Sunday, January 24, 2016

അഗ്നിവർഷം

ഞാൻ വീണ്ടും അനാഥയാകുമൊ..?
ഭയമല്ല പുകയുന്ന പകയുടെ വേലിയേറ്റം
സംഹാരരുദ്രയെന്ന പരിഹാസങ്ങളിലും
ഒരു പാഴ്ജന്മത്തിൻ വിയർപ്പിറ്റ്‌ വീഴുന്നു.

നെഞ്ചിലരച്ചു ചാലിച്ച സ്നേഹവാത്സല്യങ്ങളും
ആർദ്രരമാം നേർത്ത പ്രണയ ചിന്തകളും
യാഥാർത്ഥ്യമല്ലെന്ന് കാതിൽ കേളി കൊട്ടിയവരെ
വൈകാരിക ബന്ധങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു.

പാതിയോളം ചേർന്നൊലിച്ച ജീവിതങ്ങളും
കറപുരളും ബന്ധങ്ങളിലെ വിഷാംശങ്ങളും
മുറുകുന്ന വാദ്യമേള ഇരമ്പലുകളും
പിളർക്കുന്നു എണ്ണിയാൽ തീരാത്തത്രയും വിള്ളലുകൾ..!

ഒരു പ്രണയമഴ പൊള്ളി തിമിർത്തു പെയ്യേണം
പ്രളയം തലോടും തീപ്പൊരി അഗ്നിവർഷമായ്‌
ഓരൊ രോമകൂപം കരിഞ്ഞ്‌ പടരുമ്പോഴും
ബന്ധനങ്ങളിൽ വെന്തടിയില്ലെന്ന് അട്ടഹസിക്കുംഞാൻ..!

9 comments:

  1. പുകയുന്ന പകയുടെ വേലിയേറ്റം
    നല്ല വരികള്‍.

    ReplyDelete
  2. രോദനവും അട്ടഹാസവുമില്ലാതെ എന്നുമിങ്ങനെ ഒഴുകിക്കൊണ്ടിരുന്നെങ്കില്‍ ...

    ReplyDelete
  3. ഒന്നുകിൽ ഉദ്ദേശിച്ച കാര്യം ശരിയായി പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല അല്ലെങ്കിൽ വായനയിൽ അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പരസ്പര ബന്ധമില്ലാത്ത ചിന്തകൾ അത് പോലെ അവതരിപ്പിച്ചു. അത് കൊണ്ട് അത്ര ആസ്വാദ്യകരമായി തോന്നിയില്ല. " കാതിൽ കേളി കൊട്ടിയവരെ" എന്ന് സംബോധന ചെയ്യുകയാണോ, തോ അവരെയും സ്നേഹിച്ചിരുന്നു എന്നാണോ? പലതും. ഗദ്യമായാൽ പോലും അൽപ്പം താള നിബദ്ധമായി എഴുതുമ്പോളാണ് കവിത രൂപം കൊള്ളുന്നത്‌.
    എഴുതൂ നല്ല കവിത തനിയെ വന്നു കൊള്ളും.

    ReplyDelete
  4. ഒരു പ്രണയമഴ പൊള്ളി തിമിർത്തു പെയ്യേണം പ്രളയം തലോടും തീപ്പൊരി അഗ്നിവർഷമായ്‌ ഓരൊ രോമകൂപം കരിഞ്ഞ്‌ പടരുമ്പോഴും ബന്ധനങ്ങളിൽ വെന്തടിയില്ലെന്ന് അട്ടഹസിക്കും ഞാൻ

    ReplyDelete
  5. നിന്നെ അനാഥയാക്കാൻ നിനക്കേ കഴിയൂ.. ബന്ധങ്ങൾ അകന്നുപോയാലും നിന്റെ വേരിൽ നിന്ന് ഇനിയും മുകുളങ്ങൾ വരും .. അഗ്നിവർഷങ്ങൾ ഉണ്ടാകാതിരിക്കട്ടെ...

    ReplyDelete
  6. അവനവനാത്മസുഖത്തിനായാചരിപ്പത്

    ReplyDelete
  7. ഒരു പ്രണയമഴ തിമിർത്ത്‌ പെയ്യട്ടെ.

    ReplyDelete
  8. ബന്ധനങ്ങളിൽ വെന്തടിയില്ലെന്ന് അട്ടഹസിക്കും!
    ആശംസകള്‍

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

89766
Related Posts Plugin for WordPress, Blogger...