ഒരു കൈത്തരി നാളം വിതറിടാനാവാതെ
നനവിന്റെ നൂലുകൾ വേർതിരിയ്ക്കാനാവാതെ
മഴയത്ത് ഈറനുടുത്ത് അളിവേണിയും..
തുളസിത്തറമേൽ കോരിച്ചൊരിയുന്ന മഴയും..!
ചുരുൾ മുടി ഇഴകളെ ഗാഢമായ് പുണർന്ന്
തുളസിക്കതിർ ഇണകളെ ആശയിൽ കുതിർത്ത്
ഗ്രാമീണ തരുണിയെ ഹൃദയത്തിലറിഞ്ഞ്
ഇതാ വീണ്ടും ഭ്രാന്തൻ മഴ പൊട്ടിച്ചിരിയ്ക്കുന്നു..!
മഴക്കാലം പടിയിറങ്ങിയ അനുരാഗ കാലം
വിരഹമറിയിക്കും മോക്ഷമില്ലാ പ്രവാസ കാലം
പൊട്ടി വീഴും തുള്ളികൾ ഹൃദയമുടച്ച് പാടുമ്പോൾ
ഗന്ധർവ്വ സ്പർശം വീണ്ടും തട്ടിയുണരുന്നു...!
ഓർമ്മയുടെ ജാലക പാളികൾ തുറന്ന്
വേരറ്റ് നീരറ്റ് ,സംഭ്രമ പ്രളയത്തിൽ മുങ്ങി
മഴ നനയും മണ്ണിലൂടെ മൌനത്തിലാണ്ട്
എറിഞ്ഞുടക്കപ്പെട്ട ദാമ്പത്യം മഴ മൂലമെന്നമ്മ...!
ഇറവെള്ള കുമിളകൾക്കു മുമ്പേ തിളച്ച്
കുതിർന്ന മേൽക്കൂര ചേർന്നൊലിയ്ക്കുന്നതും നോക്കി,
വിഷണ്ണനായ് വയലുകൾ വെള്ളത്തിൽ ആഴ്ന്ന വേദനയിൽ
മഴ നനഞ്ഞ് മണ്ണിനെ പൊന്നാക്കിയ അച്ഛൻ..!
ചോരയും നീരും കണ്ണുനീർത്തുള്ളികളും
ഭൂമിയ്ക്കു മീതെ മലർന്ന് കിടക്കുമ്പോഴും
ഭയ രഹിത വരദയാം മണ്ണിനെ പുണർന്നു
കണ്ഠമറിയാതിടറി പാടും വർഷമേഘങ്ങൾ...!
Saturday, November 3, 2012
മഴ നോവുകൾ...!
Subscribe to:
Posts (Atom)
ഞാന്‍..

- വര്‍ഷിണി* വിനോദിനി
- ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്റെ ശക്തി.. പ്രപഞ്ചത്തിന്റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…