Friday, January 7, 2011
ഒളിച്ചോട്ടം..
ദേ..നോക്കിയ്ക്കേ..
ഇപ്പൊ മഴ പെയ്യും
മാനം കറുത്തിരുളും
മണ്ണ് നനഞ്ഞ് കുതിരും
പൂക്കള് പൊഴിയും
കായ്ക്കള് കൊഴിയും..
കര്‍ക്കിടകത്തില് കല്ല്യാണം
പാടില്ലെന്നവര് പറയുന്നൂ
ചിങ്ങം വരെ കാത്താല്
ഏകയായ് മഴ കൊള്ളേണം..
ഒരു യാത്രയ്ക്കൊരുങ്ങിയാലോ
കാലവര്‍ഷ കെടുതികള്
യാതനാ വേദനാ മഴകളെല്ലാം
കാലിടറാതെ സ്വയം താണ്ടേണം..
നാളുകളായ് ആഘോഷിച്ച പ്രണയം
വീണുടയാത്ത സുന്ദര ചിത്രം
യാഥാര്‍ത്ഥ്യങ്ങള് തട്ടി ഉണര്‍ത്തുമ്പോള്
മടങ്ങിപ്പോക്കിന് തുനിയുകയാണ്
ഞാനെന്‍റെ ഭാണ്ഡം കെട്ടി മുറുക്കുന്നൂ
വീണ്ടുമെന്നെ വിളിച്ചുണര്‍ത്തരുത്.
Subscribe to:
Post Comments (Atom)
ഞാന്‍..

- വര്‍ഷിണി* വിനോദിനി
- ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…
അതിഥികള്‍..
89775
പിന്നേം ഒരു പ്രണയ മഴ....സഹിയ്ക്കാ, ക്ഷമിയ്ക്കാ.. :)
ReplyDeleteഞാനെന്‍റെ ഭാണ്ഡം കെട്ടി മുറുക്കുന്നൂ
ReplyDeleteവീണ്ടുമെന്നെ വിളിച്ചുണര്‍ത്തരുത്...
ഒരുപക്ഷെ, ആദ്യത്തേത് തിളച്ച പാലായിരുന്നെങ്കില്‍ ഭാണ്ഡം കെട്ടുന്നതില്‍ അര്‍ത്ഥമുണ്ട്. ഇതിപ്പോ നേരെ തിരിച്ചല്ലെ (പലപ്പോഴും)!
വിളിച്ചുണര്‍ത്താതെ തന്നെ ഒരപബോധ മനസ്സാലെ തിരികെ ചെന്ന് പോകുന്നു.. :(
ക്ഷമിച്ചിരിക്കുന്നു.......പക്ഷെ...ഭാണ്ഡം കെട്ടി തിരിച്ചു പോവാനാണോ പരിപാടി..
ReplyDeleteനടക്കില്ല കേട്ടോ....നമ്മള് ശല്യപെടുത്തുമേ..ഹി
അമ്മേ പിൻവിളി വിളിക്കാതെ
ReplyDeleteമിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ
പടി പാതി ചാരി തിരിച്ചു പോക
എന്ന് ചുള്ളിക്കാട് യാത്രാമൊഴിയിൽ എഴുതിയത് ഓർമ്മ വന്നു.
കവിതയുടെ ഘടനയിൽ ഒരു യാത്രാപ്പാട്ടിന്റെ ചൂര് ഉണ്ട്.
പിന്നെ പ്രണയം എല്ലായ്പ്പോഴും എവിടെയും പതിവു രൂപത്തിൽ കയറിപ്പറ്റുന്നു.
സാരമില്ല നന്നാവും.
കൊടുത്തിരിക്കുന്ന ചിത്രങ്ങൾ എല്ലാം ഇപ്പോഴത്തെ ഇടങ്ങളിൽ നിന്നും ഇറങ്ങിവരാൻ എന്നെ ക്ഷണിക്കുന്നുണ്ട്. മനോഹരമാര ചിത്രങ്ങൾ
ReplyDeleteകൊള്ളാം വര്‍ഷിണി...!!
ReplyDeleteനന്നായിട്ടുണ്ട് ....
ReplyDeleteകവിത നന്നായി..
ReplyDeleteയാത്രാമൊഴി കൊള്ളാം.
ReplyDeleteയാഥാർത്ഥ്യങ്ങൾ തട്ടിയുണർത്താതിരിക്കട്ടെ!
(യാദന അല്ലല്ലോ, യാതന അല്ലേ?)
നന്ദി പ്രിയരേ...
ReplyDeleteഈ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തരുന്നൂ..
ജയന്‍...തിരുത്തുന്നൂ ട്ടൊ, നന്ദി.
ഉം..
ReplyDeleteക്ഷമിച്ചു..
തുടരൂ.......
‘വർഷിണിയിലൂടെ‘ പെയ്തൊഴിയുന്ന പ്രണയത്തിനും മഴയ്ക്കും “ദിനങ്ങൾ കൊഴിയുന്നതിനേക്കാൾ”തീവ്രതയുണ്ട് ട്ടോ കൂട്ടുകാരീ...
ReplyDeleteതിരിച്ചു വരൂ എന്നു പറയുന്നില്ല.
ReplyDeleteഎങ്കിലും ഇത്രയും നൊമ്പരവും കെട്ടി ,
കടുത്ത മഴയത്തൂടുള്ള ഈ യാത്ര...
പിന് വിളി വിളിക്കുന്നില്ല.
ചിങ്ങം പിറക്കുമ്പോള്‍ വന്നേക്കണേ..
വളരുന്ന പുതുനാമ്പിനെ കനക കൊലുസിട്ട കാലുകളാൽ ചവിട്ടി മെതിയ്ക്കുന്നതെന്തിന് ?
ReplyDeleteമഴയും പുതുനാമ്പും
അവരാഘോഷിക്കട്ടെ
കൊള്ളാം...
ReplyDeleteവീണ്ടും പ്രണയം.....???
ReplyDeleteകവിതയില്‍ കൂടുതലും പ്രണയത്തിനെ സ്ഥാനമുള്ളൂ.
നന്നായിട്ടുണ്ട് വര്‍ഷാ.
സമീരന്‍ നന്ദി..
ReplyDeleteകുഞ്ഞൂസ്സിന്‍ ന്റ്റെ സ്നേഹം അറിയിയ്ക്കുന്നൂ..
pushpamgad,പിന്‍ വിളികള്‍ പ്രതീക്ഷിയ്ക്കുന്നത് സ്വാഭാവികം, അതോണ്ടല്ലേ പിന്നേം പിന്നേം തിരിഞ്ഞു നോക്കുന്നേ.. :)
Kalavallabhan,ആരേം നോവിയ്ക്കാതെ ഈ മഴ യാത്ര തുടരാന്‍ മാത്രാണ്‍ ആഗ്രഹം, പ്രാര്‍ത്ഥനേം..
ജിഷാദ്,താന്തോന്നി നന്ദി ട്ടൊ..
touching one
ReplyDeletenidhish
"യാതന വേദന മഴകള്‍ എല്ലാം
ReplyDeleteകാലിടറാതെ സ്വയം താണ്ടിടെണം"
ഭാണ്ഡം മുറുക്കി യാത്രക്ക് ഒരുങ്ങുമ്പോള്‍
ഒരു പിന്‍വിളി എവിടെയോ പ്രതീക്ഷിക്കുന്നു
അല്ലെ..ആശംസകള്‍...നല്ല എഴുത്ത്..
nannaayittund
ReplyDeleteകര്‍ക്കിടകത്തില് കല്ല്യാണം
ReplyDeleteപാടില്ലെന്നവര് പറയുന്നൂ
ചിങ്ങം വരെ കാത്താല്
ഏകയായ് മഴ കൊള്ളേണം..
ലളിതമായി എഴുതി
എല്ലാ നന്മകളും നേരുന്നു
Urakkathinu munpu...!
ReplyDeleteManoharam, Ashamsakal...!!!
Njan ith munpu vayichirunu. But ente comment kanunilla. Enth patti aavo. Network problem aakum. Nannayirunnu varshini.. Ennatheyum pole manoharam
ReplyDeleteമഴയൊഴിഞ്ഞ കാര്‍മേഘം പോലെയോ,പ്രണയം..
ReplyDeleteനന്നായിട്ടുണ്ട്,ആശംസകള്‍.
KELIKOTTU,ente lokam ,Sureshkumar Punjhayil,Anju Aneesh,ഒരു നുറുങ്ങ്...സന്തോഷം നന്ദി..ഈ പ്രൊത്സാഹനങ്ങള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നൂ.
ReplyDeletevalare nannayittundu..... aashamsakal...........
ReplyDeleteമഴയെപ്പോലെ തന്നെ പ്രണയവും കള്ളനാണല്ലെ..?
ReplyDeleteഎപ്പോഴാ വരാന്നറിയില്ലേ
എത്ര നേരം പെയ്യുമെന്നറിയില്ല
പെയ്തൊഴിഞ്ഞ് വീണ്ടുമെപ്പോഴെത്തുമെന്നും
ഋതുഭേദങ്ങള്‍ ഒരുനാള്‍ മഴയെ മേഘപടലങ്ങളില്‍ ഒളിപ്പിയ്ക്കുന്നു..
പരിഭവത്തോടെ കാത്തിരിയ്ക്കുന്ന പ്രണയനിയെ പുല്‍കാന്‍ ഇനിയവനെന്നെത്തും..
യാതാര്‍ത്ഥ്യങ്ങള്‍ പാതിയില്‍ ഭാണ്ഡക്കെട്ട് മുറുക്കുവാന്‍ പ്രേരിപ്പിയ്ക്കുമ്പോള്‍
മനസ്സാ നഷ്ടസുഗന്ധത്തിന്റെ കൂടെ തന്നെയല്ലേ..?
മറ്റൊരു ഋതുഭേതത്തിനായി കാത്തിരിയ്ക്കാം..!
ഒരുനാള്‍ പുതുമഴയായ് അവന്‍ പുല്‍കുവാനെത്തുന്നതും കാത്ത്..