Wednesday, October 14, 2015

അന്തിക്കള്ളാരൊ കമഴ്ത്തിയ മത്ത്‌...

ഇന്ന് നമുക്ക്‌ രാവുറങ്ങാമെന്നു
പറഞ്ഞ കണ്ണുകളിൽ
അന്തിക്കള്ളാരൊ കമഴ്ത്തിയ മത്ത്‌..
ഒരു കവിൾ ആർത്തിയാൽ മോന്തിക്കുടിച്ച്‌
പ്രണയം പിഴിഞ്ഞ്‌ ദാഹിക്കും
ചുണ്ടുകളിലൊപ്പി
അമ്പിളിത്തോണിയിൽ തുഴഞ്ഞു തുടങ്ങിയതും
' അരുത്‌ ', നീ തിരിഞ്ഞു നോക്കരുതെന്ന്
പരിചിത ശബ്ദങ്ങൾ ആർത്തു വിളിക്കുന്നു.

എവിടെ ജലരഹിത പാനീയമെന്ന്
ഉന്മാദ തീർത്ഥം പകർക്കും
രാവിനോട്‌ ചോദിച്ചതും
മുടിയിഴകൾ പകുത്ത നീല യാമിനി
കണ്ണുതുറിച്ച്‌ സ്വരമുയർത്തി അട്ടഹസിച്ചു,
"മുറിമൊഴിയും പാതിമിഴിയും
തുറക്കാത്തവളെ നിന്റെ
തലയ്ക്കകത്തും പുറത്തും ജര ബാധിച്ചിരിക്കുന്നു.
ഉന്മാദമൊ സംഭ്രമമൊ എന്തുമാകട്ടെ
കാട്ടുപോത്തിനെ വേട്ടയാടും
കുന്തമുനകൾക്കിടയിൽപ്പെടാതെ
ഒരു തുള്ളി സംഭാരം കാച്ചി കുടിക്കുക."

തലയിളക്കി തോളനക്കി " ആ "എന്ന് മൂളി
ഒരു മുടുക്ക്‌ കണ്ണിറുക്കിയിറക്കീയെന്നു വരുത്തി
ഓർമ്മകൾ നൊമ്പരങ്ങൾ വാരിപ്പുണർന്ന്
ശരറാന്തൽ കത്തിയമരുന്നതും നോക്കി
പിന്നെയും ഉമ്മറക്കോലായിൽ കാത്തിരുന്നു.

വാലില്ലാ പല്ലിയും ചിറകറ്റ പാറ്റയും
മച്ചിൽനിന്നെന്നെ സൂക്ഷ്മം നിരീക്ഷിക്കുന്നു
പാതിരാ നേരത്ത്‌ അന്തിക്കള്ളേന്തിയ
മുജ്ജന്മ സുകൃതങ്ങളെ കെട്ടണക്കുവാൻ..

23 comments:

  1. വാക്കുകള്‍ മനോഹരം , വായന ഹൃദ്യം

    ReplyDelete
    Replies
    1. ആദ്യ വായനയ്ക്ക്‌ നന്ദി അറിയിക്കട്ടെ.. സ്നേഹം

      Delete
  2. കവിതയുടെ അര്‍ത്ഥ തലങ്ങള്‍ ഗംഭീരം !പലതവണ വായിക്കണം ഉള്ളിനുള്ളറിയാന്‍ ....അഭിനന്ദനങ്ങള്‍ !

    ReplyDelete
  3. “പ്രണയം പിഴിഞ്ഞെടുത്ത് ദാഹിക്കുന്ന
    ചുണ്ടുകളിലൊപ്പി്യെടുത്ത് അമ്പിളി ത്തോണിയിൽ
    കയറി തുഴഞ്ഞു തുടങ്.....“

    നമ്മളൊക്കെ ഏത് അന്തിക്കള്ള് കുടിച്ച് മത്ത് പിടിച്ചാലും
    ഇതുപോലെയൊന്നുമുള്ള ഭാവനാസമ്പന്നമായ വരികൾ വരില്ലപ്പാ‍ാ‍ാ

    ReplyDelete
    Replies
    1. പ്രോത്സാഹനം സ്നേഹത്തോടെ സ്വീകരിക്കുന്നു.. നന്ദി

      Delete
  4. ഏറെ നാളുകൾക്ക്ശേഷം ടീച്ചറെ വായിക്കുമ്പോൾ പരിചിതമായ പല ബിംബകൽപ്പനകൾക്കും , ഭാവതലങ്ങൾക്കും വന്ന മാറ്റം ശരിക്കും വായിക്കാനാവുന്നു. തിളച്ചു മറിയുന്ന അകക്കാമ്പിൽനിന്ന് പുറപ്പെടുന്ന കവിത...

    ReplyDelete
    Replies
    1. മാഷേ.. മനസ്സറിയാതെ സംഭവിച്ചു പോകുന്ന മാറ്റങ്ങളോട്‌ നിസ്സംഗത മാത്രം..
      നന്ദി.. സ്നേഹം

      Delete
  5. "മുറിമൊഴിയും പാതിമിഴിയും
    തുറക്കാത്തവളെ നിന്റെ
    തലയ്ക്കകത്തും പുറത്തും ജര ബാധിച്ചിരിക്കുന്നു.
    ഉന്മാദമൊ സംഭ്രമമൊ എന്തുമാകട്ടെ
    കാട്ടുപോത്തിനെ വേട്ടയാടും
    കുന്തമുനകൾക്കിടയിൽപ്പെടാതെ
    ഒരു തുള്ളി സംഭാരം കാച്ചി കുടിക്കുക."
    ഹൃദ്യമായി വരികള്‍
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  6. ഓര്‍മ്മകള്‍ മത്തുപിടിപ്പിക്കുമ്പോള്‍ മനസ്സിന്‍റെ ഭാഷയില്‍ അക്ഷരങ്ങള്‍ സംവദിച്ചുതുടങ്ങും...

    ReplyDelete
    Replies
    1. സത്യം..
      വായനയ്ക്ക്‌ നന്ദി ഇക്കാ.. സ്നേഹം

      Delete
  7. വായനാ ലോകത്തേക്കുള്ള മടങ്ങി വരവിലാണ് ഞാൻ! വായിച്ചു നന്നായിട്ടുണ്ട്

    ReplyDelete
  8. വര്‍ഷിണിക്കഥകളുടെ കയ്യൊപ്പ് പതിഞ്ഞ ഒരു ചെറുപതിപ്പ്!!

    ReplyDelete
  9. "ശരറാന്തൽ കത്തിയമരുന്നതും നോക്കി
    പിന്നെയും ഉമ്മറക്കോലായിൽ കാത്തിരുന്നു. "...

    വാക്കുകളുടെ ലഹരിയിൽ എനിക്ക്‌ സ്വയം മറക്കുന്ന അനുഭവം.
    നന്നായി

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി അറിയിക്കട്ടെ....

      Delete
  10. അന്തിക്കള്ളാരോ ... എന്ന പ്രയോഗം ഒരു തലക്കെട്ടിനു വേണ്ടിയുള്ളതായി മാത്രം മാറി. അതിനു കവിതയിൽ പ്രത്യേക ധർമം ഒന്നും ഉള്ളതായി കണ്ടില്ല. രാവെന്തിനിത്ര കോപിഷ്ഠ ആയെന്നും മനസ്സിലായില്ല. കവിത മൊത്തം കൊള്ളാം.

    ReplyDelete
  11. ഇഷ്ടം നല്ല വരികൾ

    ReplyDelete
  12. വാലില്ലാ പല്ലിയും ചിറകറ്റ പാറ്റയും മച്ചിൽനിന്നെന്നെ സൂക്ഷ്മം നിരീക്ഷിക്കുന്നു പാതിരാ നേരത്ത്‌ അന്തിക്കള്ളേന്തിയ മുജ്ജന്മ സുകൃതങ്ങളെ കെട്ടണക്കുവാൻ..

    ആഹാ ! സ്നേഹം സഖീ :)

    ReplyDelete
  13. നല്ല വരികൾ ഭാവുകങ്ങൾ

    ReplyDelete
  14. നല്ല വരികൾ ഭാവുകങ്ങൾ

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...