Sunday, July 10, 2011

വിലാപം..


ഒരു രാത്രി മഴയില്‍ കുതിര്‍ന്നൊലിച്ചു ഞാന്‍..
വികൃതമാം കളങ്കങ്ങള്‍ കഴുകി കളയുവാന്‍

ഒരു ചീന്ത് വാഴയിലയില്‍ മറപ്പിടിച്ചു ഞാന്‍..
പാതിയഴിഞ്ഞ മുടിയുടെ പരിഭവം മാറ്റുവാന്‍

ഒരു തുള്ളി കണ്ണുനീര്‍ വെറുതെ പൊഴിച്ചു ഞാന്‍
അലസമാം മിഴികളെ  ഈറനണിയിയ്ക്കുവാന്‍

ഒരു കുഞ്ഞ് തേങ്ങലില്‍ വിതുമ്പലൊതുക്കി ഞാന്‍
ശൂന്യമാം മനസ്സിന്‍ ആശ്വാസമാകുവാന്‍

ഒരു കഷ്ണം തുണിയില്‍ മുഖമമര്‍ത്തി ഞാന്‍
പൊടിയും വിയര്‍പ്പിനെ ഒപ്പിയെടുക്കുവാന്‍

ഒരു കൊച്ച് സ്വപ്നത്തില്‍ ആശയൊതുക്കി ഞാന്‍
ഉയരും അവശതകള്‍ കെട്ടണയ്ക്കുവാന്‍

ഒരു കുളിര്‍ തെന്നലില്‍ പാറി രസിച്ചു ഞാന്‍
മരവിച്ച ഹൃദയ സ്പന്ദനം തുള്ളി തുടിയ്ക്കുവാന്‍

ഒരു പ്രണയ ഗാനം ഈണത്തില്‍ മൂളി ഞാന്‍
മൌനത്തിന്‍ അടിത്തട്ടില്‍ നിന്നുണരുവാന്‍..

ഒരു കീറ കമ്പിളിയില്‍ ഒളിച്ചിരുന്നു ഞാന്‍
അന്യമാം നിഴലിനെ മാറോടണയ്ക്കുവാന്‍

ഒരു നുറുങ്ങ് വെട്ടത്തില്‍  കുനിഞ്ഞിരുന്നു ഞാന്‍
നില്‍ക്കുമാ നിശ്വാസം വീണ്ടെടുക്കുവാന്‍

ഒരു മച്ചിനുള്ളില്‍ പതുങ്ങിയിരുന്നു ഞാന്‍
ഗതകാല സ്മരണകള്‍ അയവിറക്കുവാന്‍

ഒരു പിടി  വയ്ക്കോലില്‍ മെത്തയൊരുക്കി ഞാന്‍
ചുടു നെടുവീര്‍പ്പുകള്‍  വിസ്മരിച്ചുറങ്ങുവാന്‍

ഒരു കോടി മാപ്പ് നല്‍കി സ്വയം പരീക്ഷിച്ചു ഞാന്‍
ഉലയും മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുവാന്‍

ഒരു നുള്ള് സിന്ദൂരം ചാര്‍ത്താന്‍ കൊതിച്ചു ഞാന്‍
മാറാപ്പ് കഥകള്‍ക്ക് അന്ത്യമിടാന്‍..!



വേദനകള്‍ വരികളാക്കുന്നത് ഒരു ഹരമാണ്‍..
ആ ലഹരിയില്‍ മറന്നലിയുന്നത് ഒരു സുഖവും..!
നാളുകള്‍ക്ക്  ശേഷം  ആ വേദനകളെ പൊടി തട്ടി എടുക്കുമ്പോള്‍ അറിയുന്നു,
എത്ര ബലഹീനമായ വികാരമായിരുന്നു അന്നെന്നെ ബന്ധിപ്പിച്ചിരുന്നതെന്ന്..!

30 comments:

  1. സ്നേഹം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കണ്ണീരാണ്..
    രക്തത്തിലെ നിശ്ശബ്ദതയാണ്..
    …മാധവിക്കുട്ടി

    ReplyDelete
  2. ഉം .. കൊള്ളാം ..

    പൊടി തട്ടിയെടുത്താല്‍ മാത്രം പോരാട്ടാ..

    ReplyDelete
  3. കുറെ നാള്‍ കഴിയുമ്പോള്‍ പുഞ്ചിരി പടര്‍ത്തുന്ന ഒരോര്‍മ മാത്രമാവും എല്ലാം ..

    ReplyDelete
  4. ചില ഓര്‍മ്മകള്‍ ഇങ്ങനെയുമാവാം..!!

    ReplyDelete
  5. എല്ലാം സ്വപ്നങ്ങളും യാതാര്‍ത്ഥ്യമാവാറില്ല വര്‍ഷിണി..
    എല്ലാ ആശകളും പൂവണിയുകയുമില്ല
    ചിലമോഹനവാഗ്ദാനങ്ങള്‍ ചിലപ്പോള്‍ പടുവാക്കുകാളായി, വിടുവായത്തരമായി അവശേഷിയ്ക്കും.
    വേദനകള്‍ വരികളാക്കി ആ ലഹരിയില്‍ മറന്നലിയുന്നത് ഒരു ഭാഗ്യമാണ്.. ഓര്‍മ്മിക്കാനുള്ളത് മാത്രം ഓര്‍മ്മിക്കൂ.. മറക്കേണ്ടത് മറന്നുകളയൂ.. അവയ്ക്ക് വെറും നെടുവീര്‍പ്പുകളുടെ വിലമാത്രം നല്‍കൂ...

    നന്നായിട്ടുണ്ട് ഈ വരികള്‍..
    ആശംസകള്‍..
    സ്നേഹത്തോടെ അനില്‍..

    ReplyDelete
  6. വേദനകള്‍ വരികളാക്കുന്നത് ഒരു ഹരമാണ്‍..
    ആ ലഹരിയില്‍ മറന്നലിയുന്നത് ഒരു സുഖവും..!

    ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നിശ്ചയം ഒരു ചെറു ചിരിയെങ്കിലും ചുണ്ടില്‍ വിരിയാതിരിക്കില്ല :)
    ഹൃദയം നിറഞ്ഞ ആശംസകള്‍ !!!

    ReplyDelete
  7. "ഒരു കോടി മാപ്പ് നല്‍കി സ്വയം പരീക്ഷിച്ചു ഞാന്‍
    ഉലയും മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുവാന്‍
    ഒരു നുള്ള് സിന്ദൂരം ചാര്‍ത്താന്‍ കൊതിച്ചു ഞാന്‍
    മാറാപ്പ് കഥകള്‍ക്ക് അന്ത്യമിടാന്‍..!"

    നല്ല വരികള്‍..പതിവുപോലെ മനോഹരമായ കവിത.

    ReplyDelete
  8. ഒരു ജന്മം കൂടി ഞാൻ കാത്തിരിയ്ക്കാമെന്റെ
    സ്വപനങ്ങൾക്കൊക്കെയും കൂടുകൂട്ടാൻ
    ....

    ReplyDelete
  9. ഇന്നലെകൾ‌ നാളെയിൽ വിഡ്ഢിത്തമാവും...
    പുഞ്ചിരിക്കാനൊരു നിമിഷമേകി ഓർമ്മകൾ‌ പടിയിറങ്ങും...

    ആശംസകൾ‌ സഖീ

    ReplyDelete
  10. നന്നായിട്ടുണ്ട് കൂട്ടുകാരീ... ഓർമ്മകൾ മനസ്സിന്റെ ചിമിഴിലെ മുത്തുകളാണു. സന്തോഷത്തിന്റെയായാലും സങ്കടങ്ങളുറ്റേതായാലും

    ReplyDelete
  11. നൊമ്പരം ഒളിപ്പിച്ച വരികള്‍ എങ്കിലും മനോഹരം വര്‍ഷിണീ.
    ഇഷ്ടായി

    ReplyDelete
  12. നല്ല വരികള്‍
    മനസ്സില്‍ മഴ പെയ്തു..

    ഇഷ്ടായി...

    ReplyDelete
  13. നല്ല വരികള്‍ ....
    ഇഷ്ട്ടായി.

    ReplyDelete
  14. നല്ല ഉഗ്രന്‍ വരികള്‍ കേട്ടോ വര്‍ഷിണീ..അഭിനന്ദനങ്ങള്‍..

    "പിന്നെ സ്ത്രീയെ സംബന്ധിച്ച് സ്നേഹം കണ്ണീരാകുന്നത് അവളുടെ കയ്യിലിരിപ്പ് കൊണ്ട് മാത്രമാണ്"

    ReplyDelete
  15. വേദനകളാണു പലപ്പോഴും കവിതകളാകുന്നത്.
    നന്നായി വർഷിണി.

    ReplyDelete
  16. ഇന്നുകള്‍ നാളെകളുടെ ഭക്ഷണമാകുന്നു!
    നല്ലത് ആഹരിച്ചാല്‍ നാളെ നല്ല ആരോഗ്യമുണ്ടാകും..
    ആശംസകള്‍...

    ReplyDelete
  17. നല്ല ആർട്ടിസ്റ്റിക് സെൻസുള്ള ആളാണീ ബ്ലോഗറെന്നെനിക്ക് തോന്നാറുണ്ട് കേട്ടോ... ഈ ബ്ലോഗിന്റെ തീമും കെട്ടും മട്ടുമെല്ലാം മനസിനെ പച്ചപ്പണിയിക്കുന്ന ഒന്നാണു. ഫോട്ടോകളും സൂപ്പർ കേട്ടോ... ആശംസകൾ നേർന്നു കൊണ്ട്............

    ReplyDelete
  18. വേദനകള്‍ വരികളാക്കുന്നത് ഒരു ഹരമാണ്‍..
    ആ ലഹരിയില്‍ മറന്നലിയുന്നത് ഒരു സുഖവും..!
    ചിലപ്പൊഴൊക്കെ അത് വായിക്കുന്നതും സുഖമാണ് ആശംസകള്‍

    ReplyDelete
  19. വേദനകളെ വരികളാക്കുന്ന എഴുത്തുകാരീ..
    സുന്ദരം, സുമോഹണം, സുശാന്തം..ഈ വാക്കുകള്‍..
    വേദനകള്‍ മരിച്ചാലും വരികള്‍ മരിക്കാതിരിക്കട്ടെ..
    ആശംസകള്‍...

    ReplyDelete
  20. മനസ്സിന്റെ മഞ്ഞു പാളിമേല്‍
    മെഴുക്കുന്ന കുഞ്ഞു വാക്കുകള്‍...സ്വാന്തനങ്ങള്‍, ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നു പ്രിയരേ..നന്ദി.

    ReplyDelete
  21. നിറയുന്ന വേദനകള്‍ വരികളായി കവിഞ്ഞൊഴുകുമ്പോള്‍ ചിലപ്പോള്‍ നല്ല രചനകള്‍ പിറവി കൊള്ളും. നല്ല പ്രണയകാവ്യങ്ങള്‍ എല്ലാം ഉണ്ടായത് സഫലീകരിക്കപ്പെടാത്ത പ്രണയങ്ങളുടെ വേദനയില്‍ നിന്നാണെന്ന് കേട്ടിട്ടുണ്ട്.

    ReplyDelete
  22. കൊള്ളാം ട്ടാ :)

    ReplyDelete
  23. നന്നായിരിക്കുന്നു.. കേട്ടോ..എനിക്കിഷ്ടമായി..

    ReplyDelete
  24. നാളുകള്‍ക്ക് ശേഷം ആ വേദനകളെ പൊടി തട്ടി എടുക്കുമ്പോള്‍ അറിയുന്നു, എത്ര ബലഹീനമായ വികാരമായിരുന്നു അന്നെന്നെ ബന്ധിപ്പിച്ചിരുന്നതെന്ന്..!

    ഇപ്പോഴെങ്കിലും ഒക്കേം മനസ്സിലായീലോ ലെ ;)
    വരികള്‍ നന്നായിട്ടുണ്ട്. ഓരോന്നിനും കൊടുത്ത കാരണങ്ങളും. സമ്മതിക്കണം ;)

    ആശംസകള്‍ വര്‍ഷിണി

    ReplyDelete
  25. വളരെ മനോഹരം ആയ വരികള്‍ ..എനിക്കിഷ്ടായി!!
    ആശംസകള്‍...!

    ReplyDelete
  26. നന്നായിട്ടുണ്ട്‌ വര്‍ഷിണീ, വീണ്ടും, മഴയില്‍ കുതിറ്‍ന്ന വരികള്‍. വേദനകള്‍ വരികളാക്കുന്നത്‌ നല്ലതാണ്‌. ദാര്‍ശനിക വ്യഥകളാണ്‌ പലപ്പേൊഴും പല സൃഷ്ടികളുടെയും നിദാനം.

    വര്‍ഷിണി പറഞ്ഞതുപോലെ നാട്ടില്‍ അവധിക്കാലത്ത്‌ എനിക്കായി കുറേ നിശാഗന്ധിപ്പൂക്കള്‍ വിരിഞ്ഞു.

    എഴുത്തു നന്നായി, ആശംസകള്‍.

    ReplyDelete
  27. മഴയും, നോവും, വേദനകളും ഒക്കെ എഴുത്തില്‍ വര്‍ഷിണിയുടെ 'ട്രേഡ്‌മാര്‍ക്കുകള്‍ ' ആണെല്ലോ ...

    ഇതും നോവിന്റെ മറ്റോരു ചാറ്റല്‍മഴ!

    ReplyDelete
  28. മനസ്സിന്‍ നല്ല സന്തോഷം തോന്നുന്നൂ...നന്ദി പ്രിയരേ..

    രാജേഷ്..മനസ്സ് നിറഞ്ഞു..ആ നിശാഗന്തികള്‍ക്ക് പേരിട്ടുവോ..?
    ന്റ്റെ നിശാഗന്ധിയ്ക്ക് ഞാനിട്ട പേര്‍ എന്താന്നറിയോ..?
    കല്ല്യാണി.. :)

    ReplyDelete
  29. http://pularkkaalam-pularkkaalam.blogspot.com/2011/10/blog-post.html
    കവിത: വിലാപം
    രചന: വര്‍ഷിണി
    ആലാപനം: നിശികാന്ത്

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...