Friday, July 29, 2011

ഒരു മഴത്തുള്ളി സ്പര്‍ശം..


ഇരുട്ടത്ത് അമ്മേന്ന് വിളിച്ച് കരഞ്ഞപ്പോള്‍ ഉറങ്ങി കിടക്കണ അമ്മ അറിഞ്ഞിട്ടുണ്ടാവില്ലാ എന്തിനാ ന്റ്റെ കുട്ടി കരയണതെന്ന്..
പിന്നേം പിന്നേം ഉള്ള ഉറക്ക കരച്ചിലുകള്‍ അമ്മയെ വേദനിപ്പിയ്ക്കുന്നൂ എന്ന് മനസ്സിലാക്കിയ അന്ന് രാത്രി ന്റ്റെ ദു:ഖം കണ്ണുനീര്‍ തുള്ളികളായി ആ മടിത്തട്ടില്‍ ഇറ്റിറ്റു വീണു
അമ്മേ..ആ ചന്ദ്ര ബിംബം കണ്ടോ..
അവനെന്നെ ഉറങ്ങാന്‍ വിടണില്ലാ..
അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ട് കളിയ്ക്കാണ്‍ ഞാന്‍..
അതെനിയ്ക്കങ്ങ്ട് ഇഷ്ടാവണില്ലാ..
അമ്മയെന്നോട് കരുണ കാണിയ്ക്കൂ..
ആ  മിന്നാമിന്നി പൊട്ടിനെ പറിച്ചെടുത്ത് ന്റ്റെ നീണ്ട മൂക്കിനൊരു മുക്കുത്തി പണിതു തരൂ..
ഇങ്ങനെയൊരു സ്വപ്നാടനക്കാരി..ഭ്രാന്ത് പറയാതിരിയ്ക്കു കുട്ടീ..
നീ മഞ്ഞ മുക്കുറ്റി പൂക്കളെ കണ്ടിട്ടില്ലേ..ന്റ്റെ കുട്ടീടെ മൂക്കിന്‍ തങ്ക നിറം മുക്കുത്തിയും ചന്തമാണ്‍..
താരാട്ട് ഈണത്തിനോടൊപ്പം മൂക്കിന്‍ തുമ്പത്ത് ചെറുതായി നുള്ളി  പിന്നേയും മൊഴിഞ്ഞു അമ്മ,
ഇങ്ങനെയൊരു തൊട്ടാവാടി 
മനസ്സിനെ സഞ്ചരിയ്ക്കാന്‍ വിടാതെ സുഖായി ഉറങ്ങിക്കോളു ട്ടൊ..
ഈ അമ്മയ്കെന്താ..പിടഞ്ഞെണീറ്റു ആ മടിയില്‍ നിന്ന്..
അമ്മേപകല്‍ വെട്ടത്തില്‍ തങ്കത്തിന്‍ മാറ്റ് തോന്നാം,
ന്റ്റെ പ്രിയ നിറം കറുപ്പെന്നറിയില്ലമ്മേ..
രാത്രിയോട് ഏറെ പ്രിയം എന്ന് ന്യായം..
കറുപ്പില്‍ ഏറെ ശോഭിയ്ക്കും വെള്ളക്കല്ല് ..
അതാണെന്‍റെ മോഹം..വെണ്‍നിലാ പൊട്ട്..ന്റ്റെ മൂക്കിന്‍റെ തിളക്കം.

കാലം മൂക്കുത്തി മുദ്രയ്ക്ക് ശോഭ കൂട്ടി..
കണ്ണുനീര്‍ തുള്ളികള്‍ വഴിമാറി ചാല്‍ കീറി,
ഇടയ്ക്കിടെ ഈര്‍ഷ്യയായ് പിറുപിറുത്തു..
നോക്കിയ്ക്കോ നിനക്കും ഒരു നാള്‍ വരും ദീനം വന്ന് കിടക്കാന്‍..

ഇനി രഹസ്യം..
ഇന്നലെ ഞാന്‍ ചടഞ്ഞിരുന്നങ്ങനെ പകല്‍ സ്വപ്നങ്ങള്‍  കണ്ടു,
പാതി  മയക്കത്തിലേയ്ക്കറിയാതെ വഴുതി വീണു..
ബാല്യത്തില്‍ പിച്ചവെച്ച് നടന്നു ഞാന്‍..
പിന്നെ മഴയത്ത് ഓടി കളിച്ചു നടന്നു ഞാന്‍..
കാലങ്ങള്‍ വഴിമാറിസഞ്ചരിച്ചു..
ഒരു ഉന്മാദ ലഹരിയിലെന്ന പോലെ..
ഹ്രസ്വമെങ്കിലും എത്ര സുന്ദരം..!
മുഖം കഴുകി മുടി വാരി കെട്ടി മുഖ കണ്ണാടിയില്‍ വെറുതനേ നോക്കി നിന്നു
രാപകലെന്നില്ലാതെ ദിവാ സ്വപ്നങ്ങള്‍ക്കായ് ഇമ പൂട്ടാതെ കത്തിക്കൊണ്ടിരിയ്ക്കും കുഞ്ഞു കണ്ണുകള്‍ക്കിടയിലെ നീണ്ട മൂക്ക് ..
ആരോ സ്പര്‍ശിച്ച പോലെ..
അതെ, ഇടതു വശത്തെ തട്ടിന്‍ എന്തേ ഈ തിളക്കം..
പിന്നെ ചെറുങ്ങനെ ഓര്‍ത്തെടുത്തു,
മയക്കത്തിലായിരുന്നു ഞാന്‍ 
ഏതോ ഒരു മായാ വിഭ്രമ ലോകത്ത്..
എനിയ്ക്കായ് വിരുന്നെത്തിയ മായക്കഴ്ച്ചകളില്‍,
എനിയ്ക്കായ് മാത്രം പെയ്തിറങ്ങിയ ചാറ്റല്‍ മഴയിലെ മഴത്തുള്ളി പരിശുദ്ധിയാണാ വെണ്‍ക്കല്ല്..
ഒരു മഴത്തുള്ളി ചുംബന സ്പര്‍ശം പോലെ..
സ്നേഹം ഒരു മഴത്തുള്ളിയായ് വന്നണഞ്ഞതാണവിടം..
അറിയാതെ വിരല്‍ത്തുമ്പുകള്‍ ആ വെണ്‍ക്കല്ലില്‍ പതിയുമ്പോള്‍ ഗര്‍വ്വോടെ  ഞാനോര്ത്തു,
നിന്നെ ഞാന്‍ ഇവിടെ പതിച്ചു വെച്ചു..
ഇനി നിനക്കിവിടന്ന് മോചനമില്ലാ
അര്‍ഹിയ്ക്കുന്നതാണോ എന്നറിയില്ലെങ്കിലും, ഉള്ളിലൊരാശ്വാസം..
ഈ സ്നേഹം എനിയ്ക്കിന്ന് സ്വന്തം..!
ഒരു നാള്‍ ദീനം വന്ന് കിടക്കും വരേയ്ക്കും..
ദേഹം വെടിഞ്ഞ് പോകും വരേയ്ക്കും..
വെണ്‍ക്കല്ല് മൂക്കുത്തി
നീ എന്‍ വിരല്‍ത്തുമ്പ് സ്പര്‍ശത്തില്‍ എന്നും സ്വന്തം..!

29 comments:

  1. ഊം....
    കൊള്ളാം....!

    ReplyDelete
  2. ഗദ്യമോ..പദ്യമോ..?
    എന്തായാലും ഞാന്‍ വായിച്ചൂട്ടോ..

    ReplyDelete
  3. ആ മിന്നാമിന്നി പൊട്ടിനെ പറിച്ചെടുത്ത് ന്റ്റെ നീണ്ട മൂക്കിനൊരു മുക്കുത്തി പണിതു തരൂ..

    എനിക്കിഷ്ടായി ഈ സ്വപ്നാടങ്ങള്‍..
    പിന്നെ കവിതയ്ക്കും , കഥയ്ക്കും ഇടയിലുള്ള ഈ നില്പും...
    പുതിയൊരു പൊസ്റ്റ് കണ്ടതിന്‍റെ സന്തോഷം വേറെയും....

    'ചടന്നിരുന്നങ്ങനെ ' ഇതിങ്ങിനെ തന്നാണൊ..?

    ReplyDelete
  4. പതിവ് ശൈലിയില്‍ ഒരു ദിവാസ്വപനം ..:)

    ReplyDelete
  5. വായിച്ചുട്ടോ വര്‍ഷിണീ. .ഇഷ്ടാവുകയും ചെയ്തു.
    കുറെ നാളായി ഇതുവഴിയൊക്കെ വന്നിട്ട്.. ഇവിടെ വന്നാല്‍ ഇഷ്ടപ്പെട്ട മഴ കൊള്ളാം എന്ന് കരുതി . എന്നാലും ചാറ്റല്‍ മഴ കിട്ടി ..
    നല്ല പോസ്റ്റിനു abhinandanangal

    ReplyDelete
  6. നന്ദി...കഥയാണോ കവിതയാണോ എന്ന് ചോദിച്ചാല്‍ എനിയ്ക്കും അറിഞ്ഞുകൂടാ..
    ഊണിലും ഉറക്കിലും സംസാരിയ്ക്കുന്ന പ്രകൃതം..ആവര്‍ത്തന വിരസത വരുമ്പോള്‍ അക്ഷരങ്ങളാക്കി അടച്ചുവെയ്ക്കുന്നൂ..
    ഈ അസുഖത്തിന്‍ എന്തു പേരിട്ടും വിളിയ്ക്കാം ട്ടൊ.. :)

    സമീരന്‍, തിരുത്തീ ട്ടൊ..നന്ദി.

    ReplyDelete
  7. പുറത്ത് മഴ തകർത്തുപെയ്യുന്നു.ഒപ്പം ഈ വായന നല്ല സുഖം തോന്നിക്കുന്നു.ഇഷ്ടമായി വർഷിണീ.

    ReplyDelete
  8. വീണ്ടുമൊരു മഴ നനഞ്ഞ സുഖം...ദിവാസ്വപ്നങ്ങളിൽ മുഴുകിയിരിക്കാൻ ഇഷ്ടപ്പെടുന്നതു കൊണ്ടാവും നിക്കീ കുഞ്ഞു സ്വപ്നം അങ്ങട് പിടിച്ചു...ആശംസകൾ സഖീ

    ReplyDelete
  9. നന്നായിട്ടുണ്ട് .... :)

    ReplyDelete
  10. അതൊരു ആനന്ദക്കണ്ണീര്‍ ആവാനാണ് സാധ്യത. അല്ലെ..?
    സ്വപ്‌നങ്ങള്‍ മരിക്കാതിരിക്കട്ടെ..!!

    ReplyDelete
  11. വായിച്ചു..എനിക്കും ഇഷ്ടായി.

    ReplyDelete
  12. വായിച്ചു വര്ഷിനീ...
    ഇഷ്ടായി...

    ആശംസകള്‍..

    ReplyDelete
  13. ഹ് മം.
    മുതുക് നോക്കി ചവിട്ടും ഇങ്ങനൊക്കെ നടന്നാല്‍. നിങ്ങളെയല്ല, ദോ, ഇവിടെ.. ഹിഹിഹി..!!

    ReplyDelete
  14. ആ വെണ്‍ക്കല്ല് വര്‍ഷിണിയ്ക്ക് മാത്രം സ്വന്തമായുള്ളതാണ്.. വര്‍ഷിണിയുടെ മൂക്കുകളില്‍ അത് മനോഹരമായിരിയ്ക്കും..
    അതവിടെ തന്നെ തിളങ്ങി നില്‍ക്കട്ടെ..
    മായാക്കാഴ്ചകളിലെ, സുന്ദരമായ ദൃശ്യങ്ങള്‍ സ്വന്തമായി തീരട്ടെ, ആകുലതകള്‍ ദൂ‍രേയ്ക്ക് പറന്ന് പറന്നകലട്ടെ..


    ഒത്തിരി സ്നേഹത്തോടെ
    അനില്‍..

    ReplyDelete
  15. വെണ്‍ക്കല്ല് മൂക്കുത്തിയിലൂടെ വിഭ്രമിപ്പിക്കുന്ന
    മഴയിലൂടെ, അമ്പിളിയെ കണ്ടു മോഹിച്ച
    ബാല്യത്തില്‍ നിന്ന് തുടങ്ങിയ സ്വപ്ന
    ദര്‍ശനങ്ങളിലൂടെ ജീവിതം പിന്നെയും
    അറ്റം കാണാതെ നീണ്ടു പോവുന്നു.

    ReplyDelete
  16. നന്ദി പ്രിയരേ..

    നിശാസുരഭി...നേരിട്ട് തന്നോളൂ ട്ടൊ.. ഇവിടെ വേണ്ട, അതെനിയ്ക്കിഷ്ടല്ല..
    പിന്നെ കൂടുതല്‍ തന്നാല്‍ തിരിച്ചു തരാന്‍ എനിയ്ക്കാവില്ലെങ്കിലും തരാന്‍ പറ്റിയ ഒരാള്‍ ന്റ്റെ കയ്യില്‍ ഉണ്ട് ട്ടൊ.. :)

    ReplyDelete
  17. എന്നിലെ വായന ക്കാരന്‍ പരാജിതനാണ്

    ReplyDelete
  18. തനതു ശൈലിയില്‍ വര്‍ഷിണി വീണ്ടും.....
    ഒരു ചാറ്റല്‍ മഴ നനഞ്ഞ സുഖം...
    നന്നായിട്ടാ...
    അഭിനന്ദനങ്ങള്‍...

    ReplyDelete
  19. എഴുത്തിനു ഒരു ചാരുതയുണ്ട്. കൊള്ളാം.

    ReplyDelete
  20. നന്നായിട്ടുണ്ട്.... ആശംസകൾ....

    ReplyDelete
  21. ചിലയിടത്ത് മാത്രമൊതുങ്ങുന്നൊരു വായനാസുഖം. പതിവ് രീതിയിലെന്ന് ചെറുതിന് തോന്നിയില്ല. ഇതെന്തോ മനസ്സിലാകാത്ത ശൈലിയായി അനുഭവപ്പെട്ടു. അവസാനഭാഗങ്ങള്‍‍ കൊള്ളാം. :)

    ആശംസോള്‍ വര്‍ഷിണി

    (( ആ നിശാസുരഭിക്കിട്ട് കൊട്ട് കൊടുക്കുമ്പൊ ചെറുതിന്‍‍റെ വകേം ചേര്‍ത്ത് കൊടുക്കാന്‍ കനിവുണ്ടാകണം ))

    ReplyDelete
  22. ഉവ്വാ..!

    എന്നാല്‍ പിന്നെ അങ്ങിനെ ആവട്ടെ ..!
    നന്നായിരിക്കുന്നു .....ട്ടോ

    ഭാവുകങ്ങള്‍ ....!!

    ReplyDelete
  23. നന്ദി പ്രിയരേ..സന്തോഷം..സ്നേഹം..!

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...