനഞ്ഞ പ്രിയരേ..നന്ദി, സ്നേഹം...!

    :)

    ReplyDelete
  45. "പാതിരാ മഴയില്‍ തിളയ്ക്കുന്ന എന്‍റെ പ്രണയ പരവേശം അക്ഷര മുത്തുകളാല്‍ കോര്‍ത്ത് മാല പണിയുന്നത് എന്‍റെ ഹരമാണ്..
    ആ മണിമുത്തുകളെ പൊട്ടിച്ചെടുക്കാന്‍ തുനിയുന്ന കത്തുന്ന കണ്ണുകളെ എനിയ്ക്ക് വെറുപ്പാണ്‍..” നന്നായിട്ടുണ്ട് വിനോദിനി. പ്രണയത്തെക്കുറിച്ചെഴുതുന്ന പെണ്‍കുട്ടികളുടെ വാക്കുകള്‍ കാമാര്‍ത്തിയോട് വായിക്കുന്ന ആണ്‍ പ്രജകള്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് എനിക്കിത് അനുഭവപ്പെട്ടത്. നന്നായിട്ടുണ്ട്. ആശംസകള്‍!! ഒരു വല്ലാത്ത ഭാവമാണ് thaankalude വാക്കുകള്‍ക്ക്!

    ReplyDelete
  46. നല്ല രസമുള്ള വായന നല്‍കി.
    മഴയില്‍ നനഞ്ഞങ്ങനെ...
    നന്മകള്‍.

    ReplyDelete
  47. nannayi paranju..... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE................

    ReplyDelete
  48. Wonderful narration; I'd saw each scenes while reading this story. All the best Varshini.

    Rajesh Bhaskar

    ReplyDelete
  49. സൂപ്പര്‍..............
    ഇനിയും വരാം.................

    ReplyDelete
  50. നന്ദി...സ്നേഹം...പ്രിയരേ...!

    ReplyDelete
  51. ഉം....മനസ്സിലുള്ളത് മുഴുവന്‍ ...പുറത്തു വിട്ടല്ലേ ....
    എഴുത്ത് നന്നായി ....മനസ്സില്‍ തട്ടുന്നുണ്ട് ...ഭാവുകങ്ങള്‍

    ReplyDelete
  52. sunil vettom,praveen mash...നന്ദി ഈ വായനന്യ്ക്ക്...!

    ReplyDelete
  53. മഴ പെയ്തൊഴിഞ്ഞു കഴിഞ്ഞപ്പോള്‍ അന്ന് വന്നത് എന്നാല്‍ കഥയിലെ ചെറുകാറ്റ് ഇലതുമ്പുകളിലെ മിച്ചജലം ഒരു ചെരുമഴയായ്‌ പുറത്തേക്കു തൂകി .... മനസൊന്നു നനഞ്ഞു ....! ഈ മഴകാട്ടില്‍ എത്താന്‍ താമസിച്ചു പോയി എന്നെ സങ്കടം ഉള്ളു ...! പ്രേമന്റെ രാധ സുഖമായി ജീവിക്കുന്നു ... അക്ഷരങ്ങള്‍ വല്ലാതെ വശീകരിക്കുന്നു ഇപ്പോള്‍.... എഴുതണം എന്നാ തോന്നല്‍ ...അസൂയ കൊണ്ടാകാം ...!

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...