Tuesday, December 14, 2010
കിനാക്കൂട്..
മലയോരത്ത്..വയലിനക്കരെ
ഇറയത്തൊരു തൂക്കു വിളക്ക്..
നാലു ചുവരുള്ള വെറുമൊരു കൂര,
ഹര്‍ഷങ്ങള്‍ വര്‍ണ്ണങ്ങളാക്കുമൊരു ചെപ്പ്.
കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം
മുട്ടോളം ചെളിയില്‍ ചുഴി കുത്തും വരമ്പുകള്‍
ഉമ്മറത്തെ ഇളകുന്ന കല്‍ പ്പടവുകള്‍
വഴുക്കുന്നുണ്ടേ... സൂക്ഷിയ്ക്കാ,
മഴക്കാല ഇരുള്‍ മൂടും മാനം പോലെ
ഉറക്കമില്ലാ ചുവന്നു വീര്‍ത്ത മുഖമില്ലാ
ദുഖത്തെ എയ്തു വീഴ്ത്താനാവില്ലാ
ശഠിക്കുന്ന പ്രസന്ന മുഖം മാത്രം.
ജന്നലഴിയില് എത്തിപ്പടരും
വള്ളിയില് കണ്ണയച്ച്
ചാഞ്ഞും ചെരിഞ്ഞും കണ്ണു നട്ട്
ചുവരു ചാരി കാത്തിരിയ്ക്ക മാത്രം.
എങ്ങെല്ലാം പോയ് രസിച്ചാലും
മെല്ലെ ആ കരം ഗ്രഹിച്ച് മന്ത്രിയ്ക്കും
മടങ്ങിപ്പോകാം നമ്മുടെ വീട്ടിലേയ്ക്കു
മുങ്ങിത്താണാ വരമ്പിലൂടെ..
Subscribe to:
Post Comments (Atom)
ഞാന്‍..

- വര്‍ഷിണി* വിനോദിനി
- ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…
അതിഥികള്‍..
89761
അഭിനന്ദനങ്ങൾ കൂട്ടുകാരീ... നന്നായിട്ടുണ്ട്.. നമ്മുടെ വീടല്ലേ നമ്മുടെയൊക്കെ സ്വർഗ്ഗം...
ReplyDeleteകഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം..
ReplyDeleteപഴയ വര്‍ഷകാലത്തെക്കുള്ള മനോഹരമായൊരു ജാലകക്കാഴ്ച്ച..
ഒറ്റവാക്കില്‍ പറഞ്ഞാല്‍ "ഇഷ്ടപ്പെട്ടു" .
ReplyDeleteഅല്ലെങ്കില്‍ ഞാനൊരു നിരൂപണം തന്നെ എഴുതേണ്ടി വരും. അതെനിക്കറിയില്ല .
മഴയില്‍ കുളിച്ചു നില്‍ക്കുന്ന വീട് ഇഷ്ടപ്പെട്ടു ..
ReplyDeleteമടങ്ങി പോകണം ആ പഴയ വീട്ടിലേക്ക്....
ReplyDeleteനന്നായിട്ടുണ്ട് ആശംസകള്‍
nannayi
ReplyDeletenice, very good
ReplyDeletenn^aayi
ReplyDeleteഎങ്ങെല്ലാം പോയ് രസിച്ചാലും
ReplyDeleteമെല്ലെ ആ കരം ഗ്രഹിച്ച് മന്ത്രിയ്ക്കും
മടങ്ങിപ്പോകാം നമ്മുടെ വീട്ടിലേയ്ക്കു
മുങ്ങിത്താണാ വരമ്പിലൂടെ.......
varikal,manasil thattunnu.........ormakalilekku kootti kondu povunnu.....
Good..........
ReplyDeleteഈ കിനാക്കൂട് എല്ലാവരുടേയും..
ReplyDeleteകിനാക്കൂട്
ReplyDeleteഗൃഹാതുരത്വം
ReplyDeleteവര്‍ഷരാത്രികളില്‍ മഴക്കൂട് തുറന്ന് ചിറകില്ലാതെ ആകാശനീലിമയുടെ ആഴങ്ങളിലേക്ക് പറന്നുപോവുന്ന കിനാവുകള്‍...
ReplyDelete