Saturday, October 30, 2010

ഒരു തൂണ്‍..



ഉള്ളിലെ പരാതികളും, രോഷവും കടിച്ചമര്‍ത്തി
ഒരു തൂണിനപ്പുറത്തു  നീയും ഇപ്പുറത്തു ഞാനും 
അറിയാതെ പുറപ്പെടീച്ച നിശ്വാസങ്ങള്‍ പോലും
കരിങ്കല്ലുകളെ പൊടിച്ചു തരിപ്പണമാക്കി
അതിലെയൊരു കൂര്‍ത്ത കല്ലു കാല്‍ക്കല്‍ വീണു
ഉള്ളിലെ നിന്ദയും, ദേഷ്യവും അടിച്ചമര്‍ത്തി
കുനിഞ്ഞ്, മുഖം താഴ്ത്തി അതിനെ സൂഷ്മം നോക്കി.
ആ മുഖത്തിലെ പ്രതിമുഖം പരിഹാസമാണു,
ഇത്തിരി പോന്നവനേം കേള്‍ക്കണമെന്നു സാരം.

“പെണ്ണിന്‍റെ ഹൃദയം കരിങ്കല്ലെന്നു കേട്ടു
അതിലെ ഓരൊ അറയിലും ഓരൊ പ്രതിഷ്ഠയെന്നും
ആണിന്‍റെ ഹൃദയം പരുത്ത പാറയെന്നു കേട്ടു
പൊറുത്തു പോകാന്‍ പറ്റാത്ത വന്‍ മതിലെന്നും.”
വൈരം പുലര്‍ത്തും മനസ്സുകള്‍ അങ്ങനെ പലതും പറയും
മനുഷ്യനു സ്വബോധം നഷ്ടപ്പെടാന്‍ നിമിഷം മതി.
ഞാനൊരു കല്ലാണെങ്കിലും എന്‍റെ ഹൃദയമതല്ലാ
എന്‍റെ മനസ്സ് ശാന്തമാണു, വിദ്വേഷത്തിനതില്‍ സ്ഥാനമില്ലാ.
ഓരോ മണ് തരിയിലും സ്നേഹം നിറച്ച്
പ്രത്യാശയോടെ കരുത്തുറ്റ രൂപം നേടി
പിന്നെയതില്‍ സ്നേഹവും സൗഹൃദവും കൂട്ടി കുഴച്ച്
പ്രയത്നം വിജയത്തിലെത്തിച്ചൊരു തൂണ്‍ വാര്‍ത്തു.
ഭാരിച്ചതും ഉത്തരവാദിത്വമുള്ളതുമായ സ്വപ്നങ്ങള്‍ വഹിച്ച്
സ്വന്തം കടമകള്‍ സ്വയം നിര്‍വഹിച്ച് പോന്നു

ഈ തോളുകളിലെ സുന്ദര സ്വപ്നങ്ങള്‍ തകര്‍ത്ത
ക്രൂര ഹൃദയങ്ങളെലജ്ജയുണ്ട്  നിങ്ങളോട്
ആ കുമിഞ്ഞു കൂടിയ സ്നേഹ തരികളെ മാന്തി
സ്വയംകുഴിച്ചു മൂടിയാലും അടങ്ങുമോ
മനുഷ്യഹൃദയങ്ങളില്‍ തിളയ്ക്കും വിഷങ്ങളും, പോര്‍ വിളികളും..?

4 comments:

  1. ( ....മനസ്സ് ശാന്തമാണു, വിദ്വേഷത്തിനതില്‍ സ്ഥാനമില്ലാ....)
    "തൂണ്" - വെറുപ്പിന്റെ ബാക്കിപത്രം.........!!!

    ReplyDelete
  2. ഒരു ഹാര്‍ട്ടോ മീറ്റര്‍ കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നല്ലെ വര്‍ഷിണി.. എത്തരത്തിലുള്ള ഹൃദയമാണെന്ന് പരിശോധിച്ചറിയാന്‍ എളുപ്പമായിരുന്നു. വെള്ളത്തില്‍ വരച്ച വരപോലെയാണ് ഇന്നത്തെ മിക്കബന്ധങ്ങളും, അത് വരയ്ക്കുമ്പോള്‍ മാത്രം തെളിഞ്ഞ് കാണും, വരനിര്‍ത്തുമ്പോള്‍ അലയായ് അകലേയ്ക്ക് മാറി പിന്നെയും ശാന്തമാകും. മനസ്സ് കലുഷമാക്കാനെ പാവങ്ങളായ ചില മനുഷ്യര്‍ക്ക് കഴിയൂ. വിഫലമായ ഓരോരോ ശ്രമങ്ങള്‍! നന്നായിട്ടുണ്ട് ഈ കവിത.. കൊച്ചുമുതലാളിയുടെ ആശംസകള്‍!

    ReplyDelete
  3. ഒരു തൂണ്‍ ഇങ്ങിനെ എന്തെല്ലാം താങ്ങണം..
    ചാരിനിന്നവരെയൊക്കെ സഹിക്കണം..

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...