Saturday, May 24, 2014

പരിണയം

കടുത്ത തുലാവർഷത്തിലൊരു പരിണയം
നനവാർന്ന സന്ധ്യയ്ക്കിത്  പ്രണയസാഫല്യം.
ഉമ്മറക്കോലായിലൊരു ആട്ടുകട്ടിൽത്തൊട്ടിലിൽ
കൊലുസ്സിന്റെ കിലുക്കം  പ്രണയജപമായുരവേ
പടരുന്നു, ഉടലിഴയുന്നു....,
നെഞ്ചകം  ചേര്‍ത്തു വെച്ചൊരു ജീവിതം പണിയാന്‍.......
കടുത്ത തുലാവര്‍ഷത്തിലൊരു പരിണയം...

 വിറക്കും  വിരലുകൾ തുന്നുന്നു  കുപ്പായം,
 മിടിക്കും  നെറുകയില്‍  രാസ്നാദി ഗന്ധവും
 കിനാക്കള്‍ മുളയ്ക്കുന്ന  നാട്ടുമണ്‍പച്ചയും
 മഴയുറങ്ങാത്ത രാവിന്‍ വിഭ്രമകഥകളും
 ഞരക്കങ്ങൾ വീഴ്ത്തുന്നു, തേക്കുമരത്തൊട്ടിലിൽ
 ഇവിടെയീ  മേൽക്കൂരയെത്ര ഭദ്രമാകിലും..!

കടുത്ത തുലാവർഷത്തിലൊരു പരിണയം
നനവാർന്ന സന്ധ്യയ്ക്കിത്  പ്രണയസാഫല്യം. എങ്കിലുമേന്തേയോർമ്മകൾ പായുന്നു,
സൗധങ്ങളൊക്കെയും താണ്ടി, 
തട്ടിട്ട ഒരു മച്ചിൻപുറം തേടി...

 നാട്ടുവരമ്പും ചായക്കടയും
 അരഞ്ഞാണം കെട്ടിയ നബീസുമ്മയും
 മഴവഴുക്കലിൽ വീണു തീര്‍ന്നുപോയ കിട്ടുവക്കയും
 മറക്കല്ലേ പൊന്നേയെന്നോതി
 എന്തേ .. തേടിയണയുന്നു..
 പൂമുഖവാതിൽ തള്ളിത്തുറന്നങ്ങനെ....

 കടുത്ത തുലാവർഷത്തിലായിരുന്നു  പരിണയം
 നനവാർന്ന സന്ധ്യയ്ക്ക് അന്ന്  പ്രണയസാഫല്യം.
 നിൻ മഴ പെയ്തു തോർന്നാലും..
എൻ മനം നിന്നിൽ പെയ്തുകൊണ്ടേയിരിക്കും..

 
   ആലാപനം : ബാബു മണ്ടൂർ      





29 comments:

  1. https://www.youtube.com/watch?v=k63yLF1nANY&feature=youtube_gdata_player

    ന്റെ പരിണയത്തിനു ജീവൻ നൽകിയ ബാബുാഷിനു സ്നേഹം അറിയിക്കട്ടെ...നന്ദി മാഷേ


    ReplyDelete
  2. Wow....!! നല്ലൊരു കവിത മനോഹരമായ ശബ്ദത്തില്‍ ഹൃദ്യമായി ആലപിച്ചിരിക്കുന്നു.

    വരികള്‍ എഴുതിയ വര്‍ഷിണിക്കും ആലപിച്ച ബാബുവിനും അഭിനന്ദനങ്ങള്‍ ..

    (ശബ്ദം വല്ലാതെ കറവായി പോയി എന്ന് തോന്നുന്നു,, ഒരു ചെറിയ ശ്രുതി പിന്നണിയില്‍ ഉണ്ടായിരുന്നെങ്കില്‍ ആഹാ....!! )

    ReplyDelete
  3. തുലാവര്‍ഷത്തിലെ മഴ നഞ്ഞ്‌ വന്ന് നെറുകയില്‍ രാസ്നാദി പൊടി തിരുമ്മിയ പ്രതീതിയാണ് ഉളവാക്കിയത് .ഞാന്‍ ഒരു പ്രവാസിയായത്‌ കൊണ്ട് മഴയും തൊടിയും ഗ്രാമവും വല്ലാതെയങ്ങ് ഇഷ്ടമായി .ആശംസകള്‍

    ReplyDelete
  4. നല്ല വരികള്‍ ,,
    ഒപ്പം ആലാപനവും,,
    ഭാവുകങ്ങൾ,,,

    ReplyDelete
  5. മനോഹരമായി കവിതയും ആലാപനവും
    ഇഷ്ടം
    ഭാവുകങ്ങള്‍

    ReplyDelete
  6. കവിതാസ്വാദനം പരിചിതമല്ലാത്ത എനിക്കും ഇഷ്ടപ്പെട്ടു.

    ReplyDelete
  7. സന്തോഷം...സ്നേഹം...വര്‍ഷിണിയ്ക്കും കാവ്യാസ്വാദകര്‍ക്കും...

    ReplyDelete
  8. മനോഹരം കവിതയും ആലാപനവും
    ബാബു മാഷിനും വർഷിണിക്കും ആശംസകൾ

    ReplyDelete
  9. കവിത മനോഹരമായി..!

    "നാട്ടുവരമ്പും ചായക്കടയും
    അരഞ്ഞാണം കെട്ടിയ നബീസുമ്മയും
    മഴവഴുക്കലിൽ വീണു തീര്‍ന്നുപോയ കിട്ടുവക്കയും
    മറക്കല്ലേ പൊന്നേയെന്നോതി
    എന്തേ .. തേടിയണയുന്നു..
    പൂമുഖവാതിൽ തള്ളിത്തുറന്നങ്ങനെ...."

    മനോഹരമായ വരികൾ.. ആലാപന സൗകുമാര്യത്തിൽ പെയ്തുകൊണ്ടേയിരിയ്ക്കുന്നു..!
    കുറേ നാളുകൾക്കുശേഷം മാഷിനെ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.. !

    ReplyDelete
  10. ആലാപന മാധുര്യം കൊണ്ടു അനുഭവമാകുന്നീ കവിത...

    ReplyDelete
  11. തകര്‍ത്തു ചേച്ചി തകര്‍ത്തു ...
    കോപ്പി ചെയ്തു മൊബൈലില്‍ ഇട്ടിട്ടുണ്ട് എപ്പോളും കേട്ടുകൊണ്ടിരിക്കാന്‍ ...
    നന്ദി .....ഒത്തിരി ഇഷ്ട്ടത്തോടെ

    ReplyDelete
  12. ആലാപാനവും
    വരികളും പെരുത്തിഷ്ട്ടായി..........

    അഭിനന്ദനങ്ങള്‍

    ReplyDelete
  13. മഴയെ രാപകലില്ലാതെ പ്രണയിച്ചു കൊണ്ടിരിക്കുന്ന കവയിത്രിയുടെ വരികള്‍ക്ക് ജീവന്‍ കൊടുത്ത മുണ്ടൂര്‍ മാഷിന്‍റെ ആലാപന സൗകുമാര്യം കൂടിയായപ്പോള്‍ സ്വര്‍ണ്ണത്തിന് ചാരുഗന്ധം കൂടിയതുപോലെയായി.

    മനോഹരം.. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍... !!!!

    ReplyDelete
  14. ശിൽപ്പസാന്ദ്രമായ ഗോപുരത്തിനുമുന്നിൽ ചെന്ന് നിന്നു നിന്ന് "ഇതെത്ര മനോഹരം!!!" എന്നു പറയുന്നതിൽ കാര്യമില്ല. അതുപോലെയാണ് ടീച്ചറുടെ വരികളും, ആദരണീയനായ ബാബുസാറിനെപ്പോലെയുള്ള ഒരു വലിയ ഗായകന്റെ ശബ്ദസൗകുമാര്യവും ചേർന്ന് പണിത ഈ വെണ്ണക്കൽ ശിൽപ്പത്തെക്കുറിച്ച് അഭിപ്രായം പറയുന്നതും....!!

    നല്ല വരികളുടെ സംഗീത ആവിഷ്കാരം ഏറെ പ്രിയതരമാണ്.....

    ReplyDelete
  15. എങ്കിലുമേന്തേയോർമ്മകൾ പായുന്നു,
    സൗധങ്ങളൊക്കെയും താണ്ടി,
    തട്ടിട്ട ഒരു മച്ചിൻപുറം തേടി...

    ആലാപനം കൂടി വന്നപ്പോള്‍ ശരിക്കും ആ ഒരവസ്ഥയിലൂടെ സഞ്ചരിച്ച സുഖം.
    വിഭ്രമകഥകളും എന്നത് ആലാപനത്തില്‍ വിഭ്രാന്തകഥകളും എന്നാക്കിയത് ആലാപനത്തിന്റെ സൗകര്യം കണക്കിലെടുത്ത് ആയിരിക്കും അല്ലെ.
    പല തവണ കേട്ടിട്ടും ഇനിയും കേള്‍ക്കണം എന്ന് തോന്നുന്നു.

    ReplyDelete
  16. ഉള്ളില്‍ കുളിര്‍മഴയായി പെയ്തിറങ്ങി മധുരാനുഭൂതി നിലനിര്‍ത്തുന്ന കവിതയും,ആലാപനവും.................
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  17. ആദ്യം കവിത വായിച്ചു പിന്നെ ആലാപനത്തില്‍ ലയിച്ചങ്ങിനെ .........:)

    ReplyDelete
  18. സുന്ദരം വര്‍ഷിണീ..

    ReplyDelete
  19. ഒരുപാടിഷ്ടമായി. വരികളുടെ ഭംഗി അതിസുന്ദരമായ ആലാപനത്തിലൂടെ പൂര്‍ണ്ണതയിലെത്തിയിരിക്കുന്നു.

    ReplyDelete
  20. കടുത്ത തുലാവർഷത്തിലായിരുന്നു പരിണയം
    നനവാർന്ന സന്ധ്യയ്ക്ക് അന്ന് പ്രണയസാഫല്യം.
    നിൻ മഴ പെയ്തു തോർന്നാലും..
    എൻ മനം നിന്നിൽ പെയ്തുകൊണ്ടേയിരിക്കും..
    ............ഇനിയും വര്‍ഷിക്കട്ടെ ഈ അനുഗ്രഹീത തൂലികയും പ്രണയത്തുടിപ്പുകളും ....
    ആലാപനത്തിന്റെ ശബ്ദം വളരെ നനുത്തു പോയി .....എങ്കിലും ....!!

    ReplyDelete
  21. വരികൾ വളരെ ഇഷ്ടമായി ടീച്ചർ..
    ആശംസകൾ..

    ReplyDelete
  22. വരികളും ആലാപനവും അതി ഗംഭീരം.....!!

    ReplyDelete
  23. എഴുത്ത് മനോഹരം. ഇനി കേള്‍ക്കട്ടെ

    ReplyDelete
  24. Varikalude Kelvi Bhangi ...!

    Manoharam, Ashamsakal...!!!

    ReplyDelete
  25. വര്‍ഷുവിന്റെ പെയ്ത്ത് മനോഹരം

    ReplyDelete
  26. മനോഹരമായി വരികള്‍
    ആശംസകള്‍

    ReplyDelete
  27. ഇന്നിത് നാലഞ്ച് വട്ടം കേട്ടു...
    നന്നായിട്ടുണ്ട് ..
    വരികളും ,ആലാപനവും...

    ReplyDelete
  28. കേട്ടാലും കേട്ടാലും
    മതി വരാത്ത വരികൾ...
    അഭിനന്ദനങ്ങൾ കേട്ടൊ

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...