“പുഴ”അവൾ എത്ര മനോഹരിയാണ്..
അവൾക്കരികിൽ മനം അയഞ്ഞ് ഇരിയ്ക്കുമ്പോൾ ...
ചരൽ പരപ്പിലെ വെള്ളാരം കല്ലുകൾ പെറുക്കി കൂട്ടുമ്പോൾ ...
നിലയ്ക്കാത്ത പൊട്ടിച്ചിരികളിലൂടെ അവളെ ഞാൻ അറിയിയ്ക്കാറുമുണ്ട് “നിന്നെ ഞാൻ പ്രണയിയ്ക്കുന്നു പെണ്ണേ” എന്ന്..
എന്നിലെ പ്രണയിനിയെ ഉണർത്തും അപ്പോൾ അവൾ പ്രകടിപ്പിയ്ക്കും വികാരം..
അലറാൻ കാത്തു കിടക്കും അവളെ വിതുമ്പാൻ വെമ്പും കഥകള്‍ കേൾപ്പിച്ച് അടക്കി നിർത്തും..
പിന്നെ ഇക്കിളി കൂട്ടും കഥകൾ കേൾപ്പിച്ച് അവളെ ചിരിപ്പിയ്ക്കാനായി അവളിലേയ്ക്ക് ഊളിയിട്ടിറങ്ങും..
മഴയും വെയിലും കാറ്റും തട്ടി അവളെ കൊണ്ടറിഞ്ഞ് ഒരു നീരാട്ട്.. ഹാ…എന്തൊരു നിർവൃതി..
“അമ്മേ ഞാൻ കുളിയ്ക്കാൻ പോണൂ ട്ടൊ “ എന്നും പറഞ്ഞ് പുഴകരയിലേയ്ക്ക് ഓടുമ്പോൾ അമ്മയുണ്ടോ അറിയുന്നു ...ആനന്ദിയ്ക്കാൻ പോവുകയാണെന്ന്..
“പുഴ” അവളെന്റെ അടുത്ത കൂട്ടുകാരി ആയിരിയ്ക്കുന്നു…ഞാൻ പോലും അറിയാതെ..
അവളോടുള്ള പ്രണയത്തിന്റെ തരിമ്പ് കൂടുന്നതനുസരിച്ച് അവളോടൊത്തുള്ള കളി തമാശകളുടെ സമയ പരിതിയ്ക്ക് അളവില്ലാതായി…
അവളോടൊത്ത് പങ്കുവെച്ച കളിചിരികൾ..ഇണക്ക പിണക്കങ്ങൾ…പ്രണയം…വിരഹം ..
ഇവയെല്ലാം ജല നിരപ്പിനു താഴെ തൊട്ടറിയാൻ തുടങ്ങിയപ്പോൾ,,
പിന്നീടുള്ള ഓരോ ഊളിയിടലുകളും അനന്തമാം ആഴിയിൽ മുത്തുകളും ചിപ്പികളും തിരയാനുള്ള ത്വര കൂട്ടുന്ന പോലെ ആയി..
പവിഴപുറ്റുകൾ കണ്ടു രസിച്ച് അവയെ ആവുന്നത്ര തൊട്ടു തലോടുമ്പോൾ..
സ്വന്തമാക്കാൻ കൊതിച്ചു പോയി..
അപ്പോൾ സിരകളിൽ നിറഞ്ഞു തുളുമ്പും വീഞ്ഞിൻ തുള്ളികളും..
നാവിൻ തുമ്പിന്മേൽ നുണയും നറുതേൻ രുചിയും ആശിച്ചത് ഒരു ജലകുമാരന്റെ സ്പർശനത്തിനായിരുന്നു എന്ന് തോന്നിപ്പിച്ചു പോയിരുന്നുവോ..?
പുഴയോട് അഹങ്കരിച്ച് വെള്ളം തട്ടിത്തെറിപ്പിച്ച് നിലം വിട്ട് പൊങ്ങി ,
മാനം കാണാത്ത ചിപ്പികൂട്ടങ്ങൾക്കിടയിൽ ഒരു മത്സ്യ കന്യകയായി സ്വയം മറക്കുമ്പോൾ..
ഒരു മായാജാലക്കാരിയുടെകൺകെട്ട് വിദ്യ എന്നോണം ഏകാഗ്രതയിൽ ജലപരപ്പിനു മുകളിൽ മലർന്ന് കിടക്കുന്ന നിമിഷങ്ങൾ..
കിരീടവും ചെങ്കോലും അലങ്കാരങ്ങളും ഇല്ലാത്ത ..
മത്സ്യ ഗന്ധം വഹിയ്ക്കാത്ത .. പൂച്ചകണ്ണുകളുള്ള …വിടർന്ന മാറുള്ള…
പൊട്ടിച്ചിരികളുയർത്തുന്ന... ജലകുമാരനു വേണ്ടിയുള്ള കാത്തിരിപ്പ്..
ഹൊ…കുളിമുറിയുടെ ചുവരുകൾക്കുള്ളിൽ ലഭ്യമാകുമോ ഈ പ്രപഞ്ചം..
~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~
ഇന്നെന്തേ ഇവൾക്കിത്രയും കുസൃതി..?
ഇന്നെന്തേ ഇവളുടെ കള കള നാദത്തിൽ ഒരു കള്ളച്ചിരി..?
ഇന്നെന്തേ ഇവളിലിത്ര ആകർഷണീയത..?
ഇന്നെന്തേ പൊൻപുലരി ഇവൾക്കൊരു വെട്ടി തിളങ്ങും പണ്ടം ചാർത്തി കൊടുത്തിരിയ്ക്കുന്നു...?
ഇന്നെന്തേ എന്നിലെ കൌമാരം അവളിലേയ്ക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ പ്രേരിപ്പിയ്ക്ന്നു...?
വെളുപ്പാൻ കാലത്തെ ഇളം വെയിൽ തട്ടി സ്വർണ്ണ മുഖിയായ് നിൽക്കും എന്നിലെ സുന്ദരിയെ അവൾ മാടിവിളിയ്ക്കും പോലെ..
രണ്ടടി മുന്നോട്ട് വെച്ചു..
അവളുടെ തണുത്ത സ്പർശം അവളിലേയ്ക്ക് നനഞ്ഞിറങ്ങാൻ തിടുക്കം കൂട്ടുന്നു..
കാച്ചിയ എണ്ണ മണക്കും തലമുടി തലപ്പ് അഴിച്ച് വിടർത്തിയിട്ടു..
ഉടുവസ്ത്രം ധൃതിയിൽ മാറ്റി കച്ചകെട്ടി..
പിന്നെ ഒരു സ്വപ്നാടനകാരിയായി അവളീലേയ്യ്ക്ക് പ്രവേശിച്ചു..
ആദ്യമായി അവളെ തൊട്ടറിയും പോലെ..
അവൾ എനിയ്ക്കായ് ഒരു വിരുന്ന് ഒരുക്കിയിരിയ്ക്കും പോലെ..
അതെ…എന്തോ ഒരു കുസൃതി ഞാൻ അറിയുന്നു..
ഇതുവരെ അറിയാത്ത ഒരു തരം അനുഭൂതി…നിർവ്വികാരത..
ആദ്യമായി മൂക്കിൻ തുമ്പിന്മേൽ ചലനമുണർത്തുന്ന ഒരു ഗന്ധം..
അതെ…ആ ഗന്ധം എന്നിലേയ്ക്ക് അടുക്കുന്നു..
ഏതോ ഒരു പുതിയ ലോകത്ത് എത്തിപ്പെട്ട പ്രതീതി..
പെട്ടെന്ന്…
വിളറിവെളുത്ത തണുത്തുറച്ച വിറങ്ങലിച്ച ഉടലിൽ ആരോ ചുറ്റിപ്പിടിച്ച പോലെ…
ഹൃദയമിടിപ്പുകൾ നിന്നു..
കഴുത്തിനു താഴെ ഒരു നീറ്റൽ..
അമ്മേ….അറിയാതെ വേദനയാൽ ഒന്നു പുളഞ്ഞു..
ചുണ്ടുകൾക്ക് വിതുമ്പലുകൾ ഒതുക്കാനാവാതെയായി..
പുഴയെ ഗൌനിയ്ക്കാതെ ...അവളെ മറി കടന്ന് ഉടുവസ്ത്രങ്ങൾ പെറുക്കി ഓടുമ്പോൾ ..
പിൻകഴുത്തിലെ നീറ്റലിൽ നിന്ന് രക്തം പൊടിഞ്ഞ് ഒലിയ്ക്കുന്നെണ്ടെന്നറിഞ്ഞ് ഭയന്നു..
ഓടുന്നിടെ കൂട്ടിപ്പിടിച്ച തുണികൾ കൊണ്ട് അത് തുടയ്ക്കുവാന്‍ ശ്രമിച്ചു…
“സാരല്ല്യാ…ന്റെ മോൾ കരയാതെ…ഈശ്വരൻ കാത്തു..
വേറെ എന്താ ഞാൻ പറയ്യാ ന്റെ കുട്ട്യേ..
അമ്മേടെ മോൾ ഇനി പുഴയിൽ കുളിയ്ക്കാന് പോണ്ട..
അമ്മ കാവൽ നിൽക്കെ കുളിമുറിയിൽ കുളിച്ചാൽ മതീ ട്ടൊ.“
അമ്മ വാത്സല്ല്യത്തിനു മൂളി കൊടുക്കുമ്പോൾ..
പിൻ കഴുത്തിലെ നീറ്റലിൻ തൊട്ട് തലോടി,
അമ്മ മൂക്കത്ത് വിരൽ വെച്ചു..
ഹൊ…ദുഷ്ടൻ…പല്ലിന്റെ പോറലുകൾ…ചോര കക്കിയ പാടുകൾ..
ന്റെ കുട്ടീടെ വേദന എങ്ങനെ അടങ്ങും ..
കൌമാര വികൃതിയുടെ ആനന്ദം ന്റെ കുട്ടിയെ തീരാ ദു:ഖത്തിൽ ആഴ്ത്തിയല്ലോ.. ഈശ്വരാ..“
“എന്റെ നീരാട്ടിൻ വർണ്ണപൊലിമകൾ നാല് ചുവരുകൾക്കുള്ളിൽ കുറ്റിയും കൊളത്തും ഇട്ട് ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു..
എന്റെ കൌമാര പ്രണയമേ…ഒരു കടൽ കൊള്ളക്കാരനെ പോൽ എന്തിനു നീ എന്റെ ആഹ്ലാദം കട്ടെടുത്തു..
നിന്റെ ഉണ്ട കണ്ണുകൾ പൊന്ത ചെടികൾക്കുള്ളിൽ എന്നെ തിരയുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടും നിന്നെ ഗൌനിയ്ക്കാഞ്ഞത് എന്റെ തെറ്റ്…
അതിനു ഇത്രയും വലിയ ശിക്ഷയോ..
നിന്റെ ദന്ത ക്ഷതങ്ങൾ മായുന്നില്ല..
ആ നീറ്റലുകൾ സഹിയ്ക്കാനാവുന്നില്ല..
നിന്റെ കൌമാര വികൃതി തകർത്തത് മുത്തും ചിപ്പികൾക്കുമിടയിൽ ഞാൻ തേടും പ്രണയമായിരുന്നില്ലേ..“
എന്റെ ഗദ്ഗദങ്ങൾക്ക് മൂർച്ച കൂടിയപ്പോൾ ,
മത്സ്യ ഗന്ധം വഹിയ്ക്കാത്ത ജലകുമാരൻ മുക്കുവന്റെ വേഷ പ്രച്ഛന്നനായി ചെവിയിൽ സ്വകാര്യം പറഞ്ഞു,..
“എടീ നീ എന്റെ കടി നാട്ടിൽ പാട്ടാക്കിയല്ലേ…
നാട്ടുകാർ എന്റെ കടിയെ മൂക്കത്ത് വിരൽ വെച്ച് പാടി നടക്കുന്നു..
എന്റെ പുറം പള്ളിപ്പുറം ആക്കാൻ..
എടീ..…കടി..വടി..അടി…ഇടി..
നിന്റെ മേലാ സകലം എന്റെ സ്പർശം അറിയിയ്ക്കും ഞാൻ..
നിന്റെ മുറവിളികൾ കാട്ടു തീ പോൽ പടരുമ്പോൾ എന്റെ വിഷമില്ലാ പല്ലുകൾ കാട്ടി നിന്നെ കളിയാക്കി ചിരിയ്ക്കും ഞാൻ..
ഹമ്പടാ…എന്നോടാ കളി..!
പ്രണയമെന്ന വിഷത്തിന് വിഷഹാരികളില്ലത്രെ...
ReplyDeleteപ്രണയദിനാശംസകള്‍ പ്രിയരേ...!
ഉം............... പുഴ എനിക്കും ഇഷ്ടമാണ്
ReplyDeletevaayichu
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteപുഴയും,പുഴയുടെ വര്‍ണ്ണനയും ഹരം പകരുന്നതായി.പൂര്‍വ്വകാലസ്മൃതികള്‍
ഉണര്‍ന്നു.
അവസാനഭാഗം ഇല്ലെങ്കിലും രചന ഹൃദ്യമാകുമായിരുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
കുറെ നാളായി അവളോടുള്ള പ്രണയമിങ്ങനെ അടക്കിപ്പിടിച്ചു കഴിയുന്നു. ഒരു സമയംപോലും പിടിതരാതെ പുഴയോട് മാത്രം കിന്നരിച്ചവളവനെയും കടന്നുപോകുന്നു. എത്രയെന്നു കരുതിയാ.. ഒളിപ്പിച്ചുവെക്കാ..? പെട്ടെന്നൊരാവേശത്തില്‍ സംഭവിച്ചു പോയ ഒന്നല്ലതെന്നുറപ്പ്. കേവലമൊരു തൃഷ്ണയോ ഭൗതികാഭിനിവേശമോ അല്ല. അവന്റെ പ്രണയത്തിന്റെ സാക്ഷ്യം.
ReplyDeleteചിലത് ഏകപക്ഷീയമെന്നും അതിക്രമമെന്നും പറയുമ്പോഴും നീതീകരണം ഉണ്ടാകുന്നതെങ്ങിനെയൊക്കെയാണ്.
{ആഹാ.. അവന്റെ മേല്‍ കുറ്റം വിധിച്ച അവളുടെ പ്രണയ നിരാസത്തെ അങ്ങനെയങ്ങ് ന്യായീകരിക്കേണ്ട.. !!!
അല്ലേ.. അവള്‍ക്കെന്താ അവന്റെ പ്രണയം അങ്ങ് സ്വീകരിച്ചാല്‍.!! അല്ല പിന്നെ..!}
നാമൂസ്സ്….അവളുടെ പക്ഷം നിന്നില്ല….
Deleteഅതിനാലാണല്ലോ കഥയുടെ അന്ത്യം അവനു വിട്ടു കൊടുത്തത്..
ഇനി അവരായി അവരുടെ പാടായി…ഹല്ലാ പിന്നെ..!
ഹമ്പട കള്ളാ.. ഇത്രയ്ക്കായോ?
ReplyDeleteഇതല്‍പ്പം കടന്നു പോയല്ലോ കുട്ട്യേ..
ആ ഉണ്ടക്കണ്ണുകള്‍ അടിച്ചുപൊട്ടിയ്ക്കാന്‍ ആരുമുണ്ടായില്ലേ!
എടാ..…കടി..വടി..അടി…ഇടി..!!! :-)
ഒരു ചെറിയ അഭിപ്രായം; പ്രണയമെന്ന വികാരം എങ്ങിനെയാണ് വിഷമാകുന്നത് വര്‍ഷിണി, വിഷം തീണ്ടിയ ആ വികാരത്തിന് പ്രണയമെന്ന് പേരിട്ട് വിളിയ്ക്കാമോ? ഒരു മഴതുള്ളിയെപോലെ പരിശൂദ്ധമാണ് ആ വികാരമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു!
എഴുത്ത് എന്നത്തേയും പോലെ വളരെ നന്നായിട്ടുണ്ട്.
പ്രണയ ദിനാശംസകള്‍!
കഥയെ ആസ്പദമാക്കിയുള്ള പ്രണയമാണ് ഞാൻ എടുത്ത് പറഞ്ഞത് ട്ടൊ..
Deleteതെറ്റിദ്ധരിച്ചെങ്കില് ൽക്ഷമിയ്ക്കാ..
വാക്കുകളാലും ഭാവങ്ങളാലും രസങ്ങളാലും പ്രകടിപ്പിയ്ക്കും പ്രണയം നമ്മുടെ സമൂഹത്തിൽ അംഗീകരിയ്ക്കപ്പെടുന്നു,
എന്നാൽ സ്പർശനത്താൽ അറിയിയ്ക്കുന്ന പ്രണയം സമൂഹത്തിന് വിഷം തീണ്ടിയവ തന്നെ..
ഇണകൾക്കു മാത്രം അനുവദനീയം എന്നു ന്യായം..!
“പുഴ”അവൾ എത്ര മനോഹരിയാണ്..
ReplyDeleteഅവൾക്കരികിൽ മനം അയഞ്ഞ് ഇരിയ്ക്കുമ്പോൾ ...
ചരൽ പരപ്പിലെ വെള്ളാരം കല്ലുകൾ പെറുക്കി കൂട്ടുമ്പോൾ ...
നിലയ്ക്കാത്ത പൊട്ടിച്ചിരികളിലൂടെ അവളെ ഞാൻ അറിയിയ്ക്കാറുമുണ്ട് “നിന്നെ ഞാൻ പ്രണയിയ്ക്കുന്നു പെണ്ണേ” എന്ന്..
എന്നത്തേയും പോലെ മനോഹരമായ എഴുത്ത്...
ഒഴുകി വരുന്നവള്‍ ആണ്
ReplyDeleteകുളിര്‍ തെന്നലിനെ സമ്മാനിക്കുന്നവള്‍
ശാന്തമായി ഒഴുകുന്നവള്‍
കടലിനെ കാമികുന്നവള്‍
-----------------------------------
കടം കയറിയ കര്‍ക്കിടകത്തില്‍
കലിപൂണ്ട് കരയെ കരയിക്കുന്നവള്‍
ഒരുമിച്ചു ജീവിക്കേണ്ട ജനതയെ
അക്കരെയും ഇക്കരെയും നിറുത്തി
രണ്ടാക്കിയവള്‍
ഇങ്ങനെ ഒക്കെ ആണെങ്കിലും നല്ല നിലാവിന് മണല്‍ തിട്ടയില്‍ ഒരു തോര്‍ത്തുമുണ്ട് വിരിച്ചു മാനം നോക്കി കിടക്കാന്‍ ആരാ ഇഷ്ട പെടാത്തത്
ഭാവങ്ങള്‍ മാറി മാറി...
ReplyDeleteനന്നായി.
ഞാനൊക്കെ പുഴയെ പറ്റി എന്തൊക്കെയോ എഴുതി.
ReplyDeleteഇങ്ങിനെയും എഴുതാമല്ലേ.
എന്നത്തേയും പോലെ നല്ല ആസ്വാദനം ആയിരുന്നു ട്ടോ.
പുഴയുടെ കുസൃതിയും പുഴയിലെ കുസൃതിയും എല്ലാമുണ്ട്.
എഴുതിയാലും പറഞ്ഞാലും തീരാത്ത പുഴയെ ,കഥയുടെ വര്‍ണ്ണക്കൂട്ടില്‍ പറഞ്ഞപ്പോള്‍ നന്നായി. കൂടെ എവിടെയോ ഒരു മുത്തശ്ശിക്കഥയുടെ താളവും.
അഭിനന്ദനങ്ങള്‍
പരിശുദ്ധ കന്യക...
ReplyDeleteഇത്രയും തീക്ഷ്ണ പ്രണയത്തിന്റെ
പല്ലുകളുടെ മൂര്‍ച്ച ഇന്നിന്റെ
ആഘോഷങ്ങള്‍ക്ക് ഉണ്ടാവുമോ?
അതോ ഇന്നത്തെ തീയതികള്‍ കൊണ്ടുള്ള
പ്രണയ സീല്കാരങ്ങള്‍ വെറും വിഷം ചീറ്റുന്നവ
മാത്രം ആണോ?...ചിന്തകളെ ചീത്ത ആക്കാന്‍
ഞാന്‍ ഇല്ല..ആശംസകള്‍...
മന്‍സൂറിന്റെ നിളയെ വായിച്ചു ഇവിടെയെത്തിയപ്പോള്‍ ഇവിടെ പുഴക്ക് വേറൊരു ഭാവം .
ReplyDeleteഎന്റെ കൌമാര പ്രണയമേ…ഒരു കടൽ കൊള്ളക്കാരനെ പോൽ എന്തിനു നീ എന്റെ ആഹ്ലാദം കട്ടെടുത്തു..
നിന്റെ ഉണ്ട കണ്ണുകൾ പൊന്ത ചെടികൾക്കുള്ളിൽ എന്നെ തിരയുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടും നിന്നെ ഗൌനിയ്ക്കാഞ്ഞത് എന്റെ തെറ്റ്…
അതിനു ഇത്രയും വലിയ ശിക്ഷയോ..
നിന്റെ ദന്ത ക്ഷതങ്ങൾ മായുന്നില്ല..
ആ നീറ്റലുകൾ സഹിയ്ക്കാനാവുന്നില്ല..
നിന്റെ കൌമാര വികൃതി തകർത്തത് മുത്തും ചിപ്പികൾക്കുമിടയിൽ ഞാൻ തേടും പ്രണയമായിരുന്നില്ലേ..“
കൌമാര പ്രണയം നിറമുള്ള ഓര്‍മ്മകള്‍ ആയി ഓരോ മനസ്സിലും ഉണ്ട് . ആ ഓര്‍മ്മകള്‍ക്ക്
നിറം മങ്ങുന്നില്ല. ഇന്ന് ഈ പോസ്റ്റ് വായിക്കുമ്പോള്‍ വീണ്ടും അവയില്‍ കൂടുതല്‍ ചായം പുരളുന്ന പോലെ ..
ആശംസകള്‍ എഴുത്തുകാരി
കൊള്ളാം, വർഷിണീ...
ReplyDeleteതനിമയാണ് ഈ എഴുത്തിന്റെ പ്രത്യേകത.
അതെനിക്ക് വളരെ ഇഷ്ടമാണ്!
പുഴയും പ്രണയവും ഒക്കെ ചേര്‍ന്ന നല്ലൊരു എഴുത്ത്
ReplyDeleteഇതെന്തൊരു എഴുത്താണ് ടീച്ചറെ... പദാവലികളിലേക്ക് തീക്ഷ്ണമായ ഭാവം നിറക്കുന്ന ഇന്ദ്രജാലം എവിടെ നിന്നാണ് പഠിച്ചെടുത്തത്... മലയാളത്തില്‍ ഈ സമ്പ്രദായത്തിലുള്ള എഴുത്തിന് പൂര്‍വ്വമാതൃകകള്‍ ഇല്ല എന്നു തോന്നുന്നു.
ReplyDeleteഒരിക്കല്‍ കടന്നുപോന്ന പ്രണയകാലം തിരിച്ചുവന്നെങ്കില്‍ എന്ന ആഗ്രഹമുണര്‍ത്തുന്നു ഭാവാത്മകമായ ഈ പ്രണയകാവ്യം.
പുഴയും,പ്രണയവും..!!!
ReplyDeleteനന്നായിട്ടുണ്ട് വര്‍ഷിണീ....
എന്നത്തേയും പോലെ കൊതിപ്പിക്കുന്ന എഴുത്ത്...
ഇഷ്ടായി....
പ്രണയെമെന്ന വിഷത്തിന്(?) വിഷഹാരികളില്ലത്രേ..
അരാ പറഞ്ഞേ....പ്രണയം തന്നയല്ലേ മറുമരുന്ന്...? :)
വായിച്ചു വിശദമായ കമെന്റ് ഒരു ഉറക്കത്തിന് ശേഷം നാളെ ഇടാം :)
ReplyDeleteപ്രണയവും പുഴയും എല്ലാം നന്നായി.എന്നാല്‍ പ്രണയ ദിനവും അതേപ്പറ്റിയുള്ള പരാമര്‍ശവും എന്തോ യോചിക്കാത്ത പോലെ. അതു പോലെ പവിഴപ്പുറ്റുകളും മറ്റും കടലിലല്ലെ കാണൂ, ഇനിയിപ്പോ പുഴയിലും ഉണ്ടാവുമോ?. അവസാനം പൊന്തക്കാട്ടിലൂടെ പിന്‍ കഴുത്തില്‍ മുറിവേല്‍പ്പിക്കാനായി വന്ന ഉണ്ടക്കണ്ണന്‍?...ആവോ എന്തൊക്കെയാ ഈ കുട്ടി എഴുതിപ്പിടിപ്പിക്കുന്നത്?.എനിക്കിതൊന്നും ദഹിക്കില്ലെന്നാ തോന്നുന്നെ!. കുളിക്കാന്‍ പോയ പെണ്ണിനെ മുതല പിടിച്ചോ ? അതോ പൊന്തക്കാട്ടില്‍ ഒളിഞ്ഞിരുന്ന ചെക്കന്‍ അവളെ കയറി പിടിച്ചോ? ഏതായാലും നാലു ചുവരുകള്‍ക്കുല്ലില്‍ മൂളിപ്പാട്ടും പാടി കുളിക്കുന്ന രസം ഒന്നു വേറെ തന്നെ!,പ്രത്യേകിച്ചു ഒളി ക്യാമറയും മറ്റുമുള്ള ഇക്കാലത്ത്. യാതൊരു ഭാവനയുമില്ലാത്ത,സാഹിത്യകാരനല്ലാത്ത ഞാന്‍ കമന്റ് കൊളമാക്കിയല്ലെ? സാരമില്ല,ക്ഷമിച്ചോളൂ....തലമുറയുടെ വിത്യാസമാവാം!...
ReplyDeleteഇക്കാ…പ്രണയദിനത്തോട് അനുബന്ധിച്ച് “പരിശുദ്ധ കന്യക”യെ പോസ്റ്റ് ചെയ്തതിനാൽ എല്ലാവർക്കും ഒരു ആശംസ നൽകിയെന്നു മാത്രം..
Delete“അവളോടൊത്ത് പങ്കുവെച്ച കളിചിരികൾ..ഇണക്ക പിണക്കങ്ങൾ…പ്രണയം…വിരഹം ..
ഇവയെല്ലാം ജല നിരപ്പിനു താഴെ തൊട്ടറിയാൻ തുടങ്ങിയപ്പോൾ,,
പിന്നീടുള്ള ഓരോ ഊളിയിടലുകളും അനന്തമാം ആഴിയിൽ മുത്തുകളും ചിപ്പികളും തിരയാനുള്ള ത്വര കൂട്ടുന്ന പോലെ ആയി..“
ഈ വരികളിലൂട അവൾ ഒരു ജലകന്യകയായി അവളുടെ സ്വപ്നസാമ്രാജ്യത്തിൽ എത്തിച്ചേരുകയാണ്..
പിന്നെ, മുതലയുടെ കൌമാരമല്ല ചെറുക്കന്റെ കൌമാരം തന്നെയാണ് ട്ടൊ ആ വികൃതി ഒപ്പിച്ചത്..
ഇക്ക ശരിയ്ക്കും പോലെ വായിച്ചില്ല…..ഞാൻ പിണങ്ങി..
ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആദ്യം തോന്നിയത് പുഴകളോട് സഹതാപം ആണ്. ഒഴുക്കുമുട്ടി , നാട്ടുകാരുടെ സര്വ്വ മാലിന്യവും പേറി അവള്‍... പുഴ.
ReplyDeleteവര്‍ഷിണി എഴുതിയ പുഴയുടെ ഗതിയും വേറെ ആകുവാന്‍ വഴിയില്ല. ഇനി കുളിമുറിയിലും രക്ഷയില്ല. ഉണ്ടക്കണ്ണന്മാര്‍ എല്ലായിടവും.
നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍.
കുഞ്ഞുനാളിലെ വേനൽ അവധികൾ മാത്രമാണ് കുളത്തിലെ നീരാട്ട് തരമാക്കി തന്നിരുന്നത്..
Deleteഅതും കിണറ്റിൽ വെള്ളം വറ്റിയാൽ മാത്രം..
ആ തെളിനീരായിരുന്നു മനസ്സിൽ ഇതെഴുതുമ്പോൾ ഉടനീളം..
ന്റെ വീട്ടിലെ തൊടി അവസാനിയ്ക്കുന്നത് ഒരു തോടിന്റെ അതിർത്തിയിലാണ്..
ആ തോട് ഈ പറഞ്ഞ പോലെ “ഒഴുക്കുമുട്ടി , നാട്ടുകാരുടെ സര്വ്വ മാലിന്യവും പേറിയവള് “ ആണ്..
അതിനാൽ ഉണ്ടകണ്ണന്മാർ ഇല്ല എന്ന് ഉറപ്പുള്ള കുളിമുറിയിൽ തന്നെ ആയി നീരാട്ട്…!
കൊള്ളാല്ലോ കൂട്ടുകാരി ഈ പുഴ ...വിശദമായ മറുപടി മെസ്സേജ് അയക്കാം ട്ടോ ..
ReplyDeleteപിന്നെ കുട്ടിക്കാ പവിഴപ്പുറ്റുകളും മറ്റും തല്‍ക്കാലം പുഴയില്‍ കൊണ്ടിട്ടതാണ് ട്ടോ ...:)
Pramod Lal, MyDreams, c.v.thankappan, khaadu., കൊമ്പന്, പട്ടേപ്പാടം റാംജി, മന്സൂര് ചെറുവാടി, ente lokam, വേണുഗോപാല്, jayanEvoo, റോസാപൂക്കള്, Pradeep Kumar, സമീരന്, Mohiyudheen MP, kochumol…
ReplyDeleteപ്രിയരേ….ന്റെ സന്തോഷം അറിയിയ്ക്കട്ടെ…
എന്റെ എഴുത്തും ശൈലിയും അംഗീകരിയ്ക്കപ്പെടുന്നത് നിങ്ങളിലൂടെ മാത്രമാണ്
ഹൃദയം നിറഞ്ഞ നന്ദി..
mounathinte thadakathil palunkinte vasantham
ReplyDeleteപിന്കഴുത്തിലെ കടിയിലൂടെ ജലകുമാരന്‍ അവനെ പ്രനയിനിയിലേക്ക് പകര്‍ന്നല്ലോ,;കാത്തിരുന്ന് തപസ്സിരുന്നു വരുതിയവനെ നിരാകരിക്കുന്ന പതിവ് കന്യകാ ജാഡ പാവം ജലകുമാരനോടും ..ഹൃദയം കോറാന്‍ സ്ത്രീകലെക്കഴിഞ്ഞേ ഉള്ളൂ ആരും ,,,
ReplyDeleteഎല്ലാം നേരില്‍ കാണുന്നത് പോലെ അനുഭവപ്പെട്ടു. കാച്ചിയ എണ്ണ വാസനിക്കും മുടി വിടര്‍ത്തിയിട്ട് വസ്ത്രം മാറ്റി കച്ച കെട്ടി ... ഹൌ സുന്ദരമായ വരികള്‍. അല്ല ആ സമയത്ത് കഴുത്തില്‍ വന്ന് ആരാ കടിച്ചത്? ഏതായാലും ആ വഴി ഇനി പോകേണ്‌ട. ഹിഹിഹി വളരെ നന്നായിട്ടെഴുതി കെട്ടോ, ഭാവനയും നിഷ്ക്കളങ്കമായ എഴുത്തും വരികളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്‌ട്. അഭിനന്ദനങ്ങള്‍
ReplyDeleteനല്ല പോസ്റ്റ്. അഭിനന്ദനങ്ങള്
ReplyDeleteപുഴയുടെ ഒഴുക്ക് പോലെ തന്നെ. ചിലപ്പോള്‍ വന്യമായി,
ReplyDeleteപ്രവചിക്കാന്‍ പറ്റാതെ.
പ്രണയവും പുഴയും.
പുഴ ഒരു ഹരമാണ്.പുഴയെക്കുറിച്ച് എഴുതിയവര്‍ക്ക് കണക്കുണ്ടോ ?അങ്ങോട്ടോന്നും പോകുന്നില്ല.
ReplyDeleteവര്‍ഷിണിയുടെ ഈ തെളിനീരൊഴുക്കിനു പുഴയുടെ എല്ലാ ഭാവങ്ങളും ചേര്‍ന്ന പോലെ...നല്ലൊരു കവിത പോലെ...അഭിനന്ദനങ്ങള്‍ പ്രത്യേകം പറയേണ്ടല്ലോ.
എടീ..…കടി..വടി..അടി…ഇടി.,
ReplyDeleteഹമ്പടാ…എന്നോടാ കളി..!ഹല്ല പിന്നെ.
നന്നായി വര്ഷിണീ പുഴയും പ്രണയവും കൂടിക്കുഴഞ്ഞ ഒരനുഭവം.
വിനുവേച്ചി...
ReplyDeleteഈ അനിയന് ഒരു സംശയം... ചോദിച്ചോട്ടെ....??
ഈ ഒളിഞ്ഞു നോട്ടക്കാരെ പെണ്‍കുട്ടികള്‍ പ്രണയിക്കോ....??
കൌമാര പെണ്‍കുട്ടികളുടെ മാനസിക വ്യാപാരങ്ങളെയറിയുക പ്രയാസമെന്ന് കവികള്‍ പാടിയത് വെറുതെയല്ല... ആ ഭാഗം ഈ എഴുത്തില്‍ കാല്‍പ്പനികത കൂട്ടിയെങ്കിലും അല്‍പ്പം പോരുത്തക്കേടുള്ളതു പോലെ തോന്നി.. എങ്കിലും ആവിഷ്ക്കാരസ്വാതന്ത്രത്തെ മുന്‍നിര്‍ത്തി മനുഷ്യമനസ്സിന്റെ അത്ഭുതപ്പെടുത്തുന്ന സഞ്ചാരഗതികളെ ഓര്‍ത്ത് വിമര്‍ശനം ഒഴിവാക്കുന്നു...
പതിവു പോലെ എന്റെ വിനുവേച്ചി കൊതിപ്പിക്കുന്ന എഴുത്ത് തന്നെയായി ഇതും.... പ്രദീപ് മാഷ് പറഞ്ഞ അഭിപ്രായം ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാ.. പൂര്‍വകാലമാതൃകയില്ല ഈ ശൈലിയ്ക്ക്...
ഇതാണോ അന്ന് എന്റെ ബ്ലോഗിലെ കമന്റില്‍ പറഞ്ഞ നിലാസദ്യ..?? അതോ അതു വേറെയുണ്ടോ...?? എന്തായാലും അടുത്തതിലേക്കുള്ള കാത്തിരിപ്പ് തുടരുന്നു..
സ്നേഹപൂര്‍വ്വം
വിനുവേച്ചിയുടെ സ്വന്തം
പുഴ മനോഹരിയാണ്, ചുഴലികളും മലരികളും ഉണ്ടാകുമ്പോള്‍ അവളും വിരൂപയാകും...
ReplyDeleteപുഴയും പ്രണയവും നന്നായി...
വായിച്ചു ..ആശംസകള്‍
ReplyDeleteവര്‍ഷിണീ ..ഞാന്‍ പൊയതെങ്ങൊട്ട് ..
ReplyDeleteബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക്
ഒരു യാത്ര ,പ്രീയ കൂട്ടുകാരിയുടെ
പള്ളി പെരുന്നാല്‍ കൂടാന്‍ ..ഞങ്ങള്‍ അഞ്ച് പേര് ..
അവിടെന്ന് വലം ചുഴിയെന്ന് അറിയപെടുന്ന
ദേവിയുടെ അമ്പലം വലം ചുറ്റിയൊഴുകുന്ന
പുഴയില്‍ എല്ലാ ദിവസ്സവും നീരാട്ട്..
അച്ചന്‍ കോവിലാറിന്റെ സമൃദ്ധമായ
കൈവഴികളില്‍ നിറഞ്ഞു ചുവന്ന കണ്ണുകളുമായീ
എത്ര കുളിരിന്റെ സായം സന്ധ്യകള്‍..
വര്‍ഷിണിയുടെ ടച്ച് കൊണ്ട വരികള്‍
പുഴയുടെ അന്തരാത്മവിലേക്ക് ഊളിയിടുമ്പൊള്‍ ..
മനസ്സിലേക്ക് പകര്‍ത്തപെടുന്ന ചിന്തകള്‍ ..ഓര്‍മകള്‍..
പിന്നീട് വന്ന നീറ്റലിന് വര്‍ഷിണിയുടെ എന്നത്തേയും
നിഗൂഡസ്പര്‍ശം നിഴലിച്ചു കണ്ടൂ..
വിഷമില്ലാത്ത പ്രണയസ്പര്‍ശം ഹൃദയത്തേ തളരിതമാക്കും
മനസ്സ് ,നീറ്റലിലും ആ സാമിപ്യം കാംഷിക്കുന്നു ..
വിശാലമായ തറവാടിന്റെ കുളത്തില്‍ നീന്തീ തുടിച്ചിരുന്നതാണ്-
ഞാനും...ഇന്ന് കൃത്രിമ ചൂടിന്റേയും തണുപ്പിന്റെയും
ചെറു കൊട്ടകള്‍ക്കുള്ളില്‍ മനസ്സും ശരീരവും വെന്തുരുകുന്നുണ്ട്
മൂടി കിടക്കുന്ന തറവാട് കുളം മനസ്സില്‍ ദീപ്തമായൊരു ഓര്‍മയും
കൂടെ ചെറു നോവും നല്‍കുന്നു..എഴുതിലൂടെ ചിലത് മനസ്സിലേക്ക്
പകര്‍ത്തുവനായാല്‍ അതു സന്തൊഷം നല്‍കും ,അതില്‍ ജീവനുണ്ടെന്നറിയും
മനസ്സ് വരികളിലൂടെ പതിയെ യാത്ര ചെയ്യുന്നുണ്ട് ..
അടുക്കുംതോറും അകലുന്ന പ്രണയം....അകലും തോറും അടുക്കുന്ന പ്രണയം ...
ReplyDeleteആശംസകൾ...എന്റെയും അഭിപ്രായം അതു തന്നെ....അവസാനഭാഗം ഇല്ലെങ്കിലും രചന ഹൃദ്യമാകുമായിരുന്നു.
ReplyDeleteവറ്റിയ പുഴവഴികളില്‍
ReplyDeleteപൂഴിയിഴകള്‍ക്കുള്ളിലൊളിഞ്ഞനാഥമായ്..
പ്രണയം, ഓരോതരിയൂര്‍ന്നതിന്നഗാധതയിലേക്ക്..
ഞാനും നീയും നമ്മളും ആരും കാണാതെ അകലേക്ക്..
വറ്റിയ പുഴയും
നീരൂര്‍ന്നുണങ്ങിയ പ്രണയവും
കാലടിയില്‍പ്പടര്‍ന്ന മണല്‍ത്തരികളും..
ഓര്‍ക്കാതിരിക്കാം,
എന്തെന്നാല്‍ അതെല്ലാം മനോഹരമാണ്, എന്നും..
ഇനി മേലാൽ പുഴയിൽ പോയി കുളിക്കരുത്. പുഴയെ ഓർത്താൽ മാത്രം മതീട്ടോ....!
ReplyDeleteവറ്റിയ പുഴയും
ReplyDeleteനീരൂര്‍ന്നുണങ്ങിയ പ്രണയവും
കാലടിയില്‍പ്പടര്‍ന്ന മണല്‍ത്തരികളും..
ഓര്‍ക്കാതിരിക്കാം,
അഭിനന്ദനങ്ങള്‍
നന്നായിട്ടുണ്ട് ...
ReplyDeleteപുഴ..... ഓര്‍ക്കുമ്പോള്‍ കൊതിയാവുന്നു ..... :(
ഹൂ.....ഹൊ....ഹോ....ഹാവൂ.....
ReplyDeleteഞാനൊന്ന് ആഹ്ലാദിച്ചുല്ലസിക്കട്ടെ. ആ പഴയ കാല 'കുളി'(പലയിടത്തൂന്നുമുള്ള) ഓർമ്മകൾ മനസ്സിലേക്കോടിയെത്തി. ആ ക'കരുവായ്' കുളത്തിനോടും, 'വെളുത്തേടത്ത' കുളത്തിനോടും, പട്ടാമ്പി പുഴയോടും,പുലാമന്തോൾ പുഴയോടും ഉള്ള ആ പ്രണയസല്ലാപങ്ങൾ ഇനിയെങ്ങനെ എന്നിലേക്ക് മടങ്ങിയെത്തും ? അല്ലേലും അവ എന്നിലേക്കല്ലല്ലോ, ഞാൻ അവരിലേക്കല്ലേ മടങ്ങിപ്പോകേണ്ടത് ? ആശംസകൾ.
സ്നേഹം പ്രിയരേ.....ന്റ്റെ പുഴയില്‍ നീരാടിയ ഏവര്‍ക്കും ന്റ്റെ നന്ദി, സന്തോഷം അറിയിയ്ക്കട്ടെ...!
ReplyDeleteകാച്ചെണ്ണതേച്ച് ഒന്നു മുങ്ങിക്കുളിച്ച പോലെയായി..!
ReplyDeleteആകെയൊരുണർവ്വ്..!
സമ്യദ്ധമായ അക്ഷര വിന്യാസത്തിലൂടെ ആ കുളിരലയിൽ
മുങ്ങാംകുഴിയിടാൻ തരമാക്കിത്തന്നതിന് നന്ദി..!
എഴുത്തുകാരിക്ക് ആസംസകൾനേരുന്നു
സസ്നേഹം..പുലരി
പുഴ ...അത് ഇന്ന് മാഞ്ഞു പോയ ഒരു മഴവില്ല് പോലെയാണ് .ഏതു പുഴയും ഇന്ന് നശിപ്പിക്ക പ്പെട്ടിരിക്കുന്നു .ഈ രചന ഒരു പുഴപോലെ ഒഴുകി അനര്‍ഘനിര്‍ഗളം.ഈ പുഴ വീണ്ടും ഒഴുകട്ടെ എന്നാശംസിക്കുന്നു .
ReplyDeleteവന്നതിനും കൈയൊപ്പ് ചാര്‍ത്തിയതിനും നന്ദി .ഞാന്‍ വീണ്ടും വരും .
വിനുവിന്‍റെ എഴുത്ത് എന്നും പുഴ പോലെ എഴുതട്ടെ. മനോഹരമായ ശൈലി...
ReplyDeleteഭാവുകങ്ങള്‍..
ഇനി വായനക്ക് ഞാനും കൂട്ടുണ്ട് ട്ടോ.
പ്രണയമെന്ന വിഷത്തിനു വിഷഹാരികളില്ല.....
ReplyDeleteപിന്നീടുള്ള ഓരോ ഊളിയിടലുകളും അനന്തമാം ആഴിയിൽ മുത്തുകളും ചിപ്പികളും തിരയാനുള്ള ത്വര കൂട്ടുന്ന പോലെ ആയി..
ReplyDeleteപവിഴപുറ്റുകൾ കണ്ടു രസിച്ച് അവയെ ആവുന്നത്ര തൊട്ടു തലോടുമ്പോൾ..
സ്വന്തമാക്കാൻ കൊതിച്ചു പോയി..