Tuesday, June 21, 2011

നിശാഗന്ധീ....ഞാന്‍ എത്ര ധന്യ...


നനഞ്ഞ അന്ധകാരം..
നേര്‍ത്ത നിലാവ്..
അടക്കി വെയ്ക്കാനാവാത്ത അഭിനിവേശം..
ഗന്ധര്‍വ്വ സ്പര്‍ശനത്തിനായുള്ള വെമ്പല്‍..
പാതിര പുലര്‍ന്നു
ഇതവളുടെ അനുരാഗ കാലം..
പ്രണയ തളിരിത നിമിഷം..
നേര്‍ത്ത സംഭ്രമത്തിലും,ശ്രുതിയേറ്റു പാടും നേര്‍ത്ത രാമഴ പാട്ടിലും അവനെ അരികില്‍ ചേര്‍ത്തു നിര്‍ത്തി കൊണ്ടവള്‍ പതുക്കെ പാടും,
“വിശുദ്ധയായ് ഞാന്‍ പൂക്കും പ്രിയനേ..
അതിരറിയാ പ്രേമത്തിന്‍ മൂക സാക്ഷിയായ്.. “
ഉന്മാദിപ്പിയ്ക്കും സുഗന്ധം എങ്ങും പരന്നിരിയ്ക്കുന്നൂ..
ഇളം കാറ്റ് അവയെ വഹിച്ചു കൊണ്ടങ്ങനേ പരിലസിയ്ക്കുന്നൂ..
അവളെ കണ്ടില്ലെന്ന് നടിയ്ക്കാനും, അനുഭവിച്ചിട്ടില്ലെന്ന്  മൊഴിയുവാനും ആര്‍ക്കാണാവുക..?
അവളേക്കാളേറെ  സൌന്ദര്യം അവകാശപ്പെടുന്ന നിറമാര്‍ന്ന അപരിചിത ഗന്ധങ്ങളേറെ..എന്നാല്‍,
പാതിരാ കുളിരില്‍ പ്രണയ ചേല ചുറ്റി  വാത്സല്ല്യ നെഞ്ചിലമരാന്‍
നേരിന്‍ നിലാവില്‍ ഒളിച്ചിരിയ്ക്കാന്‍
രാമഴ കൂട്ടില്‍ പുതച്ചിരിയ്ക്കാന്‍ അവള്‍ നിര്‍ബന്ധിതയാണ്‍..
അംഗീകരിയ്ക്കപ്പെട്ടവളും..
നിശാഗന്ധീ.നീയെത്ര ധന്യ!

ഓരോ രാത്രി മഴയിലും ആരെല്ലാമൊ മറന്നിട്ടു പോകുന്ന പ്രണയം..
ചിരപരിചിത ഇടവഴിയിലൂടെയുള്ള അലച്ചിലുകള്‍ കിതപ്പിയ്ക്കുന്നൂവിയര്‍പ്പ് പൊടിയ്ക്കുന്നൂ..
പിന്നെ പിന്നെ ആര്‍ക്കും കാത്ത് നില്‍ക്കാതെയായി..
“നിന്നെ പ്രതീക്ഷിച്ചു ഞാന്‍ പ്രണയമേ “ എന്ന് പറയാനാവാതെ നഗര വിളക്കിന്‍ ചുവട്ടില്‍ മഞ്ഞ വെളിച്ചം വിരിച്ച പാതകളില്‍ സ്വയം സദ്ഗുണ  സമ്പന്നയായി ,സന്തോഷവതിയായി, സ്വകാര്യ ചിന്തകളില്‍ നിന്നകന്ന്  കാത്ത് നിന്നു..
മനം മടുപ്പിയ്ക്കും പ്രവര്‍ത്തികളും, കുളിര്‍കോരിയ്ക്കും സ്നേഹ വചനങ്ങളും, നിന്നോടൊത്ത് കഴിഞ്ഞില്ലേ എന്ന കുത്തി കീറും നോട്ടങ്ങളും
വിദൂര ദൃഷ്ടിയാലൊ , സ്പര്‍ശനത്താലൊ പോലും രോമാഞ്ചം കൊള്ളാനാവാത്ത  യാഥാര്‍ത്ഥ്യങ്ങള്‍..
പ്രണയമെന്ന് താത്പര്യപ്പെടാന്‍ പോലും അര്‍ഹതയില്ലാത്ത വികാരങ്ങള്‍ ..
അവയ്ക്കു പോലും കളങ്കം വരുത്തുവാനെന്ന പോലെയുള്ള ജീവിതം..
ഒരു പിടി ചോറുണ്ണാനാവാത്ത വിശപ്പില്ലായ്മ..
ഒരു നിശാ സ്വപ്നം കാണാന്‍ ആവുന്നില്ലല്ലോ എന്ന സംഭ്രമം..
ഒരു പ്രിയ കൂട്ടുകാരി പോലും ഇല്ലല്ലോ എന്ന അനാഥത്വം..
സുന്ദരിയെന്ന് അവകാശപ്പെടാന്‍ മാത്രം യാതൊരു അഴകും  സ്വന്തമായിട്ടില്ലാതെ..
അംഗീകാരങ്ങളില്ലാതെ
നിശാഗന്ധീ.ഞാനെത്ര ധന്യ!

39 comments:

  1. ഓരോ രാത്രി മഴയിലും ആരെല്ലാമോ മറന്നിട്ടു പോകുന്ന പ്രണയം "

    വരികളിളില്‍ പ്രണയത്തിന്റെ നിശാഗന്ധി പൂത്തിട്ടുണ്ട്.

    മനോഹരം വര്‍ഷിണി.

    ReplyDelete
  2. നിശാഗന്ധി യുടെ നൊമ്പരക്കൂട്ടുകള്‍ ഒരു കാത്തിരിപ്പായി പറഞ്ഞു തീര്‍ത്തപ്പോള്‍
    നല്ലൊരു വായനയുടെ സുഖം !
    രാത്രി മഴയുടെ തലോടലില്‍ പോലും ഏകാന്തത യുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ 'ധന്യ 'എന്ന് അവള്‍ സ്വയം ചിരിക്കുമ്പോള്‍ വാക്കുകള്‍ അനുവാചകന് മുറിപ്പാടാകുന്നുണ്ട്!
    അഭിനന്ദനങ്ങള്‍ ..

    ReplyDelete
  3. നന്നായിട്ടുണ്ട് വര്ഷിണീ......

    ReplyDelete
  4. പ്രണയമെന്ന് താത്പര്യപ്പെടാന്‍ പോലും അര്‍ഹതയില്ലാത്ത വികാരങ്ങള്‍ ..
    അവയ്ക്കു പോലും കളങ്കം വരുത്തുവാനെന്ന പോലെയുള്ള ജീവിതം..
    ഒരു പിടി ചോറുണ്ണാനാവാത്ത വിശപ്പില്ലായ്മ..
    ഒരു നിശാ സ്വപ്നം കാണാന്‍ ആവുന്നില്ലല്ലോ എന്ന സംഭ്രമം..
    ഒരു പ്രിയ കൂട്ടുകാരി പോലും ഇല്ലല്ലോ എന്ന അനാഥത്വം..“ എന്റെ ജീവിതവുമായി ‘എന്തോ ഒരു ഇത്’ ഈ വരികൾക്ക് . ആശംസകൾ............

    ReplyDelete
  5. നിശാഗന്ധിയുടെ മൌന നൊമ്പരങ്ങൾ മനസ്സിലേറ്റുന്നു...ഒരുപക്ഷേ നിശാഗന്ധിയെ ഒരുപാടിഷ്ടപ്പെടുന്നതു കൊണ്ടോ എപ്പോഴൊക്കെയോ നിശാഗന്ധിയാവാൻ കൊതിച്ചതു കൊണ്ടോ ആവും ഈ നൊമ്പരങ്ങൾ എന്റേതായി...നന്നായി പറഞ്ഞു സഖീ...ആശംസകൾ

    ReplyDelete
  6. വീണ്ടും മഴപ്പാട്ടില്‍ ആര്ദ്രയായ് .....:)

    ReplyDelete
  7. എനിക്കിഷ്ടായീ ഈ നിശാഗന്ധിയേ....;)

    ReplyDelete
  8. ഓപ്പോളേ ഇഷ്ടായീട്ടോ....

    ReplyDelete
  9. മഴപ്പാട്ടിന്റെ ഭംഗിയോടെ വീണ്ടും.

    ReplyDelete
  10. അംഗീകരിക്കപെട്ടവളും ധന്യ!
    അംഗീകാരങ്ങളില്ലാത്തവളും ധന്യ!

    രണ്ടും നന്നായ് അവതരിപ്പിച്ചു.
    ചിലയിടത്ത് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും...

    ആശംസകള്‍ വര്‍ഷിണി!

    ReplyDelete
  11. നിശാഗന്ധിയുടെ മൌന നൊമ്പരങ്ങളില്‍ ആര്‍ദ്രയായി....

    ReplyDelete
  12. നിശാഗന്ധീ….നീയെത്ര ധന്യ…
    അതാസ്വദിക്കാന്‍ കഴിയുമ്പോള്‍ ഞാനെത്ര ധന്യ.. :)

    ReplyDelete
  13. സന്തോഷങ്ങളേക്കാൾ ഒരു പക്ഷെ ‘ആസ്വദിക്കാൻ‘ കഴിയുക ദുഃഖങ്ങളാവും.ധന്യ തന്നെ,നിശാഗന്ധിയും.

    ReplyDelete
  14. മനോഹരമായിരിക്കുന്നു വര്‍ഷിണി ..........
    ഒരു നല്ല വായന അനുഭവമായിരുന്നു ..........
    നിശാഗന്ധിയുടെ പ്രണയാര്‍ദ്രമായ പിറവി .......
    ആശംസകള്‍ സുഹൃത്തെ !!!!!!!!

    ReplyDelete
  15. വരികളില്‍ പ്രണയമുണ്ട്.

    ReplyDelete
  16. നീയെത്ര ധന്യ!
    നിന്റെ രചനകള്‍ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു!
    തുടരുക..എല്ലാവിധ ആശംസകളും...

    ReplyDelete
  17. പ്രണയം വരികളില്‍ നിറഞ്ഞൊഴുകുന്നു.... ആശംസകള്‍..

    ReplyDelete
  18. പതിമൂന്നോളം നിശാഗന്ധിപ്പൂക്കള്‍ ഒരാഴ്ചക്കുള്ളില്‍ വീട്ടുമുറ്റത്ത്‌ വിരിഞ്ഞെന്ന്‌ ഇന്നലെ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു.

    ജൂലായ്‌ പത്ത്‌ - എണ്റ്റെ വേനലവധി - തുടങ്ങും വരെ അവര്‍ കാത്തിരുന്നില്ലല്ലോ എന്ന്‌ വിഷമിച്ചിരിക്കുമ്പോഴാണ്‌ വര്‍ഷിണിയുടെ ഈ കവിത വായിച്ചത്‌. ആദ്യത്തെ ഖ്ണ്ഡിക നന്നായി. രാമഴയില്‍ നനഞ്ഞ അന്ധകാരവും നിലാവും നിശാഗന്ധിയും.....ഞാന്‍ ആ ലോകത്തെത്തി.

    പക്ഷേ, രണ്ടാമതേ ഖ്ണ്ഡിക നന്നായി മനസ്സിലാക്കാന്‍ കഴിയാതെ പോയത്‌ എണ്റ്റെ കുറവ്‌. ഒരു സൂചന തന്നാല്‍ ഒന്നുകൂടി വായിച്ച്‌ എഴുതാം.

    വരികളിലൂടെ വേറൊരു ലോകത്തെത്താന്‍ കഴിയുന്നത്‌ എണ്റ്റെ ഭ്രാന്തോ ? എഴുത്തുകാരിയുടെ മിടുക്കോ ? നന്ദി


    www.rcp12.blogspot.com

    Note: (I am unable to update the comment with google ID in your site. something wrong. This is the second time. Kindly check your setting on comments.)-Rajesh C /Fujairah/ UAE

    Hence, anonymouse......!!

    ReplyDelete
  19. ഒരു രാത്രി മഴയില് ഇളം തെന്നല് വന്നെന്‍റെ ചെവിയില് മൂളി,
    ‘നീ അറിഞ്ഞില്ലേ…നിന്‍റെ മുറ്റത്ത് ഒരു നിശാഗന്ധി വിരിഞ്ഞിരിയ്ക്കുന്നൂ..‘
    സത്യമോ എന്നറിയാന് ആ ഇരുളിന് മുറ്റത്തേയ്ക്ക് പാഞ്ഞെത്തിയ ഞാന് സന്തോഷത്തേക്കാളേറെ പരിഭവമാണ് അവളെ അറിയിച്ചത്..
    ഇത്രയും നാള് നീ എന്നെ ഒളിച്ചിരുന്നൂ,
    നിന്‍റെ പ്രണയ മണം വീശിയെങ്കിലും നിന്‍റെ വരവ് എന്നെ അറിയിയ്ക്കാറുള്ള നീ അതിനും തുനിഞ്ഞില്ലാ.. നിന്നോട് ഞാന് പിണക്കമാണ്..
    അവള് ഒന്നും ഉരിയിട്ടില്ലാ….തനിയ്ക്കു മേല് പതിഞ്ഞ മഴത്തുള്ളികളെ ദൃഷ്ടിയാല് ചൂണ്ടി അവള് പുഞ്ചിരിച്ചു..
    മറുപടി പറയാതെ അലസയായി പുഞ്ചിരിയ്ക്കുന്ന അവളോട് സത്യത്തില് ആ നിമിഷം ദേഷ്യമാണ് തോന്നിയത്..
    അതിന്‍റെ ഉത്തരവാദി കള്ളന് മഴയാണെന്നോണം ഞാന് അവനിലേയ്ക്ക് തിരിഞ്ഞു,
    എന്നിട്ടവനോട് ചോദിച്ചു,
    മഴയേ…നീയല്ലേ കള്ളന്..?
    സ്വച്ഛമാം നിലാവില് നിന്‍റെ മണിമുത്തുകള് അവളില് പതിയുമ്പോള് ,
    അവളുടെ മന മയക്കും ഗന്ധം എങ്ങോ പോയ് അലിയുന്നൂ..
    ഒരംശം പോലും വിടാതെ നീ അവളെ കവര്‍ന്നെടുക്കുന്നതല്ലേ അത്..?
    പിന്നെ, അവളോട് ചോദിച്ചു,
    നിശാഗന്ധീ…പറയൂ..നിന്നെ അവന് മുഴുവനായും കവര്‍ന്നെടുക്കുന്നതോ… നീ ബോധപൂര്‍വ്വം അറിഞ്ഞില്ലെന്ന് നടിച്ച് അവനില് ലയിച്ച് ഇല്ലാതാകുന്നതോ..?
    രണ്ടുപേര്‍ക്കും ഉത്തരമില്ലാ….ഞാനൊരു കളിപ്പാട്ടമായി അവര്‍ക്കിടയില്..
    ആ രാത്രി മഴയുടെ ആഹ്ലാദവും, നിശ്ശഗന്ധിയുടെ ഉദാസീനതയും എന്‍റെ ഉറക്കം കെടുത്തി..എന്നെ ചൊടിപ്പിച്ചു..ചിലപ്പോള് അസൂയയായിരിയ്ക്കാം..
    അവര്‍ക്കിത് ആനന്ദ നിമിഷം..
    എന്നാല് സ്വപ്നങ്ങള് പൂവിടാനാവാതെ യാദാര്‍ത്ഥ്യങ്ങളില് വാടിത്തളര്‍ന്നുറങ്ങാത്ത എത്രയോ പെണ്‍പൂക്കള് മുഖം തുടുത്ത് മനസ്സില് മൊട്ടിട്ടു…വിടരാനാവാതെ നിമിഷങ്ങള്‍ക്കകം വാടി കൂമ്പി തളന്ന് വീണു..

    ഞാന്…എന്‍റെ മനസ്സ്…രണ്ടും ഇങ്ങനെയാണ്..കടിഞ്ഞാണില്ലാതെ സഞ്ചരിച്ചു കൊണ്ടേയിരിയ്ക്കും…അത് പലപ്പോഴും വായനക്കാര്‍ക്ക് ഉള്‍കൊള്ളാനാവുന്നില്ലാ എന്ന സത്യം അറിഞ്ഞു കൊണ്ട് തന്നെ..
    ന്നാലും എന്‍റെ മനസ്സ് അക്ഷരങ്ങളാക്കിയാല് എനിയ്ക്കൊരു സമാധാനം, ആത്മ സംതൃപ്തി…ക്ഷമിയ്ക്കാ…സഹകരിയ്ക്കാ…നന്ദി.

    രാജേഷ്,…നന്ദി…ഈ അവധിയ്ക്ക് ഒരു നിശാഗന്ധി താങ്കള്‍ക്കായി കാത്തിരിയ്ക്കുന്നുണ്ടാകും..സങ്കടാവണ്ടാ ട്ടൊ.

    പലരും പറഞ്ഞു, എന്നോടിവിടെ മിണ്ടാനാകുന്നില്ലെന്ന്…കാരണം എന്താന്ന് എനിയ്ക്കും അറിഞ്ഞൂടാ..

    ReplyDelete
  20. നിശാഗന്ധി പൊലേ മനോഹരം ... ഇഷ്ടായീ ഓപ്പോളേ...

    ReplyDelete
  21. കടിഞ്ഞാണിലാതെ സഞ്ചരിക്കുന്ന മനസ്സുള്ളത്‌ നന്ന്.
    മനസ്സില്‍ സഹൃദയത്വം ഉള്ളവര്‍ മനസ്സിനെ അങ്ങിനെ അഴിച്ചു വിടുക. എന്നാലല്ലേ, വായനക്കാര്‍ക്ക്‌ രാത്രി മഴയില്‍ നനയാന്‍ കഴിയൂ,
    എന്നാലല്ലേ വായനക്കാര്‍ക്ക്‌ നിശാഗന്ധി വിരിയുന്നതും നോക്കി അതിനടുത്തിരിക്കാന്‍ കഴിയൂ.

    മിണ്ടാന്‍ കഴിയാത്തത്‌ ചിലരോടു മാത്രമാണ്‌. Anonymous ഉള്ളിടത്തോളം പ്രശ്നമില്ല.

    ചിന്തകള്‍ കാടു കയറട്ടെ. മനസ്സ്‌ ഫലഭൂയിഷ്ടമാവട്ടെ....
    ഒരുപാടു നല്ല രചനകള്‍ പതീക്ഷിച്ചുകൊണ്ട്‌...

    www.rcp12.blogspot.com
    Rajesh C.

    ReplyDelete
  22. പ്രണയത്തിന്‍റെ രണ്ടു ഭാവങ്ങള്‍..
    ഒന്ന് പവിത്രമെന്നും മറ്റൊന്ന് നികൃഷ്ടമെന്നും ചൊല്ലുകിലും രണ്ടും 'നേര്‍ രേഖയില്‍' ഒന്നെന്നു പറയാനാണെനിക്കിഷ്ടം.. രണ്ടാകിലും കൊതിപ്പൂ ആസ്വദിപ്പാന്‍ എന്നുള്ളവും. പ്രണയ രാവില്‍ പൂക്കും വാസന്തമേ... നിനക്കാശംസ.

    ReplyDelete
  23. പ്രണയമനോഹര കവിത വളരെ ഇഷ്ടമായി

    ReplyDelete
  24. എല്ലാരും ചുമ്മാ നുണ പറയാണ് വര്‍ഷിണി......ഹി....
    ആശംസകളോടെ......
    ജിത്തു...

    ReplyDelete
  25. പ്രിയപ്പെട്ട വര്‍ഷിണി,
    മഴത്തുള്ളികള്‍ മനസ്സില്‍ നിറയ്ക്കുന്ന കുളിര്‍മ നല്‍കിയ വരികള്‍...പ്രണയം പീലിവിടര്‍ത്തി ആടുന്ന ഈ മഴക്കാലത്ത് നിശാഗന്ധി ഹൃദ്യമായി...അഭിനന്ദനങ്ങള്‍..
    മനോഹരമായ ഒരു രാത്രി ആശംസിച്ചു കൊണ്ടു,

    സസ്നേഹം,
    അനു

    ReplyDelete
  26. പ്രണയ വര്‍ഷിണീ..
    ആദ്യമായിട്ടാണ് ഈ മുറ്റത്ത് വരുന്നത്..
    പെയ്തൊഴിഞ്ഞു കൊണ്ടേയിരിക്കുന്ന ഈ കാര്മെഘത്തിന്‍റെ ചോട്ടിലിരുന്നു ഇത്തിരി നേരം മഴ കൊള്ളാന്‍ വല്ലാത്ത സുഖം തന്നെ..
    കനവുകള്‍ കവിഞ്ഞൊഴുകുന്ന ഈ നദിക്കരയില്‍
    വിരിഞ്ഞുതൂകുന്ന ഓരോ നിശാഗന്ധിപ്പൂവിനും
    ഹൃദയം മയക്കുന്ന ഒരു സുഗന്ധമുണ്ട്..
    കിനാവല്ലികളിലെ മുല്ലമൊട്ടുകള്‍ വിരിഞ്ഞു വരുംമുമ്പ്
    പെയ്തു തോരുക..
    കൊതിച്ചിട്ടും പറയാതെ വിശാടങ്ങളിലൊളിപ്പിച്ച
    ആ മോഹങ്ങളെ...

    ആശംസകള്‍..

    ഒഴിഞ്ഞിരിക്കുമ്പോള്‍ എന്‍റെ ക ച ട ത പ (www.kachatathap.blogspot.com)യിലും വരണം.
    അഭിപ്രായങ്ങള്‍ പങ്കുവയ്ക്കണം..മറക്കരുതേ...

    ReplyDelete
  27. പ്രണയം ഭാഗ്യമാണ്‍..

    നന്ദി പ്രിയരേ...

    ReplyDelete
  28. നിശാഗന്ധീ….ഞാനെത്ര ധന്യ
    ഇഷ്ടപ്പെട്ടു..

    ReplyDelete
  29. "അര്‍ഹതയില്ലാത്ത വികാരങ്ങള്‍ ..
    അവയ്ക്കു പോലും കളങ്കം വരുത്തുവാനെന്ന പോലെയുള്ള ജീവിതം.."

    ReplyDelete
  30. നന്നായീട്ടൊ...

    ReplyDelete
  31. കാത്തിരുപ്പു ഞാന്‍ അടുത്ത മഴയ്ക്കായ്...എനിയ്ക്കായ് പൂക്കും നിശാഗന്ധിയ്ക്കായ്..
    നന്ദി പ്രിയരേ..!

    ReplyDelete
  32. നിശാഗന്ധി നീയെത്ര ധന്യ..

    ReplyDelete
  33. നിശാഗന്ധീ….നീയെത്ര ധന്യ…
    ഇത് വായിച്ച ഞാനും

    ReplyDelete
  34. ഈ നിശാഗന്ധിയുടെ സൗരഭം എനിക്കു കിട്ടിയില്ല -കുറേക്കാലമായിട്ടും !ആശംസകള്‍ !!

    ReplyDelete
  35. പ്രണയമെന്ന വികാരവുമായി ബന്ധപ്പെടുത്തി പറഞ്ഞ രണ്ടു ഭാവങ്ങളിൽ എവിടെയാണ് യഥാർത്ഥ പ്രണയം. വാസവദത്ത എന്ന തെരുവുവേശ്യക്ക് ഉപഗുപ്തനോടുണ്ടായിരുന്ന പ്രണയത്തോളം വരില്ലല്ലോ ദേവയാനിക്ക് യയാതിയോട് തോന്നിയ പ്രണയവും, സുഭദ്രക്ക് അർജുനനോട് തോന്നിയ അനുരാഗവും..... ഗാന്ധർവ്വസ്വപ്നങ്ങൾ കുലസ്ത്രീയുടെ മാത്രം കുത്തകാവകാശമല്ല . ചന്തപ്പെണ്ണിനും സ്വപ്നങ്ങളും, തരളിതമായ ഹൃദയവികാരങ്ങളും ഉണ്ട്.....

    പഴയ കവിതകൾ വല്ലപോപഴുമൊക്കെ ഇങ്ങിനെ വായനക്കുവെക്കണം......

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...